കുരുന്നുകളെ കുടുക്കും വീഡിയോ ഗെയിം
കുരുന്നുകളെ കുടുക്കും  വീഡിയോ ഗെയിം
Tuesday, September 19, 2017 3:25 AM IST
നാലു വയസുകാരനായ കുക്കുവിന് ഭക്ഷണം കഴിക്കാൻ വലിയ മടിയാണ്. ഭക്ഷണം കാണുന്പോൾ തന്നെ അവൻ കരയാൻ തുടങ്ങും. ആ കരച്ചിൽ മാറുന്നത് കൈയിൽ മൊബൈൽ ഫോണ്‍ കിട്ടികഴിഞ്ഞാലാണ്. മൊബൈൽ ഫോണിൽ എത്രനേരം വേണമെങ്കിൽ ഗെയിം കളിക്കാൻ കുക്കുവിന് മടിയില്ല. മകെൻറ കരച്ചിൽ മാറ്റാൻ അമ്മ കണ്ടുപിടിച്ച മാർഗമാണ് മൊബൈൽ ഫോണ്‍ നൽകൽ. കുട്ടികൾ പൊതുവേ കളികൾ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇന്നലെവരെ കളിച്ച കളികളല്ല ഇന്നത്തെ കുഞ്ഞുങ്ങളെ ആകർഷിക്കുന്നത്. ഐടി യുഗത്തിൽ കുട്ടികളെ രസിപ്പി ക്കുന്നത് മൊബൈൽ വീഡിയോ ഗെയിമുകളാണ്. അതിൽ തന്നെ ഓണ്‍ലൈൻ ഗെയിമുകളോടാണ് പല കുട്ടികൾക്കും താൽപര്യം. ഇതിലെ ചതിക്കുഴി അമ്മമാരും കുട്ടികളും അറിയുന്നില്ലെന്നതാണ് വാസ്തവം.

കേരള പോലീസിെൻറ കണക്കുകൾ പ്രകാരം കൊലയാളിയായ ബ്ലൂ വെയിൽ ഗെയിം കേരളത്തിൽ രണ്ടായിരത്തോളം പേർ ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് സൂചിപ്പിക്കുന്നത്. നൂറിലധികം കൗമാരക്കാരാണ് റഷ്യയിൽ മാത്രം ബ്ലൂ വെയിൽ ഗെയിമിെൻറ ഇരകളായി ജീവിതം അവസാനിപ്പിച്ചത്. കൗമാരക്കാരെ ആകർഷിച്ച് ഗെയിമിൽ പങ്കാളിയാക്കി ഒടുവിൽ ആഹത്യ ചെയ്യിപ്പിക്കുന്ന രീതിയാണ് ഈ ഗെയിമിേൻറത്.

രക്ഷിതാക്കൾ കരുതിയിരിക്കണം

പലകുട്ടികളും അമ്മമാരുടെ മൊബൈലുകളിൽനിന്നാണ് ഗെയിം കളിച്ചുതുടങ്ങുന്നത്. പിന്നീട് നെറ്റ് കഫേകളിലും പ്ലേ സ്റ്റേഷനുകളിലും പോയി പണം ചെലവഴിച്ച് ഗെയിം കളിക്കുന്നു. ഓടിച്ചാടി കളിക്കാനോ മറ്റുകുട്ടികളോടൊപ്പം ഇടപഴകാനോ ഇവർക്കു സമയമില്ല. അവരെ ത്രസിപ്പിക്കുന്ന ഓണ്‍ ലൈൻ ഗെയിമുകളാണ് ഇന്നത്തെ കുികളുടെ ജീവിതത്തിലെ വില്ലൻ.

ഒറ്റയ്ക്കും കൂട്ടുകൂടിയുമൊക്കെയാണ് പല കുട്ടികളും ഗെയിം കളിക്കുന്നത്. ഇതിനായി പഠനം മുടക്കുന്നവരുമുണ്ട്. കുട്ടികൾ ഗെയിം കളിക്കുന്ന വെറും പാവകളായി മാറിക്കൊണ്ടി രിക്കുന്ന കാഴ്ച ഇന്ന് സർവസാധാരണമാണ്. വിപണിയിൽ കിട്ടുന്നതെന്തും നല്ലതാണെന്ന ചിന്ത മാതാപിതാക്കൾ ഉപേക്ഷിക്കണം. കായികാധ്വാനത്തിനോ ബുദ്ധിവികാസത്തിനോ വീഡിയോ ഗെയിം കളിക്കുന്നതുവഴി സാധിക്കുന്നില്ല എന്നതാണ് സത്യം. തത്ഫലമായി അനേകം കുട്ടികൾ പൊണ്ണത്തടിയ·ാരായി മാറുന്നു.

വിഷാദരോഗത്തിന് അടിമയാകും

സ്വന്തം ചുറ്റുപാടുകളിൽ നിന്ന് അകന്ന് വീഡിയോ ഗെയിമിെൻറ മായികലോകത്തിൽ ഒറ്റപ്പെട്ടു പോകുന്ന അനേകം കുട്ടികളുണ്ട്. ഇവർക്ക് മാതാപിതാക്കളുമായോ സഹോദരങ്ങളുമായോ സഹപാഠികളുമായോ അടുപ്പമുണ്ടാവുകയില്ല. ഏറെ സമയം സ്ക്രീനിനുമുന്പിൽ ഇരിക്കുന്നതുവഴി അവരുടെ കണ്ണിനു തകരാർ സംഭവിക്കുന്നു. കുട്ടികൾ തങ്ങളുടെതന്നെ ഒരു ലോകത്തേക്ക് ഒതുങ്ങുന്നു. ഇവർക്ക് വളരെ പെട്ടെന്ന് വിഷാദരോഗം പിടിപെടാം.

ഇന്ന് ഗെയിം കളിക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നിലായിരിക്കും. അവർക്ക് പഠിച്ചത് പെട്ടെന്ന് ഓർക്കാൻ കഴിയില്ല. വീഡിയോ ഗെയിം ഉണ്ടാക്കുന്നവർ കോടികൾ വാരുന്പോൾ നമ്മുടെ കുട്ടികൾ പഠിനത്തിലും ജീവിതത്തിലും പുറകോട്ടു പോകുന്നു. പലരും തങ്ങളുടെ ദൈനംദിന കാര്യങ്ങൾപോലും മറന്നുപോകുന്നു. അവധിദിവസങ്ങളിൽ പ്രഭാതകർമംപോലും വേണ്ടെന്നുവച്ച് ഗെയിമിനുമുന്നിൽ ദിവസംമുഴുവൻ ഇരിക്കുന്ന കുട്ടികളുണ്ട്. പ്രകൃതിയുമായി ഇണങ്ങാനോ തങ്ങളുടെ സഹജീവികളെ സഹാനുഭൂതിയോടെ നോക്കാനോ അവർക്കു കഴിയുകയില്ല.

ആക്രമണ ചിന്ത ഉടലെടുക്കും

കൗമാരക്കാർ സാഹസികതയെ ഇഷ്ടപ്പെടുന്നു. എന്തിനെയും പരീക്ഷിച്ചുനോക്കാനുള്ള അവരുടെ വ്യഗ്രതയാണ് ഗെയിം വിപണി മുതലെടുക്കുന്നത്. ആക്രമണസ്വഭാവമുള്ള ഗെയിമുകൾ ഇവരെ ത്രസിപ്പിക്കുന്നു. ഇങ്ങനെയുള്ള ഗെയിം കളിക്കുന്പോൾ അവരുടെ ഹൃദയമിടിപ്പ് കൂടും. ആക്രമണ ചിന്തകൾ ഉടലെടുക്കും. തലക്കറക്കം, ഉറക്കമില്ലായ്മ, തലവേദന, വിഷാദം, ആധി എന്നിവ അനുഭവപ്പെടും.

പല കുട്ടികളും പഠനത്തിൽ പിന്നിലാകുന്നു. പിന്നീട് പരാജയഭീതിയിൽ ആത്മഹത്യചെയ്യുന്നു. വീഡിയോ ഗെയിമുകൾ കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്ന സമയം നഷ്ടപ്പെടുത്തുന്നു. ഈ ലോകം മുഴുവൻ ഒരു മത്സരവേദിയാണെന്നും അവിടെ മറ്റുള്ളവരെ അടിച്ചുവീഴ്ത്തിയാൽ മാത്രമേ ജയിക്കാനാവൂ എന്നുമുള്ള തെറ്റായ സന്ദേശമാണ് ഗെയിമുകൾ നൽകുന്നത്. ഇത് അവരുടെ സ്വഭാവരൂപീകരണത്തെ സാരമായി ബാധിക്കുന്നു. ത·ൂലം കുട്ടികൾ ക്ഷിപ്രകോപികളും സ്വാർഥരും എന്തിനും മുതിരുന്നവരുമായിത്തീരും.

കുട്ടികൾ കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ മറന്നുപോകുന്നു. സ്കൂളുകളിലെ പാഠ്യേതരകാര്യങ്ങളിലും പങ്കെടുക്കാൻ വിമുഖതകാട്ടും. പുതിയ ആളുകളെ പരിചയ പ്പെടാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുമുള്ള കഴിവു തന്നെ നശിച്ചുപോകും. ഇങ്ങനെയുള്ള കുട്ടികൾ അലസരായി മാറും.

അടിമത്തത്തിന്‍റെ ഉടമകളാകും

ഇന്നത്തെ പല കളികളും കുികളുടെ മനസിൽ അടി മത്തം (Addiction) കൊണ്ടുവരുന്നതാണ്. ഇതിനെ പെരുമാറ്റ അടിമത്തം (Behavioral Addiction) എന്നു പറയുന്നു. ഇതിൽനിന്നും മോചനം കിട്ടാനായി ഒരു സൈക്യാട്രിസ്റ്റിെൻറയോ സൈക്കോളജിസ്റ്റിെൻറയോ സേവനം തന്നെ വേണ്ടിവരും.

അശ്ലീല വാസനകൾ ഉടലെടുക്കും

പല ഗെയിമുകളിലും ലൈംഗികാഭാസങ്ങൾ ഉൾപ്പെടുത്തിയിുണ്ട്. ഇത് സ്ഥിരമായി കാണുന്ന കുട്ടിക്ക് ഇത്തരം പ്രവൃത്തികൾ തെറ്റായി തോന്നുകയില്ല. നാളെ ഒരാളെ കൊല്ലാനോ മാനഭംഗപ്പെടുത്താനോ അവനു മടിയില്ലാതാകും. പിന്നീട് അവൻ അശ്ലീല ചിത്രങ്ങൾ കാണാനും തുടങ്ങും. ഇതെല്ലാം ശരിയാണെന്നുള്ള ചിന്തയായിരിക്കും അവെൻറ ഉപബോധമനസിൽ നിറയുന്നത്.

സ്ഥിരമായി ഓണ്‍ലൈൻ ഗെയിം കളിക്കുന്ന കുട്ടികളിൽ ചിലരിൽ മാനസികരോഗങ്ങളും പെരുമാറ്റവൈകൃതങ്ങളും വരാം. ചിലർക്ക് തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവുകൾ നഷ്ടപ്പെടാം. തങ്ങളുടെ സാമൂഹികകഴിവുകൾ നഷ്ടപ്പെടുന്നത് കുട്ടികൾ അറിയുന്നില്ല. ഓണ്‍ലൈൻ ഗെയിം സ്ഥിരമായി കളിക്കുന്പോൾ ഈയം (ഘലമറ) കഴിച്ചാലുണ്ടാകു ന്നതിനു സമമായ മറ്റങ്ങളാണ് തലച്ചോറിൽ ഉണ്ടാകുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. തലച്ചോറിെൻറ ഘടനയിലും രാസപ്രവർത്തനങ്ങളിലും മാറ്റം സംഭവിക്കുന്നു. സാധാരണയായി മറവിയും ശ്രദ്ധയില്ലായ്മയും കാണപ്പെടും.


എന്താണ് പരിഹാരം

എെൻറ കുട്ടിക്ക് കംപ്യൂറിെൻറയും ഫോണിെൻറയും എല്ലാ കാര്യങ്ങളും അറിയാം എന്ന് അഭിമാനിക്കാതിരിക്കുക. ഗെയിം കളിച്ച് തങ്ങളുടെ നിയന്ത്രണത്തിൽനിന്നു പുറത്തുപോകുന്ന കുട്ടികൾ തങ്ങൾക്കുതന്നെ വിനയാണെന്ന് മാതാപിതാക്കൾ മനസിലാക്കണം. കുട്ടികളുടെ കംപ്യൂർ, മൊബൈൽ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആ മൊബൈൽ ഗെയിം നിന്നെ ആകർഷിക്കും. പക്ഷേ, ഇതിൽനിന്നും നിനക്ക് നല്ലതൊന്നും കിട്ടില്ല എന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം.

കുട്ടികൾക്ക് മൊബൈൽ കൊടുക്കാതിരിക്കുക, കന്പ്യൂർ വീടിെൻറ പ്രധാന മുറിയിൽ വയ്ക്കുക. മാളുകളിൽ പോയാൽ പ്ലേ സ്റ്റേഷനുകളിൽ കയറ്റി കളിപ്പിക്കാതിരിക്കുക, ഒരു കാരണ വശാലും കുട്ടി അവെൻറ മുറിയിൽവച്ച് ലാപ്പ്ടോപ്പ് ഉപയോഗിക്കാൻ സമ്മതിക്കരുത്. പഠിനത്തിൽ മികവുകാട്ടിയാൽ മൊബൈൽ, ലാപ്പ്ടോപ്പ്, ടാബ്ലെറ്റ് എന്നിവ കുട്ടികൾക്ക് പാരിതോഷികമായി നൽകാതിരിക്കുക. ഇക്കാര്യം വിദേശത്തുനിന്നു വരുന്ന നിങ്ങളുടെ ബന്ധുക്കളോടും പറയുക.

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ നൽകരുത്. കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടാക്കാൻ അനുവദിക്കരുത്. കുട്ടിയുടെ കൈയിൽ അമിതമായി പണമില്ലെന്ന് ഉറപ്പുവരുത്തണം. കംപ്യൂർ ഗെയിമിെൻറ സിഡികൾ വാങ്ങാൻ അനുവദിക്കരുത്. കുട്ടിയുടെ മാനസി കവും വൈകാരികവും ആീകവുമായ വളർച്ചയിൽ ശ്രദ്ധ കൊടുക്കണം.

എല്ലാദിവസവും മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് കുറച്ചുസമയം ചെലവഴിക്കണം. ഇങ്ങനെയിരിക്കുന്പോൾ ഒരുമിച്ച് കാര്യങ്ങൾ ചർച്ചചെയ്യാനും തീരുമാനങ്ങളെടുക്കാനും സാധിക്കും. കുട്ടികൾക്ക് തുറന്നുസംസാരിക്കാൻ അവസരം നൽകണം. നീ എനിക്കു വിലപ്പെതാണ് എന്നുള്ള സന്ദേശം കുട്ടിയിലെത്തണം. വീട്ടിൽവന്നാൽ കുറച്ചുസമയം ഓടിക്കളിക്കാനും ചെറിയതോതിൽ കൃഷിചെയ്യാനും പ്രാർഥിക്കാനും സമയം നൽകണം. പ്രകൃതിയുമായി ഇണങ്ങാൻ ഇടയ്ക്ക് ചെറിയ യാത്രകളും നല്ലതാണ്. മുത്തച്ഛനെയും മുത്തശ്ശിയേയും ഇടയ്ക്കു കാണാൻ പോകാം. അവരുമായി സമയം ചെലവഴിക്കാൻ കുട്ടിയെ പ്രേരിപ്പിക്കണം.

മാസത്തിലൊരിക്കൽ കുട്ടിയുടെ ടീച്ചറെ കണ്ട് സ്കൂളിലുള്ള പെരുമാറ്റവ്യത്യാസങ്ങൾ, പഠനം എന്നിവ വിലയിരു ത്തണം. കുട്ടിയുടെ നിർബന്ധങ്ങളൊന്നും സാധിച്ചു കൊടുക്കരുത്. എന്നാൽ ന്യായമായവ നടത്തിക്കൊടുക്കുകയും വേണം.

നാളേയുടെ വാഗ്ദാനങ്ങളായ നിങ്ങളുടെ മക്കളുടെ സമഗ്രവികസനമാണ് ലക്ഷ!്യമിടേണ്ടത്. സ്കൂളുകളിലെ കായികമത്സരങ്ങളിലും മറ്റു പഠനേതര പ്രവർത്തനങ്ങളിലും പങ്കുകൊള്ളാൻ പ്രോത്സാഹിപ്പിക്കണം. വീട്ടിലുള്ള പണികളിൽ കുട്ടികളെയും ഉൾപ്പെടുത്തണം. കൂടുതൽ സമയം വെറുതെയിരിക്കാൻ അനുവദിക്കരുത്. ടിവി കാണുന്നതിലും നിയന്ത്രണം ഏർപ്പെടുത്തണം. വളർത്തുമൃഗങ്ങളുമായി ഇടപഴകാൻ പ്രേരിപ്പിക്കണം. കുട്ടികളുമായി നടക്കാനും പോകാം.

നാളത്തെ തലമുറയെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള പങ്ക് ചെയ്യുവാൻ കംപ്യൂറിനും മൊബൈലിനും സാധ്യമല്ലെന്ന് അറിയുക. ഇൻറർനെറ്റിെൻറയും ഗെയിമിെൻറയും മായികലോകത്തുനിന്നും വിമുക്തി നേടി, തങ്ങൾക്കു ചുറ്റുമുള്ള യഥാർഥലോകത്തെ സ്നേഹിക്കുന്ന ഒരു തലമുറയെ നമുക്ക് സ്വപ്നംകാണാം. അതിനായി നുടെ കുട്ടികളെയും കൗമാരക്കാരെയും സജ്ജമാക്കാം.

ബ്ലൂവെയിൽ ഗെയിം എന്ന മരണക്കളി

ഇന്നത്തെ പല ഓണ്‍ലൈൻ ഗെയിമുകളും മരണക്കളികളാണ്. ഈയിടെ പുറത്തിറങ്ങിയ ബ്ലൂവെയിൽ എന്ന കളി തന്നെ ഇതിനുദാഹരണമാണ്. 2014ൽ റഷ്യയിൽ ഉടലെടുത്ത ഈ കളി ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലും എത്തി നിൽക്കുന്നു. 50 ദിവസങ്ങളായാണ് ഈ കളി നടക്കുന്നത്. ഇതിൽ പെട്ടുപോയാൽ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ നിയന്ത്രണത്തിൽനിന്നും തികച്ചും പുറത്തുപോകും. ഒരു കളിയുടെ കേന്ദ്രമുണ്ട് (ഗെയിം സെൻറർ). അവിടെനിന്നുള്ള കുറേ നിർദേശമനുസരിച്ചാണ് കുട്ടികൾ കളിക്കുന്നത്.

കളിക്കുന്നയാളിെൻറ സോഷ്യൽമീഡിയ പാസ്വേർഡും ഫോണ്‍ നന്പറും നൽകണം. അവരുടെ സോഷ്യൽ മീഡിയയുടെ വിവരങ്ങളെല്ലാം ചോർത്തിയെടുത്തിുണ്ടാകും. ആദ്യത്തെ 15 പടികൾ കഴിയുന്പോൾതന്നെ കളിക്കുന്ന വ്യക്തി ഈ ഗെയിമിെൻറ പിടിയിലാകും. പിന്നെ ഇതിൽനിന്നും പി·ാറാൻ കഴിയില്ല. പി·ാറാൻ ശ്രമിച്ചാൽ സോഷ്യൽ മീഡിയയുടെ പാസ്വേഡ് തങ്ങളുടെ കയ്യിലുള്ളതുവച്ച് ഭീഷണിപ്പെടുത്തും. സാഹസികതയോടുള്ള അഭിനിവേശം മുതലെടുത്ത് അന്പതാം ഘട്ടത്തിൽ ആഹത്യചെയ്യാൻ പ്രേരിപ്പിക്കുന്നതോടെ ഗെയിം അവസാനിക്കും.

50 ദിവസങ്ങളിലും അനേകം സാഹസിക കാര്യങ്ങൾ ചെയ്യിപ്പിക്കും. ആദ്യമൊക്കെ സ്വയം മുറിപ്പെടുത്തുക, ഹൊറർ സിനിമകൾ കാണുക, കടൽ കാണാൻ പോവുക, രാത്രിയിൽ അസാധാരണ സമയങ്ങളിൽ എഴുന്നേൽക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പുരോഗമിച്ച് പതുക്കെ മരണംവരിക്കാൻ പ്രേരിപ്പിക്കും. ഈ ഗെയിം സാധാരണ ഗെയിംപോലെ ഗൂഗിളിൽനിന്ന് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കില്ല. അതിെൻറ പ്രത്യേക ലിങ്ക് വഴി പുതിയ സൈറ്റിൽ കയറി അവിടെനിന്നും ലഭിക്കുന്ന രഹസ്യകോഡുവഴിയാണ് ഇത് കുട്ടികൾക്കു കിട്ടുന്നത്.

||ട

ഡോ. നതാലിയ എലിസബത്ത് ചാക്കോ
കണ്‍സൾട്ടന്‍റ് സൈക്യാട്രിസ്റ്റ്
കിംസ് ഹോസ്പിറ്റൽ, കോട്ടയം