2018-ൽ ഫാഷൻ ലോകം കീഴടക്കാൻ വരുന്നവർ
2018-ൽ ഫാഷൻ ലോകം  കീഴടക്കാൻ വരുന്നവർ
Saturday, January 20, 2018 3:48 PM IST
പുതുവർഷം പലർക്കും ജീവിതത്തിലെ പലകാര്യങ്ങളുടെയും പുതിയ തുടക്കത്തിനുള്ള സമയം കൂടിയാണ്. ചിലർ പുതിയ പ്രതിജ്ഞകളെടുക്കും, ചിലർ ദു:ശീലങ്ങൾ ഒഴിവാക്കും . അങ്ങനെ പലരുടെയും ജീവിതത്തിൽ പല മാറ്റങ്ങളാണുണ്ടാകുന്നത്. പക്ഷേ, മാറ്റാനാഗ്രഹിക്കാതെ കൂടുതൽ ആവേശത്തോടെ എല്ലാവരും ഉറ്റുനോക്കുന്നത് ഒന്നുമാത്രമാണ്. ഫാഷൻ. പുതുവർഷത്തിെൻറ പുതുമയോടെ എത്തുന്ന ട്രെൻഡുകൾക്കായി കാത്തിരിക്കുന്നവരെ. ഇവരൊക്കെയാണ് 2018ൽ വാർഡ്രോബുകൾ കീഴടക്കാൻ പോകുന്നവർ.

ട്രെൻഡിയാണ് 2018

ലോകത്ത് വർഷം തോറും ഫാഷൻ ട്രെൻഡുകൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ചില വർഷങ്ങളിൽ പുതിയ ട്രെൻഡുകൾ പിറക്കുന്നു. ചില വർഷങ്ങളിൽ മണ്‍മറഞ്ഞുപോയ ട്രെൻഡുകൾക്ക് പുതുജീവൻ കൊടുക്കുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഫാഷൻ ഏറ്റവും കൂടുതൽ മാർക്കറ്റ് ചെയ്യപ്പെടുകയും ഫാഷനെ മാർക്കറ്റ് ചെയ്യുകയും ചെയ്യുന്നത് ട്രേഡ് ഷോകളിലാണ്. മിലാൻ, ലണ്ടൻ, ന്യൂയോർക്ക്, പാരീസ് തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിൽനിന്നാണ് ഫാഷൻ ഷോകൾ ലോകത്തിെൻറതന്നെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നത്. ഇന്ന് അത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോടാനുകോടികൾ മറിയുന്ന കച്ചവടമായിമാറി. വാണിജ്യ അടിസ്ഥാനത്തിൽ ഫാഷന് ഒരു ആഗോളവിപണിയാണുള്ളത്. ഫാഷൻ ലോകത്ത് ദിനംപ്രതി ചലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഫാഷൻ വിദഗ്ധരും ഫാഷൻ ആരാധകരും അത് എപ്പോഴും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. ആധുനിക സമൂഹത്തിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് ഈ മേഖല വഹിച്ചുകൊണ്ടിരിക്കുന്നത്. നല്ലൊരു ശതമാനം ആളുകളും ഫാഷൻ പ്രേമികളാണ്. പ്രീമിയം ബ്രാൻഡുകൾക്കുമുതൽ ലോക്കൽ ബ്രാൻഡുകൾക്ക് വരെ ആരാധകർ ഉണ്ട്.

ആരാധകർ ഉറ്റുനോക്കുന്നത് ഇവരെയാണ്

ദിനംപ്രതി നമ്മൾ ഉപയോഗിക്കുന്ന ആക്സസറീസ്, ഹെയർ സ്റ്റൈൽ, ഷൂസ്, ഗ്ലാസ്, കോസ്മെറ്റിക്സ്, ബാഗ്, റ്റാറ്റൂസ്, സ്റ്റൈൽ, കളർ, പാറ്റേണ്‍ തുടങ്ങി ഫോണ്‍ കവർ വരെ ഫാഷെൻറ കുടക്കീഴിൽ വരും. മുൻ വർഷങ്ങളിൽ സംഭവിച്ചതുപോലെ സ്റ്റൈൽ അങ്ങനെ തലകുത്തിമറിയുന്നില്ല ഈ വർഷം. എങ്കിലും കൾച്ചറൽ, ഇക്കണോമിക്കൽ, സോഷ്യൽ, ടെക്നോളജിക്കൽ എന്നിവയുടെ സ്വാധീനം അനുസരിച്ച് സ്റ്റൈൽ (ബിസിനസ്, പാർി, വെഡിംഗ്, നോർമൽ, നൈറ്റ്, പ്രഗ്നൻറ്, കിഡ്സ് വെയറുകൾ) മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയപ്പെട്ടുകൊണ്ടിരിക്കും. 2018 ട്രെൻഡിയാകുന്നത് യൂണിക് കളറുകളിലായിരിക്കും. മില്ലേനിയം പിങ്ക്, ലാവണ്ടർ, ചെറി ടൊമാറ്റോ, പ്ലോയിസ് ബ്ലൂ, ആഷ് റോസ്, നൈൽ ഗ്രീൻ, മെഡോലാർക്ക്, ബ്ലൂമിംഗ് ഡാലിയ, സ്പയിസ്ഡ് ആപ്പിൾ, അൾട്രാവൈലറ്റ്, പിന്നെ എവർഗ്രീൻ കളർ ബ്ലാക്ക് ആൻഡ് വൈറ്റുമായിരിക്കുമെന്നാണ് ഫാഷൻ വിദഗ്ധർ പറയുന്നത്.

ഈ വർഷം തരംഗമാകാൻ പോകുന്ന മറ്റൊരു ഐറ്റം ഡാർക്ക് ഡെനിം ആണ്. സെലിബ്രിറ്റി ഗൗണ്‍, സ്കർ്, ടി ഷർട്ട് മുതൽ സാധാരണ ജീൻസ് വരെ അതിൽപ്പെടും. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഫാഷനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് സിനിമകളാണ്. അതാത് കാലഘട്ടത്തിലിറങ്ങുന്ന സിനിമയിലെ സ്റ്റൈലുകൾ അതേപടി ആരാധകർ അനുകരിക്കാറുണ്ട്. ഫാഷനെക്കുറിച്ച് വളരെ കുറച്ച് അറിവുള്ളവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ടുതന്നെയാണ് കേരളത്തിൽ ഫാഷൻ ഷോകൾക്ക് വലിയ പ്രാധാന്യമില്ലാതെ പോകുന്നതും. നഗ്നതാപ്രദർശനം എന്ന ടാഗിലാണ് നമ്മൾ അതിനെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളിയുടെ അടുത്ത് നേരിട്ട് പുതിയ ട്രെൻഡുകൾ അവതരിപ്പിക്കൽ ബുദ്ധിമുുള്ള കാര്യമാണ്. ഇതിന് പോംവഴിയായിട്ടാണ് ഫാഷൻവിദഗ്ധർ സിനിമ, പരസ്യം, സോഷ്യൽ മീഡിയ തുടങ്ങിയവ വഴി മലയാളിയുടെ മനസിൽ പുതിയ ഫാഷൻ തരംഗങ്ങൾ കുത്തിവയ്ക്കുന്നത്.

മാറാത്ത വസ്ത്ര സംസ്കാരം; പരീക്ഷണങ്ങളുടെയും

ഇന്ത്യാമഹാരാജ്യത്തിന് അതിെൻറ സംസ്ഥാനാടിസ്ഥാനത്തിൽതന്നെ തനതു വസ്ത്രധാരണരീതികൾ ഉണ്ട്. ഒരുപരിധിവരെ എല്ലാവരും അതുതന്നെയാണ് പിൻതുടരുന്നത്. അതുകൊണ്ടുതന്നെ തനതു വസ്ത്രധാരണരീതികൾ നിലനിർത്തി അതിൽത്തന്നെ വ്യത്യസ്തതകൾ ഉണ്ടാക്കുകയാണ് ഇന്ത്യൻ ഫാഷൻ ഡിസൈനർമാർ ചെയ്യുന്നത്. ഇന്ത്യൻ ഫാഷനെ മൊത്തത്തിൽ സ്വാധീനിക്കുന്ന മറ്റൊരു ഘടകം ബോളിവുഡ് സിനിമകളാണ്. സിനിമകളിൽനിന്നാണ് പുതുതലമുറ വസ്ത്രധാരണത്തിൽ മാറ്റങ്ങൾ പരീക്ഷിച്ചത്. രണ്ടു തലമുറകൾ കഴിയുന്പോൾ ഇന്ത്യയുടെ തനതു വസ്ത്രധാരണരീതിക്ക് അന്ത്യം സംഭവിച്ച് പാശ്ചാത്യവസ്ത്ര സംസ്കാരം രാജ്യത്തെ കീഴടക്കുമെന്ന് ഫാഷൻ വിദഗ്ധർ വിലയിരുത്തുന്നു. കേരളത്തിലും വിപ്ലവകരമായ ഫാഷൻ തരംഗം വന്നുകഴിഞ്ഞി് അധികം നാളായിില്ല. മു്പ് വിവാഹവസ്ത്രങ്ങൾക്കാണ് മലയാളികൾ ഡിസൈനർമാരുടെ സേവനം തേടിയിരുന്നത്. എന്നാൽ ഇന്ന് സാധാരണ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ വരെ ഡിസൈനർമാരുടെ സേവനം തേടിത്തുടങ്ങി. വിവാഹവസ്ത്രങ്ങളുടെ കാര്യത്തിൽ മലയാളി കുറച്ചു മുന്നോ് പോയിുണ്ട്. വിവാഹം ഇന്ന് ഒരു ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. പുരാണം, ബൈബിൾ, റോമൻ, ഗ്രീക്ക്, ബാലെ, നോവൽ തുടങ്ങി പലതിനേയും മുൻനിർത്തി തീമുകൾ രൂപീകരിക്കുന്നുണ്ട്. അതിൽ നൈപുണ്യം നേടിയിുള്ള ഡിസൈനർമാരെയാണ് മലയാളി നോക്കുന്നത്. അത്യാധുനിക രീതിയിലുള്ള കംപ്യൂറൈസ്ഡ് എബ്രോയിഡറികളോടൊപ്പം മുത്തുകളിലും കല്ലുകളിലും വർണ്ണനൂലുകളിലും തീർത്ത ഹാൻഡ്വർക്കുകൾ ഈ വർഷവും വിവാഹവസ്ത്രങ്ങളുടെ പ്രധാന ആകർഷണമാണ്. ഇന്ത്യൻ ഗ്രാമങ്ങളിൽ തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് വിവാഹമെറ്റീരിയലുകൾ 2018ൽ വിപണിയിൽ ഉണ്ട്.


ഇവരാണ് മെറ്റീരിയലുകളിലെ ട്രെൻഡ്

ഈ വർഷം ഏറ്റവും ട്രെൻഡിയായിട്ടുള്ള മെറ്റീരിയൽ റയോണിൽ വരുന്ന ഡിജിറ്റൽ ഗ്രാഫിക് പ്രിൻറുകളാണ്. ആഫ്രിക്കൻ ട്രൈബൽസ്, സ്പണ്‍ ഫാബ്രിക്ക്, പാൻറക്സ് നിക്കിംഗ്, വാർപ്രൂഫ്, ഡെസ്റ്റ് പ്രൂഫ്, ഹൈയെൻ ആൻറി സ്റ്റാറ്റിക് ക്രഷ്, ബാംബൂ ഷീറ്റിംഗ്, ഡച്ച്, സണ്‍ഫ്ളവർ, സ്റ്റാറിനൈറ്റ് തുടങ്ങി അനേകം ഡിജിറ്റൽ ഗ്രാഫിക് പ്രിൻറുകളാണ് വിപണി കൈയടക്കിയിരിക്കുന്നത്. വെൽവറ്റ്, സാറ്റിൻ, ഡെനിം, ഫ്ളാനൽ, ബോകിഡ്, ഡാമസ്, ട്വീഡ്, ജോർജറ്റ്, ഫ്ളഷ്, ലെയിൻ, ലോണ്‍ക്ലോത്ത്, ഖാദി, ഫോളാർഡ് തുടങ്ങി വിവിധ തരം മെറ്റീരിയലുകൾ വിപണിയിൽ ലഭ്യമാണ്.

സാരികൾക്ക് എന്നും കേരളത്തിൽ എവർഗ്രീൻ മാർക്കറ്റാണ് ഉള്ളത്. എംബ്രോയിഡറിയിലും മിററും മുത്തും കല്ലും ചേർത്ത ഹാൻഡ്വർക്കിലും ഡിജിറ്റൽ പ്രിൻറിലും സാരികൾ വർഷങ്ങളായി കേരളവിപണി വാഴുന്നു. ഡിസൈനർ സാരികളും ഡിജിറ്റൽ പ്രിൻറഡ് സാരികളും മാത്രമല്ല ഇപ്പോൾ റെഡി ടു വെയറിൽ ഇത്തരത്തിലുള്ള ബ്ലൗസുകളും മാർക്കറ്റിൽ ലഭ്യമാണ്. ഓണം, വിഷു മാർക്കറ്റ് കൈയടക്കാൻ ഗോൾഡൻ ചെറിയിലും മ്യൂറൽ പെയിൻറിംഗിലും ഹാൻഡ്വർക്കിലും മിറർവർക്കിലും തീർത്ത സാരിയോടൊപ്പം വിവിധതരത്തിലുള്ള ബ്രോക്കേഡ് ബ്ലൗസുകളും വെയിറ്റിംങ്ങിലാണ്.

റെഡി ടൂ വെയറിൽ ഏറ്റവും മാർക്കറ്റുള്ളത് കുർത്തികൾക്കാണ്. നീളം കൂടിയവയും ഇറക്കം കുറഞ്ഞവയുമായ റെയോണ്‍ മെറ്റീരിയലിൽ ഡിജിറ്റൽ പ്രിേൻറാടുകൂടിയ കുർത്തീസിനാണ് മാർക്കറ്റ് കൂടുതൽ. പോയ വർഷത്തിലെ പലാസോബോത്തിെൻറ വകഭേദങ്ങളാകും ഇത്തവണ വിപണി കൈയടക്കുക. സിഗരറ്റ് ബോം, ചെറി ബോം, പാട്യാല, സെമി പാട്യാല ഇവയൊക്കെ തിരിച്ചുവരുവാനും സാധ്യതയുണ്ട്. ഈ വർഷം കുർത്തികളെപ്പോലെതന്നെ റെഡി ടൂ വെയറിൽ വിപണി കൈയടക്കാൻ പോകുന്ന മറ്റൊരു ഐറ്റം ഗൗണുകളാണ്. പാർട്ടി ഗൗണുകൾ, ഡെയ്ലി ഉപയോഗിക്കാവുന്ന ഗൗണുകൾ വരെ മാർക്കറ്റിൽ ലഭ്യമാകും. വെൽവെറ്റിലും ഡെനിമിലും തിക്ക്ക്രഷ്ഡ് മെറ്റീരിയലിലും ഷിഫോണിലും ജോർജെറ്റിലും വരെയുള്ള ഗൗണുകൾ മാർക്കറ്റ് കൈയടക്കും.

മെട്രോ സെക്ഷ്വൽ ന്യൂജെൻ ട്രെൻഡ്

2018ൽ യുവാക്കൾ പരീക്ഷിക്കുന്നത് മെട്രോ സെക്ഷ്വൽ എന്ന പുതിയ ഫാഷനായിരിക്കും. ഫോർമൽ വെയറിലും പാർട്ടിവെയറിലും ഹെയർ സ്റ്റൈൽ മാറ്റുകയും മുടിയിൽ ടെന്പററി കളറുകൾ കയറ്റുകയും അതിനോട് ഒപ്പമുള്ള ആഭരണങ്ങൾ അണിയുകയുമാണ് 2018ൽ യുവാക്കളെ കാത്തിരിക്കുന്ന ന്യൂജെൻ ട്രെൻഡ്. രൂപത്തിൽ ദിനംപ്രതി മാറ്റങ്ങൾ ഉണ്ടാകുമെന്നതാണ് മെട്രോ സെക്ഷ്വൽ എന്ന പുതിയ ഫാഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ജീൻസിൽ ചില സർപ്രൈസിംഗ് റിണേുകൾക്ക് സാധ്യതയുണ്ട്. ഒരു കാലത്ത് വിപണി അടക്കിവാണിരുന്ന ബെൽബോംപോലുള്ള ഡിസൈനുകൾ തിരിച്ചുവരുമെന്നാണ് ഫാഷൻ വിദഗ്ധർ തരുന്ന സൂചന. മുൻ വർഷത്തേക്കൾ ഈ വർഷം ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ റ്റാറ്റൂക ൾ പതിക്കുന്നത് ട്രെൻഡ് ആകും. കഴിഞ്ഞ വർഷം ബ്ലാക്ക് റ്റാറ്റൂവായിരുന്നെങ്കിൽ ഈ വർഷം കളർ റ്റാറ്റൂകളാണ് വിപണി വാഴുക. ഡ്രസ്, ഹെയർ സ്റ്റൈലുകൾക്ക് അനുസരിച്ച് മാച്ചാകുന്ന തരത്തിലുള്ള റ്റാറ്റൂകളായിരിക്കും ഈ വർഷം ഉണ്ടാകുകയെന്നതും മറ്റൊരു പ്രത്യേകതയാണ്.

തയാറാക്കിയത്: അരുണ്‍ ടോം
കടപ്പാട്: ജിനി ഗോപാൽ
ഫാഷൻ ഡിസൈനർ, കൊച്ചി