ഒവേറിയൻ കാൻസർ: തുടക്കത്തിൽത്തന്നെ ചികിത്സിക്കണം
ഒവേറിയൻ കാൻസർ: തുടക്കത്തിൽത്തന്നെ ചികിത്സിക്കണം
Saturday, November 11, 2017 4:53 AM IST
ഇന്നത്തെക്കാലത്ത് മാറിയ ജീവിത ശൈലിയും, അനാരോഗ്യകരമായ ഭക്ഷണരീതികളുമെല്ലാം പലരുടെയും ആരോഗ്യസ്ഥിതിയെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ആരോഗ്യം ശ്രദ്ധിക്കാത്തവരുടെ കാര്യമെടുത്താൽ സ്ത്രീകൾ അല്ലെങ്കിൽ വീട്ടമ്മമാർ ആയിരിക്കും മുൻപന്തിയിൽ. ഓഫീസ് തിരക്കിനും വീട്ടുജോലിക്കുമിടയിൽ പലരും നേരാംവണ്ണം ഭക്ഷണം കഴിക്കുകയോ, ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ലെന്നതാണ് വാസ്തവം. മിക്ക വീടുകളിലും എല്ലാവർക്കും വേണ്ട ഭക്ഷണമുണ്ടാക്കുകയും, ആർക്കെങ്കിലും അസുഖം വന്നാൽ പരിചരിക്കുന്നതുമെല്ലാം സ്ത്രീകൾ തന്നെയായിരിക്കും. എന്നാൽ നൂറു തിരക്കുകൾക്കിടയിൽ സ്ത്രീകളിൽ ഭൂരിഭാഗവും സ്വന്തം ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുക്കാറില്ല. ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും പലരും കാര്യമാക്കാതെ അവഗണിക്കുകയാണ് പതിവ്. അടുത്തിടെയായി സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന അസുഖമാണ് അണ്ഡാശയ കാൻസർ. ഗർഭാശയത്തെയും, പ്രത്യുൽപാദന പ്രക്രിയയെയുമെല്ലാം ബാധിക്കുന്ന ഈ അസുഖത്തെ സൂക്ഷിക്കേണ്ടതുണ്ട്.

എന്താണ് ഒവേറിയൻ കാൻസർ

അണ്ഡാശയത്തിൽ രൂപപ്പെടുന്ന അർബുദമാണ് അണ്ഡാശയ അർബുദം അഥവാ ഒവേറിയൻ കാൻസർ. ഗർഭപാത്രത്തിലെ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകൾ പോലെയുള്ള അസാധാരണ വളർച്ചയാണിത്. ചിലപ്പോൾ ഒരു ഓവറിയിലോ, രണ്ട് ഓവറികളിലുമോ ഇത്തരത്തിൽ മുഴകൾ പോലുള്ള വളർച്ച ഉണ്ടായേക്കാം. അണ്ഡാശയത്തിെൻറ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുള്ള കലകളിലോ അർബുദം രൂപപ്പെടാവുന്നതാണ്. അണ്ഡാശയത്തിൽ നിന്ന് അണ്ഡങ്ങളെ പുറത്തേക്ക് നയിക്കുന്ന ഓവിഡക്റ്റ് അഥവാ ഫാലോപ്യൻ ട്യൂബ് അണ്ഡാശയങ്ങളിൽ അർബുദം രൂപപ്പെടുന്നതിന് കാരണമാകുന്നു. തുടക്കത്തിൽ വലിയ തരത്തിലുള്ള ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെങ്കിലും, അണ്ഡാശയത്തെയും, ഗർഭപാത്രത്തെയും ബാധിക്കുന്ന ഒവേറിയൻ കാൻസർ വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകുന്ന അസുഖം തന്നെയാണ്.

ലക്ഷണങ്ങൾ

അസുഖത്തിെൻറ തുടക്കത്തിൽ ലക്ഷണങ്ങളൊന്നും ഉണ്ടാവില്ലെങ്കിലും, മാസത്തിൽ ദിവസങ്ങളോളം അല്ലെങ്കിൽ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന ചില ലക്ഷണങ്ങളെ കരുതേണ്ടിയിരിക്കുന്നു. വയറിെൻറ വലിപ്പം കൂടുന്നത്, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വയറുവേദന, പെട്ടെന്ന് ശരീരഭാരം കുറയുക, ഭക്ഷണത്തോട് അതൃപ്തി തോന്നുക, കുറച്ചു കഴിക്കുന്പോഴേക്കും വയറു നിറഞ്ഞതായി അനുഭവപ്പെടുക, മലബന്ധം തുടങ്ങിയവയാണ് പ്രധാനമായും അണ്ഡാശയ കാൻസറിെൻറ ലക്ഷണങ്ങൾ . 55 ന് മുകളിൽ പ്രായമുള്ളവരിൽ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.

എങ്ങനെ തിരിച്ചറിയാം

വയറിനുള്ളിൽ മുഴകൾ വളർന്നുവരുന്ന അവസ്ഥയായതിനാൽ രോഗലക്ഷണങ്ങൾ പ്രകടമാവാൻ സമയമെടുക്കും. എങ്കിലും മേൽപ്പറഞ്ഞ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുകയും, അൾട്രാസൗണ്ട് സ്കാനിങ് നടത്തി രോഗനിർണ്ണയം നടത്തുകയും ചെയ്യാം. വിദഗ്ധ പരിശോധനയ്ക്കായി സി.ടി സ്കാനും എം.ആർ.ഐ സ്കാനും നടത്താം. കൂടാതെ അർബുദമാണോയെന്ന സംശയ നിവാരണത്തിനായി രക്ത പരിശോധനക ളും നടത്തണം. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് രോഗികളിൽ രോഗം സ്ഥിരീകരിക്കുക. സ്കാനിങ്ങിലൂടെ അാശയത്തിൽ മുഴ കണ്ടാൽ വിദഗ്ധ പരിശോധനകളും നടത്തും. മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാതെ അാശയത്തിൽ മാത്രം ട്യൂമർ കാണുകയാണെങ്കിൽ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകളും നടത്തും.


കാരണങ്ങൾ

ജനിതക കാരണങ്ങൾ മാറ്റിനിർത്തിയാൽ അണ്ഡാശയ കാൻസറിന് എടുത്തുപറയത്തക്ക കാരണങ്ങളൊന്നുമില്ല. ഗർഭധാരണം വേണ്ടെന്നുവയ്ക്കുന്നതും, ഇതിെൻറ കാരണങ്ങളായി പറയാറുണ്ട്. ഒരേ കുടുംബത്തിലെ ഒന്നിലധികം പേർക്ക് സ്തനാർബുദമോ, ഗർഭാശയ സംബന്ധമായ അസുഖമോ, ഉള്ള അടുത്ത ബന്ധുക്കൾ ഉള്ളവർക്കും അായശ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. പാരന്പര്യമായി ഇതേ അസുഖമുള്ളവർ കുടുംബത്തിലുണ്ടെങ്കിൽ മുൻകരുതലെന്നോണം കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നത് നല്ലതാണ്.

ചികിത്സാരീതി

സ്കാനിങ്, രക്ത പരിശോധനകൾ എന്നിവയ്ക്കു ശേഷം അസുഖം ഏതവസ്ഥയിലാണെന്നു വ്യക്തമായതിനു ശേഷമാണ് ചികിത്സ തുടങ്ങുക. സാധാരണയായി ഒവേറിയൻ കാൻസർ ചികിത്സയിൽ, അണ്ഡാശയവും ഗർഭപാത്രവും നീക്കം ചെയ്യാറുണ്ട്. മറ്റ് ശരീരഭാഗങ്ങളിലേക്ക് കാൻസർ വ്യാപിക്കാതിരിക്കാനാണിത്. കാൻസർ കോശങ്ങളെ നശിപ്പിക്കാനായി സർജറിക്കുശേഷം കീമോ തെറാപ്പിയും ചെയ്യാറുണ്ട്. മാത്രമല്ല ചികിത്സ കഴിഞ്ഞാലും ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. ഗൈനക് ഓങ്കോളജിയിൽ പരിശീലനം നേടിയിുള്ള ഡോക്ടർമാരുടെ സഹായത്താൽ ശസ്ത്രക്രിയ നടത്തുന്നതാണ് നല്ലത്.

സ്വീകരിക്കാം മുൻകരുതലുകൾ

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും, തെറ്റായ ജീവിതരീതികളുമാണ് മിക്ക അസുഖങ്ങൾക്കും കാരണം. അണ്ഡാശയ കാൻസറിന് പറയത്തക്ക കാരണങ്ങളില്ലെങ്കിൽക്കൂടി, ഭക്ഷണകാര്യങ്ങളിലും മറ്റും ഒന്നു ശ്രദ്ധിച്ചാൽ നല്ലതാണ്. വിഷരഹിതമായ ഭക്ഷണം കഴിച്ചും, വ്യായാമം ചെയ്തും നല്ല ജീവിത ശൈലി സ്വീകരിക്കേണ്ടതുണ്ട്. പാരന്പര്യമായി അടുത്ത ബന്ധുക്കൾക്ക് ഇത്തരത്തിൽ അസുഖം ഉണ്ടായിട്ടുണ്ടെങ്കിൽ മുൻകൂട്ടി രോഗ നിർണയ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. രോഗ ലക്ഷണങ്ങളുടെ തുടക്കത്തിൽത്തന്നെ വേണ്ടത്ര ശ്രദ്ധകൊടുത്താൽ മറ്റേതൊരു രോഗവും പോലെ അണ്ഡാശയ കാൻസറും കണ്ടെത്താം. തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞാൽ രോഗം പൂർണമായും മാറാനുള്ള സാധ്യത 90 ശതമാനമാണ്.



ഡോ. ദിവ്യ ജോസ്
കണ്‍സൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, സൈമർ ഹോസ്പിറ്റൽ, കൊച്ചി