ബേത് ലഹേമിലെ മാലാഖ
ബേത് ലഹേമിലെ മാലാഖ
Saturday, April 15, 2017 4:15 AM IST
എപ്പോഴും നിർത്താതെ ചിലക്കുന്ന എെൻറ ഫോണ്‍ അന്നും പതിവു പോലെ ചിലച്ചു. ന്ധമേരിയമ്മെ ഞങ്ങൾ പെരുന്പാവൂർ മുസ്ലിം പള്ളിക്കു സമീപത്തു നിന്നാണ് വിളിക്കുന്നത്. മറുതലയ്ക്കൽ ഒരാൾക്കൂട്ടം തന്നെയുണ്ട്. ഇവിടെ ഒരു മനുഷ്യൻ മാലിന്യകൂന്പാരത്തിൽ കിടക്കുന്നു. എങ്ങനെയെങ്കിലും അയാളെ രക്ഷിക്കണം. അതിനെന്താ നിങ്ങൾ ഒരു ഓട്ടോയിൽ കയറ്റി ആളെ അഭയഭവനിലേക്ക് വിട്ടോളു. ഞാനിവിടെയുണ്ട്. ഞാൻ പറഞ്ഞു. ഫോണ്‍ വിളിച്ചവർ പറഞ്ഞു അയ്യോ അതു പറ്റില്ല, ഞങ്ങളെക്കൊണ്ട് അയാളെ എടുക്കാൻ കഴിയില്ല. മേരിയമ്മ വരണം. മേരിയമ്മയ്ക്കേ ആളെ എടുക്കാൻ കഴിയൂ എന്ന്. പിന്നെ എനിക്കൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. രണ്ടു നഴ്സുമാരെ ഒപ്പം കൂട്ടി. അവരറിയിച്ച സ്ഥലത്തേക്ക് ഞാൻ ഓടി. അവിടെ ചെല്ലുന്പോൾ കണ്ട കാഴ്ച്ച വിവരിക്കാനാവത്തതായിരുന്നുവെന്ന് മേരി എസ്തപ്പാൻ പറയുന്നു.

ശരീരത്തിൽ മാംസം കാണാനില്ലാത്ത വിധത്തിൽ ഒരു മനുഷ്യൻ മാലിന്യകൂന്പാരത്തിൽ കിടക്കുന്നു. തീർത്തും അവശനായ അയാൾ മലമൂത്ര വിസർജനം കിടന്നിടത്തു തന്നെ നടത്തിയിട്ടുണ്ട്. സഹിക്കാനാവാത്ത ദുർഗന്ധം. വലിയൊരു ജനക്കൂട്ടം തന്നെ അവിടെ തടിച്ചു കൂടിയിട്ടുണ്ട്. ഞാൻ അയാൾക്ക് അരികിലേക്ക് ചെന്നു. മരണത്തോടു മല്ലടിക്കുന്ന മനുഷ്യൻ, വേഗം ഒരു കുപ്പി വെള്ളം വാങ്ങാൻ പറഞ്ഞു. വെള്ളം പതിയെ ഒഴിച്ചു കൊടുത്തപ്പോൾ തീരെ വയ്യെങ്കിലും ആർത്തിയോടെ അയാൾ കുടിച്ചു. അയാളുടെ വസ്ത്രം മാറ്റാൻ നോക്കിയിട്ട് പറ്റുന്നില്ല. അപ്പോഴേക്കും രണ്ടു മൂന്നു പേർ സഹായത്തിനായി ഇറങ്ങി വന്നു. അവരോട് ഒരു സ്ക്രൂഡ്രൈവർ വാങ്ങിക്കാൻ പറഞ്ഞു. അതുപയോഗിച്ച് ഞാൻ അയാളുടെ വസ്ത്രം കീറി. കയ്യിൽ കരുതിയിരുന്ന വസ്ത്രം ധരിപ്പിച്ചു. എങ്ങനെയൊക്കെയൊ അയാളെ വാരിയെടുത്ത് വാഹനത്തിൽ കിടത്തി. അപ്പോഴേക്കും പോലീസൊക്കെ വന്നു പെരുന്പാവൂർ സർക്കാർ ആശുപത്രിയിലെത്തിച്ചു. പക്ഷേ, ആശുപത്രിക്കാർ രണ്ടു മണിക്കൂറിനുശേഷം പറഞ്ഞു ഇവിടെ ഇനി രക്ഷയില്ല എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിക്കൊള്ളു എന്ന്. ഉടനെ അങ്ങോട്ടു മാറ്റി. പക്ഷേ, രാത്രി 12 മണിയോടെ അദ്ദേഹം മരിച്ചു. മരണനേരത്ത് ഒരു തുള്ളി വെള്ളം ലഭിക്കാതെ ആ മാലിന്യകൂന്പാരത്തിൽ കിടന്ന് ആരോരും അറിയാതെ മരിക്കേണ്ടിയിരുന്നൊരാൾ. ഒരു പക്ഷേ, ജീവിതത്തിൽ അന്നുവരെ അനുഭവിക്കാത്ത സ്നേഹവും കരുതലും ശുശ്രൂഷയുമൊക്കെ അനുഭവിച്ചാണ് മരിച്ചത്.

മേരിയമ്മ എന്ന് എല്ലാവരും സ്നേഹപൂർം വിളിക്കുന്ന മേരി എസ്തപ്പാെൻറ പ്രവർത്തനങ്ങളുടെ ആദ്യമോ അവസാനമോ അല്ല ഇത്. നിത്യേന ചെയ്യുന്ന സഹോദരസ്നേഹത്തിൽ ഒന്നു മാത്രം. മാസങ്ങൾക്കു ശേഷം മരിച്ചയാളെക്കുറിച്ചുള്ള പത്രവാർത്ത കണ്ട് അന്വേഷിച്ചു വന്ന സഹോദരനെയും മേരി എസ്തപ്പാൻ ഓർക്കുന്നുണ്ട്. എന്താ ഇത്രയും നാളും വരാതിരുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടി : ഓണമൊക്കെ അല്ലായിരുന്നോ അതു കഴിയട്ടെ എന്നു കരുതി അതും മേരിയമ്മ വേദനയോടെ പറഞ്ഞു.

നന്മമരം

കൂട്ടുകുടുംബമായിരുന്നു മേരിയുടേത്. അവിടെ നിന്നും പകർന്നു കിട്ടിയ മൂല്യങ്ങളും ന·കളുമാണ് മേരി എന്ന നന്മമരത്തിെൻറ വെള്ളവും വളവും. സഹജീവികളോടുള്ള അഗാധമായ സ്നേഹമാണ് ഈ അമ്മമരത്തിെൻറ കാതൽ. അപ്പൻ ഉറുമീസും അമ്മ മറിയയും വഴികാട്ടികളാണെങ്കിലും അപ്പെൻറ അനിയൻ സി.പി ദേവസ്യയും ഇളയ എൽസിയുമാണ് തെൻറ ഉത്തമമാതൃകകളെന്ന് മേരി പറയുന്നു.

ഏതൊരു വീട്ടമ്മയെയും പോലെ മക്കളെ നോക്കി അവരുടെ ഭാവിയേക്കുറിച്ച് സ്വപ്നങ്ങൾ കണ്ട് ജീവിക്കേണ്ട സമയത്താണ് തെൻറ മൂന്നു പിഞ്ചുകുഞ്ഞുങ്ങൾക്കൊപ്പം സമൂഹത്തിൽ ആർക്കും വേണ്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനസികരോഗികളെ കൂടി മക്കളായി മേരി കൂടെകൂട്ടുന്നത്. എവിടെകിടത്തും, എങ്ങനെ നോക്കും എന്നുള്ള ചിന്തകൾക്കപ്പുറമായിരുന്നു ഇച്ഛാശക്തിയും ദൈവവിശ്വാസവും. അതു രണ്ടും കൈമുതലാക്കി മേരി യാത്ര തുടങ്ങി. ഒരിക്കൽ മക്കൾക്കൊപ്പം ധ്യാനം കഴിഞ്ഞു വരുന്പോൾ വഴിയിൽ കണ്ട മാനസിക രോഗിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നായിരുന്നു ആ യാത്രയുടെ തുടക്കം. വീട്ടിൽ അയാൾക്ക് കിടക്കാൻ ഇടമില്ലാത്തതിനാൽ ഒഴിഞ്ഞു കിടന്ന കോഴിക്കൂട് വൃത്തിയാക്കിയാണ് അയാളെ കിടത്തിയത്. പിന്നീട് കോഴിക്കൂട് വളർന്ന് ബേത്ലഹമായി. 1000 ത്തിലധികം പേർ ബേത്ലഹം അഭയഭവനിലെത്തി. മേരിയമ്മയുടെ സ്നേഹവും ശുശ്രൂഷയും അനുഭവിച്ചറിഞ്ഞു. അതിൽ ചിലരൊക്കെ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വന്നു. ചിലരെ ബന്ധുക്കൾ കൂട്ടികൊണ്ടുപോയി. ചിലർ നിർബന്ധപൂർം ബന്ധുക്കൾക്കൊപ്പം പോയി. അമ്മയുടെ സ്നേഹത്തിനു പകരമാവില്ല മറ്റൊന്നും എന്ന തിരിച്ചറിവിൽ അവരിൽ പലരും തിരികെയെത്തി. മേരിയുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നവരെക്കാൾ എതിർക്കുന്നവരായിരുന്നു മേരിക്കു ചുറ്റും. അതിലൊന്നും മേരിക്ക് ഒരു പരിഭവവും പരാതിയും അന്നും ഇന്നും ഇല്ല.


ബേത്ലഹം എന്ന അഭയ കേന്ദ്രം

പെരുന്പാവൂരിനടുത്ത് കൂവപ്പടിയിലെ ബേത്ലഹം അഭയഭവനിൽ ഇന്ന് മേരിയമ്മയും മക്കളുമുണ്ട്. പ്രതിസന്ധികൾക്കു നടുവിൽ എപ്പോഴൊക്കെയോ, പകുതി വഴിക്ക് ഉപേക്ഷിക്കേണ്ടി വരും എന്ന് മേരി ആശങ്കപ്പെ ബേത്ലഹം അഭയഭവൻ ഇരുപതാം വർഷത്തിെൻറ തിളക്കത്തിലാണ്. ഇന്ന് അഭയഭവനിൽ 400 ലധികം പേരുണ്ട്, സ്ത്രീകളും പുരുഷൻമാരുമായി. എല്ലാവരും തന്നെ മാനസികരോഗികൾ. ഏറെ പ്രിയപ്പെട്ടവരുടെ വേർപാടു മൂലം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർ, പ്രിയപ്പെട്ടവരുടെ അവഗണന മൂലം അനാഥരായവർ. ഇത്തരത്തിലുള്ള മാനസികാഘാതത്തിൽ നിന്നു പെന്നു മുക്തി നേടാൻ കഴിയാത്തവർ, സ്നേഹം കൊണ്ടും പരിചരണം കൊണ്ടും ക്രമേണ മാറ്റങ്ങൾ വരുന്നവർ എന്നിങ്ങനെ വിവിധ ചുറ്റുപാടുകളിൽ നിന്ന് എത്തിയവർ ഒരു കുടുംബം പോലെ ഇവിടെ കഴിയുന്നു. എല്ലാവരുടെയും അമ്മയായി മേരിയമ്മയും.

ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചെലവുകളും കൂടിക്കൂടി വന്നു. എല്ലാ നേരവും ഭക്ഷണം നൽകണം. ഇവർക്കൊക്കെ വസ്ത്രം നൽകണം. എങ്ങനെ നൽകുമെന്നോർത്ത് ആകുലപ്പെപ്പൊഴൊക്കെ ദൈവം അത്ഭുതകരമായി ഇടപെട്ട അനുഭവങ്ങളെ ഉള്ളുവെന്ന് മേരി പറയുന്നു. ഭക്ഷണം എത്തിച്ചു നൽകുന്നവരുണ്ട്. സാന്പത്തികമായി സഹായിക്കുന്നവരുണ്ട്. സമയം കിട്ടുന്പോഴൊക്കെ അഭയഭവനിലെത്തി ശുശ്രൂഷ ചെയ്യുന്നവരുണ്ട്. അങ്ങനെ കരുണ വറ്റാത്ത ഒരുപാട് പേരുടെ സഹായമാണ് ഓരോ ദിവസവും അഭയഭവനെ മുന്നോട്ടു നയിക്കുന്നത്.

രണ്ടാഴ്ച കൂടുന്പോഴെത്തി അന്തേവാസികളുടെ മുടി വെട്ടി നൽകുന്നതും ഷേവ് ചെയ്തു നൽകുന്നതും തൃശൂർ ശക്തൻതന്പുരാൻ മാർക്കറ്റിലെ ബിസിനസുകാരാണ്. ഒരുപാട് നല്ലമനസുകളുടെ സ്നേഹവും കരുതലുമാണ് അനുദിനം അഭയഭവനെ മുന്നോട്ടു നയിക്കുന്നതെന്ന് മേരി പറയുന്നു. സ്ഥിരമായി അഭയഭവന് സേവനം ചെയ്യുന്ന 21 പേരുണ്ട്. ഒൻപതു നഴ്സുമാർ, പല ദിവസങ്ങളിലായി രോഗികളെ നോക്കാനായി എത്തുന്ന നാലു ഡോക്ടർമാർ, നാലു എംഎസ്ഡബ്ല്യുക്കാർ, യോഗ അഭ്യസിപ്പിക്കാനെത്തുന്ന ടീച്ചർ എന്നിവരെല്ലാം അഭയഭവനോട് ചേർന്നു പ്രവർത്തിക്കുന്നവരാണ്.

അത്ഭുതം പ്രവർത്തിക്കുന്ന ദിവസങ്ങൾ

ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ എന്തു ചെയ്യുമെന്നോർത്ത് വിഷമിച്ചിരിക്കുന്പോഴായിരിക്കും അത്ഭുതങ്ങൾ പലതും സംഭവിക്കുന്നത്. അതുവരെ കണ്ടിട്ടുപോലുമില്ലാത്തവർ. ദൂരസ്ഥലങ്ങളിൽ നിന്നു പോലും ആഹാരവും, ധനസഹായവുമായെല്ലാം തെൻറ മക്കൾക്കായി എത്തിക്കാറുണ്ടെന്നും മേരി പറയുന്നു. അവർക്കെല്ലാം തിരിച്ചു നൽകാൻ ഇവരുടെ പക്കലുള്ളത് കളങ്കമില്ലാത്ത സ്നേഹവും ആത്മാർത്ഥമായ പ്രാർഥനയും മാത്രമാണ്.

ഒറ്റപ്പെടലിെൻറയും വിശപ്പിെൻറയും വേദനയോടൊപ്പം തല ചായ്ക്കാനൊരിടം കൂടി ഇല്ലാതിരുന്നവർ ഇന്ന് അഭയഭവനിൽ ഒറ്റപ്പെടൽ എന്തെന്നറിയാതെ, വിശപ്പിെൻറ വിളിയറിയാതെയാണ് ഓരോ ദിവസവും മുന്നോട്ടു നീങ്ങുന്നത്. മെഴുകുതിരി നിർമാണം, തുണികൊണ്ടുള്ള ചവുട്ടി നിർമ്മാണം, ചിത്രം വര തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം ഇവിടുത്തെ അന്തേവാസികൾ വ്യാപൃതരാണ്. പാട്ടിലും ഡാൻസിലുമൊക്കെ മികച്ച കഴിവുള്ളവരാണ് പലരും. ഒരുമിച്ച് പ്രാർഥിക്കാനും ഒരുമിച്ച് വിനോദങ്ങളിലേർപ്പെടാനും ഇവർക്കായി അവസരങ്ങളുണ്ട്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മയ്ക്കു കീഴിൽ ഒരു കുടുംബം എന്ന അന്തരീക്ഷത്തിൽ തന്നെയാണ് എല്ലാവരും കഴിയുന്നത്.

വഴിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആരെക്കാണ്ടാലും ഇന്ന് സന്നദ്ധസംഘടനകൾക്കും പോലീസിനും വനിതാസെല്ലിനുമൊക്കെ ഓർമയിൽ വരുന്ന ആദ്യ മുഖം മേരി എസ്തപ്പാെൻറയാണ്. കാരണം എല്ലാവർക്കുമറിയാം ആരോരുമില്ലാത്തവർക്ക് അഭയമായി ഒരു അമ്മ കാത്തിരുപ്പുണ്ടെന്ന്. അമ്മ ഉണ്ടില്ലെങ്കിലും അവരെ ഉൗട്ടുമെന്നും അമ്മ ഉടുത്തില്ലെങ്കിലും അവരെ ഉടുപ്പിക്കുമെന്നും. ഒരു മരുന്നിനും ഉണക്കാനാവാത്ത മാനസിക മുറിവുകളെ സ്നേഹത്തിെൻറ തൈലം പുരട്ടി ഈ അമ്മ ഉണക്കുമെന്നും അവർക്കറിയാം.

നൊമിനിറ്റ ജോസ്