തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം
തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം
Thursday, January 18, 2018 2:58 PM IST
"ഇനി മുതൽ എന്റെ വീട്ടിലെ തെങ്ങിൽക്കയറി ഞാൻ തന്നെ തേങ്ങയിടും. ആകാശം മുട്ടുന്ന തെങ്ങിൽ കയറാനും ഞങ്ങൾക്കു ഭയമില്ല.’ കോട്ടയം ബിസിഎം വിമൻസ് കോളജിലെ മരിയ മാർക്കോസും ഗീതുവും മരിയയുമൊക്കെ നാളികേരമിട്ടു പരീക്ഷ പാസായി തെങ്ങിൽ നിന്ന് നിലത്തിറങ്ങി പറഞ്ഞു. ഇവർ ഒന്നോ രണ്ടോ പേരല്ല ഇരുപതു ബിസിഎം വിദ്യാർഥിനികളാണ് തെങ്ങുകയറ്റത്തിൽ നാളികേര ബോർഡിെൻറ ഡിപ്ലോമ സ്വന്തമാക്കുന്നത്. ന്ധവെരി വെരി ഈസി. അൽപം ധൈര്യം വേണം. അത്രയേ വേണ്ടു.നാട്ടിൽ തെങ്ങുകയറാൻ തൊഴിലാളിയെ കിട്ടാനില്ലെന്ന് എന്തിനു പരിഭവിക്കണം. വീട്ടമ്മമാർ വിചാരിച്ചാൽ നടത്താവുന്ന കാര്യമേയുള്ളു നാളികേരമിടീൽ. മൂന്നു ദിവസമേ വേണ്ടി വന്നുള്ളു കുമാരിമാർക്ക് തെങ്ങിനു മുകളിലെത്താൻ.

ബിസിഎം കോളജ് നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരായ പെണ്‍കുട്ടികളാണ് യന്ത്രം ചവിട്ടിക്കയറി തേങ്ങയിടാൻ മനക്കരുത്തു നേടിയിരിക്കുന്നത്. കോട്ടയം രൂപതയുടെ സാമൂഹിക സേവനവിഭാഗമായ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ മൂന്നു ദിവസം പരിശീലനം നേടിയ ഇരുപതു പെണ്‍കുട്ടികളും തേങ്ങയിട്ടു.

വളരെ എളുപ്പമാണ്

തെങ്ങുള്ള വീട്ടിലെ പെണ്‍കുട്ടികളെല്ലാം ഇപ്പോൾ സ്വന്തമായി യന്ത്രം വാങ്ങാനുള്ള ആവേശത്തിലാണ്. വിദ്യാർഥിനികൾ മാത്രമല്ല പ്രോഗ്രാം ഓഫീസർമാരായ അധ്യാപകരും ഇവർക്കൊപ്പം തെങ്ങുകയറ്റം പരിശീലിച്ചിരിക്കുന്നു. അനിൽ സ്റ്റീഫൻ, ജോർജ് മാത്യു, രേശ്മ റേച്ചൽ എന്നീ പ്രഫസർമാരും തെങ്ങുകയറ്റത്തിൽ ഡിപ്ലോമ നേടുകയാണ്. വിദ്യാർഥിനികൾക്ക് ധൈര്യം പകർന്ന് ആദ്യം അധ്യാപകർ തെങ്ങിൽ കയറി തേങ്ങയിട്ടു. അധ്യാപകർ പകർന്ന ധൈര്യത്തിൽ വിദ്യാർഥിനികൾ യന്ത്രം കയറി വിവിധ പുരയിടങ്ങളിൽ നാളികേരം പറിച്ചിട്ടു. സ്വന്തം പുരയിടത്തിൽ നാളികേരം ഇടാൻ പ്രഫസർ അനിൽ സ്റ്റീഫൻ തെങ്ങുകയറ്റ യന്ത്രം സ്വന്തമായി വാങ്ങിയിരിക്കുകയാണ്. അടുത്ത ബാച്ചിനെ തെങ്ങുകയറ്റം പഠിപ്പിക്കാൻ നാഷണൽ സർവീസ് സ്കീം കോളജിൽ സ്വന്തമായി യന്ത്രം വാങ്ങിയിട്ടുണ്ട്. വൈകാതെ നൂറു പെണ്‍കുട്ടികളെക്കൂടി തെങ്ങുകയറ്റം പരിശീലിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാഷണൽ സർവീസ് സ്കീം.

കോട്ടയം നഗരപ്രാന്തത്തിലെ പുരയിടങ്ങളിൽ ഉയരമുള്ള തെങ്ങുകളിൽ ചുരിദാറിട്ട കുമാരിമാർ യന്ത്രം കറക്കി കയറി നാളികേരമിട്ടപ്പോൾ അയൽവാസികൾ മൂക്കത്തു വിരൽവച്ചുനിന്നു. പലർക്കും ശരാശരി നാലു മിനിറ്റേ വേണ്ടി വന്നുള്ളു തെങ്ങിൽ കയറിയിറങ്ങാൻ. തൊഴിലാളികളെ കിട്ടാനില്ലാത്ത ഇക്കാലത്ത് വീട്ടിലൊരു യന്ത്രമുണ്ടെങ്കിൽ ആർക്കും തെങ്ങിൽ കയറി തേങ്ങയിടാമെന്നാണ് പരിശീലനം കിട്ടിയവരുടെ അഭിപ്രായം. 2500 രൂപയേ യന്ത്രത്തിനു വിലയു്ളു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനിൽ പെരുമാനൂർ, അസിസ്റ്റൻറ് സെക്രട്ടറി ഫാ. ബിബിൻ കണ്ടോത്ത് എന്നിവരാണ് തെങ്ങുകയറ്റ പരിശീലനത്തിന് സൗകര്യമൊരുക്കിയത്. കാലങ്ങളായി ചൈതന്യയിൽ തെങ്ങിെൻറ ചങ്ങാതിക്കൂം എന്ന പേരിൽ തെങ്ങുകയറ്റ പരിശീലനം നടത്തിവരുന്നു.


ഡ്രൈവിംഗിലും പരിശീലനം

തെങ്ങുകയറ്റത്തിൽ മാത്രമല്ല ഡ്രൈവിംഗ് പരിശീലനത്തിലും ബിസിഎം നാഷണൽ സർവീസ് സ്കീം വളയം പിടിച്ചുതുടങ്ങിയിട്ട് കുറെക്കാലമായി. അടുത്ത ദിവസം 50 വിദ്യാർഥിനികൾ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുകയാണ്. രാവിലെ യും വൈകുന്നേരവും കോട്ടയത്തെ പോപ്പുലർ വാഹനക്കന്പനിയുടെ സഹകരണത്തിലാണ് പെണ്‍കുട്ടികൾ ഫോർ വീലർ, ടു വീലർ പരിശീലനം നടത്തുന്നത്. ലേണേഴ്സ് പരിശീലനം കാന്പസിൽ നടത്തിയശേഷം നേരേ കോട്ടയം കുമളി ദേശീയപാതയിലേക്കും മറ്റ് വഴികളിലേക്കും പെണ്‍കുട്ടികൾ വാഹനം ഓടിച്ചു പരിശീലിക്കുന്നു.

പച്ചക്കറി കൃഷിയും

കൃഷിയിടം പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ഏറെക്കാലമായി അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തുന്നുണ്ട്. ലഭ്യമായ എല്ലാ ഇനം വാഴകളും ഇവരുടെ തോട്ടത്തിൽ തഴച്ചുവളരുന്നു. ഓരോ ഇനത്തിെൻറയും കുലയും മധുരവും തിരിച്ചറിയാനാണ് കാളി, കദളി, പൂവൻ തുടങ്ങി എണ്ണമറ്റ ഇനം വാഴകൾ നട്ടുനനച്ചു വളർത്തുന്നത്. ചാണകവും സ്ലറിയും പച്ചിലയുമാണ് വളം. തൊട്ടുചേർന്നൊഴുകുന്ന മീനച്ചിലാറ്റിൽ നിന്നും നനയ്ക്ക് വേണ്ടിടത്തോളം വെള്ളം പന്ത്രണ്ടു മാസവും ലഭ്യമാണ്. പാവലും കോവലും വെണ്ടയും വഴുതനയും പയറുമൊക്കൊയി നഗരപ്രാന്തത്തിലൊരു മാതൃകാ പച്ചക്കറി തോട്ടം. പൂർണമായി ജൈവവളവും ജൈവകീടനാശിനിയും മാത്രം ഉപയോഗിച്ചാണ് കൃഷി. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വിളവെടുക്കും. വിൽക്കാൻ വിപണി തേടി കോട്ടയം മാർക്കറ്റിലേക്കു പോകേണ്ടതില്ല. കോളജിൽ തന്നെ തൂക്കി വിലയിട്ടു വച്ചാൽ തൊട്ടുചേർന്നുള്ള ചാരിറ്റി ബോക്സിൽ പണമിശേഷം വിദ്യാർഥികളോ അധ്യാപകരോ പച്ചക്കറി എടുത്തുകൊള്ളും. പച്ചക്കറി കൃഷിയുടെ വരുമാനമത്രയും ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുകയാണ്.

ക്ലാസിനു ശേഷം വൈകുന്നേരം ഇറഞ്ഞാൽ റോഡിനോടു ചേർന്ന പച്ചക്കറി തോട്ടത്തിൽ അധ്യാപകരും ബിരുദവിദ്യാർഥിനികളും ചേർന്നാണ് കൃഷിയും വിളവെടുപ്പും.

റെജി ജോസഫ്