പ്രതിരോധ കുത്തിവയ്പ് മറക്കല്ലേ
പ്രതിരോധ കുത്തിവയ്പ് മറക്കല്ലേ
Wednesday, October 4, 2017 4:55 AM IST
കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും പ്രതിരോധ കുത്തിവയ്പുകൾ ആവശ്യമാണ്. കുഞ്ഞിെൻറ ഒന്നാം ജ·ദിനത്തിനു മുൻപ് അഞ്ച് പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമായും എടുക്കണം. കേരളത്തിൽ 17 ശതമാനം കുട്ടികൾക്കും ആദ്യ ജ·ദിനത്തിനുമുൻപ് അഞ്ച് പ്രതിരോധ കുത്തിവയ്പുകളും ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

ആദ്യവർഷത്തെ പ്രതിരോധ കുത്തിവയ്പ്

ജനനസമയം, ആറ് ആഴ്ച, 10 ആഴ്ച, 14 ആഴ്ച, ഒന്പതു മാസം എന്നിങ്ങനെയാണ് പ്രതിരോധ കുത്തിവയ്പുകൾ ലഭിക്കേണ്ട സമയപരിധി. യഥാസമയം നൽകുന്ന പ്രതിരോധ കുത്തിവയ്പുകൾ കുട്ടികളെ 14 രോഗങ്ങളിൽനിന്ന് രക്ഷിക്കുന്നു.

രോഗങ്ങളിൽ നിന്നു സംരക്ഷണം

യഥാസമയം നൽകുന്ന പ്രതിരോധ കുത്തിവയ്പുകൾ എട്ട് രോഗങ്ങളെ പ്രതിരോധിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ പുതിയ പ്രതിരോധ മരുന്നുകൾ ഉൾപ്പെടുത്തിയതോടെ പ്രതിരോധ കുത്തിവയ്പ് കുഞ്ഞുങ്ങളെ 14 രോഗങ്ങളിൽ നിന്ന് രക്ഷിക്കുന്നു. വിവിധ പ്രതിരോധ മരുന്നുകൾ ഉൾക്കൊള്ളുന്ന പെൻറാവാലൻറ്, പ്രതിരോധകുത്തിവയ്പിന് ഉപയോഗിച്ചു തുടങ്ങിയതോടെ കുത്തിവയ്പുകളുടെ എണ്ണം കുറഞ്ഞു. ഇത് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആശ്വാസമേകിയിട്ടുണ്ട്.

പോളിയോ, ക്ഷയം, അഞ്ചാംപനി, തൊണ്ടമുള്ള് (ഡിഫ്തീരിയ), വില്ലൻചുമ, ടെറ്റനസ്, മുണ്ടിനീര്, ഹെപ്പറ്റൈറ്റിസ്- ബി, റുബെല്ല, വിറ്റാമിൻഎ ഇല്ലായ്മ, മസ്തിഷ്ക ജ്വരം (ജപ്പാൻ ജ്വരം) എന്നിവയും ഹിബ് വൈറസ്മൂലം ഉണ്ടാകുന്ന ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ഓറ്റിറ്റിസ് (ചെവിയിലെ അണുബാധ) എന്നിവയും ഉൾപ്പെടുന്നതാണ് ഈ 14 രോഗങ്ങൾ.

ശിശുമരണ നിരക്ക് കുറയ്ക്കുന്നു

മുഴുവൻ പ്രതിരോധ കുത്തിവയ്പും നൽകുന്നതിലൂടെ കുഞ്ഞുങ്ങളുടെ മരണത്തിൽ ഏഴു ശതമാനം തടയാനാവും. മരണത്തിൽനിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിന് ആഗോളവ്യാപകമായുള്ള ഏറ്റവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ആരോഗ്യ ഇടപെടലാണ് പ്രതിരോധ കുത്തിവയ്പ്.

വയറിളക്കം പ്രതിരോധിക്കാനുള്ള റോ വൈറസ് പോലുള്ള പ്രതിരോധ മരുന്നുകൾകൂടി പ്രതിരോധ കുത്തിവയ്പുകളിൽ ഉടൻ ഉൾപ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് അടിയന്തരപ്രാധാന്യമുള്ള 297 ജില്ലകളിൽ സന്പൂർണ പ്രതിരോധ കുത്തിവയ്പ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ ഇന്ദ്രധനുഷ് എന്ന പേരിൽ പ്രത്യേക ദൗത്യം നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ 90 ശതമാനം കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകുക എന്നതാണ് ദൗത്യത്തിെൻറ ലക്ഷ്യം.


പ്രതിരോധ കുത്തിവയ്പ് കുട്ടികളുടെ അവകാശം

കുട്ടികളുടെ അവകാശത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഉടന്പടി (സിആർസി) അനുസരിച്ച് ആരോഗ്യം എല്ലാ കുട്ടികളുടെയും അവകാശമാണ്. പ്രതിരോധ കുത്തിവയ്പ് ലഭിക്കേണ്ടതും ഈ അവകാശത്തിൽ ഉൾപ്പെടുന്നു. കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാതിരിക്കുന്നത് അവരുടെ അവകാശങ്ങളുടെ ലംഘനംകൂടിയാണ്. പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച മാതാപിതാക്കളുടെ കാഴ്ചപ്പാട് കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് അവരുടെ ജീവിതത്തിനും ആരോഗ്യത്തിനും വെല്ലുവിളിയാകരുത്.

കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകേണ്ട സമയക്രമവും പ്രതിരോധിക്കുന്ന രോഗങ്ങളും

ജനിച്ച ഉടൻ - ബിസിജി, ഓറൽ പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, ഹിബ്സ്
ആറ് ആഴ്ച - ഡിപിടി, പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, ഹിബ്സ്,
* പിസിവി, ആർവി (നിർബന്ധിതമല്ല)
10 ആഴ്ച -ഡിപിടി, പോളിയോ, ഹിബ് (പിസിവി , ആർവി എടുത്തിട്ടുണ്ടെിൽ അവയുടെ ബൂസ്റ്റർ ഡോസ്)
14 ആഴ്ച -പോളിയോ, ഡിപിടി, ഹിബ്. ആറ് മാസം പോളിയോ, ഹെപ്പറ്റൈറ്റിസ് ബി മൂന്നാം കോഴ്സ്
9 മാസം - എംഎംആർ, ഓറൽ പോളിയോ
12 മാസം ഹെപ്പറ്റൈറ്റിസ് എ
15 മാസം -എംഎംആർ
15/ 18 മാസം -വരിസെല്ല(നിർബന്ധിതമല്ല)
18 മാസം -ഡിപിടി, പോളിയോ, ഹിബ് ബൂസ്റ്റർ ഡോസുകൾ
2 വയസ് -ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ സെക്കൻഡ് കോഴ്സ്
46 വയസ് -പോളിയോ, ഡിപിടി, എംഎംആർ, ചിക്കൻപോക്സ്
10 വയസ് -ടെറ്റനസ്, ഡിഫ്തീരിയ * എച്ച്പിവി(നിർബന്ധിതമല്ല)
15 വയസ് -ടെറ്റനസ് ബൂസ്റ്റർ ഡോസ്.

തയാറാക്കിയത്
സീമ മോഹൻലാൽ

വിവരങ്ങൾക്ക് കടപ്പാട്
ജോബ് സ്കറിയ
യൂനിസെഫ് കേരള തമിഴ്നാട് റീജിണൽ ഹെഡ്