സ്ലോ ഫുഡ് കൾച്ചർ
സ്ലോ ഫുഡ് കൾച്ചർ
Wednesday, August 17, 2016 4:50 AM IST
<യ> സി. ഹരിഹരൻ

പരമ്പരാഗത കൃഷിരീതികൾ, വിളവെടുപ്പ്, ജൈവവൈവിധ്യം തുടങ്ങിയവയെ ഉയർത്തിക്കൊണ്ടു വരാൻ ലക്ഷ്യമിടുന്നതാണ് സ്ലോ ഫുഡ് കൾച്ചർ.

ഫാസ്റ്റ് ഫുഡ് സംസ്കാരം ജനങ്ങളെ എങ്ങനെ സ്വാ ധീനിക്കുന്നു എന്നതിനെ സംബന്ധിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. പത്രമാധ്യമങ്ങളിലൂടെ ഒട്ടേറെ വാർത്തകൾ നാം അറിയുന്നു.

ഈ വിഷയത്തെ സംബന്ധിച്ച് വിശാലമായ കാഴ്ചപ്പാട് നമുക്കുണ്ടെങ്കിലും ഇതിൽ നിന്ന് പൂർണമായി മാറുവാൻ പലപ്പോഴും നമുക്കാവുന്നില്ല. വേഗമേറിയ ജീവിതസാഹചര്യത്തിൽ അറിഞ്ഞുകൊണ്ടു തന്നെ നാം ഫാസ്റ്റ് ഫുഡിന്റെ ഭീകരതയെ ആശ്രയിച്ചുപോവുകയാണ്. ലോ കത്താകമാനം ഇത് ജനങ്ങളുടെ നിലനിൽപിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ ഏറെ ശുഭപ്രതീക്ഷ നൽകിക്കൊണ്ട് സ്ലോ ഫുഡ് കൾച്ചർ എന്ന സങ്കൽപത്തിലേക്ക് പല രാജ്യങ്ങളിലെയും ജനങ്ങൾ തങ്ങളുടെ ജീവിത രീതികൾ മാറ്റാൻ തുടങ്ങിയിരിക്കുന്നു. ഇതൊരു പുതിയ ആശയമല്ല. നമുക്കു നഷ്ടമായ കൃഷി ശീലത്തിലേക്ക് ഒരു തിരിച്ചുപോക്കാണ്. വരും തലമുറയ്ക്ക് ഭൂമിയിൽ നിലനിൽക്കണമെങ്കിൽ സ്ലോ ഫുഡ് കൾച്ചറിലേക്ക് മാറിയേ തീരൂ എന്നു തിരിച്ചറിവുണ്ടായിരിക്കുന്നു. 1986 ൽ ഇറ്റലിയിൽ രൂപംകൊണ്ട സ്ലോ ഫുഡ് എന്ന ആശയം ഇന്ന് 160 രാജ്യങ്ങളിലെ ജനങ്ങൾ ഏറ്റെടത്തു കഴിഞ്ഞു. തിരക്കുപിടിച്ച ജീവിതത്തിന്റെ അവസാനം നാം തിരിച്ചറിയുന്നത് ഇത്രയും കാലം താൻ ജീവിക്കുകയല്ലായിരുന്നു, മറിച്ച് അലയുകയായിരുന്നു എന്ന സത്യമാണ്. അതു നമ്മെ മറ്റി ചിന്തിപ്പിക്കുന്നു.

<യ>എന്താണ് സ്ലോ ഫുഡ് കൾച്ചർ

നമ്മുടെ നിലനിൽപ്, ചിന്തകൾ, പ്രവർത്തനങ്ങൾ എന്നിവയുടെ ഉറവിടം നമ്മുടെ ഭക്ഷണമാണ്. വർഷങ്ങൾക്കു മുമ്പ് ഓരോ ദേശങ്ങളിലും താമസിച്ചിരുന്ന ജനങ്ങൾക്ക് ആ സ്‌ഥലവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത ഭക്ഷണ ശീലമുണ്ടായിരുന്നു. അതിനനുസൃതമായ മണ്ണും കാലാവസ്‌ഥയും കൃഷിരീതികളും ഭക്ഷണ ക്രമങ്ങളും നിലനിന്നിരുന്നു. ദീർഘായുസും ആരോഗ്യവും നല്ലചിന്തകളും കൊണ്ട് സമ്പന്നരായിരുന്നു അന്നുണ്ടായിരുന്നയാളുകൾ. കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നല്ലതുപലതും നാം കൈവിട്ടുകളയുകയും ആവശ്യമില്ലാത്തതു പലതും ചേർത്തു പിടിക്കുകയും ചെയ്തു. നഷ്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു നമ്മുടെ ഭക്ഷണശീലം.

പരമ്പരാഗത ഭക്ഷണങ്ങൾ, ചേരുവകൾ, പാചകരീതികൾ, കൃഷിരീതികൾ, വിളവെടുപ്പ്, ജൈവവൈവിധ്യം, കൃഷി ചെയ്യുന്ന പാരമ്പര്യം, ഇനങ്ങൾ എന്നിവയെ കണ്ടെത്തുവാനും സംരക്ഷിക്കുവാനും ഉയർത്തിക്കൊണ്ടുവരാനുമാണ് സ്ലോ ഫുഡ് കൾച്ചർ ലക്ഷ്യമിടുന്നത്. ഒരു ദേശത്തിന്റെ ചരിത്രം, സംസ്കാരികമൂല്യങ്ങൾ, ജീവിതക്രമം, എന്നിവയ്ക്ക് അവിടത്തെ ജനങ്ങളുടെ ഭക്ഷണരീതികളുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ലോ ഫുഡ് കൾച്ചർ പറയുന്നു. ഈ ഫൗണ്ടേഷൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് ശുദ്ധി, വൃത്തി, ഗുണമേന്മ എന്നിവയിൽ അധിഷ്ഠിതമായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏീീറ, ഇഹലമി, എമശൃ എന്നീ മുദ്രാവാക്യങ്ങൾ. ഭക്ഷണ സംസ്കാരത്തിലൂടെ സംതൃപ്തി, തിരിച്ചറിവ്, ഉത്തവാദിത്വബോധം എന്നിവ വ്യക്‌തികളിൽ വളർത്തിയെടുക്കുവാൻ കഴിയുമെന്നും രാഷ്ട്രീയ തത്വസംഹിതകൾ, കൃഷി, പരിസ്‌ഥിതി എന്നിവയെക്കുറിച്ചുള്ള അവബോധമുണ്ടാക്കുവാൻ സാധിക്കുമെന്നും സ്ലോ ഫുഡ് കൾച്ചർ വിശ്വസിക്കുന്നു.

സ്ലോ ഫുഡ് കൾച്ചറിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ രുചിയും ഗുണവും ജനങ്ങൾക്കു പകർന്നു നൽകുന്നതിലൂടെ ഉത്പാദകൻ ശുദ്ധ ഭക്ഷണശീലത്തിന്റെ കാവലാളായി മാറുകയും ഉപഭോക്‌താവും ഉത്പാദകനും വിശ്വാസത്തിലധിഷ്ഠിതമായ ഐക്യമുണ്ടാവുകയും ചെയ്യുന്നു. ഇത് നമ്മുടെ ജൈവ വ്യവസ്‌ഥയെ സംരക്ഷിക്കുന്നു.

<യ>സ്ലോ ഫുഡ് വിദ്യാഭ്യാസം

പ്രകൃതിയോടു ചേർന്നു നിന്നുള്ള കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടെ ഗുണമേന്മയെക്കുറിച്ച് സാധാരണക്കാരിൽ അവബോധമുണ്ടാക്കുക, ഗ്രാമങ്ങളിലും പട്ടണങ്ങളിലും പ്രകൃതി ഉത്പന്നങ്ങൾ, നിത്യജീവിതത്തിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ, സിമ്പോസിയങ്ങൾ എന്നിവ സംഘടിപ്പിക്കുക, നാടൻ ഭക്ഷണങ്ങൾ ജനങ്ങൾക്ക് പ്രിയങ്കരങ്ങളാക്കുന്നതിന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുക, സ്ലോ ഫുഡ് കൾച്ചർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. ജൈവ വൈവിധ്യത്തിനു വഊഊന്നൽ നൽകിയുള്ള പ്രോജക്ടുകൾ നടപ്പിലാക്കുക എന്നിവയ്ക്ക് സ്ലോ ഫുഡ് ഫൗ ണ്ടേഷൻ പ്രാധാന്യം കൊടുക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ17മുമ2.ഷുഴ മഹശഴി=ഹലളേ>

വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നതും ഒട്ടേറെ അവസരങ്ങളുള്ളതുമായ ഒരു സമ്പദ്ഘടനയാക്കി നല്ല ഭക്ഷണ സംസ്കാരത്തെ മാറ്റിയെടുത്താൽ ഈ വളർച്ച സുസ്‌ഥിരവും ജനകീയവുമായിരിക്കും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള സമ്പദ്വ്യവസ്‌ഥ, വ്യക്‌തികൾക്കും കുടുംബത്തിനും നിത്യവും ശുദ്ധഭക്ഷണം ലഭ്യമാക്കുകവഴി പോസിറ്റീവ് ചിന്താഗതി, കുടുംബഐക്യം ഇവ സാധ്യമാക്കിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്ലോ ഫുഡ് ഫൗ ണ്ടേഷൻ പ്രവർത്തിക്കുന്നത്.

ഫൗണ്ടേഷന്റെ പ്രോജക്ടിന്റെ ഭാഗമായി 2006 ൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏീീറ, രഹലമി, ളമശൃ, ളീീറ എന്ന പ്രോഗ്രാം രണ്ട് ആശുപത്രികളിൽ നടപ്പാക്കി. നോർത്ത് ഇറ്റലിയിൽ ടൂറിനിലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടമി ഏശീ്മിിശ ആശുപത്രിയിലും മറ്റൊന്ന് ജർമനിയിൽ ഡാംസ്റ്റാട്ടിലെ ആലിസ് ഹോസപിറ്റലിലും ആയിരുന്നു.

ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇവിടുത്തെ തെരഞ്ഞെടുത്ത കർഷകർക്ക് പരിശീലനം കൊടു ത്തുകൊണ്ട് പരമ്പരാഗത രീതിയിൽ കൃഷി നടപ്പാക്കുകയും ആ ദേശത്തിന്റെതായ പരമ്പരാഗത ഭക്ഷണം തയാർ ചെയ്ത് ഹോ സ്പിറ്റലിലെ രോഗികൾക്ക് സ്‌ഥിരമായി നൽകുകയും ചെയ്തു. ഏറെ താമസിയാതെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ഫലം കണ്ടുതുടങ്ങി. രോഗികൾ ഏറെ സന്തുഷ്ടരായി. അമിത മാനസിക പിരിമുറുക്കം, നിരാശ, എന്നിവയിൽ മാറ്റം വന്നു. ആത്മവിശ്വാസം കൂടിയതായും കണ്ടു. ഇതേത്തുട ർന്ന് ഇറ്റലി കൃഷി ഡിപ്പാർട്ടു മെന്റും ഹെൽത്ത് ഡിപ്പാർട്ടു മെന്റും ഹോസ്പിറ്റൽ കാൻസർ ഡിപ്പാർട്ടുമെന്റുമായി ചേർന്ന് പദ്ധതി വിപുലീകരിച്ചു.


ഫൗണ്ടേഷൻ നടത്തുന്ന മറ്റൊരു പ്രോജക്ട് ഹോട്ടൽ മാനേജ്മെന്റ് ട്രെയിനിംഗ് സ്കൂളുമായി ചേർന്നുള്ളതായിരുന്നു. മുൻതലമുറയുടെ ഭക്ഷണശീലങ്ങൾ ഏതൊക്കെയാണെന്ന് പഠനം നടത്തി, പ്രസ്തുത ഭക്ഷണത്തിന്റെ ചേരുവകളെക്കുറിച്ച് വിശദമായി മനസിലാക്കി, പരമ്പരാഗത ഭക്ഷണം ഉണ്ടാക്കുന്നതിൽ പരിശീലനം നൽകി. 1500 വിദ്യാർഥികൾ ആവേശത്തോടെയാണ് ട്രെയിനിംഗിൽ പങ്കെടുത്തത്.

ശുദ്ധഭക്ഷണം തയാറാക്കുകയും പരമ്പരാഗത രീതിയിൽ തനതായ രുചിയും ഗുണവും നഷ്ടപ്പെടാതെ, ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കുന്ന രീതികൾ വിദ്യാർഥികളെ പഠിപ്പിക്കുകയും ചെയ്തു.

ഓരോ ദേശത്തും നിലനിന്നിരുന്ന കൈത്തൊഴിലിനെക്കുറിച്ച് പഠനം നടത്തുകയും നിലവിൽ പരമ്പരാഗത കൈ ത്തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്നവരെകണ്ടെത്തി. അവർക്കു വേണ്ടുന്ന എല്ലാസഹായങ്ങളും ചെയ്തുകൊടുത്തു.

ഈ അറിവ് മറ്റുള്ളവർക്ക് പകർ ന്നു നൽകുന്ന പ്രവർത്തനങ്ങൾക്ക് ഫൗണ്ടേഷൻ പ്രാധാന്യം കൊടുക്കുന്നു.

ഫൗണ്ടേഷന്റെ മറ്റൊരു പ്രോജക്ടാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋമൃവേ ാമൃസലേ (ഭൂമി മാർക്കറ്റ്). ചെറുകിട ഉത്പാദകരെ ഏകീകരിച്ചുകൊണ്ട് നാടൻ വിഭവങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിക്കുകവഴി ഇവ ജനപ്രിയ ബ്രാൻഡ് ആക്കി മാറ്റുവാനും വരുമാനമാർഗമാക്കി മാറ്റാനും സഹായിക്കുന്നു.

<യ>ഉദ്ദേശലക്ഷ്യങ്ങൾ

എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ് ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. നാം അനുവർത്തിച്ചുവരുന്ന ഭക്ഷണരീതികളാണ് നമ്മുടെ സാമൂഹിക, ധാർമിക കാര്യങ്ങളിലും പരിസ്‌ഥിതി, രാഷ്ട്രീയ, ആത്മീയ മേഖലകളിലും തനതായ വ്യക്‌തിത്വം നേടിയെടുക്കുന്നതിന് സജ്‌ജമാക്കുന്നത.് എന്നാൽ ഫാസ്റ്റ് ഫുഡ് സംസ്കാരം ഇതിനെതിരേ പ്രവർ ത്തിക്കുന്ന ഒന്നാണ്.

മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുകയും തികച്ചും യാന്ത്രിക ജീവിതചര്യയിൽ നാം കുടിങ്ങിക്കിടക്കുകയും ഞാൻ എന്നതിനപ്പുറം, വിശാലമായ കാഴ്ചപ്പാടിൽ ജീവിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നു. സ്ലോ ഫുഡ് കൾച്ചർ നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ ജീവിതശൈലി മാറ്റേണ്ടതുണ്ട്. ലളിതമായ നിർദേശങ്ങൾ ഫൗണ്ടേഷൻ നൽകുന്നു.

ആദ്യം സ്വന്തം ചുറ്റുവട്ടത്തുനിന്നുമാവട്ടെ മാറ്റങ്ങൾ. നിങ്ങൾ ക്കാവശ്യമുള്ള ശുദ്ധമായ പച്ചക്കറികളെങ്കിലും സ്വയം കൃഷി ചെയ്യാൻ ശ്രമിക്കുക. മറ്റൊന്ന് പുറത്തുനിന്നുള്ള കറിപൗഡറുകളും പാഴ്സൽ ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കുക.

നിങ്ങളുടെ കുടുംബത്തിലെ പ്രായമായവരിൽ നിന്നോ സുഹൃത്ബന്ധങ്ങളിൽ നിന്നോ നാടൻ ഭക്ഷണങ്ങളുടെ പാചകരീതികളെ ക്കുറിച്ച് അറിയുക. കുടുംബാംഗങ്ങൾ ഒത്തുകൂടുന്ന അവസരത്തിലോ, മറ്റെന്തെങ്കും വിശേഷാവസരത്തിലോ നിങ്ങൾ ആർജിച്ച നാടൻ ഭക്ഷണ വിഭവങ്ങൾ വിളമ്പുകയും പാചകരീതികൾ പങ്കുവയ്ക്കുകയുംചെയ്യുക. അതുപോലെതന്നെ ധാന്യങ്ങൾ സ്വന്തമായി പൊടിച്ച് ഉപയോഗിക്കുക.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ17മുമ3.ഷുഴ മഹശഴി=ഹലളേ>

ഭക്ഷണം ആവശ്യമായ സമയമെടുത്ത് ആസ്വദിച്ച് തയാറാക്കുക. സ്വന്തമായി കൃഷി ചെയ്യാൻ പറ്റാത്തവർ ഗുണമേന്മ ഉറപ്പുവരുത്തിയ പച്ചക്കറികൾ വാങ്ങുക. പഴവർഗങ്ങൾ നാട്ടിൻപുറത്ത് ലഭ്യമായത് മാത്രം ഉപയോഗിക്കുക. ദൂരസ്‌ഥലങ്ങളിൽ നിന്ന് എത്തുന്ന പഴവർഗങ്ങൾ എത്രനല്ലതാണെങ്കിൽ കൂടി അതിന്റെ ഗുണങ്ങളെല്ലാം തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാവും. രുചിയും മണവും മാത്രമല്ല ഉൽപന്നത്തിന്റെ ഗുണം നിശ്ചയിക്കുന്നത് എന്ന് ഓർക്കുക. നാടൻ വിത്തിനങ്ങൾ ഉപയോഗിച്ച് എത്ര കുറഞ്ഞ സ്‌ഥലമാണങ്കിൽ കൂടി വിവിധങ്ങളായ വിളകൾ കൃഷിചെയ്യുവാൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടഹീം ളീീറ രൗഹേൗൃല നിർദേശിക്കുന്നു.

കൃഷിയുമായി ബന്ധപ്പെട്ട പഠനങ്ങൾ തെളിയിക്കുന്നത്. അമിതമായ മൂലകങ്ങൾ പലപ്രകാരത്തിൽ ചെടിക്ക് പ്രയോഗിക്കുമ്പോൾ, പ്രതിരോധശേഷി നഷ്ടപ്പെട്ട് വളരെ പെട്ടന്ന് കീടരോഗങ്ങളുടെ ആക്രമണങ്ങൾക്ക് ചെടി വിധേയമാകുന്നത്. ജൈവസമ്പുഷ്ടമായ മണ്ണിൽ സ്വാഭാവികമായി വളരുന്ന ചെടിക്ക് പ്രതിരോധ ശേഷി കൂടിയിരിക്കും. കീടരോഗബാധയുണ്ടായാൽ തന്നെ ഒരു പരിധിവരെ ചെറുത്തുനിൽപിനുള്ള ശേഷിയും ചെടിക്കുണ്ടായിരിക്കും. പ്ലാസ്റ്റിക് ബാഗുകളിലെ കൃഷി തീർത്തും ഒഴിവാക്കണം. മരം കൊണ്ടുണ്ടാക്കിയ ബോക്സുകൾ, മൺചട്ടികൾ, ചണച്ചാക്കുകൽ എന്നിവ പ്രയോജനപ്പെടുത്തുക. പ്രായമായവരെയും കുട്ടികളെയും കൃഷിയിൽ പങ്കാളികളാക്കുക. തോട്ടത്തിൽ വളരുന്ന പച്ചക്കറികൾ കുട്ടികൾ സ്വയം പറിച്ചെടുത്ത് ഭക്ഷിക്കുവാൻ അവരെ പ്രേരിപ്പിക്കുക. രോഗികളായവരെയും അംഗവൈകല്യം, മാനസിക പിരിമുറുക്കമുള്ളവർ എന്നിവരെ പരമ്പരാഗത ഭക്ഷണം തയാറാക്കുവാൻ പരിശീലിപ്പിക്കുക. കുട്ടികളെയും ഒപ്പം ചേർക്കുക. സ്കൂളിൽ കുട്ടികൾക്ക് സ്നാക്സ് കൊടുത്തുവിടുന്ന ശീലം പാടെ മാറ്റുക. അവരുടെ ലഞ്ച് ബോക്സുകളിൽ അവർ തന്നെ പാചകം ചെയ്ത നാടൻ വിഭവങ്ങൾ കൊടുത്തുവിടുക. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടഹീം ളീീറ രൗഹേൗൃ നെ കുറിച്ചുള്ള ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ഫോൺ– 9048002625.