അമ്മയാകുന്നവർക്ക് കൂട്ടാകാൻ ആപ്പുകൾ
അമ്മയാകുന്നവർക്ക് കൂട്ടാകാൻ ആപ്പുകൾ
Saturday, February 17, 2018 5:23 PM IST
സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും അതേസമയം ബുദ്ധിമുട്ടേറിയതുമായ സമയമാണ് ഗർഭകാലവും പ്രസവവും. മാനസികവും ശാരീരികവുമായ ഒട്ടേറെ മാറ്റങ്ങളുണ്ടാകുന്നത് അനുഭവിച്ചറിയാം. വൈകാരികമായ വ്യതിയാനങ്ങളും പ്രകടമാവും. പ്രതീക്ഷകളും സംശയങ്ങളും ഒരേസമയം ഉയർന്നുവരുന്പോൾ ആരോടു ചോദിച്ചറിയുമെന്ന് തോന്നാം. സംശയങ്ങൾ തീർക്കാൻ വീട്ടിലെ മുതിർന്നവരും ഡോക്ടറും സുഹൃത്തുക്കളുമൊക്കെയുണ്ടാകും. അറിവുകൾ നേടാനും സംശയനിവാരണത്തിനും പുതിയ കാലത്ത് മൊബൈൽ ആപ്പുകളെയും ആശ്രയിക്കാം.

ടെൻഷനുണ്ടാക്കുന്ന ചിന്തകളിൽനിന്നു വിട്ടുനിൽക്കാനും ആപ്പുകളെ ആശ്രയിക്കാം. എന്നാൽ ആപ്പിൽ ഇങ്ങനെ കണ്ടല്ലോ, അങ്ങനെ കണ്ടല്ലോ എന്നൊക്കെയോർത്ത് അതിൽനിന്നു ടെൻഷനുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധയും വേണം. അതായത് ആപ്പിൽ പറയുന്നത് അവസാനവാക്കല്ല എന്ന് ഓർമവേണമെന്നു സാരം. നിങ്ങളെയും കുഞ്ഞിനെയും കുറിച്ചുള്ള ആധികാരികമായ വാക്ക് എപ്പോഴും ഡോക്ടറുടേതു മാത്രമാണെന്നുറപ്പിച്ച് നമുക്ക് ഏതാനും ആപ്ലിക്കേഷനുകളെ പരിചയപ്പെടാം.

പ്രെഗ്നൻസി കലണ്ടർ ആൻഡ് ട്രാക്കർ

ഗർഭസ്ഥ ശിശുവിെൻറ വളർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കാൻ പതിനായിരക്കണക്കിനു പേർ ഉപയോഗിക്കുന്ന ആപ്പാണ് പ്രെഗ്നൻസി കലണ്ടർ. ഗർഭാവസ്ഥയെയും കുഞ്ഞിെൻറ വളർച്ചയെയും കുറിച്ചുള്ള പ്രതിവാര അവലോകനമാണ് ഈ ആപ്പ് ചെയ്യുന്നത്. കുഞ്ഞിെൻറ വളർച്ച, വലിപ്പം, ഗർഭിണിയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും ആപ്പ് അറിയിക്കും.

ഗർഭിണിയുടെ ഭാരവും വയറിെൻറ വലിപ്പവും വിശകലനം ചെയ്ത് വേണ്ട വിവരങ്ങൾ നൽകാനും ആപ്പിനു കഴിയും. ബിഎംഐ അനുസരിച്ചുള്ള ഭാരക്രമീകരണവുമാകാം. ഗർഭസ്ഥശിശുവിെൻറ ചലനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പ് നൽകും. ഇവയെല്ലാം ഫേസ്ബുക്ക്, ഇമെയിൽ, എസ്എംഎസ്, ട്വിറ്റർ എന്നിവവഴി വേണ്ടപ്പെട്ടവർക്കു ഷെയർ ചെയ്യാനും കഴിയും. അമ്മയ്ക്ക് അനുയോജ്യമായ ഭക്ഷണക്രമം ആപ്പ് നിർദേശിക്കും.
ആപ്പിൽ അവസാനത്തെ ആർത്തവദിനം രേഖപ്പെടുത്തിയാൽ ഡ്യൂ ഡേറ്റ് പോലുള്ള വിവരങ്ങൾ ലഭ്യമാകും.
ഉപയോക്താക്കളിൽനിന്ന് വളരെ മികച്ച പ്രതികരണങ്ങളാണ് ആപ്പിനു ലഭിക്കുന്നത്. ആൻഡ്രോയ്ഡ് 4.1 നു മുകളിലുള്ള ഉപകരണങ്ങളിൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

പ്രെഗ്നൻസി ഡയറ്റ്

ഗർഭകാലത്തെ ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജീവിതശൈലിയിലുണ്ടായ മാറ്റം എല്ലാവരുടെയും ഭക്ഷണശീലങ്ങളെ മാറ്റിമറിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. ആരോഗ്യകരമായ ഭക്ഷണക്രമമാണ് ഗർഭിണികൾ പിന്തുടരേണ്ടത്. അടിസ്ഥാനപരമായി കൂടുതൽ നൂട്രിയൻറുകളും വൈറ്റമിനുകളും മിനറൽസും വേണ്ടിവരും ഗർഭകാലത്ത്.

ഗൈനക്കോളജിസ്റ്റുകൾ ഡയറ്റീഷെൻറ സേവനം ഗർഭിണികൾക്കു നിർദേശിക്കാറുണ്ട്. അവരുടെ ഉപദേശങ്ങൾക്കൊപ്പം പ്രെഗ്നൻസി ഡയറ്റ് എന്ന ആപ്പും ഉപയോഗിക്കാം.

ഗർഭിണിയാണെന്നു ടെസ്റ്റിലൂടെ തിരിച്ചറിയുന്പോഴേക്കും മിക്കവാറും ആദ്യമാസത്തിെൻറ നല്ലൊരു ഭാഗം കഴിഞ്ഞിരിക്കും. കുഞ്ഞിെൻറ മസ്തിഷ്ക വികാസത്തിെൻറ പ്രധാന സമയമാണ് ആദ്യത്തെ മൂന്നു മാസം. അതുകൊണ്ടുതന്നെ ആ സമയത്തെ ഭക്ഷണക്രമം കൂടുതൽ പ്രാധാന്യമുള്ളതുമാണ്. ഓരോ മാസത്തെയം ആഹാരരീതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ആപ്പ് നൽകും.


മ്യൂസിക് ഫോർ പ്രെഗ്നൻസി റിലാക്സേഷൻ

മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ മുന്നോട്ടുപോകുക എന്നതാണ് ഏതൊരാളുടെയും ആരോഗ്യത്തിനു നല്ലത്. ഗർഭിണികളുടെ കാര്യം പ്രത്യേകിച്ചു പറയുകയും വേണ്ടല്ലോ. ഏറ്റവുമധികം പേടിയും ആശങ്കകളും ഉള്ള കാലമായിരിക്കും ഗർഭാവസ്ഥയെന്നുറപ്പ്. മനസിനു സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ കൂടുതൽ ചെയ്യുക എന്നതാണ് ടെൻഷൻ കുറയ്ക്കാനുള്ള പോംവഴി. അതിൽ ഏറ്റവും എളുപ്പമുള്ളതാണ് പാട്ടുകേൾക്കൽ.

മനസിനെ സ്വാധീനിക്കാൻ ശാസ്ത്രീയ സംഗീതത്തിനുള്ള കഴിവ് അനന്യമാണ്. ഗർഭസ്ഥശിശുക്കളുടെ മസ്തിഷ്ക വളർച്ചാഘങ്ങളിലും സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിുണ്ട്. അമാർ കേൾക്കുന്ന സംഗീതം ശിശുക്കളെ സ്വാധീനിക്കുമെന്നു ചുരുക്കം. ഗർഭകാലത്ത് അമാർ കേൾക്കുന്ന പാുകൾ പ്രസവശേഷം കുഞ്ഞുങ്ങൾ തിരിച്ചറിയുന്നതും കൂടുതൽ ശ്രദ്ധയോടെ കിടക്കുന്നതും കണ്ടിരിക്കുമല്ലോ.

സർമ്മദ്ദം, അമിതമായ ആകാംക്ഷ, വിഷാദം എന്നിവ കുറയ്ക്കാൻ ശാസ്ത്രീയ സംഗീതത്തിനു കഴിയും. ഗർഭിണികൾക്കായുള്ള തെരഞ്ഞെടുത്ത ശാസ്ത്രീയ സംഗീത ശകലങ്ങളാണ് മ്യൂസിക് ഫോർ പ്രെഗ്നൻസി എന്ന ആപ്പ് നൽകുന്നത്. അമ്മയ്ക്കും കുഞ്ഞിനും സന്തോഷം നൽകുന്ന, ചിന്തകളെ പോസിറ്റീവ് ആക്കുന്ന പാട്ടുകൾ കേൾക്കാൻ ഒരുങ്ങിക്കോളൂ. ആൻഡ്രോയ്ഡ് 3നു ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്നതാണ് ഈ ആപ്പ്.

ഫിറ്റ് പ്രെഗ്നൻസി വർക്ക് ഒൗട്ട്

മാനസികാരോഗ്യംപോലെ പ്രധാനമാണ് ഗർഭിണികൾക്ക് ശരീരത്തിെൻറ ഫിറ്റ്നെസും. അതുകൊണ്ടുതന്നെ കൃത്യമായ, എന്നാൽ ശ്രദ്ധാപൂർവമുള്ള വ്യായാമം അവർക്ക് നിർബന്ധമായും വേണം. ആക്ടീവായിരിക്കുക എന്നത് ഗർഭാവസ്ഥയിലും തുടർന്നുമുള്ള ആരോഗ്യത്തിെൻറ അടിസ്ഥാനമാണ്. പ്രസവം താരതമ്യേന പ്രയാസരഹിതമാക്കാനും, തുടർന്ന് ശരീരത്തിെൻറ രൂപഭംഗി വീണ്ടെടുക്കാനും വ്യായാമം സഹായിക്കും. അമിതവണ്ണം ഒഴിവാക്കാനും, പ്രമേഹം പോലു ള്ള രോഗാവസ്ഥകളെ ചെറുക്കാനും വ്യായാമം കൂടിയേതീരൂ.

ഏതുതരം വ്യായാമമാണ് ഗർഭിണികൾ ചെയ്യേണ്ടതെന്ന് കൃത്യമായ നിർദേശങ്ങൾ ഡോക്ടർമാർ നൽകാറുണ്ട്. ഈ ആപ്ലിക്കേഷൻ അനുബന്ധ വിവരങ്ങൾക്ക് സഹായിക്കുന്നതാണ്. സുരക്ഷിതമായ വ്യായാമമുറകളുടെ വലിയൊരു നിര ഈ ആപ്ലിക്കേഷൻ പരിചയപ്പെടുത്തും. ഓരോന്നും ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ അറിയാനും ആപ്പിൽ സൗകര്യമുണ്ട്.

അതേസമയം എന്തെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകൾ ഗർഭാവസ്ഥയിലുണ്ടെങ്കിൽ ഉടനെ ഡോക്ടറുടെ നിർദേശം തേടിയശേഷം മാത്രമേ വ്യായാമം തുടരാവൂ. ആൻഡ്രോയ്ഡ് 2.3 മുതൽക്കുള്ള ഉപകരണങ്ങൾ ഈ ആപ്പ് പ്രവർത്തിപ്പിക്കുന്നതാണ്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

സ്മാർട്ട് ടച്ച്/ മിന്നു