കരളിനെ കാക്കാം
കരൾ നമ്മുടെ ശരീരത്തിൽ ഒരുപാടു പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നു. അവയിൽ പ്രധാനപ്രവർത്തനങ്ങൾ ശരീരത്തിൽ നിന്ന് മാലിന്യങ്ങളെ പുറന്തള്ളുക. (ഡിടോക്സിഫിക്കേഷൻ), മാംസ്യത്തിന്‍റെ നിർമാണം, വിറ്റാമിനുകളുടെയും പഞ്ചസാരയുടെയും സംഭരണം, ദഹനത്തിനു സഹായകമായ കെമിക്കലുകളുടെ നിർമാണം തുടങ്ങിയവയാണ്. അതിനാൽ തന്നെ കരളിെൻറ പ്രവർത്തനം നിലയ്ക്കുന്നത് ചിലപ്പോൾ മരണത്തിനു തന്നെ കാരണമാകും. നമ്മുടെ കരളിന് രണ്ട് ലോബ് ഉണ്ട്. ഒന്ന് ഇടത്തും, മറ്റൊന്ന് വലത്തും. ഗോൾബ്ലാഡർ, പാൻക്രിയാസ് എന്നിവ കരളിനോട് ചേർന്ന് അടിയിൽ സ്ഥിതിചെയ്യുന്നു. കരളിനോടൊപ്പം ഈ അവയവങ്ങളും ഉന്മൂലനം, ആഗിരണം, സംഭരണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.

കുടലിൽ നിന്നുവരുന്ന രക്തം ശുദ്ധി ചെയ്യുകയും, ശുചീകരിച്ച രക്തം മറ്റ് അവയവങ്ങൾക്ക് നൽകുകയും ചെയ്യുന്നു. ഇതിനു പുറമെയാണ് വിഷമുള്ള മരുന്നുകളും, രാസവസ്തുക്കളും നിർവീര്യമാക്കുന്ന ജോലിയും. രക്തം കപിടിക്കാതിരിക്കാൻ വേണ്ട മാംസ്യം കരൾ ഉത്പാദിപ്പിക്കുന്നു.

ഇത് ഒഴിവാക്കാം

മദ്യം, പുകവലി, പാക്കറ്റ് ഭക്ഷണം, ഇറച്ചി, തണുപ്പിച്ച ഭക്ഷണപദാർഥങ്ങൾ, ജങ്ക് ഫുഡ്, ഹാംബർഗർ സോസേജുകൾ, സമോസ, പഫ്സ് എന്നിവയും ശീതളപാനീയങ്ങൾ, വേദനസംഹാരികൾ, സിട്രസ് അടങ്ങിയ ഭക്ഷണങ്ങൾ (ഓറഞ്ച്, മുസംബി തുടങ്ങിയവ) എന്നിവയും കഴിവതും ഒഴിവാക്കുന്നത് കരൾ രോഗങ്ങൾക്ക് ഗുണം ചെയ്യും.


കരൾ ശുദ്ധിയാക്കും

ചില ഭക്ഷണങ്ങൾ കരൾ ശുദ്ധീകരിക്കാൻ സഹായിക്കും. അതായത്, അവോകാടോ, ബീറ്റ്റൂട്ട്, ഒലിവ് എണ്ണ, വെളുത്തുള്ളി, ആപ്പിൾ, നാരങ്ങാവെള്ളം, പച്ച ഇലക്കറികൾ, ഗ്രീൻ ടീ, വാൾന്, മഞ്ഞൾ, സ്പാനിഷ് കാരറ്റ്, വെണ്ടയ്ക്ക എന്നിവ കരളിനെ സഹായിക്കുന്നു.

ലിവർ സിറോസിസ്

സിറോസിസ് എന്ന കരൾരോഗം ഉണ്ടാകുന്പോൾ രോഗികൾക്ക് പോഷകങ്ങളുടെ കുറവ് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ളവർ പലവിധത്തിലുള്ള പച്ചക്കറികൾ, പഴങ്ങൾ, തൊലികളഞ്ഞ കോഴി അല്ലെങ്കിൽ മീൻ, പയറു വർഗങ്ങൾ എന്നിവ അടങ്ങിയ ഒരു പോഷകസമൃദ്ധമായ ഭക്ഷണക്രമം പാലിക്കുക. ഉപ്പ് (1 ഗ്രാം 2ഗ്രാം) വളരെ കുറച്ചുമാത്രം ഉപയോഗിക്കുക.

ഈ രോഗികളിൽ സാധാരണയായി വിശപ്പില്ലായ്മയും ഓക്കാനവും കാണാറുണ്ട്. ഇതിനാൽ അവരുടെ തൂക്കം കുറയുന്നു. കുറച്ചുഭക്ഷണം കൂടുതൽ തവണകളായി കഴിക്കുന്നതും കൊഴുപ്പു കുറഞ്ഞ ആഹാരം കഴിക്കുന്നതുമാണ് അഭികാമ്യം. ചായ, കാപ്പി എന്നിവ കഴിവതും ഒഴിവാക്കുക.

മഞ്ഞപ്പിത്തമുള്ളവർ കൂടുതൽ ഗരംമസാല ചേർന്ന ഭക്ഷണം, എരിവ്, പുളി, വറുത്തതും പൊരിച്ചതും, മദ്യം എന്നിവ ഒഴിവാക്കുക. പ്രമേഹമില്ലാത്തവർക്കു ബാർലി വെള്ളം, കരിക്കിൻ വെള്ളം, ജ്യൂസ് എന്നിവ ഗുണം ചെയ്യും.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷൻ, ലിസി ഹോസ്പിറ്റൽ, എറണാകുളം