ദീപ്തി ഐപിഎസ് സ്പീക്കിംഗ്
ദീപ്തി ഐപിഎസ് സ്പീക്കിംഗ്
Tuesday, August 23, 2016 5:04 AM IST
പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ഗായത്രി അരുൺ ഇന്ന് ടെലിവിഷൻ രംഗത്ത് സൂപ്പർ ഹിറ്റ് നായികയാണ്. ഗായത്രിയുടെ വിശേഷങ്ങളിലേക്ക്...

<യ> ജീവിതത്തിൽ സാധാരണക്കാരി

എന്റെ സ്വഭാവത്തിനു ദീപ്തിയുമായി കുറെയൊക്കെ സാമ്യമുണ്ട്. എന്റെ ജീവിതത്തിൽ ദീപ്തിയുടെതു പോലുള്ള അഗ്നിപരീക്ഷണമൊന്നും നേരിടേണ്ടി വന്നിട്ടില്ല. എന്തു പ്രതിസന്ധിഘട്ടം വന്നാലും ഭർത്താവും വീട്ടുകാരും ഒറ്റക്കെട്ടായി എനിക്ക് പിന്തുണ തരുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിൽ സീരിയലിൽ കാണുന്ന പോലെയല്ല. എങ്കിലും മിനി സ്ക്രീനിൽ കാണുന്ന പോലെത്തന്നെ കുടുംബവുമായിട്ട് ഒരുപാട് അടുപ്പവും സ്നേഹവും വച്ചുപുലർത്തുന്ന ഒരു സാധാരണക്കാരിയാണു ഞാൻ.

<യ>സിംപിൾ ആൻഡ് എലഗന്റ്

രണ്ടു വശവും നോക്കി വേണം വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ. കോസ്റ്റ്യൂം ഡിസൈനറും പ്രൊഡ്യൂ സറും ഒക്കെ അഭിപ്രായങ്ങൾ പറയും. ആദ്യമൊക്കെ പരസ്പരത്തിൽ ഒരു കോളജ് വിദ്യാർഥിയുടെ വേഷമായിരുന്നു. പിന്നെ ഐപിഎസ് ട്രെയിനിംഗ് ആയപ്പോൾ കോട്ടൺ സാരിയിലേക്ക് മാറി. ഐപിഎസ് കഴിഞ്ഞപ്പോൾ പ്രൊഡ്യൂസർ തന്നെ പറഞ്ഞു അൽപം മോഡേൺ വേഷമൊക്കെ വേണമെന്ന്. ഐപിഎസ് കഴിഞ്ഞാൽ എല്ലാത്തിലും ഒരു മാറ്റമൊക്കെ വരുമല്ലോ. ആദ്യമൊക്കെ നാടൻ പെൺകുട്ടിയുടെ വേഷമായിരുന്നുവല്ലോ. പിന്നീട് കഥാപാത്രത്തിനനുസരിച്ച് സാരിയിലും മറ്റും അൽപം ഫോർമൽ ടച്ച് വരുത്തി. ബ്ലൗസിന്റെ കട്ടിംഗിലൊക്കെ മാറ്റം കൊണ്ടുവന്നു. ചുരിദാറിലും മാറ്റമുണ്ടായി. ഇങ്ങനെയുള്ള മാറ്റങ്ങൾ നിർദ്ദേശിച്ചാലും വസ്ത്രങ്ങൾ ഞാൻ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. സിംപി ളായിട്ടും എലഗന്റായിട്ടുമുള്ള വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. വീട്ടിൽ അമ്മ നന്നായിട്ട് തുണി തയ്ച്ചു തരും. കൂടാതെ സഹായിക്കാൻ സുഹൃത്തുക്ക ളുമുണ്ട്. അങ്ങനെ കഥാപാത്രത്തിന് അനുസൃതമായ, അതെസമയം എന്റെ വ്യക്‌തിത്വത്തിന് ചേരുന്നതുമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കാറുള്ളൂ.

<യ>ഷോപ്പിംഗ് സുഹൃത്തുക്കൾക്കൊപ്പം

ഷോപ്പിംഗ് കൂടുതലും എറണാകുളത്തു നിന്നാണ്. എന്റെ സുഹൃത്തുക്കളാണ് ഷോപ്പിംഗിനു കൂടെ വരാറുള്ളത്. ഭർത്താവ് യാത്ര പോയിട്ടുവരുമ്പോഴും എനിക്കു വേണ്ട വസ്ത്രങ്ങൾ വാങ്ങിച്ചുകൊണ്ടു വരാറുണ്ട്. എന്റെ കൂടെ ഷോപ്പിംഗിന് വരാൻ ഭർത്താവിനു ഭയങ്കര മടിയാണ്. എന്നെ കാണുമ്പോൾ ആരാധകർ ധാരാളം വരും. അതു തന്നെയാണ് കാരണം. പലപ്പോഴും കാറിൽ നിന്നിറങ്ങാൻ മെനക്കെടാറില്ല.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ23ൗമ2.ഷുഴ മഹശഴി=ഹലളേ>

<യ>ആരാധകർ ബുദ്ധിമുട്ടാവാറില്ല

എവിടെവച്ചായാലും എന്നെ കണ്ടാൽ നല്ലൊരു ജനവലയം തന്നെ ഉണ്ടാകും. സാധാരണ ആൾക്കാർ പോയി ഷോപ്പ് ചെയ്യുന്നതിനെക്കാൾ കൂടുതൽ സമയം വേണ്ടി വരാറുണ്ട്. കുട്ടികൾ പെട്ടന്ന് തിരിച്ചറിയും. ഭർത്താവ് പറയാറുണ്ട്, ഗ്ലാസൊക്കെ ഇട്ടുകൊണ്ട് പോയാൽ നന്നായിരിക്കും എന്നൊക്കെ. പക്ഷേ എങ്ങനെ പോയാലും പെട്ടന്ന് തിരിച്ചറിയും. എന്റെ കാര്യത്തിൽ പ്രത്യേകിച്ചും. സ്ക്രീനിൽ കാണുന്ന പോലെത്തന്നെയാണ് എന്നെ നേരിട്ടു കാണുന്നതും. വലിയ വ്യത്യാസമൊന്നുമില്ല. അവർ അടുത്തുവന്ന് സംസാരിക്കുന്നതും ഫോട്ടോ എടുക്കുന്നതും സ്വാഭാ വികം മാത്രം. എന്നോടുള്ള ഇഷ്ടം കൊണ്ടാണല്ലോ. എനിക്ക് ‘‘നോ’’ എന്നു പറയാൻ ഇക്കാര്യത്തിൽ ബുദ്ധിമുട്ടാണ്, എത്ര ബിസിയാണെങ്കിലും പലപ്പോഴും ഒരു മണിക്കൂർകൊണ്ടു തീരുന്ന ഷോപ്പിംഗ് 3–4 മണിക്കൂർ എടുക്കും.

<യ>സിനിമയിലേക്കും

സിനിമയിൽ നിന്ന് ധാരാളം ഓഫറുകൾ വരുന്നുണ്ട്. നല്ല നല്ല വേഷങ്ങളാണു ലഭിക്കുന്നത്. ഡേറ്റാണ് പ്രശ്നം. പരസ്പരത്തിനു തന്നെ മാസത്തിൽ പകുതിയോളം വേണം. വേണുഗോപൻ സംവിധാനം ചെയ്യുന്ന സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിൽ ഐപിഎസുകാരിയുടെ വേഷം ലഭിച്ചു.

<യ>ദേവിചേച്ചിയോടും കടപ്പാട്

ശബ്ദം ഡബ്ബ് ചെയ്യുന്ന ദേവിചേച്ചി വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. ദീപ്തിയുടെ വേഷത്തിന് ജീവൻ നൽകുന്നത് പകുതി, ദേവിചേച്ചിയാണ്. എനിക്ക് നല്ല ബന്ധമാണ് ദേവിചേച്ചിയുമായുള്ളത്. ഞാൻ ഇതിന് മുമ്പ് ചെയ്ത ‘‘ഇന്ദിര’’യെന്ന സീരിയലിലും ദേവിചേച്ചി തന്നെയാണ് ശബ്ദം നൽകിയത്. പരസ്പരത്തിലും ദേവിചേച്ചി തന്നെ ചെയ്താൽ മതി എന്ന ആഗ്രഹം തുടക്കം മുതൽ എനിക്കുണ്ടായിരുന്നു. ഞാൻ അഭിനയിക്കുമ്പോഴും എന്റെ മനസിലുള്ള ശബ്ദം എന്റെതല്ല. ദേവിചേച്ചിയുടെ തന്നെയാണ്. ഇടയ്ക്ക് ദേവിച്ചേച്ചിക്ക് ഡബ്ബ് ചെയ്യാൻ പറ്റാത്ത സന്ദർഭങ്ങളിൽ വേറെ വോയ്സ് കൊടുത്തു ചെയ്യുമ്പോഴുണ്ടാകുന്ന അഭംഗി പ്രത്യക്ഷത്തിൽ ത്തന്നെ അനുഭവപ്പെട്ടിട്ടുണ്ട്.

<യ>ദീപ്തി എന്ന ഐപിഎസുകാരി

പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അനുഭവം തന്നെയാണ് ഈ കഥാപാത്രം തരുന്നത്. അബദ്ധത്തി ലാണെങ്കിൽപ്പോലും പോലീസ് എനിക്ക് സല്യൂട്ട് തന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതു നമ്മൾ ചെയ്ത വേഷത്തിനുള്ള അംഗീകാരമായിട്ടാണ് കണക്കാ ക്കുന്നത്. സിനിമകളിൽ പോലും സ്ത്രീകൾക്ക് പോലീസ് വേഷം അപൂർവമായിട്ടാണ് ലഭിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ വലിയ ഭാഗ്യമായിട്ടു തന്നെയാണ് കരുതുന്നത്. സാധാരണയായി സീരിയലുകളിൽ കരയുന്ന നായികമാരാണല്ലോ.

<യ>ദീപ്തിയെക്കുറിച്ചു നല്ല അഭിപ്രായം

തീർച്ചയായും ഉണ്ട്. സീരിയലുകളുടെ ഒരു രീതി അറിയാമല്ലോ. ഇങ്ങനെ അഭിനയിക്കണം, ഇങ്ങനെ വേണം എന്നൊന്നും ആരും പറഞ്ഞു തരാറില്ല. അഭിനയിച്ചു കാണിച്ചു തരാനുള്ള സമയം ആർക്കുമില്ല. ആകെ കിട്ടിയ പരിശീലനമെന്നു പറയുന്നത് പൊലീസ് പരിശീലന മുറകളാണ്. അത് പറഞ്ഞുതന്നത് യഥാർ ഥ പൊലീസ് വിഭാഗം തന്നെയാണ്. ഐപിഎസ് ഓഫീസറായി തിരിച്ചെത്തിയപ്പോൾ പ്രൊഡ്യൂസർ പറ ഞ്ഞ ഒരു കാര്യമുണ്ട്. ഇനി കൂടെക്കൂടെ ‘‘മാനറിസം’’ മൊക്കെ ഒന്നു ശ്രദ്ധിക്കണം. ഹീറോയിസമൊക്കെ കൊണ്ടുവരണമെന്നൊക്കെ പറഞ്ഞു. സാധാരണ രീതിയിൽ ഇത്രയും ട്രെയിനിംഗുകൾ കഴിഞ്ഞു വരുന്നവർ അതും സ്ത്രീകൾക്ക് കുറച്ചു കൂടെ മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നൊക്കെ പറഞ്ഞു തന്നു. സാധാരണ സീരിയലുകളിൽ സ്ത്രീകൾ കരയു ന്ന കഥാപാത്രങ്ങളായിരിക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്നത് അഭിനയിക്കുമ്പോൾ പലർക്കും ഒരു കോമഡിയായിട്ടാണ് തോന്നാറുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ദീപ്തിയെക്കുറിച്ച് അങ്ങനെ ഭയങ്കര കമന്റുകളൊന്നും ഇതു വരെ കേൾക്കേണ്ടി വന്നിട്ടില്ല.

<യ>പ്രേക്ഷകരുടെ പ്രതികരണങ്ങൾ

ഒരു പാട്... പ്രൊഡ്യൂസറിന് വരുന്ന മെയിലുകളിൽ ചിലത് എനിക്ക് ഫോർവേർഡ് ചെയ്തു തരാറുണ്ട്. എത്രത്തോളം സൂക്ഷ്മതയോടു കൂടിയും ഗൗരവത്തോടു കൂടിയുമാണ് പരസ്പരത്തെ അവർ സ്നേഹിക്കു ന്നതെന്ന് അവരുടെ വാക്കുകളിൽ നിന്നും പ്രകടമാണ്. സ്വന്തം കുടുംബത്തിൽ സംഭവിക്കുന്ന അല്ലെങ്കിൽ സംഭവിച്ചേക്കാവുന്ന സമീപനവും കാഴ്ചപ്പാടുമാണ് അവർക്കുള്ളത്.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ23ൗമ3.ഷുഴ മഹശഴി=ഹലളേ>

<യ>ജീവിതത്തിലും അമ്മായിയമ്മ പാവമാണ്


പരസ്പരത്തിൽ കാണിക്കുന്നപോലെ അമ്മായി യമ്മയെ കെട്ടിപ്പിടിച്ച് ഉമ്മയൊന്നും കൊടുക്കാറില്ലെങ്കിൽ പോലും, ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. സീരിയലിലെ പോലെത്തന്നെ ദൈവാനുഗ്രഹം കൊണ്ട് നല്ല കുടുംബത്തിലേക്കാണ് വിവാഹം കഴിഞ്ഞ് പ്രവേശിച്ചത്. മക്കളോടു കാണിക്കുന്നതിനേക്കാൾ സ്നേഹം കൂടുതലും എന്നോടാണ് കാണിക്കുന്നത്. സാധാരണ ഗതിയിൽ സ്വന്തം മക്കളോട് സ്നേഹക്കൂടുതൽ കാണിക്കുമ്പോൾ മരുമകൾക്ക് സ്വാഭാവികമായും ഒരു കുശുമ്പു തോന്നും. പക്ഷെ ഇവിടെ അത്തരം കാര്യങ്ങൾക്കൊന്നും സ്‌ഥാനവുമില്ല. എന്റെ വീട്ടിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ ഇഷ്ടം എനിക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നതിനോടാണ്. ഞാനില്ലാത്തപ്പോൾ എന്റെ വസ്ത്രങ്ങൾ പോലും നനച്ചിടുന്നത് എന്റെ അമ്മായിയമ്മയാണ്.

<യ>ഭർത്താവിന്റെ പിന്തുണ വലുത്

ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ നന്നായിട്ടുണ്ട്. ഭർത്താവ് അഡ്ജസ്റ്റ് ചെയ്യുന്നതു കൊണ്ടാണ് അഭിനയം തുടരാൻ കഴിയുന്നത്. സീരിയ ലിൽ ബോൾഡായ ഒരു അമ്മായിയമ്മയാണെങ്കിൽ ജീവിതത്തിൽ ആവശ്യത്തിനുള്ള സ്വാതന്ത്ര്യം തരുന്ന അമ്മായിയമ്മയെയാണ് എനിക്കു കിട്ടിയത്.

<യ>അഭിനയം നിർത്തേണ്ടിവരുമെന്ന സാഹചര്യമുണ്ടായി

ലൊക്കേഷനിൽ വഴക്ക് ഒരു പുത്തരിയില്ല. ഇഷ്ടം പോലെയാണ്. ഈ ഫീൽഡിൽ നിൽക്കുന്നവർക്ക് മാത്ര മേ അത്തരം കാര്യങ്ങൾ അറിയാനാകൂ. ഷൂട്ടുമായിട്ടു ബന്ധപ്പെട്ട പ്രശ്നങ്ങൾ അനവധിയാണ്. ഡയറക്ടറു മായോ പ്രൊഡ്യൂസറുമായോ ഇതു വരെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പക്ഷെ വളരെ സീരിയസ്സായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പരസ്പരത്തിൽ നിന്നും പിരിഞ്ഞു പോകാമെന്ന് തീരുമാനമെടുത്ത സന്ദർഭം പോലും ഉണ്ടായിട്ടുണ്ട്. അല്ലെങ്കിലും എനിക്ക് ഇങ്ങനെ എത്ര നാൾ തുടരാനാവുമെന്ന് പറയാനാവില്ല. ഇനി ഇത്തരം വേദനിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാവില്ലെന്ന ഉറപ്പിന്മേ ലാണ് വീണ്ടും അഭിനയം തുടരാൻ തീരുമാനിച്ചത്. ആൾക്കാരെ തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു. അത് സ്വാഭാവികമല്ലേ. ആദ്യമൊക്കെ ആൾക്കാർ പറയുന്നതൊക്കെ മുഖവിലയ്ക്കെടുത്തു വിശ്വസിക്കു കയും ചെയ്തു. ഇപ്പോൾ കാര്യങ്ങളെല്ലാം മനസ്സിലാ യപ്പോൾ വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നു പറയാം.

<യ>അണിയറയിലെ ‘‘ഈഗോ പ്രശ്നങ്ങൾ’’

ഈഗോ പ്രശ്നങ്ങളും ധാരാളം ഉണ്ട്. ഒരു കൂട്ടുകുടുംബത്തിൽ പ്രത്യേകിച്ചും കുറെ അംഗങ്ങളുള്ള കുടുംബത്തിൽ ഉണ്ടാകുന്ന സ്വാഭാവികമായ പ്രശ്നങ്ങ ളായിട്ടാണ് ഇപ്പോൾ ഞാൻ ഇതിനെയൊക്കെ കാണുന്നത്. ഒരു കുടുംബത്തിൽ പല സ്വഭാവ സവിശേഷതകളുള്ള ആളുകൾ ഉണ്ടാവില്ലേ. അതു പോലെ മാസത്തിന്റെ പകുതിയോളം ഒരുമിച്ചു നിന്ന് ഒരു പ്രൊജക്ടിനു വേണ്ടി ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രശ്നം മാത്രം. ഫീൽഡിൽ 10ഉം 15ഉം വർഷം നിന്നിട്ടും ലഭിക്കാത്ത ഒരു പേരും പെരുമയും എനിക്ക് ലഭിച്ചപ്പോൾ ഉണ്ടായിട്ടുള്ള ഒരുതരം കുശുമ്പ്. എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് കഥയുണ്ടാക്കുന്നതിൽ ഞാൻ ഗൗനിക്കാറില്ല. പക്ഷെ അതിനപ്പുറത്തേയ്ക്ക് കാര്യങ്ങൾ പടർന്നു പന്തലിച്ചപ്പോഴാണ് ഞാൻ അഭിനയത്തിനില്ലെന്ന് പറയേണ്ടി വന്നിട്ടുള്ളത്. താങ്ങാവുന്നതല്ല അതൊന്നും.

<യ>ദേഷ്യം വരുമ്പോൾ

ദേഷ്യമൊക്കെ വരാറുണ്ട്. അത് നന്നായി അറിയുന്നത് അമ്മയും ഭർത്താവുമാണ്. ലൊക്കേഷ നിലൊന്നും അങ്ങനെ ദേഷ്യപ്പെടാറില്ല. ഒട്ടും ഒഴിച്ചു കൂടാത്ത ഒന്നു രണ്ട് സന്ദർഭത്തിൽ മാത്രമാണ് ദേഷ്യപ്പെടേണ്ടി വന്നത്. ചില ആർട്ടിസ്റ്റൊക്കെ പെരുമാറുന്നതു കാണുമ്പോൾ മനസ്സിൽ സ്വയം ദേഷ്യം തോന്നാറുണ്ട്. വെള്ളം കിട്ടിയില്ല, സമയത്തിന് ഭക്ഷണം കിട്ടിയില്ല ഇതൊക്കെയാണ് അവർക്കുള്ള കാരണങ്ങൾ. ദേഷ്യം വന്നാൽ ഫോൺ ചെയ്ത് ഭർത്താവിലും അമ്മയിലും സമർപ്പിക്കും. അവരും കേൾക്കാൻ തയ്യാറായി നിൽക്കുന്നതു പോലെ തോന്നുമ്പോൾ സങ്കടവും വരും. ദേഷ്യം പ്രകടിപ്പിച്ചാലും അതോടു കൂടി തീരും. അതല്ലാതെ മനസ്സിൽ കൂട്ടി കൂട്ടി വച്ച് തക്ക സമയത്തിന് പ്രയോഗിച്ച് മറ്റുള്ളവരെ പ്രതിരോധത്തിലാക്കുന്ന ഏർപ്പാടൊന്നുമില്ല. ഗായത്രി കുറച്ചു മുമ്പ് ദേഷ്യപ്പെട്ടില്ലെ എന്നു ചോദിച്ചാൽ എനിയ്ക്ക് ഓർമ്മ പോലും ഉണ്ടാവില്ല.

<യ>ദൈവവിശ്വാസിയാണ്

പെട്ടെന്ന് വായിൽ നിന്നു വരുന്നത് ‘‘ഗുരുവായൂരപ്പാ’’ എന്നാണ്. ഗുരുവായൂരിൽ പ്രാർത്ഥിച്ചതെല്ലാം നടന്നിട്ടുണ്ട്. പിന്നെ ഞങ്ങളുടെ സ്വന്തം ചേർത്തല ഭഗവതി. വലിയ വിശ്വാസവും ശക്‌തിയും തരുന്ന ദേവിയാണ്. എപ്പോഴും ഗുരുവായൂർ പോകാൻ സാധിക്കില്ലല്ലോ. എപ്പോഴും ഓടിയെത്തുന്നത് ചേർത്തല ദേവിയുടെ അടുത്തേയ്ക്കാണ്. എന്നു വച്ച് എന്നും അങ്ങനെ രാവിലെയും വൈകുന്നേരവും പോയി പ്രാർത്ഥിക്കുന്ന കൂട്ടത്തിലൊന്നുമല്ല.

<യ>മകളും പരസ്പരത്തിൽ അഭിനയിച്ചു

പരസ്പരത്തിൽത്തന്നെ ഒന്നു രണ്ട് അവസരങ്ങൾ വന്നിരുന്നു. സീരിയലുകളിലൊക്കെ അഭിനയിച്ചു തുടങ്ങിയാൽ അമിതതാൽപര്യവും ശ്രദ്ധയും അഭിന യത്തിലേയ്ക്കായിപ്പോയെങ്കിലോ എന്നു പേടിയുണ്ട് ഞങ്ങൾക്ക്. പഠിക്കുന്ന പ്രായമല്ലേ. പിന്നീടാകട്ടെ എന്നു വച്ചു. അതേ സമയം അവൾക്ക് ഭയങ്കര താൽപര്യമാണ്. പ്രത്യേകിച്ചും പരസ്പരത്തിൽ ഇഷ്ടം പോലെ കുട്ടികളും അഭിനയിക്കുന്നുണ്ടല്ലോ. അതൊക്കെ കാണുമ്പോൾ അവൾ ഞങ്ങളോടു പറയാറുണ്ട്. അത്രയുമായപ്പോൾ രണ്ട് ഷെഡ്യൂൾ മാത്രമുള്ള ഒരു റോളിൽ അഭിനയിച്ചു. എന്റെ ഏട്ടന്റെ വീട്ടിൽ ഏട്ടന്റെ മകന്റെ ഒപ്പം കൂട്ടുകൂടി കളിക്കുന്ന ചില രംഗങ്ങൾ. ഏട്ട ന്റെ മകന് കുട്ടികളെ ഭയങ്കര ഇഷ്ടമാണ്. അത് കാണിക്കാൻ വേണ്ടിയാണ് ആ രംഗങ്ങൾ. കഥ ഒരു ട്വിസ്റ്റ് എടുത്ത് വേറെ സംഭവങ്ങളിലേയ്ക്കു നീങ്ങുന്നതിന്റെ ഭാഗമായിട്ടുള്ളതാണ് ഈ വേഷം.

<യ>അൽപം ഇമോഷണൽ ആണ് ഞാൻ

പരസ്പരത്തിന്റെ ഷൂട്ടിന്റെ സമയത്ത് പല തവണ അഭിനയിക്കുമ്പോൾ ഞാനറിയാതെ തന്നെ കണ്ണിൽ വെള്ളം നിറയാറുണ്ട്. സീരിയലിന്റെ ആദ്യഘട്ടത്തിൽ എന്നെ വീട്ടിൽ നിന്നും ഇറക്കി വിടുന്ന രംഗമുണ്ട്. അമ്മായിയമ്മയെ പിരിയേണ്ട അവസ്‌ഥ. അതുപോലെ കഥയിൽ എനിക്ക് അച്ഛനും അമ്മയും ഇല്ലല്ലോ. ആ രംഗങ്ങൾ ചെയ്യുമ്പോഴും തൊണ്ട ഇടറാറുണ്ട്. സ്ക്രിപ്റ്റ് വായിച്ചിട്ടു തന്നെ സങ്കടപ്പെടാറുണ്ട്. പൊതുവെ ഒരൽപം ‘‘ഇമോഷണൽ’’ ആണ് എന്റെ പ്രകൃതം.

<യ>ആരെയും ഇപ്പോൾ കണ്ണടച്ചു വിശ്വസിക്കാറില്ല

ഗോസിപ്പ്... ഇപ്പോൾ അതൊന്നും കാര്യമാക്കാറില്ല. ഫേസ്ബുക്ക് വഴി വ്യാജപ്രചരണങ്ങൾ നടത്തിയ തിനെതിരേ സൈബർ സെല്ലിൽ പരാതി കൊടുത്ത്, ആളെ അറസ്റ്റ് ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. നമ്മുടെ കൂട്ടത്തിൽ ജോലി ചെയ്യുന്നവർ തന്നെ ഇത്തരം കാര്യങ്ങളിൽ ഇടപെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോഴാണ് സഹികെട്ട് എനിക്ക് ഇവയെല്ലാം നേരിടാനും വേണ്ടതു ചെയ്യുവാനും ഇറങ്ങി ത്തിരിക്കേണ്ടി വന്നത്. കൂടെ നിന്നു ചിരിക്കുന്നവരെ കണ്ണടച്ചു വിശ്വസിച്ചിരുന്ന എനിക്കു കിട്ടിയ പാഠമാ യിരുന്നു അതെല്ലാം.

<യ> –സുനിൽ വി.പി