സ്ത്രീത്വം ആഘോഷിക്കുന്നവൾ ശക്തയായ സ്ത്രീ
സ്ത്രീത്വം ആഘോഷിക്കുന്നവൾ ശക്തയായ സ്ത്രീ
Tuesday, January 23, 2018 4:38 PM IST
മാർട്ടിനും മാർഗരറ്റും വിവാഹിതരായിട്ട് 34 വർഷമായി. ഒരു മകനും മകളുമുണ്ട്. ബിരുദാനന്തരബിരുദമുള്ള അധ്യാപികയായ മാർഗരറ്റിന് വിദേശത്ത് അധ്യാപികയായി നിയമനം കിട്ടി. അതോടെ വിദേശത്തേക്കു പോകുന്നതിനു മുന്പ് വിവാഹം നടത്താനുള്ള തിരക്കിൽ ധൃതിപിടിച്ചായിരുന്നു വിവാഹാലോചനയും വിവാഹവും.

തുല്യ വിദ്യാഭ്യാസമുള്ള ഒരു അധ്യാപകനെയാണ് മാർഗരറ്റും കുടംബവും പ്രതീക്ഷിച്ചിരുന്നതെങ്കിലും ബികോം ബിരുദധാരിയെയാണ് വരനായി ലഭിച്ചത്. വിവാഹം കഴിഞ്ഞ് ഇരുവരും വിദേശത്തേക്കു പോയി.

ഒരു വികസ്വരരാജ്യമായതിനാൽ മാർഗരറ്റിന് അവിടെ നല്ല ശന്പളവും ആദരവും ലിഭിച്ചിരുന്നു. ആശ്രിത വീസയിൽ എത്തിയ മാർട്ടിന് അവിടെ ലഭിച്ച ജോലി അത്ര ആകർഷണീയമായിരുന്നില്ല. ഒരിക്കൽ സ്കൂൾഡ്രൈവറുടെ ജോലി പോലും അദ്ദേഹത്തിന് ചെയ്യേണ്ടതായും വന്നു. ഇതോടെ മാർട്ടിൻ തെൻറ ഭർത്താവാണെന്ന് സഹപ്രവർത്തകരോടു പറയാൻ മാർഗരറ്റിനു മടിയായിരുന്നു.

മാർഗരറ്റിന് ക്വാർഴ്സേുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. മാർഗരറ്റിെൻറ മാതാപിതാക്കളും മാർട്ടിനെ ചെറുതാക്കി സംസാരിച്ചിരുന്നതായും മാർട്ടിൻ പറയുന്നു.ഒരിക്കൽ മാർഗരറ്റിെൻറ അമ്മ അയച്ച കത്തിൽ തെൻറ ഡ്രൈവർക്കു സുഖമാണോ എന്ന് എഴുതിയിരിക്കുന്നത് മാർട്ടിൻ കാണാനിടയായി. ഇക്കാര്യത്തിൽ രണ്ടുപേരും തമ്മിൽ വാക്കേറ്റവും പിന്നീട് കയ്യേറ്റവുമുണ്ടായി. കയ്യേറ്റമുണ്ടായപ്പോൾ മാർഗരറ്റിെൻറ കഴുത്തിലും മാറിലും മുറിവേറ്റു. തെൻറ പിന്നാലെ കത്തിയുമായി ഓടിക്കൊണ്ടിരുന്ന മാർട്ടിനിൽ നിന്നു രക്ഷപെട്ടു പുറത്തിറങ്ങിയ മാർഗരറ്റ് കാറോടിച്ച് എങ്ങോട്ടോ പോയി. അവൾ തിരിച്ചു വരുമെന്ന് അയാൾ പ്രതീക്ഷിച്ചു. പക്ഷേ, അവൾ വന്നില്ല. പിറ്റേദിവസം സ്കൂൾ അധികൃതർ വന്ന് അവൾ ക്വാർഴ്സ്േ വിട്ടതായി അറിയിക്കുകയും അയാളെ പുറത്തിറക്കി താക്കോൽ കൊണ്ടുപോവുകയും ചെയ്തു. ഒരാഴ്ച അവൾ സ്കൂളിലും വന്നില്ല. ചില സുഹൃത്തുക്കളുടെ വീടുകളിൽ മാറിമാറി താമസിച്ചു.

പ്രതികാരം പരിഹാരമല്ല

ഇതിനിടെ മാർട്ടിന് ഒരു വിദേശ കന്പനിയിൽ ചെറിയൊരു ജോലി ലഭിച്ചു. സ്ഥിര വീസയും കരസ്ഥമാക്കി. ലഭിച്ച ജോലി ഭംഗിയായി ചെയ്തപ്പോൾ കൂടുതൽ ഉത്തരവാദിത്വങ്ങൾ കന്പനി അയാളെ ഏൽപ്പിച്ചു. ക്രമേണ അയാൾ ജോലിയിൽ ഉയർന്ന് സിഇഒ വരെയെത്തി. ഇതിനിടെ മാർഗരറ്റ് തിരിച്ചെത്തി. ഇവർക്ക് രണ്ടു കുട്ടികളുമുണ്ടായി.

തികഞ്ഞ സ്വേച്ഛാധിപതിയായിട്ടായിരുന്നു കുടുംബത്തിൽ മാർട്ടിെൻറ പെരുമാറ്റം. നിനക്കു ലഭിക്കുന്നതിനെക്കാൾ ഇരട്ടി വരുമാനം എനിക്കുണ്ട്, മര്യാദക്കു ജീവിച്ചുകൊള്ളണമെന്ന് ഇടയ്ക്കിടെ അയാൾ ഭാര്യക്ക് താക്കീതും നൽകി. ഭാര്യയേയും മക്കളേയും മർദ്ദനമുറകളിലൂടെയും നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു.

മക്കൾക്കു പ്രായപൂർത്തിയായപ്പോഴും അവർക്ക് സ്നേഹമോ സ്വാതന്ത്ര്യമോ നൽകിയിരുന്നില്ല. എന്നാൽ പണത്തിെൻറ കാര്യത്തിൽ യാതൊരു കുറവും വരുത്തിയില്ല. അവർ കൂട്ടുകാർക്കൊപ്പം ആഘോഷമായി ജീവിച്ചു. അപ്പൻ മദ്യപിച്ചിട്ടുണ്ടെങ്കിൽ മക്കൾ വീട്ടിൽ വരുന്പോൾ എവിടെപ്പോയി എന്നു ചോദിച്ച് ചീത്തവിളിക്കും. ഈ രീതി പലതവണയായപ്പോൾ മക്കളും എതിർവാക്കുകൾ പറയാൻ തുടങ്ങി. ഒരു ദിവസം അയാൾ മദ്യപിച്ചിരുന്നപ്പോൾ ഓടിച്ചെന്ന് മകെൻറ മൊബൈൽ പിടിച്ചുവാങ്ങി. അപ്പോൾ അവൻ അപ്പെൻറ കഴുത്ത് ഞെക്കിപ്പിടിച്ചശേഷം തള്ളി മറിച്ചിട്ടു. മാർട്ടിെൻറ കൈ നിലത്തുകുത്തിയപ്പോൾ കയ്യിലെ എല്ല് പൊി പ്ലാസ്റ്ററിടേണ്ടതായും വന്നു.

മകളെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയച്ചു. അവൾ അവിടെ മയക്കുമരുന്നിനും മദ്യത്തിനും അടിമയായി. ധാരാളം പണം ആവശ്യപ്പെടുന്പോഴൊക്കെ പിതാവ് എന്തിനെന്നുപോലും ചോദിക്കാതെ അയച്ചുകൊടുക്കുമായിരുന്നു. അവിടെ പഠനം പൂർത്തിയാക്കി അവൾ തിരിച്ചുവന്നു. അപ്പെൻറ സ്വാധീനവും അവളുടെ കഴിവുംമൂലം വിദേശത്ത് അവൾക്ക് നല്ലൊരു ജോലി സന്പാദിക്കാനായി. ചില അവസരങ്ങളിൽ അവളുടെ മയക്കുമരുന്ന് ഉപയോഗം ഒൗദ്യോഗിക കാര്യങ്ങളെ ബാധിക്കാൻ തുടങ്ങി. ചില ചെറുപ്പക്കാരുമായുള്ള വഴിവിട്ട ബന്ധവും ചർച്ചാവിഷയമായി.

മകൻ പിതാവിെൻറ നിർദേശവും സാന്പത്തിക സഹായവും സ്വീകരിച്ച് ഒരു വൻകിട ബിസിനസ് തുടങ്ങി വിജയിച്ചു. അതൊക്കെ തെൻറ മിടുക്കാണെന്നും താൻ പറയുന്നത് കേട്ടുകൊള്ളണമെന്നുമുള്ള പതിവുസംഭാഷണം പിതാവ് തുടർന്നപ്പോൾ പിതാവും മകനും തമ്മിൽ കലഹമാരംഭിച്ചു. അതോടെ തെൻറ ബിസിനസ് സ്ഥാപനത്തിൽ കയറിപ്പോകരുതെന്ന് അവൻ പിതാവിനോട് ആജ്ഞാപിച്ചു. അങ്ങനെയെങ്കിൽ താൻ സന്പാദിച്ച വീട്ടിൽ കയറരുതെന്ന് അയാൾ മകനോടും പറഞ്ഞു. ഇടയ്ക്കുകയറി അവരെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ച ഭാര്യയെ അയാൾ വളരെ ക്രൂരമായ അസഭ്യവാക്കുകൾ ഉപയോഗിച്ച് ശാസിച്ചു. അസഭ്യവാക്കുകൾ നിരന്തരം ഉപയോഗിക്കുകയെന്നത് മാർട്ടിെൻറ പണ്ടുമുതലേയുള്ള ശീലമാണെന്ന് മക്കളും മാർഗരറ്റും പറയുന്നു.

||

റോൾ മോഡൽ അമ്മയാണ്

സ്ത്രീ അമ്മയും ഭാര്യയും മകളും സഹോദരിയും ഉദ്യോഗസ്ഥയും വിദ്യാർഥിയും അയൽക്കാരിയുമൊക്കെയായി ജീവിക്കേണ്ടവളാണ്. മാതൃത്വത്തിന് എല്ലാ സംസ്കാരങ്ങളും പിതൃത്വത്തെക്കാൾ ബഹുമാനവും ആദരവും പ്രാധാന്യവും നൽകിവരുന്നുവെന്നത് ആരും നിഷേധിക്കാത്ത യാഥാർഥ്യവുമാണ്. അതുകൊണ്ട് തെൻറ ആ വലിയ സ്ഥാനത്തിെൻറ പവിത്രതയും ധന്യതയും ഗൗരവവും കാത്തുസൂക്ഷിക്കാൻ ചെറുപ്പംമുതലേ ഏതൊരു സ്ത്രീയും ഒരുങ്ങേണ്ടതുണ്ട്. മനുഷ്യെൻറ വളർച്ചാഘട്ടങ്ങളിൽ ആദ്യത്തേതിനെ ഇംപ്രിൻറിംഗ് സ്റ്റേജ് (കാുൃശിശേിഴ ടമേഴല) എന്നാണ് വിളിക്കുന്നത്. കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും സ്പോഞ്ചുപോലെ ഒപ്പിയെടുക്കുന്ന ഒരു കാലഘട്ടമാണിത്.


രണ്ടാമത്തേത് മോഡലിംഗ് കാലഘം. ഇത് ഏഴുമുതൽ 11 വയസുവരെയുള്ള പ്രായമാണ്. മാതാപിതാക്കളെയും മുതിർന്നവരെയുമാണ് ഈ പ്രായത്തിൽ കണ്ടുപഠിക്കുന്നത്. പതിമൂന്നു മുതൽ 21 വയസുവരെ സാമൂഹ്യവത്കരണ കാലഘട്ടമായതിനാൽ ഈ സമയത്ത് സാമൂഹ്യസന്പർക്കത്തിലൂടെ കാര്യങ്ങൾ ഗ്രഹിക്കുന്നു. അതുകൊണ്ട് ഈ വളർച്ചാകാലഘട്ടങ്ങളിൽ അടുത്തിടപെടുന്നവരുടെ പെരുമാറ്റങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളും വ്യക്തിത്വരൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തും. കുടുംബത്തെ അടക്കി ഭരിച്ച് ഭർത്താവിനെയും മക്കളെയും ആജ്ഞാനുവർത്തികളായി കൊണ്ടുനടക്കുന്ന അമ്മയുടെ മകൾ അവളുടെ കുടുംബജീവിതത്തിലും ആ മനോഭാവം പ്രകടിപ്പിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. സ്വന്തം മാതാപിതാക്കളെയും ഭർത്താവിെൻറ മാതാപിതാക്കളെയും സ്നേഹവാത്സല്യങ്ങളോടെ അർഹമായരീതിയിൽ പരിചരിക്കുന്ന അമ്മ വളർന്നുവരുന്ന മകൾക്ക് ശക്തമായ സ്ത്രീത്വത്തിന് പ്രേരകമായി മാറുകയാണ് ചെയ്യുന്നത്.

സ്ത്രീത്വവും ആഘോഷിക്കാം

ശക്തയായ സ്ത്രീയെന്നാൽ അർഥമാക്കേണ്ടത് സ്ത്രീത്വം അതിെൻറ പൂർണതയിൽ ആഘോഷിക്കുന്നവൾ എന്നാകണം. ഭർത്താവിനെ വേണ്ടവിധം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവൾ അടിമയാകുകയല്ല പ്രത്യുത ഭർത്താവിെൻറ സ്നേഹം പിടിച്ചുപറ്റി അധികാരിയാകുകയാണ് ചെയ്യുന്നതെന്ന കാര്യം ബുദ്ധിയുള്ളവർമാത്രം തിരിച്ചറിയുന്നു. സമൂഹം നൽകുന്ന അധികാരക്കസേരകൾ സ്വീകരിക്കാൻ പ്രാപ്തരാകണമെങ്കിൽ കുടുംബത്തിൽ അതിന് അടിത്തറപാകിയിരിക്കണം. അല്ലാത്ത പൊതുപ്രവർത്തനത്തിന് ഇറങ്ങുന്ന സ്ത്രീ അടിത്തറയില്ലാതെ ആടിയുലയും.

ചെറുപ്പകാലങ്ങളിലെ അനുഭവങ്ങളിൽനിന്ന് ആർജിച്ചുവയ്ക്കുന്ന മൂല്യങ്ങളും വിശ്വാസങ്ങളും ഓർമകളും മനോഭാവങ്ങളും സ്ത്രീയുടെ സമഗ്രജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. സന്തുലിതമായ സാഹചര്യങ്ങളിൽ ജീവിച്ച് പക്വമായ മേൽപ്പറഞ്ഞ ഘടകങ്ങൾ രൂപീകരിച്ച് വളർന്നുവരാൻ പ്രേരകമാകുന്ന പ്രധാന ഘടകം കുടുംബാന്തരീക്ഷംതന്നെയാണ്. നല്ല സാഹചര്യങ്ങളിൽ വളർന്നുവരുന്നവർ നല്ല മകളും ഭാര്യയും അയുമൊക്കെയായി കുടുംബത്തിൽ പരിലസിക്കുന്നതോടൊപ്പം ബാഹ്യലോകത്തിലും ബന്ധങ്ങൾ സ്ഥാപിച്ച് ഒൗദ്യോഗിക സാമൂഹ്യപദ്ധതികളിലും വിജയം കൈവരിക്കും. മേൽപ്പറഞ്ഞ സംഭവത്തിലെ പെണ്‍കുട്ടി കുടുംബത്തിൽ ഭർത്താവിെൻറ സ്ഥാനമെന്തെന്ന് തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള പക്വതയില്ലാത്തവളായിപ്പോയി എന്നത് ഒരു യാഥാർഥ്യമാണ്. അധികാരസ്ഥാനത്തെത്തിയപ്പോൾ ഭർത്താവിനെ മാനിച്ചില്ലായെന്നത് ഒരു പരിധിവരെ ശരിയായിരിക്കാം. എന്നാൽ ഭർത്താവിെൻറ അപകർഷതാബോധം ഒരു ഘടകമാണെന്ന കാര്യം വിസ്മരിക്കുന്നില്ല.

ഇത്തരം സാഹചര്യങ്ങളിൽ ഭർത്താവിന് ബുദ്ധിമു് തോന്നാത്തതരത്തിൽ പെരുമാറാൻ ശക്തമായ വ്യക്തിത്വമുള്ള സ്ത്രീകൾക്കു കഴിയും, അഥവാ കഴിയണം. പ്രതികൂല സാഹചര്യത്തിൽ ഭർത്താവിനെ വിട്ടുപോയപ്പോൾ ഭർത്താവിെൻറ ശത്രുത ഇരട്ടിയാകുകയും ത·ൂലം പിന്നീടുള്ള ജീവിതം ഏതാണ്ട് പ്രതികാരത്തിേൻറതുപോലെയായി മാറുകയും ചെയ്തു. ഇവിടെ ഒരു പരിധിവരെ രണ്ടുപേരുടേയും ശക്തിപ്രകടനങ്ങളാണ് മാറിമാറി കാണാൻ കഴിയുക. പരസ്പരപൂരകമായ രീതിയിൽ പ്രവർത്തിക്കേണ്ടവർ പുരുഷസ്ത്രീ സ്വാർത്ഥതകൾക്കു മുൻതൂക്കം കൊടുത്ത് ജീവിതം താറുമാറാക്കുകയാണ് ചെയ്യുന്നത്. ശാക്തീകരണമെന്നാൽ ഫലപ്രദമായ ശക്തിയാർജിക്കലാണ്.

വിപ്ലവമല്ല, വിവേകമാണ് വേണ്ടത്

കുടുംബജീവിതത്തിലെ ആത്മബന്ധം, ശാരീരികതലത്തിലും ആത്മീയതലത്തിലും വൈകാരികതലത്തിലും വിവേകത്തോടെ പെരുമാറി ജീവിതം ധന്യമാക്കാനുള്ള പക്വതനേടലാണ് യഥാർഥ ശാക്തീകരണം. അല്ലാതെ പ്രതിസന്ധികളുണ്ടാകുന്പോൾ ബന്ധം പൊട്ടിച്ചെറിഞ്ഞ് മുദ്രാവാക്യം വിളിക്കുന്ന രണ്ടാംകിട റിബലാകുകയല്ല ശാക്തീകരണമെന്ന് തിരിച്ചറിയണം.

സ്വന്തം അവകാശങ്ങൾ തിരിച്ചറിഞ്ഞ് അംഗീകാരം നേടാൻ പക്വമായരീതികൾ അവലംബിക്കാൻ സ്ത്രീക്ക് കഴിയണം. നിരന്തരം മർദനം സഹിച്ച് ജീവിക്കുന്ന രീതി ഒരിക്കലും അവലംബിക്കാൻ പാടില്ല. മർദനമനുഭവിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കൾ വേദനിച്ചുകൊണ്ട് അവളെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുന്പോൾ ആ വീട്ടുകാരുമായുള്ള ബന്ധം സന്പൂർണമായി വിഛേദിച്ച് സ്ത്രീയെ തടങ്കലിലെന്നപോലെ ഭർതൃവീിൽ അക്ഷരാർഥത്തിൽ പൂട്ടിയിടുന്ന ഭർത്താക്ക·ാരും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. വെറുതെ സഹിച്ചുകൊള്ളാൻ മറ്റുള്ളവർ ഉപദേശിക്കും. അത് യുക്തിസഹജമല്ല. പ്രതികരിക്കേണ്ടിടത്ത് അക്രമാസക്തമായോ ദയനീയമായി കരഞ്ഞുകൊണ്ടോ അല്ലാതെ ശക്തമായും ഫലപ്രദമായും പ്രതികരിക്കാൻ പഠിക്കണം. അതിൽ കരുത്തുനേടണം. വെല്ലുവിളികളെ അതിജീവിച്ച് പഠനകാര്യങ്ങളിൽ മുന്നേറണം. ജോലി നേടണം. സമൂഹത്തിനും കുടുംബത്തിനും ധാർമികബലം നൽകാൻ ശേഷിയുള്ളവരായിത്തീരണം. സ്ത്രീശാക്തീകരണം ഫലപ്രദമാകുന്പോൾ ബന്ധങ്ങൾക്ക് ഉൗഷ്മളതയുണ്ടാകും. സമൂഹം ഇന്നത്തെ പരസ്പര ശത്രുതാ ഭാവം വെടിഞ്ഞ് സ്നേഹക്കൂട്ടായ്മയായി മാറും. മക്കൾക്കും ഭർത്താവിനും കൊടുക്കേണ്ട സ്നേഹം കൊടുക്കാതെ സാമൂഹ്യസേവനത്തിനുമാത്രം മുൻതൂക്കം കൊടുക്കുന്നവർ വീട്ടിനുള്ളിൽ അസ്വസ്ഥമായ, ശക്തിരഹിതമായ ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയണം. കുടുംബത്തിലെ വിളക്കായി കത്തിജ്വലിച്ച് ആ പ്രകാശം സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്പോൾ സ്ത്രീജ·ം സഫലമാകും. സ്ത്രീശാക്തീകരണം പൂർണവുമാകും.

ഡോ.പി.എംചാക്കോ പാലാക്കുന്നേൽ
പ്രിൻസിപ്പാൾ
നിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആൻഡ് സൈക്കോതെറാപ്പി സെൻറർ, കാഞ്ഞിരപ്പള്ളി