പാട്ടക്കൃഷി പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ മാതൃകാ നിയമം
പാട്ടക്കൃഷി പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ മാതൃകാ നിയമം
Friday, July 15, 2016 4:33 AM IST
<യ> ഡോ. ജോസ് ജോസഫ്
പ്രഫസർ ആൻഡ് ഹെഡ്, വിജ്‌ഞാനവ്യാപന വിഭാഗം, ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്കര, തൃശൂർ

കാർഷികോത്പാദനം–വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭൂമി പാട്ടത്തിന് നൽകുന്നത് വ്യവസ്‌ഥാപിതമാക്കാനുള്ള മാതൃകാഭൂമി പാട്ടത്തിനു നൽകൽ നിയമത്തിന് കേന്ദ്രഗവൺമെന്റ് രൂപം നൽകി. കേന്ദ്ര കാർഷിക വില നിർണയ കമ്മീഷൻ മുൻ അധ്യക്ഷൻ ടി ഹക്കിന്റെ നേതൃത്വത്തിലുള്ള 11 അംഗ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ മാതൃകാ നിയമം ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആസൂത്രണ കമ്മീഷൻ പകരമായി നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച നീതി ആയോഗ് (നാഷണൽ ഇൻസ്റ്റിട്യൂട്ട് ഫോൽ ട്രാൻസ്ഫോമിംഗ് ഇന്ത്യ) നിയോഗിച്ചതാണ് ഈ വിദഗ്ധ സമിതിയെ. മാതൃകാ നിയമത്തെക്കുറിച്ചുള്ള അഭിപ്രായം എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നും ലഭിച്ചതിനുശേഷം ഇതിനു പാർലമെന്റിന്റെ അംഗീകാരം തേടും. മാതൃകാ നിയമം നടപ്പാക്കേണ്ടത് സംസ്‌ഥാനങ്ങളാണ്. നിയമം നടപ്പാക്കാൻ തീരുമാനിക്കുന്ന സംസ്‌ഥാനങ്ങളിലെ നിയമനിർമാണ സഭകളുടെ അംഗീകാരം ലഭിക്കുന്ന തീയതി മുതൽ അതാത് സംസ്‌ഥാനങ്ങളിൽ ഈ നിയമം നടപ്പിലാകും. ബിജിപി ഭരണം നിലവിലുള്ള സംസ്‌ഥാനങ്ങളിൽ മാതൃകാ ഭൂമി പാട്ടത്തിനു നൽകൽ നിയമം ആദ്യം നടപ്പാക്കാനും കാർഷിക മേഖലയിലെ കേന്ദ്ര സഹായവുമായി ബന്ധപ്പെടുത്തി സമ്മർദ്ദത്തിലൂടെ മറ്റു സംസ്‌ഥാനങ്ങളിൽ നടപ്പാക്കിക്കാനുമാണ് കേന്ദ്ര ഗവസൈന്റിന്റെ ശ്രമം.

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുള്ള ആദ്യത്തെ ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ രൂപം നൽകിയതാണ് രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും നിലവിലുള്ള ഭൂപരിഷ്കരണ നിയമങ്ങൾ. കേരളം ഉൾപ്പെടെയുള്ള പല സംസ്‌ഥാനങ്ങളിലും ജന്മിത്വം അവസാനിപ്പിച്ചുകൊണ്ടുള്ള ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പാക്കിയതോടെ കൃഷി ഭൂമി പാട്ടത്തിനു നൽകുന്നത് നിയമപരമായി അനുവദനീയമല്ലാതായി. ഭൂപരിഷ്കരണ നിയമങ്ങൾ കാർഷികോത്പാദനം വർധിപ്പിക്കുന്നതിൽ ഭാഗികമായി മാത്രമേ വിജയിച്ചിട്ടുള്ളുവെന്ന് ഹക്ക് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ടെങ്കിലും ഇതിന് നിയമപരമായ പരിക്ഷയില്ല. അനൗപചാരികമായ വാക്കാലുള്ള ഉടമ്പടിയുടെ അടിസ്‌ഥാനത്തിലാണ് മിക്ക ഇടത്തിലും പാട്ടക്കൃഷി. മറ്റു വരുമാനമാർഗങ്ങൾ ഉറപ്പായതിനാലും താത്പര്യക്കുറവുകൊണ്ടും കൃഷി ചെയ്യാനുള്ള മടികൊണ്ടും ഒഴിവു സമയമില്ലാത്തതിനാലും ഭൂ ഉടമകളിൽ പലരും വർഷങ്ങളായി കൃഷി ഭൂമി തരിശിടുകയാണ്. നിയമപരമായ പരിരക്ഷയില്ലാത്തതിനാൽ ഭൂ ഉടമകൾ ഭൂമി പാട്ടകൃഷിക്കു വേണ്ടി മറ്റുള്ളവർക്ക് കൈമാറാൻ തയാറാകുന്നില്ല. അതേ സമയം കൃഷി ചെയ്യാൻ മനസും മിടുക്കുമുള്ളവർക്ക് കൃഷി ഭൂമി ലഭ്യമല്ലാത്ത സാഹചര്യവും രാജ്യത്ത് നിലവിലുണ്ട്. വാക്കാലുള്ള കരാറുകളുടെ അടിസ്‌ഥാനത്തിൽ പാട്ടത്തിനെടുത്ത് കൃഷിചെയ്യുമെന്നത് സാഹസമായേക്കുമെന്നതിനാൽ കൃഷിചെയ്യാൻ അതീവ താത്പര്യമുള്ള ചെറുപ്പക്കാർപോലും പലപ്പോഴും ഭൂമി പാട്ടത്തിനെടുക്കാൻ മുതിരാറില്ല.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ15ിമ2.ഷുഴ മഹശഴി=ഹലളേ>

കൃഷി ചെയ്യാതെ വർഷങ്ങളായി തരിശിട്ടിരിക്കുന്ന ഭൂമി വ്യവസ്‌ഥാപിതമായ പാട്ടകൃഷി നിയമത്തിലൂടെ വിമോചിപ്പിച്ച് കൃഷിചെയ്യാൻ താത്പര്യമുള്ളവരുടെ കൈകളിലെത്തിച്ച് കാർഷികോത്പാദനം വർധിപ്പിക്കുകയാണ് നിർദ്ദിഷ്ട മാതൃകാ പാട്ടകൃഷി നിയമത്തിന്റെ ലക്ഷ്യം.

പാട്ടകൃഷി നിരോധിക്കുന്ന വ്യവസ്‌ഥകൾ നിലവിലുള്ള ഭൂപരിഷ്ക്കരണ നിയമങ്ങളിൽ നിന്നും എടുത്തുകളയണമെന്നാണ് നിർദ്ദേശം. ഭൂ ഉടമയും പാട്ടക്കാരനും ചേർന്ന് പരസ്പരം ഉഭയസമ്മതത്തോടെ നിശ്ചയിക്കുന്ന വ്യവസ്‌ഥകളുടെ അടിസ്‌ഥാനത്തിലായിരിക്കും ഭൂമി പാട്ട കൃഷിക്കു വേണ്ടി നൽകുന്നത്. മാതൃകാ നിയമം ഉടമസ്‌ഥനു ഭൂമിയുടെ മേലുള്ള അവകാശം പൂർണമായും സംരക്ഷിക്കുന്നതോടൊപ്പം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന കർഷകരുടെ അവകാശങ്ങളും ഉറപ്പാക്കുന്നു. എത്രകാലത്തേക്കുവേണമെ ങ്കിലും ഭൂമി പാട്ടത്തിനു നൽകാം. പാട്ടക്കാലാവധി കഴിയുന്നതോടെ ഭൂമി ഉടമസ്‌ഥന്റെ പൂർണമായ അവകാശത്തിലേക്ക് തിരികെയെത്തും. പ്രത്യേക ട്രിബ്യൂണൽ ഉൾപ്പെടെ തർക്കപരിഹാരത്തിനുള്ള വ്യക്‌തമായ വ്യവസ്‌ഥകളും നിർദ്ദിഷ്ടമാതൃകാ നിയമത്തിൻ എഴുതിച്ചേർത്തിട്ടുണ്ട്.

നിർദ്ദിഷ്ട മാതൃകാ നിയമ പ്രകാരം ഉടമസ്‌ഥനും പാട്ടക്കാരനും രേഖാമൂലം കരാർ ഉണ്ടാക്കാം. നിശ്ചിത കാലയളവിലേക്ക് ഭൂമി പാട്ടത്തിനു നൽകിക്കൊണ്ടുള്ള ഈ കരാർ രജിസ്റ്റർ ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്യമുണ്ട്. പാട്ടക്കാലാവധി അവസാനിക്കുമ്പോൾ പാട്ടക്കാരന് ഭൂമിയുടെ മേൽ കൂടികിടപ്പ് കൈവശാമോ മറ്റേതെങ്കിലും അവകാശമോ ഉണ്ടായിരിക്കുകയില്ല. രേഖാമൂലം തയാറാക്കുന്ന പാട്ടക്കരാർ വില്ലേജ് ഓഫീസർ,രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തും. ഭക്ഷ്യധാന്യങ്ങൾ, പഴം–പച്ചക്കറികൾ, പുഷ്പ വിളകൾ തുടങ്ങിയവയുടെ കൃഷി, മത്സ്യം വളർത്തൽ, മൃഗസംരക്ഷണം കാർഷിക സംസ്കരണ വ്യവസായം തുടങ്ങി കൃഷി അനുബന്ധ മേഖലകളിലെ ഏതാവശ്യത്തിനും ഭൂമി പാട്ടത്തിനു നൽകാം. പണമായോ ഉത്പന്നത്തിന്റെ ഒരു വിഹിതമായോ പാട്ടത്തുക കൈമാറാം. ഇത് കരാറിൽ മുൻകൂട്ടി രേഖപ്പെടുത്തിയിരിക്കണം. പാട്ടത്തുകയിൽ കുടിശിക വരുത്താത്തിടത്തോളം കാലം പാട്ടത്തിനു നൽകിയ ഭൂമിയിലെ കാർഷിക പ്രവൃത്തികളിൽ ഇടപെടാൻ ഉടമസ്‌ഥന് അവകാശമില്ല. കരാറിൽ മുൻകുട്ടി നിശ്ചയിക്കാത്ത മറ്റവശ്യങ്ങൾക്ക് കൃഷി ഭൂമി ദുരുപയോഗിക്കുകയോ മണ്ണി ന്റെ ഫലഭുഷ്ടി ഘടനയും നഷ്ടപ്പെടുത്തുന്ന പ്രവൃത്തികളിൽ പാട്ടക്കാരൻ ഏർപ്പെടുകയോ ചെയ്താൽ ഉടമസ്‌ഥന് ഇടപെടാം. കൃഷി ഭൂമി ഉടസ്‌ഥനിൽ നിന്നും പാട്ടത്തിനെടുക്കുന്നയാൾ മറ്റൊരാൾക്കു വീണ്ടും പാട്ടത്തിനു മറിച്ചു നൽകാൻ പാടില്ല. പാട്ടക്കാലാവധി കഴിയുന്നതോടെ സ്വാഭാവികമായി തന്നെ കൃഷിഭൂമി ഉടമസ്‌ഥനിലേക്ക് തിരിച്ചെത്തും. എന്നാൽ പാട്ടക്കാരൻ പാട്ടക്കാലയളവിൽ എന്തെങ്കിലും ബാധ്യത വരുത്തിയാൽ ഉടമസ്‌ഥന് ഉത്തരവാധിത്വമൊന്നു മുണ്ടായിരിക്കുകയില്ല. പാട്ടത്തിനെടുത്ത ഭൂമി പണയപ്പെടുത്തുവാനും അവകാശമില്ല. പാട്ടക്കാലാവധി കഴിയുമ്പോൾ പാട്ടക്കാരന് കുടിക്കിടപ്പ് അവാകാശവും ഉണ്ടായിരിക്കുകയില്ല.

പാട്ടഭൂമിയിലെ കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി ഭൂമി പണയപ്പെടുത്താതെ തന്നെ സർക്കാർ സ്‌ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്നതിനുള്ള അവകാശം മാതൃകാ നിയമം ഉറപ്പാക്കുന്നു. പാട്ടക്കാർ രജിസ്റ്റർ ചെയ്ത രേഖയുടെയോ വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ സാക്ഷ്യപ്പെടുത്തിയ പാട്ടക്കാരിന്റെയോ അടിസ്‌ഥനത്തിലായിരിക്കും വായ്പയുടെ തോത് നിശ്ചയിക്കുക. വിള ഇൻഷ്വറൻസ്, പ്രകൃതി ദുരിന്തങ്ങൾ കാരണമായുണ്ടാകുന്ന വിളനാശത്തിന് കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ നൽകുന്ന നഷ്ടപരിഹാരം, സബ്സിഡികൾ തുടങ്ങിയവക്കും പാട്ടക്കാലയളവിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്ക് അവകാശമുണ്ടായിരിക്കും.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ15ിമ3.ഷുഴ മഹശഴി=ഹലളേ>

പരസ്പരം സമ്മതത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി കഴിഞ്ഞാൽ ഉടൻ തന്നെ പാട്ടക്കാരൻ ഉടമസ്‌ഥന് ഭൂമി ഒഴിഞ്ഞു കൊടുക്കണം. പാട്ടകാലാവധി വേണമെങ്കിൽ ഉഭയഭകക്ഷി സമ്മതത്തോടെ വീണ്ടും നീട്ടാം. ഉടമസ്‌ഥന്റെ സമ്മതപ്രകാരമല്ലാതെ പാട്ടകാലയളവിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. ഉടമസ്‌ഥന്റെ സമ്മതപ്രകാരമാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതെങ്കിൽ പാട്ടക്കാരനു കാലാവധിക്കു ശേഷം ഭൂമി കൈമാറുമ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെടാം. എന്നാൽ ഇതിനുള്ള വ്യവസ്‌ഥകൾ പാട്ടക്കാരിൽ എഴുതിച്ചേർത്തിരിക്കണം. പാട്ടത്തുക കരാറിൽ നിശ്ചയിച്ചിരിക്കുന്ന സമയത്തു തന്നെ ഉടമസ്‌ഥനു കൈമാറിയിരിക്കണം. മൂന്നു മാസത്തിനകം പാട്ടക്കാരൻ കുടിശിക നൽകുന്നില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കാൻ നോട്ടീസ് കൊടുക്കാൻ ഉടമസ്‌ഥന് അവകാശമുണ്ടായിരിക്കും. കരാറിൽ സൂചിപ്പിച്ചിരിക്കുന്ന കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കു മാത്രമെ പാട്ടഭൂമി ഉപയോഗിക്കാൻ പാടുള്ളൂ. ഭൂമിക്ക് നാശനഷ്ടങ്ങളുണ്ടാകുന്ന പ്രവർത്തനത്തിൽ ഏർപ്പെടാൻ പാടില്ല. ഭൂമിയുടെ അതിരുകൾ മാറ്റുകയോ അതിർത്തിക്കല്ലുകൾ നീക്കുകയോ ചെയ്യരുത്. പാട്ടക്കാരൻ നിലനിൽക്കുമ്പോൾ ഉടമസ്‌ഥൻ കൃഷിഭൂമി മറ്റൊരാൾക്ക് വിൽക്കുകയാണെങ്കിലും പാട്ടക്കാരൻ മുൻനിശ്ചയിച്ച കാലാവധി പൂർത്തിയാക്കും വരെ കൃഷി ഭൂമി വിട്ടു കൊടുക്കേണ്ടതില്ല. കരാറിൽ വ്യവസ്‌ഥ ചെയ്തിട്ടുണ്ടെങ്കിൽ ഉഭയകക്ഷി സമ്മതപ്രകാരം എപ്പോൾ വേണമെങ്കിലും പാട്ടകൃഷി അവസാനിപ്പിച്ച് ഭൂമി ഉടമസ്‌ഥനു തിരികെ നൽകാമെന്നും മാതൃകാ നിയമം വ്യക്‌തമാക്കുന്നു.


ഉടമസ്‌ഥനും പാട്ടക്കാരനും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടാവുകയാണെങ്കിൽ ഗ്രാമപഞ്ചായത്തിന്റെയോ ഗ്രാമ സഭയുടെയോ മധ്യസ്‌ഥതയിൽ സൗഹൃദപരമായി പ്രശ്നം പരിഹരിക്കണം. ഈ തലത്തിൽ പരിഹാരമുണ്ടാകുന്നില്ലെങ്കിൽ തഹസീൽദാർക്ക് രേഖാമൂലം പരാതി നൽകാം. ഈ പരാതിയിൽ നാലാഴ്ചക്കകം പരിഹാരമുണ്ടാക്കണം. ഇതിൽ തൃപ്തിയില്ലെങ്കിൽ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകണം. തർക്കങ്ങളിൽ അന്തിമ പരിഹാരം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്‌ഥാന തലത്തിൽ രൂപീകരിക്കുന്ന സ്പെഷ്യൽ ട്രിബ്യൂണലിനായിരിക്കും. ഹൈക്കോടതിയിൽ നിന്നോ ജില്ലാക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിക്കായിരിക്കും ട്രിബ്യൂണലിന്റെ നേതൃത്വം. മാതൃകാ പാട്ടകൃഷി നിയമം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം നീതി ആയോഗ് എല്ലാ സംസ്‌ഥാനങ്ങളോടും ചോദിച്ചിരുന്നു. ഭൂരിഭാഗം സംസ്‌ഥാനങ്ങളും നിയമം നടപ്പാക്കുന്നതിനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ കേരളവും പശ്ചിമബംഗാളും വ്യക്‌തമായ നിലപാട് അറിയിച്ചിട്ടില്ല. എല്ലാ സംസ്‌ഥാനങ്ങളുടെയും നിലപാട് അറിഞ്ഞു കഴിഞ്ഞാൽ ദേശീയതലത്തിൽ ഇതിനുള്ള നിയമം കൊണ്ടുവരുന്നതിന് കേന്ദ്ര ഗവൺമെന്റിനോട് നീതി ആയോ ഗ് ആവശ്യപ്പെടും. എന്നാൽ ഭൂമി ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഒരു സംസ്‌ഥാന വിഷയമായതിനാൽ കേന്ദ്രത്തിന് തീരുമാനം സംസ്‌ഥാനങ്ങളുടെ മേൽ അടി ച്ചേൽപ്പിക്കാനാവില്ല.

മാതൃകാ പാട്ടകൃഷി നിയമം നടപ്പാക്കുന്ന സംസ്‌ഥാനങ്ങളിൽ സർക്കാർ നിയന്ത്രണത്തിൽ സംസ്‌ഥാനതല ഭൂബാങ്കുകൾ സ്‌ഥാപിക്കണമെന്നും നീതി ആയോഗിന്റെ നിർദ്ദേശമുണ്ട്. കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന ഭൂമി ഉടമകൾക്ക് ഈ ബാങ്കിൽ നിക്ഷേപിക്കാം.

കൃഷി ചെയ്യാൻ സ്‌ഥലമില്ലാതെ വിഷമിക്കുന്നവർക്ക് ഭൂബാങ്കിൽ നിന്നും ഭൂമി പാട്ടത്തിനെടുക്കാം. ഉടമസ്‌ഥനെയും പാട്ടക്കാരനെയും തമ്മിൽ ബന്ധപ്പെടുത്തുന്ന ഇടനിലക്കാരന്റെ റോളായിരിക്കും ഭൂബാങ്കിന്. പാട്ടക്കാരനിൽ നിന്നും പാട്ടത്തുക ശേഖരിച്ച് ഉടമസ്‌ഥന് കൈമാറുന്നത് ഭൂബാങ്കായിരിക്കും. ഇതിന് ചെറിയൊരു ഫീസ് ബാങ്ക് ഈടാക്കും. ചെറുതുണ്ടുഭൂമികളെ കൂട്ടിയോജിപ്പിച്ച് യന്ത്രവത്കൃത കൃഷി നടപ്പാക്കാനുള്ള വലിപ്പത്തിലാക്കി മാറ്റുന്നതും ബാങ്കിന്റെ ഉത്തരവാദിത്വമായിരിക്കും. ഭൂമി സുരക്ഷിതമായിരിക്കുമെന്നതിന്റെ പുറമെ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂബാങ്ക് പാട്ടത്തുക വാങ്ങി നൽകുമെന്നതാണ് ഉടമക്കുള്ള നേട്ടം.

കൃഷി ഭൂമി കാർഷികാവശ്യങ്ങൾക്കും മാത്രമായി പാട്ടത്തിനു നൽകാനാണ് മാതൃകാ നിയമത്തിലെ നിർദ്ദേശം. പൊതുമേഖലയുടെ ആവശ്യങ്ങൾക്കു വേണ്ടി യോ വ്യാവസായിക ഇടനാഴികൾ ഉൾപ്പെടെയുള്ള കാർഷികേതര പദ്ധതികൾക്കു വേണ്ടിയോ കൃഷിഭൂമി പാട്ടത്തിനു നൽകാനുള്ള നിർദ്ദേശം മാതൃകാനിയമത്തിനില്ല. കൃഷി ചെയ്യാൻ പ്രാപ്തിയില്ലാത്ത ചെറുകിട–നാമമാത്രകർഷകർക്ക് താത്പര്യമുള്ള മറ്റു കർഷകർക്ക് ഭൂമി പാട്ടത്തിനു നൽകാം. ഇങ്ങനെ ലഭിക്കുന്ന പാട്ടത്തുക ഈ കർഷകർക്ക് ഒരു വരുമാനമാർഗമായി മാറും. ഇതോടൊപ്പം ഇവർക്ക് കാർഷിക മേഖലയിലോ കാർഷികേതര മേഖലയിലോ ഭൂമി വാങ്ങുന്ന പണിക്കാരായി മാറാം. ഇത് ചെറുകിട നാമമാത്ര കർഷകരുടെ തൊഴിൽ–വരുമാന മേഖലകൾ വൈവിധ്യവത്കരിക്കുമെന്ന് വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. കൃഷി ഭൂമി പാട്ടത്തിനു നൽകുന്ന കർഷകരിൽ ഒരു വിഭാഗത്തെ കാർഷികേതര മേഖലയിലേക്കു തിരിച്ചുവിടുന്നതോടെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ സംഖ്യ കുറയ്ക്കകയുമാവാം. ഇങ്ങനെ കൃഷിയിൽ നിന്നും വഴിമാറിപ്പോകുന്ന കർഷകർക്ക് സ്വയം തൊഴിൽ സംരംഭങ്ങളിലോ കൂലി ലഭിക്കുന്ന തൊഴിലുകളിലോ ഏർപ്പെടാം. കർഷകരുടെയോ വനിതകളുടെയോ സ്വയം സഹായ സംഘങ്ങൾ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുമ്പോൾ അത് അവർക്ക് ഒരു അധിക വരുമാന മാർഗമായി മാറുന്നു. കേരളത്തിൽ പാട്ടകൃഷി നിയമപരമായി അനുവദനീയമല്ലെങ്കിലും ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന കുടുംബ ശ്രീ യൂണിറ്റുകൾ ഏക്കറിന് 42000 രൂപയോളം വരുമാനമുണ്ടാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വ്യക്‌തിപരമായി പാട്ടത്തിനെടുത്തു കൃഷി നടത്തുന്ന കർഷകന് കേരളത്തിൽ ശരാശരി 48000 രൂപയോളം വരുമാനം ലഭിക്കുന്നു.

കോർപ്പറേറ്റുകൾക്കും വൻകിട കർഷകർക്കും ചെറുകിട കർഷകരുടെ ഭൂമിയോ ഭൂബാങ്കുകളിലെ ഭൂമിയോ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നതിൽ മാതൃകാ നിയമം നിരോധനമേർപ്പെടുത്തിയിട്ടില്ല. ചെറുകിട കർഷകരെ കൃഷിയിൽ നിന്നും വഴിമാറ്റി അവരുടെ ഭൂമി വൻകിടക്കാർക്കും കോർപ്പറേറ്റുകൾക്കും കൈമാറുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യമെന്ന് വിമർശമുയർന്നിട്ടുണ്ട്. ഭൂബാങ്കുകളിൽ നിക്ഷേപിക്കുന്ന കൃഷിക്കു മാത്രമല്ല, കാർഷികേതര ആവശ്യങ്ങൾക്കും ദീർഘകാലത്തേക്ക് പാട്ടത്തിനു നൽകാമെന്ന് മുമ്പ് നിർദ്ദേശമുണ്ടായിരുന്നു. മാതൃകാനിയമത്തിൽ കൃഷി ഭൂമി കാർഷികാവശ്യത്തിനു മാത്രമായി പാട്ടത്തിനു നൽകാനേ വ്യവസ്‌ഥയുള്ളൂ. എന്നാൽ ഭൂമി ഒരു സംസ്‌ഥാന വിഷയമായതിനാൽ നിയമ നിർമാണം നടത്തുമ്പോൾ സംസ്‌ഥാനങ്ങൾക്ക് കൃഷി ഭൂമി കാർഷികേതര ആവശ്യങ്ങൾക്കും പാട്ടത്തിനു നൽകാമെന്ന് എഴുതിച്ചേർക്കാവുന്നതെയുള്ളൂ. ഗുജറാത്ത് അടുത്തിടെ ഭേദഗതി ചെയ്ത ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ വ്യാവസായികാവശ്യങ്ങൾക്കു വേണ്ടി കർഷകരിൽ നിന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള വ്യവസ്‌ഥകൾ കൂടുതൽ ഉദാരമാക്കിയിട്ടുണ്ട്. 2013–ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന് ഭേദഗതി കൊണ്ടുവരാനുള്ള ഭേദഗതി പരാജയപ്പെട്ടതോടെ വളഞ്ഞ മാർഗത്തിലൂടെ കർഷകരുടെ ഭൂമി കോർപ്പറേറ്റുകളുടെ കൈവശമെത്തിക്കാനുള്ള ഗൂഢശ്രമമാണ് മാതൃകാ പാട്ടകൃഷി നിയമം എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ആത്യന്തികമായി ചെറുകിട–നാമമാത്ര കർഷകരെ അവരുടെ കൃഷിഭൂമിയിൽ നിന്നും ആട്ടി ഓടിക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യമെന്നും വിമർശകർ പറയുന്നു.

കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇപ്പോൾ രാജ്യത്ത് ഒരു കോടിയിലേറെ ഹെക്ടർ സ്‌ഥലത്ത് പാട്ടകൃഷി നടക്കുന്നുണ്ട്. രാജ്യത്ത് ആകെ കൃഷി ചെയ്യുന്ന സ്‌ഥലത്തിന്റെ 15 ശതമാനത്തിലും പാട്ടകൃഷിയാണ് നടക്കുന്നതെന്ന് നീതി ആയോഗ് പറയുന്നു. സുതാര്യമായ വ്യവസ്‌ഥകളുടെ അടിസ്‌ഥാനത്തിലല്ല ഇപ്പോൾ പാട്ടകൃഷി നടക്കുന്നത്. പലതും വാക്കാലുള്ള കരാറുകളുടെ അടിസ്‌ഥാനത്തിലാണ്. എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതാണ് ഇത്തരം കരാറുകൾ. കാർഷിക ആവശ്യങ്ങൾക്ക് ഒരു കാരണവശാലും പാട്ടത്തിനെടുത്ത ഭൂമി വിനിയോഗിക്കുയില്ലെന്ന് ഉറപ്പാക്കുകയാണെങ്കിൽ മാതൃകാ പാട്ടകൃഷി നിയമം കർഷകർക്ക് പ്രയോജനകരമായിരിക്കും.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ15ിമ4.ഷുഴ മഹശഴി=ഹലളേ>