ബിടെക് ഡിഗ്രി : തീയതി നീട്ടി
ബിടെക് ഡിഗ്രി കോഴ്സിന് 2011 & 2012 അഡ്മിഷൻ നേടി പരാജയപ്പെട്ട വിദ്യാർഥികൾക്ക് സെഷണൽ മാർക്ക് മെച്ചപ്പെടുത്തുവാൻ അപേക്ഷ നൽകുവാനുളള തീയതി സെപ്റ്റംബർ അഞ്ചു വരെ നീട്ടി. അപേക്ഷാഫോമും വിശദവിവരങ്ങളും വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒക്ടോബർ 30 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎഡ് (ദ്വിവർഷ പ്രോഗ്രാം 2015 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയ്ക്ക് സെപ്റ്റംബർ 26 വരെയും 50 രൂപ പിഴയോടെ സെപ്റ്റംബർ 28 വരെയും 125 രൂപ പിഴയോടെ ഒക്ടോബർ ഒന്നു വരെയും ഫീസ് അടയ്ക്കാം.
പരീക്ഷാഫലങ്ങൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംബിഎ പരീക്ഷാഫലം വെബ്സൈറ്റിൽ.
മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം.
മേയിൽ നടത്തിയ ബിടെക് 2013 സ്കീം എട്ടാം സെമസ്റ്റർ റെഗുലർ & സെഷണൽ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം. അപേക്ഷകൾ ഓണ്‍ലൈനായി മാത്രം സമർപ്പിക്കണം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
മേയിൽ നടന്ന ബിടെക് എട്ടാം സെമസ്റ്റർ പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2013 സ്കീം) റെഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ ബിഎ (സിബിസിഎസ്എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർഥികൾ ഹാൾടിക്കറ്റും ഐഡി കാർഡുമായി 23 മുതൽ സെപ്റ്റംബർ അഞ്ചു വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണം.
പരീക്ഷാകേന്ദ്രം
വിദൂര വിദ്യാഭ്യാസ വിഭാഗം സെപ്റ്റംബർ അഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്സി കപ്യംട്ടർ സയൻസ്/ബിസിഎ സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ഗവ.ആർട്സ് കോളജ് തിരുവനന്തപുരം സെന്ററിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അതേ സെന്ററിൽ പരീക്ഷ എഴുതണം. കൊല്ലം പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർഥികൾ എസ്എൻ കോളജ് കൊല്ലം സെന്ററിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അതേ സെന്ററിൽ പരീക്ഷ എഴുതണം. ആലപ്പുഴ പരീക്ഷാ കേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർഥികൾ എസ്ഡി കോളജ് ആലപ്പുഴ സെന്ററിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അതേ സെന്ററിൽ പരീക്ഷ എഴുതണം. ഓണ്‍ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികൾ ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയുമായി അതാത് സെന്ററിൽ പരീക്ഷയ്ക്ക് ഹാജരാകണം.
തിരുത്തലിന് അവസരം
സിഎസ്എസ് മേയിൽ പിജി പഠന വകുപ്പുകളിലേക്ക് നടത്തിയ പ്രവേശനപരീക്ഷ എഴുതിയ വിദ്യാർഥികൾ അവരവരുടെ ബിരുദതല പരീക്ഷയുടെ മാർക്കുകൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രേഖപ്പെടുത്തിയതിൽ തിരുത്തലുകൾ (ആവശ്യമുണ്ടെങ്കിൽ) വരുത്താനായി 31 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.