സ്വപ്നരാഗം പോലെ
സ്വപ്നരാഗം പോലെ
Saturday, June 25, 2016 4:46 AM IST
കണ്ഠനാളത്തിലെ ചില നാദങ്ങൾ ഈശ്വരൻ സ്വന്തം കൈകൊണ്ടുതന്നെ തീർക്കുന്നതാണ്. കാലത്തിന്റെ കൊടുംപ്രഹരങ്ങൾക്ക് അതുകൊണ്ടുതന്നെ ആ സ്വരമാധുര്യത്തെ തൊടാൻ പോലും കഴിയില്ല. അത്തരത്തിലൊരു നാദമാണ് പ്രശസ്ത പിന്നണിഗായിക വാണി ജയറാമിന്റെത്. 1973ൽ ’സ്വപ്നം’ എന്ന ചിത്രത്തിനുവേണ്ടി ’സൗരയുഥത്തിൽ...’ എന്ന ഗാനം പാടിയാണ് മലയാള സിനിമാലോകത്തേക്കുള്ള വാണിയുടെ പ്രവേശം. ’സീമന്തരേഖയിൽ...’, ’വാൽകണ്ണെഴുതി വനപുഷ്പം ചൂടി...’, ’കരുണ ചെയ്വാൻ എന്തു താമസം...’, ’ആഷാഡമാസം...’ അങ്ങനെ എത്രയോ മലയാളം സൂപ്പർ ഹിറ്റുകൾ... മലയാളം, തമിഴ്, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, ഒറിയ തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ പാടിയിട്ടുള്ള വാണി ജയറാം വടക്കുകിഴക്കൻ സംഗീതരംഗത്തെ എല്ലാ സംഗീത അതികായൻമാർക്കുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.<യൃ><യൃ>മലയാളം, ബംഗാളി, ഹിന്ദി ഉൾപ്പെടെയുള്ള സിനിമകളിൽ പാടിയ ആദ്യഗാനം സൂപ്പർ ഹിറ്റായ ചരിത്രവും വാണിക്കു സ്വന്തം.<യൃ><യൃ> മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ (അപൂർവരാഗങ്ങൾ–തമിഴ്), (ശങ്കരാഭരണം, സ്വാതികിരണം–തെലുങ്ക്) നേടിയിട്ടുള്ള വാണിജയറാമിനെ തേടി ഗുജറാത്ത്, ഒറീസ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്‌ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാർഡുകളും എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി ജയറാം കുട്ടിയായിരിക്കെയാണ് ചെന്നൈയിലേക്കു കുടുംബം മാറുന്നത്. ജയറാമുമായുള്ള വിവാഹശേഷം നീണ്ടകാലം മുംബൈയിലായിരുന്നു. ഇപ്പോൾ ചെന്നൈയിൽ സ്‌ഥിരതാമസം. ’സൗരയൂഥത്തിൽ...’ 1973ൽ പാടുമ്പോൾ ഉണ്ടായിരുന്ന അതേ ശബ്ദചാരുത 2016 ൽ ’പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ...’ എന്ന ഗാനം പാടുമ്പോഴും ഈ ഗായികയ്ക്കുണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത. 40 വർഷങ്ങൾക്കുമുമ്പ് പാടിയ അതേ ശ്രുതിയിൽ തന്നെ ഇന്നും പാടുവാൻ കഴിയുന്ന അപൂർവ ഗായികകൂടിയാണ് വാണി. വാണി ജയറാം സംസാരിക്കുന്നു... <യൃ><യൃ><ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗില25ൂമ2.ഷുഴ മഹശഴി=ഹലളേ><യൃ><യൃ>? വാണി ജയറാം എന്ന ഗായികയുടെ ശബ്ദ മാധുര്യത്തെക്കുറിച്ചു സംവിധായകൻ എബ്രിഡ് ഷൈൻ വളരെ ആരാധനയോടെ സംസാരിക്കുന്നത് കേൾക്കാറുണ്ട്. ആദ്യം എബ്രിഡിന്റെ ’1983’. ഇപ്പോൾ ’ആക്ഷൻ ഹീറോ ബിജു’. രണ്ട് ചിത്രങ്ങളിലെയും വാണി ജയറാമിന്റെ ഗാനങ്ങൾ സൂപ്പർഹിറ്റുകളാണല്ലോ.<യൃ><യൃ>അതേ, അതറിയുമ്പോൾ വളരെ സന്തോഷമുണ്ട്. ’ഓലഞ്ഞാലിക്കുരുവി’ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾതന്നെ വൻ ഹിറ്റായി. എന്നാൽ അത്രയും വേഗത്തിലല്ല ’പൂക്കൾ പനിനീർ പൂക്കൾ’ ആദ്യം മുന്നേറിയത്. പക്ഷേ പിന്നീട് ഈ ഗാനം വലിയ ഹിറ്റായി. ജനഹൃദയങ്ങളിൽ പാട്ട് അലിഞ്ഞിറങ്ങുകയായിരുന്നു എന്നു തോന്നുന്നു. എത്രയോ ആസ്വാദകർ ഈ പാട്ടിനെക്കുറിച്ച് ഇപ്പോൾ പറയുന്നു. ഗാനാസ്വാദകരായ മലയാളികളുടെ ഫോൺ കോളുകളും എനിക്കു കിട്ടാറുണ്ട്. റേഡിയോയിലും യു ട്യൂബിലും പാട്ട് തരംഗമായതിലും സന്തോഷമുണ്ട്.<യൃ>? ’1983’ എന്ന ചിത്രത്തിൽ കൗമാരക്കാരിയായ നായികയ്ക്കുവേണ്ടിയാണ് വാണി ജയറാം പാടിയത്. ’ആക്ഷൻ ഹീറോ ബിജു’വിലും വളരെ യംഗ് നായികയായിരുന്നുവല്ലോ. എങ്ങനെയാണ് ഇത്രയും യൗവനം ഗാനത്തിലൂടെ ഇപ്പോഴും പകരുന്നത്.<യൃ><യൃ>’ഓലഞ്ഞാലിക്കുരുവി...’ എന്ന ഗാനത്തിൽതന്നെ ഒരു യുവത്വത്തിന്റെ തുടിപ്പുണ്ടെന്നു തോന്നുന്നു. പിന്നെ ഈശ്വരകാരുണ്യം കൊണ്ട് പി. ജയചന്ദ്രന്റെയും എന്റെയും ശബ്ദത്തിൽ കാലം പോറൽ ഏൽപ്പിച്ചിട്ടില്ല. പൂക്കൾ പനിനീർ പൂക്കൾ എന്ന ഗാനം മലയാളത്തിന്റെ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിനൊപ്പം വർഷങ്ങൾ കടന്നുപോയതറിയാതെ വീണ്ടും പാടുവാൻ സാധിച്ചു. എല്ലാവരും നല്ലതു പറയുമ്പോൾ സന്തോഷം തോന്നുന്നു.<യൃ><യൃ>? ജെറി അമൽദേവിന്റെ ഈണത്തിൽ പൂക്കൾ പനിനീർപൂക്കൾ എന്ന ഗാനം പാടുമ്പോൾ<യൃ><യൃ>മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ മഞ്ചാടിക്കുന്നിൽ... എന്ന ഗാനമാണ് ജെറി അമൽദേവ് സംഗീതത്തിൽ ആദ്യം പാടുന്നത്. ഇപ്പോൾ 2016–ൽ ആക്ഷൻ ഹീറോയിലെ പൂക്കൾ പനിനീർപൂക്കൾ എന്ന ഗാനം ആസ്വാദകർ ഏറ്റുവാങ്ങുമ്പോൾ വളരെ സന്തോഷമുണ്ട്.<യൃ><യൃ>? ജയഭാരതി, സീമ, ശ്രീവിദ്യ, ലക്ഷ്മി, കെ.ആർ. വിജയ, മേനക, പൂർണിമ ജയറാം, ഭവാനി അങ്ങനെ ഒരു കാലത്ത് മലയാള സിനിമാലോകം അടക്കി വാണ എല്ലാ നായികമാർക്കും വേണ്ടി താങ്കൾ പാടിയിട്ടുണ്ട്. നായികമാർക്കുവേണ്ടി പാടുമ്പോൾ ശബ്ദം അതിന് അനുസരിച്ച് മാറ്റുമായിരുന്നോ.<യൃ><യൃ>ഒരിക്കലുമില്ല. കാരണം മുൻകാലങ്ങളിൽ പാട്ട് റെക്കോർഡ് ചെയ്യുന്ന സമയത്ത് ഏത് നായികയ്ക്കുവേണ്ടിയാണ് പാടുന്നതെന്ന് അറിയില്ലായിരുന്നു. അന്നൊക്കെ വളരെ മുമ്പായിരിക്കും പലപ്പോഴും ഗാന റെക്കോർഡിംഗ് നടക്കുക. ഒരു ഗായിക എന്ന നിലയിൽ സംഗീത സംവിധായകൻ എന്താണോ എന്നിൽ നിന്നു പ്രതീക്ഷിക്കുന്നത് അത് നല്കുകയാണ് ചെയ്യുന്നത്. ഗാനത്തിന്റെ അർഥവും ഭാവവും ഹൃദയത്തിൽ ഉൾക്കൊണ്ടു പാടും. നായികമാർക്കുവേണ്ടി ശബ്ദം മാറ്റുന്നതും മോഡുലേറ്റു ചെയ്യുന്നതും പതിവില്ല. <യൃ><യൃ>? ഗാനാലാപത്തിന്റെ കാര്യത്തിലും മലയാള വാക്കുകളുടെ ഉച്ചാരണത്തിന്റെ കാര്യത്തിലുമൊക്കെ വളരെ കർക്കശക്കാരനായിരുന്നുവല്ലോ ജി. ദേവരാജൻ. തമിഴ് മാതൃഭാഷയായ താങ്കൾക്ക് അദ്ദേഹവുമായുള്ള ഗാനപരിശീലനം പ്രയാസകരമായിരുന്നില്ലേ.<യൃ><യൃ>പൊതുവേ പറയുമ്പോൾ സംഗീതകാര്യത്തിൽ അല്പം പോലും വിട്ടുവീഴ്ച്ചയില്ലാത്ത വ്യക്‌തിതന്നെയാണ് ദേവരാജൻ മാസ്റ്റർ. മലയാളഗാനങ്ങളുടെ ഉച്ചാരണവും അർഥവും അറിഞ്ഞ് പാടുകയും മാസ്റ്റർ ആഗ്രഹിക്കുന്ന ഈണത്തിലും ഭാവത്തിലും പാടുകയും ചെയ്തത് കൊണ്ടാകാം എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.<യൃ><യൃ>? ദേവരാജൻ ശക്‌തിഗാഥ പുരസ്കാരം സമ്മാനിച്ചുകൊണ്ട് എം.കെ. അർജുനൻ പറഞ്ഞത് ഒരു ബ്ലോട്ടിംഗ് പേപ്പർപോലെ വാണി ജയറാം ഗാനങ്ങൾ ഒപ്പിയെടുക്കും എന്നാണ്<യൃ><യൃ>വളരെ ശാന്തനും സൗമ്യനുമായ സംഗീത സംവിധായകനാണ് എം.കെ. അർജുനൻ മാസ്റ്റർ. ’വാൽകണ്ണെഴുതി വനപുഷ്പം ചൂടി..’ ‘സീമന്തരേഖയിൽ...’ തുടങ്ങി നിരവധി ഗാനങ്ങൾ മാസ്റ്ററുടെ ഈണത്തിൽ പാടിയിട്ടുണ്ട്. <യൃ><യൃ>? ചെന്നൈയിലാണെങ്കിലും മലയാള ഗാനലോകം, സിനിമാലോകം എന്നിവയുമായുള്ള ഹൃദയാടുപ്പം ഇന്നും സൂക്ഷിക്കുന്നുണ്ടല്ലോ<യൃ><യൃ>അതെ.. മലയാള ഗാനങ്ങൾ, സിനിമകൾ എന്നിവയുമായുള്ള അടുപ്പം അതുപോലെ തന്നെയുണ്ട്. മലയാളസിനിമകൾ കാണാറുണ്ട്. സംഗീത പരിപാടികൾ, റിയാലിറ്റി ഷോകൾ എല്ലാം കാണാറുണ്ട്.<യൃ><യൃ>? നടൻ ശ്രീനിവാസന്റെ സിനിമകളോട് വലിയ ഇഷ്‌ടമാണെന്നു കേട്ടിട്ടുണ്ട്<യൃ><യൃ>അതെ.. ശ്രീനിവാസന്റെ പ്രത്യേക രീതിയിലെ അഭിനയം എനിക്ക് വളരെ ഇഷ്‌ടമാണ്. (ചിരിക്കുന്നു). ശ്രീനിവാസൻ ചിത്രങ്ങൾ ഏറെ ആസ്വദിക്കാറുണ്ട്. ഞങ്ങൾക്ക് ഏറെ ഇഷ്‌ടമുള്ള നടനാണ്. മധു, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രഗല്ഭ മലയാള താരങ്ങളുടെ അഭിനയം വളരെ വിലമതിക്കുന്നുണ്ടെന്നു കൂടി പറയട്ടെ.<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗില25ൂമ3.ഷുഴ മഹശഴി=ഹലളേ><യൃ><യൃ>? ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള വാണി ജയറാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മൂന്നര വർഷക്കാലം ജോലി നോക്കിയിട്ടുണ്ട്. വാണി ഫാൻസിൽ പലർക്കും ഒരുപക്ഷേ അറിയാത്ത ഒരു ജീവിത ഏട് കൂടിയായിരിക്കുമിത്. ബാങ്കിലെ കണക്കുകൂട്ടൽ ജീവിതത്തിൽനിന്ന് പൂർണമായി മാറി സംഗീതത്തിൽ മുഴുകുകയായിരുന്നോ<യൃ><യൃ>ഹിന്ദുസ്‌ഥാനി സംഗീതാഭ്യസനം തുടങ്ങിയ സമയത്ത് ഗുരു പ്രശസ്ത ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞൻ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാൻ (പട്യാല ഖരാന) ആണ് മുഴുവൻ സമയവും സംഗീതത്തിൽ മുഴുകണം എന്ന് ഉപദേശിക്കുന്നതും ബാങ്കിലെ തിരക്കേറിയ ജോലി ഇതിനു വിഘാതമാകും എന്നു സൂചിപ്പിക്കുന്നതും. ബാങ്ക് ഉദ്യോഗം എന്റെ സംഗീത ഉപാസനയ്ക്ക് അനുകൂലമല്ല എന്നു തിരിച്ചറിഞ്ഞതിനാൽ ഉദ്യോഗത്തിൽ നിന്നു ഞാൻ രാജിവയ്ക്കുകയായിരുന്നു. ദിവസവും പതിനെട്ട് മണിക്കൂറോളം നീണ്ട ഹിന്ദുസ്‌ഥാനി സംഗീത അഭ്യസനം നടത്തിയിരുന്നു.<യൃ><യൃ>? ഗാന ഇതിഹാസങ്ങളായ മുഹമ്മദ് റാഫി, മുകേഷ്, കിഷോർ കുമാർ, മന്നാഡേ, ഹേമന്ത്കുമാർ, തലത്ത് മുഹമ്മദ് മഹേന്ദ്രകുമാർ തുടങ്ങിയവർക്കൊപ്പം യുഗ്മഗാനങ്ങൾ പാടുവാൻ ഭാഗ്യം ലഭിച്ച ഗായിക കൂടിയാണ് വാണി ജയറാം<യൃ><യൃ>ഒരപൂർവ ഭാഗ്യമായി തന്നെ കാണുകയാണ്. ചെന്നൈയാണ് സ്വദേശമെങ്കിലും തമിഴാണ് മാതൃഭാഷയെങ്കിലും എന്തുകൊണ്ടോ ഹിന്ദി ഗാനങ്ങളോടു ചെറുപ്പം മുതലേ ഒരു വല്ലാത്ത ആരാധനയുണ്ടായി. ഹിന്ദി ഗാനങ്ങളെല്ലാം തന്നെ എനിക്കു മനഃപ്പാഠമായിരുന്നു. ഒരു വിഗ്രഹമായി ഞാൻ മനസിൽ കൊണ്ടുനടന്ന റാഫി സാബിനൊപ്പം പാടുവാൻ സാധിക്കുക. വാക്കുകൾകൊണ്ട് പറയുവാൻ സാധിക്കുന്നതല്ല ആ അനുഭവങ്ങൾ. അതുപോലെ മുകേഷ്, കിഷോർകുമാർ, മന്നാഡേ തുടങ്ങി ഇപ്പറഞ്ഞ എല്ലാ അതുല്യ ഗായകർക്കൊപ്പവും പാടുവാൻ സാധിച്ചു.<യൃ><യൃ>? എന്താണ് ഈ ശബ്ദമാസ്മരികതയുടെ രഹസ്യം<യൃ><യൃ>എല്ലാക്കാലവും ഒരുപോലെ പാടുവാനുള്ള കഴിവ് തീർച്ചയായും ഈശ്വരന്റെ വരദാനമാണ്. സംഗീതത്തോടുള്ള അർപ്പണം നമ്മൾ എന്നും കാത്ത് സൂക്ഷിക്കണം. അച്ഛനമ്മമാർ, ഗുരുക്കന്മാർ എന്നിവരുടെ അനുഗ്രഹം ജീവിതത്തിൽ വളരെ വിലപ്പെട്ടതാണ്. മുതിർന്നവരെ ആദരിക്കുകയും ജീവിതമൂല്യങ്ങൾ പാലിക്കുകയും ചെയ്യുന്നതു സംഗീത വിജയത്തിന് ആവശ്യമാണ്.<യൃ><യൃ>? വെറുതെ പാടുക മാത്രമല്ല, സംഗീതത്തിലൂടെ വലിയൊരു സംസ്കാരവും വരുംതലമുറകൾക്കു കൈമാറുവാൻ വാണി ജയറാം എന്ന ഗായിക ശ്രദ്ധിക്കുന്നുണ്ടല്ലോ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന സംഗീത വർക്ക്ഷോപ്പുകളെക്കുറിച്ച്<യൃ><യൃ>സംഗീതം എന്നത് അനന്തസാധ്യതയുള്ള ഒരു കലയാണ്. മനുഷ്യമനസിനെ ഉണർത്തുവാനും വിമലീകരിക്കുവാനും സംഗീതത്തിനു കഴിയും. അവസരം കിട്ടുമ്പോഴെല്ലാം സ്കൂൾ കുട്ടികളോട് സംവദിക്കുവാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇന്ത്യൻ സംസ്കാരം, ദേശീയബോധം, രാജ്യസ്നേഹം തുടങ്ങിയ മഹത്തായ മൂല്യങ്ങൾ ആർജിക്കുവാൻ സംഗീതം എന്ന മാധ്യമത്തെ പ്രയോജനപ്പെടുത്താം. ഹൈദരാബാദിലും ബംഗളൂരുവിലുമൊക്കെ മ്യൂസിക് വർക്ക്ഷോപ്പുകൾ നടത്തിയിട്ടുണ്ട്.<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗില25ൂമ5.ഷുഴ മഹശഴി=ഹലളേ><യൃ><യൃ>? ഗായിക മാത്രമല്ല നല്ലൊരു കവയിത്രി കൂടിയാണല്ലോ വാണി ജയറാം. ഒരു കുയിലിൻ കുറൽ കവിതൈ വടിവിൽ എന്ന കാവ്യ സമാഹാരത്തെക്കുറിച്ച്<യൃ><യൃ>അതെ.. എന്റെ കവിതകളുടെ സമാഹാരത്തിന്റ പേരാണത്. ഒരു കുയിലിൻ കുറൽ കവിതൈ വടിവിൽ എന്നു പറഞ്ഞാൽ ഒരു കുയിലിന്റെ നാദം കവിതയുടെ രൂപത്തിൽ എന്നാണ് അർഥം. കുയിലുകൾ സാധാരണ പാടുക മാത്രമല്ലേ ചെയ്യാറുള്ളൂ.<യൃ><യൃ>? ഭർത്താവ് ജയറാം, വാണി ജയറാം എന്ന ഗായികയുടെ ഏറ്റവും വലിയ ശക്‌തിയല്ലേ. എപ്പോഴും നിഴൽ പോലെ ഒപ്പം ഉണ്ടാകുന്ന അദ്ദേഹം നല്ലൊരു സിതാർ വാദകൻ കൂടിയാണല്ലോ<യൃ><യൃ>എന്റെ സംഗീതജീവിതത്തിന്റെ വലിയ കരുത്താണ് അദ്ദേഹം. വിവാഹം നടക്കുന്ന സമയത്ത് അദ്ദേഹം ഇന്തോ ബൽജിൻ ചേംബർ ഓഫ് കോമേഴ്സിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു. പിന്നീട് ബോംബെ മാസ്റ്റേഴ്സ് ആൻഡ് പ്രിന്റേഴ്സ് അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു. (ഇക്കണോമിക്സിലും സോഷ്യോളജിയിലും എംഎയും ബിസിനസ് മാനേജ്മെന്റിൽ–ലണ്ടൻ ബിരുദം നേടിയിട്ടുള്ള ആളാണ്). സിനിമാലോകത്ത് വളരെ തിരക്കായിരുന്ന കാലത്ത് ധാരാളം യാത് ചെയ്യേണ്ടി വന്നിരുന്നു. ആദ്യകാലങ്ങളിൽ ഭക്‌തിഗാന കച്ചേരികൾ ഉൾപ്പെടെയുള്ള കച്ചേരികൾക്കുവേണ്ടിയും വളരെയേറെ യാത്രകൾ വേണ്ടിവന്നിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് യാത്ര ചെയ്യുക. അതുകൊണ്ടുതന്നെ അദ്ദേഹം ജോലിയിൽനിന്നും സ്വയം വിരമിക്കുകയായിരുന്നു. സിതാർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ കീഴിൽ ആറു വർഷം സിതാർവാദനം പഠിച്ചിട്ടുള്ള അദ്ദേഹം മികച്ച സിതാർ വാദകൻ കൂടിയാണ്. ബാണി മ്യൂസിക് കമ്പനി എന്ന പ്രശസ്ത കമ്പനിയുടെ സ്‌ഥാപകൻ കൂടിയാണ്.<യൃ><യൃ>? മനോഹരമായ പ്രത്യേകതരം സാരികൾ തോളിലൂടെ ചുറ്റിയാണ് വാണി ജയറാം എന്ന ഗായികയെ എപ്പോഴും കാണുന്നത്. ഈ വാണിജയറാം സ്റ്റൈലിനു പിന്നിൽ<യൃ><യൃ>പ്രത്യേകമായി ഒന്നുമില്ല. സാധാരണ സാരികളാണ് ഞാൻ തെരഞ്ഞെടുക്കാറുള്ളത്. വലിയ വിലപിടിപ്പുള്ളതോ, കാഞ്ചീവരമോ ഒന്നും പൊതുവെ ധരിക്കാറില്ല.<യൃ><യൃ>ആഢ്യത്വവും ലാളിത്യവും നിറയുന്ന വിലകുറഞ്ഞ മൽമൽ സാരികൾ പോലും ഞാൻ വാങ്ങാറുണ്ട്. തോളിലൂടെ ചുറ്റി ശീലിച്ചതുകൊണ്ട് അങ്ങനെ ഗാന അരങ്ങുകളിലും വരുന്നു. അത്രമാത്രം. നെയ്ത്തുകാർ അധ്വാനിച്ചുണ്ടാക്കുന്ന കൈത്തറി വസ്ത്രങ്ങളോടും പ്രത്യേക മമതയുണ്ട്. അവരുടെ കഠിന ജീവിതത്തിനു ഒരാശ്വാസം എന്ന നിലയിലും കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നു.<യൃ><യൃ>? ഇത്രയേറെ പ്രശസ്തി ആർജിച്ച ഗായികയായിരിക്കുമ്പോഴും പാചകം ഉൾപ്പെടെയുള്ള വീട്ടുകാര്യങ്ങൾ ചെയ്യുന്ന ഒരു നല്ല കുടുംബിനി കൂടിയാണല്ലോ<യൃ><യൃ>വീട്ടിലെ ചുമതലകളെല്ലാം ചെയ്യുന്നത് എനിക്കേറെ ഇഷ്‌ടമുള്ള കാര്യമാണ്. അടുക്കളപ്പണി ചെയ്യുന്നതും തുണി കഴുകുന്നതും വീട് വൃത്തിയാക്കുന്നതുമെല്ലാം ഞാൻ തന്നെയാണ്. ഒരിക്കൽ ഒരു ഗൃഹനാഥയായാൽ പിന്നെ ആ റോൾ ഭംഗിയായി നിറവേറ്റേണ്ടത് നമ്മുടെ കടമയല്ലേ.<യൃ><യൃ>? പെയിന്റിംഗ്, എംബ്രോയിഡറി, ഗാനരചന, അങ്ങനെ വൈവിധ്യമാർന്ന ഒരു ലോകം കൂടി വാണി ജയറാമിനുണ്ട് എന്ന കാര്യം പല ആസ്വാദകർക്കും അറിയില്ല<യൃ><യൃ>അതെ.. ചിത്രങ്ങൾ വരയ്ക്കുക, പെയിന്റിംഗ്, എംബ്രോയിഡിറി എല്ലാത്തിനും സമയം കണ്ടെത്താറുണ്ട്. എല്ലാം ഞാൻ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്.<യൃ><യൃ>? ജയ് വാണി ട്രസ്റ്റിലൂടെ നല്ലൊരു സാമൂഹ്യ സേവനമാണല്ലോ വാണി–ജയറാം ദമ്പതികൾ നടത്തുന്നത്<യൃ><യൃ>പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി അടുത്തകാലത്ത് ഞങ്ങൾ സ്‌ഥാപിച്ച ട്രസ്റ്റാണ്. പെൺകുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്.<യൃ><യൃ><യ> എസ്. മഞ്ജുളാദേവി <യൃ><യൃ><ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗില25ൂമ4.ഷുഴ മഹശഴി=ഹലളേ>