Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Sthreedhanam |


അമിത വൃത്തി അപകടം
ഒൻപതാംക്ലാസിൽ പഠിക്കുന്ന രമയ്ക്ക് ഇപ്പോൾ ക്ലാസിൽ പോകാൻ സാധിക്കുന്നില്ല. എഴുന്നേൽക്കുമ്പോൾ ഏഴരമണിയാകും. പല്ലുതേക്കാൻ അരമണിക്കൂറെടുക്കും. കുളിക്കുന്നതിന് ചുരുങ്ങിയത് ഒന്നരമണിക്കൂർ സമയമെങ്കിലും വേണം. വൈകുന്നേരത്തെ കുളി രണ്ടുമണിക്കൂർവരെ നീണ്ട ദിവസങ്ങളുണ്ട്. കുളിക്കുന്തോറും ശരിയായി വൃത്തിയായിട്ടില്ലെന്ന തോന്നൽ കൂടിക്കൂടി വരികയാണ്. കുളി കഴിഞ്ഞാൽ തോർത്താൻ അമ്മയെ വിളിക്കും. തോർത്തിൽ തൊട്ടാൽ കൈ ചീത്തയാകുമെന്ന ഭയമാണിതിനു കാരണം. കുളികഴിഞ്ഞാൽ ടാപ്പ് അടയ്ക്കാൻ അതിൽ കൈകൊണ്ടു തൊടില്ല. തൊട്ടാൽ കൈയിൽ അഴുക്കുപറ്റും എന്നാണു പറയുന്നത്.

സ്വന്തം മുറിയിൽ കട്ടിലിൽ ആരെങ്കിലും ഇരുന്നാൽ ആ ബെഡ്ഷീറ്റ് മാറ്റാതെ രമ അതിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യില്ല. ഭക്ഷണം കഴിക്കുന്നതിനു മുൻപ് പാത്രം കഴുകി മേശപ്പുറത്തു വച്ചാൽ അത് പല പ്രാവശ്യം കഴുകിയ ശേഷമേ രമ ആഹാരം കഴിക്കൂ. കുടിക്കാൻ വച്ചിരിക്കുന്ന വെള്ളത്തിൽ എന്തോ കിടക്കുന്നെന്നോ ഗ്ലാസിൽ അഴുക്കുണ്ടെന്നോ പറഞ്ഞു വെള്ളം മാറ്റിവയ്ക്കുന്നതിന് അമ്മയുമായി സ്‌ഥിരം വഴക്കുകൂടാറുണ്ട്. ക്ലാസിലിരിക്കുമ്പോൾ കുട്ടികൾ മുട്ടിയാൽ അതു രമയ്ക്ക് വലിയ ടെൻഷനുണ്ടാക്കുമെങ്കിലും മറ്റു കുട്ടികൾ പിണങ്ങാതിരിക്കാൻ ഒന്നും പറയുകയില്ല. ഉച്ചഭക്ഷണം കഴിച്ചശേഷം ആരുടെയെങ്കിലും കറിയുടെ അംശം രമയുടെ ബാഗിലെങ്ങാനും പറ്റിയാ ൽ രമയ്ക്ക് ആ ബാഗിൽ തൊടാൻ അറപ്പാണ്. വീട്ടിലേക്കു പോകാറാകുമ്പോൾ ബാഗ് എടുക്കാതെ പോകാൻ നിവൃത്തിയില്ലാത്തതുകൊണ്ടു കരഞ്ഞുകൊണ്ടായിരിക്കും ബാഗ് എടുക്കുക. ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകാറാകുമ്പോൾ പലതവണ ബാഗ് തുറന്ന് എല്ലാ ബുക്കുകളും പേനകളും ഉണ്ടോ എന്ന് ഉറപ്പാക്കും. ചിലപ്പോൾ ബാഗ് തുറന്ന് എല്ലാം പുറത്തെടുത്തായിരിക്കും പരിശോധന. കൂട്ടുകാർ പലപ്പോഴും ഈ പ്രവൃത്തി കണ്ട് അവളെ കളിയാക്കാറുണ്ട്. സീറ്റ് പലപ്രാവശ്യം പേപ്പർകൊണ്ട് തുടച്ചശേഷമേ ക്ലാസിൽ ഇരിക്കൂ. അതിനു പ്രത്യേകം പേപ്പർ വീട്ടിൽനിന്നു കൊണ്ടുപോകും. ബാത്ത്റൂമിൽ കയറിയാൽ കതകു ശരിക്കും അടഞ്ഞോ എന്നു പലപ്രാവശ്യം പരിശോധിക്കും.

ആവർത്തിച്ചുള്ള ഈ പ്രവൃത്തികളും അസഹനീയമായ വൃത്തിനോട്ടവും രമയുടെ ജീവിതത്തെ ഉലയ്ക്കുകയാണ്. പൊതുസ്‌ഥലങ്ങളിൽ പോകാനോ ബസിലെ സീറ്റിൽ ഇരിക്കാനോ കമ്പിയിൽ പിടിക്കാനോ പറ്റാത്തതിനാൽ ബന്ധുവീടുകളിൽപോലും പോകാറില്ല. ഇത് ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്ന മാനസികാവസ്‌ഥയാണ്. ഇത് സൈക്കിയാട്രിക് മരുന്നുകളും ബിഹേവിയർ തെറാപ്പിയും ഉപയോഗിച്ചാണു മാറ്റിയെടുക്കുക. പലപ്പോഴും ഇതിന് അടിസ്‌ഥാനപരമായ മാനസിക കാരണം ഉണ്ടായേക്കാം. എന്നാൽ ചിലപ്പോൾ വ്യക്‌തമായ കാരണം കണ്ടെത്താൻ കഴിയാതെയും വരാറുണ്ട്. രമയുടെ വല്യമ്മ വലിയ കർക്കശക്കാരിയും അടുക്കും ചിട്ടയും വൃത്തിയും പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ആളുമായിരുന്നു. തൊടുന്നതിനും പിടിക്കുന്നതിനുമൊക്കെ രമയുടെ അമ്മയെ ശാസിക്കുമായിരുന്നു. രമ വളർന്നുവന്നപ്പോൾ അമ്മയും വല്യമ്മയുംകൂടി രമയുടെമേൽ അമിതനിയന്ത്രണവും അസഹ്യമായ വൃത്തിനിയന്ത്രണങ്ങളും ഏർപ്പെടുത്തി. ചിലപ്പോൾ ശിക്ഷയും ലഭിച്ചിരുന്നു. ഇതിന്റെ പ്രത്യാഘാതമായാണ് ഇത്തരമൊരു അവസ്‌ഥയിൽ രമ എത്തിച്ചേർന്നത് എന്നു മനസിലായി.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ20വമ2.ഷുഴ മഹശഴി=ഹലളേ>

ഇന്റേണൽ ഫാമിലി സിസ്റ്റംസ് തെറാപ്പിയിൽ പറയുന്നതു മനസിനുള്ളിൽ പല ഉപമനസുകളുണ്ടെന്നാണ്. ആ ഓരോ ഉപമനസും ഓരോ ധർമം അനുഷ്ഠിക്കുന്നു. എല്ലാ ഉപമനസുകളുടെയും ലക്ഷ്യം വ്യക്‌തിയുടെ സന്തോഷമാണ്. വ്യക്‌തി വളരുന്നതിനനുസരിച്ച് അവയും വളരുന്നു. എന്നാൽ ചെറുപ്പകാലങ്ങളിലെ തിക്‌തമായ അനുഭവങ്ങൾമൂലം ചില ഉപമനസുകൾ മുറിവേറ്റു വളർച്ച നിന്ന് മുരടിച്ച് നിൽക്കും. അവയുടെ രക്ഷയ്ക്കായി അപക്വമായ പല പ്രവൃത്തികളും അവ കാണിച്ചുകൊണ്ടിരിക്കും. ഐഎഫ്എസ് തെറാപ്പിയിലൂടെ ഉറവിടം കണ്ടെത്തി ഉപമനസിന്റെ ധാരണകൾ തിരുത്തിയപ്പോൾ രമ സൗഖ്യംപ്രാപിച്ച് സാധാരണ രീതിയിലായി. ബാല്യകാലാനുഭവങ്ങൾ ഇത്തരത്തിൽ പല മണ്ഡലങ്ങളിലും പ്രശ്നങ്ങൾക്കു കാരണമായിത്തീരാറുണ്ട് എന്ന കാര്യം തിരിച്ചറിയുമ്പോൾ ബാല്യത്തെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യമാകും.

<യ> ഡോ. പി. എം. ചാക്കോ പാലക്കുന്നേൽ
പ്രിൻസിപ്പാൾ, നിർമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി,
പത്തനംതിട്ട.

മക്കളെ ശിക്ഷിക്കണോ?
‘മക്കളെ തല്ലി വളർത്തണം തൈ വെട്ടി വളർത്തണം’ എന്നാണ് പഴമക്കാർ പറയുന്നത്. മക്കൾ കാണിക്കുന്ന കുറ്റത്തിന് അവരെ തല്ലിത്തന്നെയാണ് അവർ വളർത്തിയിരുന്നതും. തലമുറകളുടെ
വീടൊരുക്കാം മനോഹരമായി
അതിഥികൾ അകത്തളങ്ങളിലേക്ക് എത്തുമ്പോൾ അവരെ ആകർഷിക്കാൻ പോന്ന മനോഹാരിത ഓരോ മുറികൾക്കും ഉണ്ടാകുക എന്നത് വലിയ കാര്യം തന്നെയാണ്. ഓരോ മുറിയുടെയും ആവശ്യം
ശീലമാക്കാം, യോഗ
യോഗ വെറുമൊരു വ്യായാമം മാത്രമല്ല. ആരോഗ്യമുള്ള ശരീരത്തോടൊപ്പം സന്തോഷം നിറഞ്ഞ മനസും യോഗയിലൂടെ സ്വന്തമാക്കാനാകും. ദിവസവും അരമണിക്കൂർ സമയം ഇതിനായി വിനിയോഗിക്കണം
കാരുണ്യത്തിന്റെ കാവലാൾ
പഠിച്ചത് എംബിഎ ആണെങ്കിലും ബഹുരാഷ്ട്ര കമ്പനികളിലെ ജോലി സ്വീകരിക്കാതെ ജീവകാരുണ്യപ്രവർത്തനത്തിന്റെ പാത തെരഞ്ഞെടുത്തിരിക്കുകയാണ് നിർമല ദിനേശ് എന്ന പാലക്കാട്ടുകാരി.
ഓണമധുരത്തിനു പത്തുതരം പായസം
പായസത്തിന്റെ മധുരമില്ലാതെ ഒരു ഓണസദ്യയും പൂർണമാകുന്നില്ല. തൂശനിലയിൽ പപ്പടവും പഴവും ചേർത്ത് പായസം കഴിക്കുമ്പോൾ സദ്യയ്ക്ക് ഇരട്ടി മധുരമേറുന്നു. ഒന്നാം ഓണമായ ഉത്രാട...
ഇരുമെയ്യാണെങ്കിലും മനമൊന്നായ്...
ഭാര്യ– ഭർതൃബന്ധത്തിൽ ഏറ്റവും പവിത്രമായ ഒന്നുതന്നെയാണ് ലൈംഗികത. പരസ്പരം സ്നേഹം പങ്കുവയ്ക്കലാണ് ആരോഗ്യകരമായ ലൈംഗികതയുടെ അടിത്തറ. ലൈംഗികത മാത്രമല്ല
നൂഡിൽസ് സ്പെഷൽ
നൂഡിൽസ് ഇഷ്ടമല്ലാത്തവർ ഉണ്ടാവില്ല; പ്രത്യേകിച്ച് കുട്ടികൾ. നൂഡിൽസ്കൊണ്ടു ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വഴിനാട്– വനനാട് – വയൽനാട്– വയനാട്
ജീവിതത്തിന്റെ വിരസതകൾ കഴുകിക്കളഞ്ഞു മനസും ശരീരവും ശുദ്ധമാക്കുന്നവയാണു യാത്രകൾ. പുതിയ കാഴ്ചകൾ, അനുഭവങ്ങൾ, ജലാശയത്തിലെ കുളി, വഴിയോരത്തുനിന്നുള്ള ഭക്ഷണം...
റാഗിംഗ് ആവശ്യമോ?
റാഗിംഗ് കേസുകൾ തലപ്പൊക്കി തുടങ്ങുന്ന കാലമാണ് അധ്യയന വർഷാരംഭം. ഒടുവിൽ നാം കേട്ടത് ബംഗളൂരൂ ഗുൽബർഗിലെ അൽഖമാർ നഴ്സിംഗ് കോളജിൽ സീനിയർ വിദ്യാർഥികളുടെ
ലൈംഗികത ആസ്വാദ്യകരമാക്കാം ആയുർവേദത്തിലൂടെ
വെറുതെ ഒരു മെഡിക്കൽ ഷോപ്പിൽ ചെന്നുനോക്കു. ആയുർവേദ ഉത്തേജക മരുന്നുകളുടെ പത്തു പോസ്റ്റർ എങ്കിലും അവിടെ ഒട്ടിച്ചിരിക്കുന്നതു കാണാം. ലേഹ്യമായും ലേപനമായും ഗുളികരൂപത്...
ലിറ്റിൽ മിസ് കൺമണി
എറണാകുളം തമ്മനം അനന്തപുരം ലൈനിലെ ഉപാസനയെന്ന വീട്ടിലെത്തുമ്പോൾ കൺമണി കാത്തിരിക്കുകയായിരുന്നു. സ്വർണനിറവും കറുപ്പും ചേർന്ന പട്ടുപാവാടയണിഞ്ഞ്
ദീപ്തി ഐപിഎസ് സ്പീക്കിംഗ്
പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ഗായത്രി അരുൺ ഇന്ന് ടെലിവിഷൻ രംഗത്ത് സൂപ്പർ ഹിറ്റ് നായികയാണ്.
അമിത വൃത്തി അപകടം
ഒൻപതാംക്ലാസിൽ പഠിക്കുന്ന രമയ്ക്ക് ഇപ്പോൾ ക്ലാസിൽ പോകാൻ സാധിക്കുന്നില്ല. എഴുന്നേൽക്കുമ്പോൾ ഏഴരമണിയാകും. പല്ലുതേക്കാൻ അരമണിക്കൂറെടുക്കും. കുളിക്കുന്നതിന്
ഗർഭാശയമുഖ കാൻസറിനെ അറിയാം
തുടക്കത്തിൽ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നൊരു രോഗമാണ് ഗർഭാശയമുഖ കാൻസർ. നമ്മുടെ സമൂഹത്തിൽ പതിവു പരിശോധനകൾക്കായി ഗൈനക്കോളജിസ്റ്റിനെ കാണുന്ന....
നല്ല ലൈംഗിക ജീവിതത്തിനു മനസും ശരീരവും സജ്‌ജമാക്കാം
ദൈവം മനുഷ്യനു നൽകിയിരിക്കുന്ന വരദാനങ്ങളിലൊന്നാണ് ലൈംഗികത. നമ്മുടെ യാഥാസ്‌ഥിതിക സമൂഹത്തിൽ നിന്ന് ഇതിനെപ്പറ്റി വലിയ അവബോധമൊന്നും ചെറുപ്പത്തിൽ ലഭിച്ചുകാണുകയില്ല.
ഷിജിനയുടെ ബലൂൺ ആർട്ട് ഷോ
ബലൂണുകൾ ഒരു ഹരമാണ്. ഉത്സവപ്പറമ്പിലായാലും പള്ളിപെരുന്നാൾ മുറ്റത്തായാലും. ഇവിടങ്ങളിലെ ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലെത്തിയാലും ആഘോഷത്തിന്റെ ബാക്കിപത്രമായി ബലൂൺ
നല്ല ലൈംഗിക ജീവിതത്തിനുള്ള ഭക്ഷണക്രമം
ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് പോഷകാഹാരം അനിവാര്യഘടകമാണ്. നല്ല ആരോഗ്യമുണ്ട് പക്ഷേ കിടക്ക കാണുമ്പോഴേ ഉറക്കം വരും. എങ്കിൽ സംശയിക്കേണ്ട ഭക്ഷണവും
ഡീജെ എന്ന എഴുത്തുകാരി
കൊടുങ്ങല്ലൂർ സ്വദേശിനിയായ ദീപ ജയരാജ് പേരിന്റെ ചുരുക്കെഴുത്തായ ഡീജെ എന്ന തൂലികാ നാമത്തിൽ കഥകളും നോവലും കവിതകളും എഴുതാൻ തുടങ്ങിയതു നാലു വർഷം മുമ്പാണ്.
ബന്തിപ്പാടത്തുനിന്നു നിയമസഭയിലേക്ക്
വൈക്കം വെച്ചൂർ ശാസ്തക്കുളത്ത് പാട്ടത്തിനു കിട്ടിയ ഒന്നേകാൽ ഏക്കറിൽ ബന്തിച്ചെടി രണ്ടാമതും നടാൻ തടമെടുത്തുകൊണ്ടിരിക്കെയാണ് സി.കെ ആശയെ സിപിഐ വൈക്കത്തെ
ഹൃദയത്തിനായി കഴിക്കാം നല്ല ഭക്ഷണം
നാം കഴിക്കുന്ന ആഹാരം രുചികരമായിരിക്കുന്നതോടൊപ്പം പോഷകസമൃദ്ധവും ആയിരിക്കണം. അതു നമ്മെ ആരോഗ്യവാൻമാരും പ്രസരിപ്പുള്ളവരുമാക്കിത്തീർക്കും. ഇന്നത്തെ...
ഉപവാസത്തിലൂടെ ശുദ്ധീകരണം
പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവാസത്തിനു മുമ്പ് കൺസൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം. മറ്റു രോഗങ്ങൾക്കു പതിവായി മരുന്നുകഴിക്കുന്നവരും...
ബന്ധങ്ങൾ മുറുകെപിടിക്കാം
ബന്ധങ്ങൾ ജീവിതത്തിന്റെ താളമാണ്. അവ മോശമാകുമ്പോൾ ജീവിതതാളവും തെറ്റും. നിത്യജീവിതത്തിൽ വ്യക്‌തിബന്ധങ്ങൾക്കുള്ള പ്രാധാന്യം ഏറെയാണ്. മാതാപിതാക്കൾ, സഹപ്രവർത്തകർ
സ്മാഷുകളുടെ കൂട്ടുകാരി
വോളിബോളിൽ ഇന്ത്യൻ വനിതകൾ രണ്ടു ലോക ചാമ്പ്യൻഷിപ്പുകൾ മാത്രമേ കളിച്ചിട്ടുള്ളു. 1952ലെ ലോകകപ്പും 1981ലെ ജൂണിയർ ലോകകപ്പും.
സ്വഭാവവൈകല്യം തിരിച്ചറിയാം
പതിനഞ്ചുകാരനായ ശ്യാം മാതാപിതാക്കൾക്ക് എന്നും തലവേദനയാണ്. അവൻ വിചാരിച്ച കാര്യം സാധിച്ചു കൊടുത്തില്ലെങ്കിൽ വീട് യുദ്ധക്കളമാക്കും. മാതാപിതാക്കൾ എന്തെങ്കിലും തിരിച്...
പ്രസവാനന്തര മാനസികപ്രശ്നങ്ങൾ
ഒരു കുഞ്ഞിന്റെ ജനനം സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. അത് അവളിൽ പല വികാരങ്ങളും ഉണർത്താം. സന്തോഷം, ഭയം, ആധി... എന്നിവ ഈ കാലഘട്ടത്തിൽ സംഭവിക്കാ...
സ്ത്രീ സൗന്ദര്യം ആയുർവേദത്തിലൂടെ...
ബാല്യകൗമാരങ്ങൾ കടന്നു യൗവ്വനത്തിലെത്തുന്നതോടെ സ്ത്രീകളുടെ ഭംഗിയും ആകർഷകത്വവും പതിന്മടങ്ങ് വർധിക്കുന്നതായി കാണാം.
മഴക്കാല രോഗങ്ങൾക്ക് ആയുർവേദ പരിഹാരം
പകർച്ചപ്പനികൾ, വയറിളക്കം, ഛർദ്ദി, മഞ്ഞപ്പിത്തം എന്നിവ വർഷകാലത്തിന്റെ ആരംഭത്തോടുകൂടിത്തന്നെ പടർന്നുപിടിക്കുന്ന രോഗങ്ങളാണ്. ദുഷിച്ച ജലസ്രോതസുകളും കീടങ്ങളുമാണ
സുഖജീവിതത്തിനു ചികിത്സ
രോഗമില്ലാത്തവരിൽ വാർധക്യത്തെ അകറ്റിനിർത്താനും ശരീരപുഷ്ടിക്കും രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്ന ആയുർവേദ ചികിത്സാരീതിയാണ്
കർക്കടക സ്പെഷൽ
എളുപ്പത്തിൽ ദഹിക്കുന്നതും ഊർജപ്രദവുമായ ഭക്ഷണക്രമമാണ് മിഥുനം, കർക്കിടക മാസത്തിൽ ശീലിക്കേണ്ടത്. മഴക്കാലം ആരോഗ്യ സമ്പുഷ്ടമാക്കാൻ ആറ്തരം ഇലക്കറി വിഭവങ്ങളാണ്
അമ്മയ്ക്ക് പകരം മൊബൈലോ?
എട്ടാം ക്ലാസുകാരിയായ ലക്ഷ്മി സ്കൂളുവിട്ടു വീട്ടിലേക്ക് എത്തുന്നതുതന്നെ അന്നത്തെ വിശേഷങ്ങൾ അമ്മയോടു പറയാനുള്ള ആവേശത്തിലായിരുന്നു. ചൂടോടെ നാലുമണി പലഹാരങ്ങളുണ്ടാക്...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.