കുഞ്ഞു വൈകല്യങ്ങള്‍ പരിഹരിക്കാം
കുഞ്ഞു വൈകല്യങ്ങള്‍ പരിഹരിക്കാം
Saturday, April 21, 2018 3:18 PM IST
കേള്‍വിത്തകരാര്‍ ശിശുക്കളില്‍ 1000ല്‍ 1.4 എന്ന അനുപാതത്തില്‍ കാണപ്പെടുന്നു. കുട്ടികളില്‍ ഇത് 1000ല്‍ അഞ്ച് എന്ന അനുപാതത്തിലാണ്. കുഞ്ഞുങ്ങളില്‍ കേള്‍വിപ്രശ്‌നങ്ങള്‍ ജന്മനാ ആയിട്ടും അല്ലാതെയും ഉണ്ടാകാറുണ്ട്. കേള്‍വി സംവഹിക്കുന്ന പാതയിലെ പ്രശ്‌നങ്ങളോ അല്ലെങ്കില്‍ ഞരമ്പിന്റെ പ്രശ്‌നങ്ങളോ ഈ രണ്ടു കാരണങ്ങളും കൂുചേര്‍ന്നുകൊണ്ടോ ഉണ്ടാകാറുണ്ട്.

കേള്‍വിത്തകരാര്‍ നേരത്തെ അറിയണം

കേള്‍വിത്തകരാര്‍ അറിയാതെ പോയാല്‍, അതു കുഞ്ഞുങ്ങളുടെ മാനസികവും, വൈകാരികവും ബൗദ്ധികവുമായ വികാസത്തെ ബാധിക്കുന്നതാണ്. ഇതു ദൂരവ്യാപകമായ പല പരിണതഫലങ്ങളും ഉണ്ടാക്കും.

ജന്മനായുള്ള കേള്‍വിവൈകല്യങ്ങള്‍

ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന് കേള്‍വിത്തകരാര്‍ ഉണ്ടാകാം. പലതരം കാരണങ്ങള്‍ കൊണ്ട് ഇതു ഉണ്ടാവാറുണ്ടെങ്കിലും പലപ്പോഴും കാരണം കണ്ടുപിടിക്കപ്പെടാറില്ല.

പരമ്പരാഗതമായിും അല്ലാതെയും ജന്മനായുള്ള കേള്‍വിത്തകരാര്‍ ഉണ്ടാവാം. ജന്മനായുള്ള കേള്‍വി വൈകല്യങ്ങളില്‍ 50 ശതമാനത്തിലധികവും പാരമ്പര്യ പ്രശ്‌നങ്ങള്‍ മൂലമാണ്. പലപ്പോഴും മാതാപിതാക്കളില്‍ പ്രശ്‌നം കാണണമെന്നില്ല, Recessive ആയിട്ടുള്ള ജീനുകള്‍ മാതാപിതാക്കളില്‍ ഉണ്ടാവുമ്പോഴാണിത്.

ജനനസമയത്തുണ്ടാകുന്ന ചില പ്രത്യാഘാതങ്ങള്‍, ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ചില പ്രത്യേകതരം അണുബാധ (Herpes, Rubella, CMV, Toxoplasma എന്നിവ), മാസം തികയാതെ ഉണ്ടാവുന്ന ശിശുക്കള്‍, ജനന സമയത്ത് 1.5 കിലോയില്‍ താഴെ തൂക്കമുള്ളവര്‍, തലച്ചോറിനെ അസുഖങ്ങള്‍ ബാധിക്കുന്നത്, കേള്‍വി ഞരമ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാവുന്ന ചില മരുന്നുകള്‍ ഗര്‍ഭിണികള്‍ കഴിക്കുന്നത്, ഗര്‍ഭിണികളിലെ പ്രമേഹം എന്നിവ മൂലവും കുഞ്ഞുങ്ങളില്‍ ജന്മനാ തന്നെ കേള്‍വി വൈകല്യങ്ങള്‍ ഉണ്ടായേക്കാം.

പിന്നീടുവരുന്ന കേള്‍വിത്തകരാര്‍

ഇതിനു പല കാരണങ്ങളുണ്ട്
1. കര്‍ണപുടംപ്പൊട്ടിപോകുന്നത് അണുബാധ നിമിത്തമോ, പരുക്കുകളോടെ ഫലമായോ
2. മസ്തിഷ്‌ക ജ്വരത്തിനു ശേഷം വരുന്ന ഒരു പ്രത്യാഘാതം
3. അഞ്ചാംപനി, മുണ്ടിനീര്, വില്ലന്‍ചുമ എന്നിവയക്കുശേഷം
4.ശ്രവണഞരമ്പിനെ ബാധിക്കുന്ന മരുന്നുകളുടെ ഉപയോഗം (സാധാരണയായി ഉപയോഗിക്കപ്പെടുന്ന ചില ആന്റിബയോട്ടിക്കുകള്‍ക്ക് ഈ പാര്‍ശ്വഫലം ഉണ്ടാവാം).
5. തലച്ചോറിനുണ്ടാവുന്ന പരുക്കുകള്‍
6. അതിശക്തമായ ശബ്ദങ്ങള്‍ തുടരെ കേള്‍ക്കാനിടയായാല്‍
7. തുടരെത്തുടരെ മധ്യകര്‍ണത്തില്‍ ഉണ്ടാവുന്ന അണുബാധ ചികിത്സപ്പെടാതെ പോകുന്ന അണുബാധ.

താല്‍ക്കാലികമായി വരുന്ന കേള്‍വിതകരാര്‍ പോലും കുികളുടെ സംസാരശേഷിയെയും ഭാഷാവികാസത്തെയും ബാധിക്കും.

മൂന്നുവയസില്‍ താഴെയുള്ള 75ശതമാനം കുട്ടികളിലും ഒരിക്കലെങ്കിലും ചെവിയില്‍ അണുബാധ വന്നിരിക്കും. ഇതെന്തുകൊണ്ടെന്നാല്‍ Eustachian tub കുറുകെ നില്‍ക്കുന്നതിനാലും അഡിനോയ്ഡ് ഗ്രന്ഥി വലുതായി നില്‍ക്കുന്നതിനാലും ആണ്.

മധ്യകര്‍ണത്തിലെ അണുബാധയ്ക്കുശേഷം താല്‍ക്കാലികമായി കേള്‍വിത്തകരാര്‍ അനുഭവപ്പെടാം. മിക്കവാറും തനിയെ ശരിയാകാറുണ്ട്. എന്നാല്‍, തുടരെ തുടരെ വരുന്ന അണുബാധകളും ചികിത്സിക്കപ്പെടാതെ പോകുന്നവയും മധ്യകര്‍ണത്തിലെ ചെറിയ എല്ലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചിലപ്പോള്‍ ശ്രവണ ഞരമ്പിനെ തകരാറില്‍ ആക്കുകയും ചെയ്യും.

കേള്‍വിത്തകരാര്‍ എങ്ങനെ തിരിച്ചറിയാം

കേള്‍വിശക്തിയുണ്ടോ എന്നറിയാന്‍ ചില പ്രാഥമിക ടെസ്റ്റുകള്‍ കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ ചെയ്യാം.

ജനിച്ചു 24- 48 മണിക്കൂറിനുള്ളില്‍ ഇതു ചെയ്തിരിക്കണം. Oto Acoustic Emissionഎന്നാണ് ഈ ടെസ്റ്റിന്റെ പേര്. ഏതെങ്കിലും കാരണത്താല്‍ ഈ ടെസ്റ്റ് ശരിയായില്ലെങ്കില്‍ ഏതാനും ആഴ്ചകള്‍ക്കുശേഷം ഇതു പുനഃപരിശോധന ചെയ്യേണ്ടതാണ്. ചിലപ്പോള്‍ ടെസ്റ്റ് പാസായ ശിശുക്കളിലും ഭാവിയില്‍ കേള്‍വിതകരാറിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാം.

അതിനാല്‍ നിങ്ങളുടെ കുഞ്ഞ് ശരിയായ രീതിയില്‍ കേള്‍ക്കുന്നുണ്ടോ എന്നറിയാന്‍ എല്ലാ അമ്മമാരും ചില പ്രത്യേക നാഴികകല്ലുകളെക്കുറിച്ചു അറിഞ്ഞിരിക്കണം.

ആദ്യത്തെ നാലു മാസത്തില്‍

1. വലിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ കുഞ്ഞു ഞെി ഉണരണം.
2. ചിരിച്ചുകൊണ്ടോ, ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടോ അമ്മയുടെ ശബ്ദത്തോട് പ്രതികരിക്കണം.
3. പരിചയമുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ ശാന്തമാവണം.

49 മാസത്തില്‍

* മുഖത്തുനോക്കി സംസാരിക്കുമ്പോള്‍ * കുഞ്ഞു ചിരിക്കണം
* ശബ്ദമുണ്ടാക്കുന്ന കളിപ്പാങ്ങളോട് * പ്രതികരിക്കണം
* പരിചയമുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ * തല തിരിക്കണം.
* ശബ്ദങ്ങള്‍ ഉണ്ടാക്കണം.
* ടാറ്റാ ബൈ ബൈ എന്നു പറഞ്ഞു * കൈവീശുമ്പോള്‍ അതുപോലെ ചെയ്യണം.

915 മാസത്തില്‍

പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കണം
* പറയുന്ന വാക്കുകള്‍ അനുകരിക്കണം
* ലളിതമായ നിര്‍ദേശങ്ങള്‍ അനുസരിക്കണം
* ശബ്ദമുണ്ടാക്കി നുടെ ശ്രദ്ധ $ പിടിച്ചെടുക്കണം
* പേരുവിളിക്കുമ്പോള്‍ പ്രതികരിക്കണം

15 മാസം മുതല്‍ രണ്ടു വയസുവരെ

* ലളിതമായ വാക്കുകള്‍ പറയാന്‍ തുടങ്ങണം
* ശരീരഭാഗങ്ങള്‍ ചോദിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കണം
* സാധാരണയായി കാണുന്ന വസ്തുക്കള്‍ തിരിച്ചറിയണം
* പാട്ടുകള്‍, കഥകള്‍ എന്നിവ ഉത്സാഹത്തോടെ കേള്‍ക്കണം
* പേരുപറയുന്ന വസ്തുക്കള്‍ ചൂണ്ടിക്കാണിക്കണം
* ലളിതമായ നിര്‍ദേശങ്ങള്‍ അനുസരിക്കണം.

നേഴ്‌സറി കുട്ടികളിലെ കേള്‍വിത്തകരാറിന്റെ ലക്ഷണങ്ങള്‍

1. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കാനാവുന്നില്ല.
2. സമപ്രായക്കാരായ കുികള്‍ നിന്നും വ്യത്യസ്തമായി സംസാരിക്കുക.
3. പേരു വിളിക്കുമ്പോള്‍ പ്രതികരിക്കുന്നില്ല.
4. ചോദ്യങ്ങള്‍ക്കു ശരിയായ ഉത്തരങ്ങള്‍ തരുന്നില്ല.
5. ടിവിയുടെ ശബ്ദം ഒത്തിരി കൂട്ടുക. ടിവിയോട് ചേര്‍ന്നിരിക്കുക.
6. സംസാരം താമസിക്കുന്നു.
7. മറ്റുള്ളവരെ സൂക്ഷ്മമായി നിരീക്ഷിച്ചു അവര്‍ ചെയ്യുന്നത് അനുകരിക്കാന്‍ ശ്രമിക്കുന്നു.
8. ഇടയ്ക്കിടെ ചെവിവേദന ഉണ്ടാവുന്നു.
9 ഫോണില്‍ സംസാരിക്കുമ്പോള്‍ മനസിലാക്കാതെ വരുന്നു. ഫോണ്‍ ചെവി മാറി മാറി വയ്ക്കുന്നു.
10. എന്താ, ങ്‌ഹേ എന്ന് ഇടയ്ക്കിടെ ചോദിക്കുന്നു.

കുട്ടികളിലെ ഓട്ടിസം

കുികളുടെ വികാസത്തില്‍ പല വ്യക്തിഗതവ്യതിയാനങ്ങള്‍ കാണപ്പെടാം. ശാരീരികം, വൈകാരികം, സാമൂഹികം, ഭാഷാപരമായ ആയ മേഖലകളില്‍ ഉള്ള കുഞ്ഞുങ്ങളുടെ വികാസമാണ് നിരീക്ഷിക്കപ്പെടേണ്ടത്.
കുഞ്ഞുങ്ങളുടെ സ്വഭാവം, പെരുമാറ്റരീതി, ആശയവിനിമയം എന്നീ മേഖലകളുടെ നിരീക്ഷണം വഴി ഓട്ടിസം പോലുള്ള അസുഖങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയാം.

ഓിസത്തിന്റെ ചില ആദ്യകാല ലക്ഷണങ്ങള്‍ താഴെകൊടുക്കുന്നു. രണ്ടുവയസിനുള്ളില്‍ തന്നെ ഈ ലക്ഷണങ്ങള്‍ പ്രകടമായേക്കാം. എല്ലാ ലക്ഷണങ്ങളും എല്ലാവരിലും കാണണമെന്നില്ല. ചില ലക്ഷണങ്ങള്‍ പൂര്‍ണമായും പുറത്തുവരാന്‍ സമയം എടുത്തേക്കാം.

ഇതിനകം കൈവരിച്ച കഴിവുകള്‍ ഏതെങ്കിലും നഷ്ടപ്പെടുന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അതായത് വാക്കുകള്‍ സംസാരിച്ചിരുന്ന കുട്ടികള്‍ ഒന്നും സംസാരിക്കാതിരിക്കുക.

ഓട്ടിസത്തിന്റെ തീവ്രതയും കുഞ്ഞിന്റെ പ്രായവും അനുസരിച്ചാണ് ഓരോ ലക്ഷണങ്ങള്‍ കാണപ്പെടുക.

താഴെ പറയുന്ന ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ശിശുരോഗ വിദഗ്ധനുമായി ബന്ധപ്പെടുക.



അപായ ലക്ഷണങ്ങള്‍

* വസ്തുക്കളെ ചൂണ്ടിക്കാണിക്കുകയോ, അവയെ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യാതിരിക്കുക.
* പേരുവിളിച്ചാല്‍ സ്ഥിരമായി പ്രതികരിക്കാതിരിക്കുക.
* അര്‍ഥമില്ലാതെ സംസാരിക്കുക.
* നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ അവസാന വാക്കുകള്‍ ആവര്‍ത്തിച്ചു പറയുക.
* ലളിതമായ നിര്‍ദേശങ്ങള്‍ മനസിലാവാതിരിക്കുക.
* ടാറ്റാ കാണിക്കാതിരിക്കുക.
* കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുക.
* എന്തെങ്കിലും വേണമെങ്കിലും അതിലേക്കു ചൂണ്ടി പറയാന്‍ പറ്റാതിരിക്കുക.
* തിരിച്ചുനോക്കി ചിരിക്കുകയോ, സ്‌നേഹപ്രകടനങ്ങളോട് പ്രതികരിക്കാതിരിക്കുകയോ ചെയ്യുക.
* മറ്റുള്ള കുട്ടികളുമായി കളിക്കാന്‍ ഉത്സാഹം കാണിക്കാതിരിക്കുക.
* പാത്തേ കണ്ടേ, കൈകൊല്‍ എന്നീ കളികളില്‍ പ്രതികരിക്കാതിരിക്കുക.
* എന്തെങ്കിലും പ്രവ്യത്തി ചെയ്യുകയാണെന്നു ഭാവിച്ചു കളിക്കാതിരിക്കുക. (പാവയെ കുളിപ്പിക്കുക,ഭക്ഷണം കൊടുക്കുക).

* ചില പ്രത്യേക കളിപ്പാങ്ങളോട് മാത്രം ഇഷ്ടം കാണിക്കുക.
* കളിപ്പാങ്ങളുടെ കറങ്ങുന്ന ഭാഗങ്ങളില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുക (ഉദാഹരണത്തിനു വണ്ടി ഓടിക്കാതെ അതിന്റെ ചക്രം മാത്രം കറക്കി കൊണ്ടിരിക്കുക)
* സ്വിച്ച് ഓണ്‍/ ഓഫ് ചെയ്തുകൊണ്ടിരിക്കുക.
* കളിപ്പാങ്ങള്‍ കളിക്കുന്നതിനു പകരം വരിയായി അടുക്കി വയ്ക്കുക.
* ദിനചര്യകളില്‍ വ്യത്യാസം വരുന്നത് ഇഷ്ടപ്പെടാതിരിക്കുക.
* ചില പ്രത്യേകതരം ചലനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക അതായത് പുറകോട്ടു വളയുക, കൈകള്‍ അടിച്ചുകൊണ്ടിരിക്കുക, കാല്‍ വിരലുകളില്‍ നടക്കുക.
* ചില പ്രത്യേക ശബ്ദങ്ങളോട് ദേഷ്യം പ്രകടിപ്പിക്കുക.
* ചില പ്രത്യേകതരം ആഹാരങ്ങള്‍ മാത്രം കഴിക്കുക.
* വസ്തുക്കള്‍ മുഖത്തോടു വച്ച് ഉരസിക്കൊണ്ടേയിരിക്കുക.

ADHD (Attention Dificit Hyper Activity Disorder)

പൂര്‍ണശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാനോ ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാനോ നില്‍ക്കാനോ പറ്റാതിരിക്കുകയും എടുത്തുചാട്ട സ്വഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകത അവസ്ഥയാണ് ADHD.

കുട്ടിക്കാലത്തു തുടങ്ങുന്ന ഈ പ്രശ്‌നം പ്രായപൂര്‍ത്തി ആയതിനുശേഷവും തുടര്‍ന്നേക്കാം. ഇത്തരം കുട്ടികള്‍ക്കു സ്ഥിരമായി സ്‌കൂളുകളിലും അവര്‍ ഇടപെടുന്ന മറ്റു മേഖലകളിലും ഒത്തിരി പ്രശ്‌നങ്ങള്‍ നേരിേക്കാം. അവരുടെ ഭാവി ബന്ധങ്ങളെത്തന്നെ ഇതു പ്രതികൂലമായി ബാധിച്ചേക്കാം.

സാധാരണയായി 6- 12 വയസിനിടയിലാണ് ഇതു പ്രകടമാവുന്നത്. സ്‌കൂള്‍ ടീച്ചര്‍മാരുടെ ശ്രദ്ധയില്‍ പെട്ടിട്ടാണ് പലപ്പോഴും ഇതു പുറത്തറിയുന്നത്.

പഠനവൈകല്യം, മാസികാവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍, ഉത്കണ്ഠ എന്നിങ്ങനെയുള്ള അനുബന്ധപ്രശ്‌നങ്ങളും ഇതിനോടൊപ്പം കാണാം.

വലുതാകുന്തോറും പിരിപിരുപ്പ് സ്വഭാവം കുറയും എന്നാല്‍ ശ്രദ്ധക്കുറവും, എടുത്തുചാട്ട സ്വഭാവവും മിക്കവാറും പ്രായപൂര്‍ത്തി ആയതിനുശേഷവും തുടരാറുണ്ട്.

കുഞ്ഞുങ്ങളിലെ കാഴ്ചപ്രശ്‌നങ്ങള്‍

ആദ്യത്തെ കുറച്ചുമാസങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് 20 - 25 സെമി അകലെയുള്ള വസ്തുക്കള്‍ മാത്രമേ ശരിക്കു കാണാന്‍ കഴിയുകയുള്ളു. 34 മാസം പ്രായമാകുമ്പോള്‍ പതിയെ കാഴ്ചശക്തി ഭേദപ്പെടും. കുറച്ചുകൂടി അകലത്തില്‍ കാണാന്‍ സാധിക്കുന്നു.

പതിയെപ്പതിയെ Depth Perception, Eye-Body Co-ordination, Eye-hand Co-ordination, Ability to Judge Distance എന്നിവ ഉണ്ടാവുന്നു.

കാഴ്ചശക്തിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സാധാരണയായി ഈ മൂന്നെണ്ണമാണ്.

* Strabicmus (കുറുകെ വിന്യസിച്ച കണ്ണുകള്‍, അലയുന്ന കണ്ണുകള്‍)
* Refractive Errors
* Lazy Eye -Amblyopia (മടിയന്‍ കണ്ണ്)

ആദ്യത്തെ 34 മാസങ്ങളില്‍ കുഞ്ഞുങ്ങളുടെ രണ്ടു കണ്ണുകളും തിലുള്ള വിന്യാസം കുറച്ചു വ്യത്യസ്തമായിരിക്കും. എന്നാല്‍ ആറുമാസത്തിനുശേഷം, കണ്ണുകള്‍ സ്ഥിരമായി കുറുകെ വിന്യസിച്ചിരിക്കുകയോ, അലയുകയോ ചെയ്യുകയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം.

Refractive Error കണ്ണിന്റെ ആകൃതിയില്‍ വരുന്ന വ്യതിയാനങ്ങള്‍ നിമിത്തം (നീളം കൂടിയതോ, കുറഞ്ഞതോ) പ്രകാശകിരണങ്ങള്‍ ശരിക്കും വിന്യസിക്കപ്പെടാത്തതിനാല്‍ റെറ്റിനയില്‍ പതിയുന്ന ചിത്രങ്ങള്‍ മങ്ങിയിരിക്കും.

കണ്ണടകള്‍ വച്ചു പരിഹരിക്കാവുന്നതാണിത്. (കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാവുന്നതാണിത്)
മൊബൈല്‍, ടാബ്‌ലറ്റ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന കുഞ്ഞുങ്ങളില്‍Myopia (Short Sightedness നേരത്തെ വരാന്‍ സാധ്യതയുണ്ട്. കണ്ണുകളുടെ വേറെ പല പ്രശ്‌നങ്ങള്‍ക്കും ഇതുവഴി തെളിച്ചേക്കാം.

ഇത്തരം ഉപകരണങ്ങള്‍ കുഞ്ഞുങ്ങളില്‍ നിന്നും പൂര്‍ണമായി മാറ്റിവയ്ക്കുക പ്രായോഗികമല്ല. അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ഈ വക ഉപകരണങ്ങള്‍ കളിക്കാന്‍ കൊടുക്കുമ്പോള്‍ ഒരു സമയപരിധി വയ്ക്കുക. അതായത് അര മണിക്കൂറില്‍ കൂടുതല്‍ ഒരേ സമയം ഉപയോഗിക്കരുത്. ഇടയ്ക്കു കണ്ണുകള്‍ക്ക് വിശ്രമം ലഭിക്കാന്‍ ഇടവേള കൊടുക്കുക.

Astigmatism

കോര്‍ണിയയുടെ പ്രതലത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ കൊണ്ട് ദൃശ്യങ്ങള്‍ മങ്ങുകയോ വ്യത്യസ്തമായി കാണപ്പെടുകയോ ചെയ്യുക. ഇതു കണ്ണട വച്ചോ കോണ്‍ടാക്ട് ലെന്‍സ് വച്ചോ പരിഹരിക്കാവുന്നതാണ്.

Amblyopia - lazy Eye (മടിയന്‍ കണ്ണ്)

ഈ പ്രശ്‌നം മിക്കവാറും അറിയപ്പെടാതെ പോകുന്നു. ഇതു പ്രാഥമികമായി വരുന്ന കാഴ്ചത്തകരാര്‍ അല്ല. പരിഹരിക്കപ്പെടാതെ പോകുന്ന കണ്ണുകളുടെ വിന്യാസപ്രശ്‌നങ്ങളോ രണ്ടു കണ്ണുകളും തിലുള്ള ഫോക്കസിംഗ് ശക്തിയുടെ വ്യത്യാസങ്ങളോ ആണ് ഇതിന് വഴിയാക്കുന്നത്.

മടിയന്‍ കണ്ണ് എന്തുകൊണ്ട് സംഭവിക്കുന്നു ?

മേല്‍പറഞ്ഞ പ്രശ്‌നങ്ങള്‍കൊണ്ട് കുഞ്ഞുങ്ങളുടെ ഒരു കണ്ണ് (നന്നായി കാണുന്ന/ ഫോക്കസ് ചെയ്യുന്ന) Dominant ആകുന്നു. ശക്തികുറഞ്ഞ കണ്ണില്‍ നിന്നും വരുന്ന പ്രതിബിംബം തലച്ചോര്‍ പതിയെ പതിയെ അവഗണിക്കാന്‍ തുടങ്ങുന്നു. തല്‍ഫലമായി ഈ കണ്ണില്‍ നിന്നുള്ള Neuronal connection വികസിക്കുന്നില്ല. ഇതു അറിയപ്പെടാതെ പോകുമ്പോള്‍ 910 വയസു ആകുമ്പോള്‍ ആ കണ്ണില്‍ സ്ഥിരമായ അന്ധതയ്ക്കു വഴി തെളിക്കുന്നു. നേരത്തെ തന്നെ ഇതു കണ്ടുപിടിക്കപ്പൊല്‍ പരിഹരിക്കാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് സ്‌കൂള്‍ പ്രവേശനത്തിന് മുന്‍പ് ചെയ്യേണ്ട സമഗ്രമായ കണ്ണു പരിശോധനയുടെ പ്രധാന്യം ഏറുന്നതും.
മടിയന്‍കണ്ണ് കണ്ടുപിടിക്കപ്പൊല്‍ കാഴ്ചയേറിയ Dominant കണ്ണിനെ Patch (അടച്ചുവയ്ക്കും) ചെയ്യും. ഇതുവഴി മടിയന്‍കണ്ണ് കൂടുതല്‍ ഉപയോഗിക്കപ്പെടാന്‍ പ്രേരിപ്പിക്കപ്പെടും. അതുവഴി തലച്ചോറിലേക്കുള്ള Neuronal connections ശരിയായ രീതിയില്‍ വികസിക്കുകയും ചെയ്യും.

താഴെ പറയുന്ന പ്രശ്‌നങ്ങള്‍ കുഞ്ഞുങ്ങളില്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കണ്ടിരിക്കണം

1. ഇടയ്ക്കിടെ കണ്ണു തിരുമ്മി കൊണ്ടിരിക്കുക.
2. ശക്തമായ പ്രകാശങ്ങളോട് അസഹിഷ്ണുതപ്രകടിപ്പിക്കുന്നു.
3. 34 മാസമായിട്ടും ചലിക്കുന്ന വസ്തുക്കളെ കണ്ണുകള്‍ കൊണ്ട് പിന്‍തുടരുന്നില്ല.
4. ആറുമാസത്തിനുശേഷവും സ്ഥിരമായി കുറുകെ വിന്യസിക്കപ്പെിരിക്കുന്ന കണ്ണുകളോ അലയുന്ന കണ്ണുകളോ
5. സ്ഥിരമായി കണ്ണീരൊഴുക്കുന്നു.
6. കൃഷ്ണമണി വെളുത്തു കാണുന്നു.
7. കണ്ണ് തള്ളിവരുന്നു
8. കണ്‍പോളകള്‍ കൂമ്പിയിരിക്കുന്നു.

സ്‌കൂള്‍ കുട്ടികളില്‍

1. ദൂരെയുള്ള കാഴ്ച മങ്ങുന്നു.
2. ബ്ലാക്ക് ബോര്‍ഡില്‍ എഴുതിയിരിക്കുന്നവ വായിക്കുന്നില്ല.
3. കണ്ണുകളുടെ വിന്യാസത്തില്‍ വ്യത്യാസം വരുന്നു
4. വായിക്കാന്‍ ബുദ്ധിമുട്ടു കാണിക്കുന്നു.
5. ടിവിയുടെ അടുത്തുപോയിരിക്കുന്നു.

താഴെ പറയുന്ന പെരുമാറ്റ രീതികള്‍ കണ്ടുതുടങ്ങുകയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം നേടുക.

* ഏതെങ്കിലും ഒരു പ്രവൃത്തിയില്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റാതിരിക്കുക.
* പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ പറ്റാതെ വരുക.
* നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ ബുദ്ധിമു് കാണിക്കുക.
* ശ്രദ്ധ പെട്ടെന്നു തിരിയുക.
* നിര്‍ദേശങ്ങള്‍ അനുവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക.
* അടങ്ങി ഇരിക്കാന്‍ പറ്റുന്നില്ല
* ശാന്തമായിരുന്നു ഭക്ഷണം കഴിക്കാനോ കഥകള്‍ കേള്‍ക്കാനോ പറ്റാതിരിക്കുക.
* അധികമായി സംസാരിക്കുക, ഒത്തിരി ഒച്ച വയ്ക്കുക.
* എപ്പോഴും അനങ്ങിക്കൊണ്ടേയിരിക്കുക
* എപ്പോഴും അക്ഷമരായിരിക്കുക
* ക്യൂവില്‍ നില്‍ക്കാന്‍ പറ്റാതിരിക്കുക
* മറ്റു കുട്ടികളുമായി കളിക്കുമ്പോള്‍ സ്വന്തം അവസരത്തിനായി കാത്തിരിക്കാന്‍ പറ്റാതിരിക്കുക.
* അനുചിതമായി അഭിപ്രായങ്ങള്‍ പറയുക
* വികാരങ്ങള്‍ അമിതമായി പ്രകടിപ്പിക്കുക, പൊട്ടിത്തെറിക്കുക
* മറ്റുകുട്ടികളുടെ കളികളില്‍ ഇടിച്ചുകയറുക.
* കളിക്കുമ്പോള്‍ അക്രമണ സ്വഭാവം കാണിക്കുക.
* അപരിചിതരോട് ആശങ്കയില്ലാതെ പെരുമാറുക
* അമിതമായി ധൈര്യം കാണിക്കുക.
* നാലു വയസായിട്ടും ഒരു കാലില്‍ പൊന്തി കളിക്കാന്‍ പറ്റാതിരിക്കുക.

ADHDയുടെ പല ലക്ഷണങ്ങളും ചെറിയ തോതില്‍ സാധാരണ കുികളിലും കാണാറുണ്ട്. സംശയം തോന്നിയാല്‍ ശിശുരോഗവിദഗ്ധനുമായി ബന്ധപ്പെടുക.

മരുന്നുകള്‍ കൊണ്ടും അനുബന്ധ ചികിത്സകള്‍കൊണ്ടും ഇതിനെ വളരെയധികം നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്.

ഡോ.ഗ്ലാഡിസ് സിറിള്‍
കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം