തൊടിയിൽ കളയാനുള്ളതല്ല ജാതിത്തോട്
തൊടിയിൽ കളയാനുള്ളതല്ല ജാതിത്തോട്
Wednesday, June 28, 2017 3:47 AM IST
സുഗന്ധവിളകളിലെ ഒരു പ്രധാന വിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ആയുർവേദത്തിലും മറ്റും ഒൗഷധ നിർമാണത്തിനും ഉപയോഗി ക്കുന്നു. കായും പത്രിയും ഉപയോഗിച്ചശേഷം പാഴായി പ്പോകുന്ന ജാതിക്കയുടെ തൊണ്ടി ൽ നിന്നും മറ്റുഫലങ്ങളെപ്പോലെ തന്നെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. ജാതി ക്കയുടെ തൊണ്ടിൽ നിന്നും ഉണ്ടാക്കാവുന്ന ലളിതമായ ചില ഉത്പന്നങ്ങളും സംസ്കരണ രീതികളും ഇവിടെ പ്രതി പാദിക്കുന്നു.

1. ജാതിക്കാ ജെല്ലി

ആവശ്യമുള്ള സാധനങ്ങൾ
ജാതിക്കാതൊണ്ട് - 2 കിലോ
പഞ്ചസാര - ആവശ്യത്തിന്
വെള്ളം - മൂന്നു ലിറ്റർ
സിട്രിക് ആസിഡ് - നാലു ടീസ്പൂണ്‍

തയാറാക്കുന്ന വിധം
ജാതിക്കാ തൊണ്ട് കഴുകി ചെറിയ കഷ്ണങ്ങളാക്കുക. വെള്ളം ഒഴിച്ച് ഒരു ടീസ്പൂണ്‍ സിട്രിക്കാസിഡ് ചേർത്ത് മുക്കാൽ മണിക്കൂർ പ്രഷർകുക്കറിൽ വേവിക്കുക. പിന്നീട് വെള്ളം ഉൗറ്റിയെടുത്ത് തുണിയിൽ അരിക്കുക. അരിച്ചു കിട്ടിയ വെള്ളത്തിന്‍റെ സമം പഞ്ചസാരയും ചേർത്ത് വീണ്ടും തിളപ്പിക്കുക. നല്ലതുപോലെ തിളച്ച് പകുതി വറ്റുന്പോൾ മൂന്ന് ടീസ്പൂണ്‍ സിട്രിക്കാ ഡിഡും ചേർക്കുക. ജെല്ലിപ്പരുവമാകു ന്പോൾ കുപ്പി കളിൽ നിറച്ച് സൂക്ഷിക്കുക.

ജെല്ലി, കുപ്പികളിൽ ആക്കിയ ശേഷം 24 മണിക്കൂർ കുപ്പി അനക്കരുത്. പലകയുടെ പുറത്ത് കുപ്പി നിരത്തി ചൂടോടെ ജെല്ലി ഒഴി ച്ചാൽ കുപ്പി പൊട്ടു കയില്ല.

2. ജാതിക്കാ ജ്യൂസ്

ആവശ്യമുള്ള സാധനങ്ങൾ
ജാതിക്കാതൊണ്ട് - 30 എണ്ണം
കറുവാപട്ട - നാലെണ്ണം (ചെറിയ കഷ്ണം)
പഞ്ചസാര - ഒരു കിലോ
സിട്രിക്ക് ആസിഡ് - അഞ്ചുഗ്രാം

തയാറാക്കുന്ന വിധം

ജാതിക്കാതൊണ്ട് വെള്ളമൊഴിച്ച് കുക്കറിൽ നാലു വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. ചൂടാറിയതിനുശേഷം അരിച്ച് കറുവാപട്ട, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി കുറുകി വരുന്പോൾ സിട്രിക് ആസിഡ് ചേർത്ത് വാങ്ങി തണു പ്പിച്ച് കുപ്പിയിലാക്കുക.

ഉപയോഗിക്കുന്ന വിധം
രണ്ടു ടീസ്പൂണ്‍ ജ്യൂസ് ഒരു ഗ്ലാസ് വെള്ളത്തിൽ ഐസ്ക്യൂബ് ഇട്ട് മിക്സിയിൽ നല്ലവണ്ണം അടിച്ച് പതപ്പിച്ച് ഉടനെ കുടി ക്കുക.

3. ജാതിക്കാ അരിഷ്ടം

ആവശ്യമുള്ള സാധനങ്ങൾ
ജാതിക്കാ തൊണ്ട് - 10 കിലോ
ശർക്കര - 7.5 കിലോ
അരികളർ - 300 ഗ്രാം (പച്ചമരുന്ന് കടയിൽ കിട്ടും)

തയാറാക്കുന്ന വിധം

ചേരുവകൾ കൂട്ടിക്കലർത്തി ഒരു വൃത്തിയുള്ള ഭരണിയിൽ ഇടുക. 41 ദിവസത്തിനുശേഷം ഭരണി തുറന്ന് വൈൻ തയാറാക്കു ന്നതുപോലെ അരിച്ചെടുക്കുക. വൃത്തിയുള്ള കുപ്പികളിലേക്ക് ആ ഒൗഷധഗുണമുള്ള പാനീയം ഒഴിച്ച് സൂക്ഷിക്കുക.

4. ജാതിക്കാ ജാം
ആവശ്യമുള്ള സാധനങ്ങൾ
ജാതിക്കായുടെ പുറം തോട് കഷണങ്ങളാക്കിയത് - ഒരു കിലോ
പഞ്ചസാര - രണ്ടു കിലോ
സിട്രിക്ക് ആസിഡ് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ജാതിക്കയുടെ പുറംതോട് കഷണ ങ്ങളാക്കി വെള്ളമൊഴച്ച് വേവി ക്കുക. ചൂടാറിയതിനുശേഷം നന്നായി ഉടച്ച് മിക്സിയിൽ അരയ്ക്കുക. പഞ്ചസാര ചേർത്ത് അടുപ്പിൽ വച്ച് കുറുക്കുക. ജാം പരുവമാകുന്പോൾ സിട്രിക് ആസിഡും ചേർത്ത് ചൂടോടെ കുപ്പിയിൽ നിറയ്ക്കുക.

കടപ്പാട് : കൃഷി വിജ്ഞാന കേന്ദ്രം, കോട്ടയം.

ജിതിൻ ഷാജു
കാർഷിക കോളജ്,
പടന്നക്കാട്, കാസർഗോഡ്