ഇർഫാൻ–അനിത പ്രണയകഥയുമായി കിസ്മത്ത്
ഇർഫാൻ–അനിത പ്രണയകഥയുമായി കിസ്മത്ത്
Thursday, July 28, 2016 6:32 AM IST
പച്ചയായ ജീവിതത്തിൽ നിന്ന് ഒരു പ്രണയകഥ കൂടി സിനിമയാകുന്നു. മൊയ്തീൻ–കാഞ്ചനമാല പ്രണയം പോലെ ഇർഫാൻ–അനിത പ്രണയത്തിനും ചലച്ചിത്രമുഖം. അതാണ് ‘കിസ്മത്ത്’. 2011ൽ മലപ്പുറം പൊന്നാനി പോലീസ് സ്റ്റേഷനിൽ നടന്ന ഒരു സംഭവ കഥയുടെ ചലച്ചിത്രാവിഷ്കാരം. പുതുമുഖ സംവിധായകൻ ഷാനവാസ് കെ.ബാവക്കുട്ടി രചനയും സംവിധാനവും നിർവഹിച്ച ‘കിസ്മത്ത്’ ജൂലൈ 29 നു തിയറ്ററുകളിൽ. സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി കിസ്മത്തിന്റെ കൂടുതൽ വിശേഷങ്ങൾ ദീപിക ഡോട്കോമുമായി പങ്കുവയ്ക്കുന്നു.

<യ>എന്താണു കിസ്മത്തിന്റെ അർഥം?

മലപ്പുറത്തും മലബാറിലുമൊക്കെ പ്രചാരത്തിലുള്ള ഗ്രാമ്യപദമാണു കിസ്മത്ത്. വിധി, യോഗം, ഭാഗ്യം എന്നൊക്കെ അർഥം. പോസിറ്റീവായും നെഗറ്റീവായും ഉപയോഗിക്കുന്നു.

<യ>കിസ്മത്തിന്റെ പ്രത്യേകതകൾ?

ലളിതമായ ഒരു ചിത്രമാണു കിസ്മത്ത്. കിസ്മത്തിന്റെ നിർമാണം രാജീവ് രവി നേതൃത്വം നല്കുന്ന നിർമാണ കൂട്ടായ്മ കളക്ടീവ് ഫേസ് വൺ. വിതരണം ലാൽ ജോസിന്റെ എൽജെ ഫിലിംസ്. ഈ സിനിമ വരണമെന്നു ചിന്തിച്ചതുകൊണ്ടാണ് ഇവർ രണ്ടുപേരും കിസ്മത്തിനൊപ്പം നിൽക്കുന്നത്. കിസ്മത്ത് എല്ലാത്തരം പ്രേക്ഷകരോടും സംസാരിക്കും.

<യ>കിസ്മത്തിന്റെ പ്രമേയം?

ഇർഫാൻ, അനിത എന്നിവരുടെ പ്രണയകഥയാണ് കിസ്മത്ത്. ഒപ്പം ചില സാമൂഹിക യാഥാർഥ്യങ്ങൾ കൂടി ചർച്ചചെയ്യുന്നു. ഇനി സിനിമയ്ക്കു പ്രചോദനമായ സംഭവകഥയിലേക്ക്...2011ൽ ഒരു ദിവസം രാവിലെ 28 വയസുള്ള ഒരു ദളിത് യുവതി തന്നെക്കാൾ 5 വയസ് പ്രായം കുറഞ്ഞ ഒരു മുസ്്ലിം ചെറുപ്പക്കാരനുമായി പൊന്നാനി പോലീസ് സ്റ്റേഷനിലേക്കു കയറി വന്നു. ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കണം. അതിനു പോലീസ് സഹായിക്കണം എന്നു പറഞ്ഞു. ഈ വിഷയത്തിൽ അവരുടെ വീട്ടുകാർ, പോലീസ്, രാഷ്്ട്രീയ സാമൂഹിക മേഖലകളിലെ ആളുകൾ എന്നിവർ എങ്ങനെ ഇടപെട്ടു? എന്താണ് അവരുടെ പ്രണയത്തിനു സംഭവിച്ചത്? എന്തുകൊണ്ട് യുവതിക്കും യുവാവിനും സംരക്ഷണം കൊടുക്കാൻ പോലീസും സാമൂഹിക രാഷ്ര്‌ടീയ ചുറ്റുപാടുകളിലുള്ളവരും തയാറായില്ല? ഈ ജീവിതകഥയിലെ നായകനും നായികയും ജീവിച്ചിരിപ്പുണ്ടോ.? ഉണ്ടെങ്കിൽ ഇപ്പോൾ അവർ എന്തുചെയ്യുന്നു? എന്താണ് അവരുടെ അവസ്‌ഥ..? എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരമാണു കിസ്മത്ത്. ഇർഫാൻ, അനിത എന്നിവ യഥാർഥ സംഭവത്തിലെ ആളുകളുടെ പേരുകളല്ല.

<ശാഴ െൃര=/ളലമേൗൃല/സശൊമവേബാീ്ശലബ072816.ഷുഴ മഹശഴി=ഹലളേ>

<യ>കിസ്മത്തിലെ നായകനും നായികയും..?

നടൻ അബിയുടെ മകനും നടനുമായ ഷെയ്ൻ നിഗം നായകൻ. രാജീവ് രവിയുടെ അന്നയും റസൂലും എന്ന സിനിമയിൽ അന്നയുടെ സഹോദരനായി ഷെയ്ൻ അഭിനയിച്ചിട്ടുണ്ട്. നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലുമുണ്ട്. ഷെയ്ൻ നായകനാകുന്ന ആദ്യസിനിമയാണു കിസ്മത്ത്. ടെലിവിഷൻ അവതാരകയും മോഡലും നടിയുമായ ശ്രുതി മേനോൻ നായിക. ശ്രുതിയുടെ കരയറിലെ ബെസ്റ്റ് വേഷമായിരിക്കും ഇത്.

<യ>ഷെയ്ൻ, ശ്രുതി എന്നിവരിൽ എത്തിയത്..?

ഷെയ്ൻ, ശ്രുതി എന്നിവരെ മനസിൽക്കണ്ട് എഴുതിയ കഥയല്ല കിസ്മത്ത്. ഇർഫാനും അനിതയുമാകാൻ പലരെയും സമീപിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. ആ അന്വേഷണം ഒടുവിൽ ഷെയ്നിലും ശ്രുതിയിലും എത്തുകയായിരുന്നു. രാജീവ് രവിയാണു ഷെയ്നിന്റെ പേരു നിർദേശിച്ചത്. മലയാളത്തിലെ പല നായികമാരും അനിതയുടെ വേഷത്തിൽ നിന്ന് ഒഴിഞ്ഞുമാറി. അവരിൽ പുതുമുഖങ്ങളും ഉണ്ടായിരുന്നു. എന്നാൽ കഥ കേട്ടതോടെ സിനിമയുമായി സഹകരിക്കാൻ ശ്രുതി തയാറായി. സിനിമയാണു താരം എന്നു ചിന്തിക്കുന്ന ആക്ടേഴ്സും ടെക്നീഷ്യൻസും കിസ്മത്തിനൊപ്പം നിന്നു.

<യ>കിസ്മത്തിലെ മറ്റു താരങ്ങൾ..?

വിനയ് ഫോർട്ട് കിസ്മത്തിൽ അജയ് സി. മേനോൻ എന്ന സബ് ഇൻസ്പകടറുടെ വേഷത്തിലെത്തുന്നു. അലൻസിയർ, പി.ബാലചന്ദ്രൻ, ബിനോയ് നമ്പാല, സജിത മഠത്തിൽ, സുരഭി ലക്ഷ്മി, സുനിൽ സുഖദ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. നിരവധി പുതുമുഖങ്ങളെയും ഈ സിനിമ പരിചയപ്പെടുത്തുന്നു.

<യ>സംഭവ കഥയാകുമ്പോൾ ബന്ധപ്പെട്ടവരുടെ അനുവാദം..?

സിനിമയെടുക്കുന്നതിനു മുമ്പ് സംഭവകഥയിലെ പെൺകുട്ടിയുമായി സംസാരിച്ചു. പേഴ്സണലി അവർക്ക് എതിർപ്പൊന്നുമില്ല. ഇതുപറയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. യഥാർഥ സംഭവകഥ പറഞ്ഞു സിനിമ ഹിറ്റാക്കാനുള്ള ഒരു ഫോർമുലയുടെ ഭാഗമല്ല ഇത്. ഞാൻ പൊന്നാനി നഗരസഭാ കൗൺസിലറായിരുന്നു 10 വർഷം. പൊന്നാനിയുടെയോ കേരളത്തിന്റെയോ ചരിത്രത്തിൽ ഈ പ്രണയം രേഖപ്പെടുത്തിയിട്ടില്ല. ദളിത് പെൺകുട്ടിയുടെ പ്രണയമായതു കൊണ്ടാവാം അതു വാഴ്ത്തപ്പെട്ടില്ല. കാഞ്ചനമാല സഹിച്ചതിലുമപ്പുറം വേദന പൊന്നാനി പോലീസ് സ്റ്റേഷനിലും തുടർന്നുള്ള ജീവിതത്തിലും ആ പെൺകുട്ടി അനുഭവിച്ചിട്ടുണ്ട്. രണ്ടാളുടെയും രാഷ്്ട്രീയ സാമൂഹിക സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഒരു ദളിത് പെൺകുട്ടിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ വളരെ കൂടുതലാണ് ഇന്നത്തെ രാഷ്്ട്രീയ, സാമൂഹിക സാഹചര്യങ്ങളിൽ. തന്നെക്കാൾ പ്രായം കുറഞ്ഞ 23 വയസുള്ള ഒരു മുസ്ലിം ചെറുപ്പക്കാരനുമൊത്തു ജീവിക്കാനുള്ള തീരുമാനം വളരെ സങ്കീർണവുമാണ്.


<യ>കിസ്മത്തിൽ വിവാദ സാധ്യതയുണ്ടോ?

വിവാദത്തിനു വേണ്ടിയല്ല ഈ സിനിമ. സത്യസന്ധമായി ഒരു വിഷയം പറയുകയാണ് ഈ സിനിമയിൽ. നാളെ കേരളസമൂഹം അതു ചർച്ച ചെയ്യുന്നുവെങ്കിൽ അതിന്റെ ക്രിയേറ്റർ എന്ന നിലയിൽ സന്തോഷം. അതിനെ പോസിറ്റീവായി കാണുന്നു. ഇതു പൊന്നാനിയിൽ മാത്രം അരങ്ങേറിയ കഥയല്ല. ഇന്ത്യയിൽ അങ്ങോളമിങ്ങോളം കിസ്മത്ത് സംഭവിച്ചിട്ടുണ്ട്. ജാതിയെപ്പറ്റി, മതത്തെപ്പറ്റി മാത്രം ചിന്തിക്കുന്ന മനുഷ്യരുള്ളിടത്തു കിസ്മത്ത് ഇപ്പോഴും സംഭവിക്കുന്നുണ്ട്.

<യ>കിസ്മത്തിന്റെ വഴികളിലെ വെല്ലുവിളികൾ...?

കിസ്മത്തിന്റെ കഥ പലരോടും മുമ്പു പറഞ്ഞപ്പോൾ ദളിത് യുവതിയുടെ കഥയിലൂടെ സിനിമയിൽ എന്തു പറയാനാണ്? ഈ കഥയിൽ ഹരം പിടിപ്പിക്കുന്ന എന്താണുള്ളത്? ഇത്തരം ചോദ്യങ്ങളായിരുന്നു മറുപടി. 2015 ജൂലൈയിലാണു കിസ്മത്ത് ചിത്രീകരിച്ചത്. ഒരു വർഷത്തിനു ശേഷമാണ് പടം പുറത്തിറങ്ങുന്നത്. നല്ല വിതരണക്കാരെ കിട്ടാത്തതുകൊണ്ടാണു റിലീസിംഗ് നീണ്ടുപോയത്. ഒടുവിൽ ലാൽ ജോസ് സാർ വന്നു പടം കണ്ടു. അദ്ദേഹത്തിനു പടം ഇഷ്‌ടമായി. ഈ പടം ജനങ്ങളിലെത്തിക്കേണ്ടത് എൽജെയുടെയും ഈ കാലഘട്ടത്തിന്റെയും ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ ഒരു വർഷം പലതവണ, പല തരത്തിൽ ഈ സിനിമ എഡിറ്റ് ചെയ്യപ്പെട്ടു. അതിന്റെ ഫൈനൽ രൂപമാണു തിയറ്ററുകളിലെത്തിയത്.

<ശാഴ െൃര=/ളലമേൗൃല/സശൊമവേ1ബ072816.ഷുഴ മഹശഴി=ൃശഴവേ>

<യ>കിസ്മത്തിലെ സംഗീതം, പാട്ടുകൾ...?

നാലു പാട്ടുകളുണ്ട് കിസ്മത്തിൽ. നാലു പാട്ടുകളും കഥാസന്ദർഭത്തിന് അനുയോജ്യം. സിനിമ ആവശ്യപ്പെടുന്നതുകൊണ്ടു മാത്രം വരുന്ന പാട്ടുകൾ. പടം ഷൂട്ടു ചെയ്ത ശേഷം സ്വിറ്റേഷൻ നോക്കിയാണ് പാട്ടുകൾ ഒരുക്കിയത്. ഹരിശങ്കർ, മധുശ്രീ എന്നിവർക്കൊപ്പം പുതുമുഖങ്ങളും ഇതിലെ പാട്ടുകൾ പാടി. പാട്ടുകൾക്കും സംഗീതത്തിനും കിസ്മത്തിൽ ഏറെ പ്രാധാന്യമുണ്ട്. റഫീക് അഹമ്മദ്, അൻവർ അലി എന്നിവരുടെ വരികൾക്ക് സുമേഷ് പരമേശ്വർ, സുചിത് സുരേശൻ, സുഷിൻ ശ്യാം എന്നീ പുതുമുഖ സംഗീത സംവിധായകൻ ഈണമൊരുക്കി. അൻവർ അലി എഴുതി സുഷിൻ ശ്യാം സംഗീതം നല്കി സച്ചിൻ ബാലു പാടിയ കിസ പാതിയിൽ... എന്ന ഗാനം സൂപ്പർഹിറ്റാണ്. സുമേഷ് പരമേശ്വർ സംഗീതം നല്കിയ നിള മണൽതരികളിൽ എന്ന ഗാനവും ഹിറ്റ്ചാർട്ടിലാണ്.

<യ>കിസ്മത്തിലെ ഡയലോഗുകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണല്ലോ..?

ഇതിലെ ആളുകൾ സ്വീകരിച്ച ഡയലോഗുകൾ പഞ്ചിനുവണ്ടി എഴുതിയതല്ല. അത്തരം സന്ദർഭത്തിൽ ആരായാലും പറഞ്ഞുപോകുന്നതാണ്. ഓളാ ജാതിയായത് ഓൾടെ കൊഴപ്പാ...? ഞാനീ ജാതിയാതത് ന്റെ കൊണാണോ...? ഇക്കോളെ മറക്കാൻ പറ്റൂലാ...വാപ്പാ... സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനോടകം വൈറലായ കിസ്മത്തിലെ സംഭാഷണങ്ങളിലൊന്നാണിത്.

<യ>കിസ്മത്ത് ഒരു ന്യൂജനറേഷൻ സിനിമയാണോ?

ഞാൻ അക്കാദമിക്കലായി സിനിമ പഠിച്ച ആളല്ല. സിനിമ കണ്ടാണു പഠിച്ചത്. സിനിമയെ തരംതിരിക്കാൻ എനിക്കിഷ്‌ടമല്ല. കമേഴ്സ്യൽ, ആർട്ട് എന്നിങ്ങനെയില്ല. എല്ലാത്തരം സിനിമകളും എനിക്കിഷ്‌ടമാണ്. രാജമാണിക്യവും അന്നയും റസൂലും മീശമാധവനും പൊന്തൻമാടയുമൊക്കെ എനിക്കിഷ്‌ടമുള്ള സിനിമകളാണ്. എന്നെ സന്തോഷിപ്പിക്കുന്ന ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സിനിമകളൊക്കെ നല്ല സിനിമകളാണ്.

<യ>കിസ്മത്തിന്റെ കാമറ, സൗണ്ട്, എഡിറ്റിംഗ്...?

അൻവർ റഷീദ്, രാജീവ് രവി എന്നിവർക്കൊപ്പം അനുഭവപരിചയം നേടിയ സുരേഷ് രാജനാണു കിസ്മത്തിന്റെ കാമറ ചെയ്തത്. ജി. അജിത് കുമാറും ജിതിൻ മനോഹറും ചേർന്ന്് എഡിറ്റിംഗ്. സൗണ്ട് മിക്സിംഗ് നിർവഹിച്ചതു ദേശീയ അവാർഡ് ജേതാവായ പ്രമോദ് തോമസ്. ഇതിൽ ലൈവ് സൗണ്ടും ഉപയോഗിച്ചു. കിസ്മത്തിന്റെ ആത്മാവ് ഇതിന്റെ സംഗീതവും സൗണ്ടും കൂടിച്ചേർന്ന ഒരു സിംഫണിയാണെന്നു ഞാൻ വിശ്വസിക്കുന്നു.

<യ>കിസ്മത്ത് നല്കുന്ന സന്ദേശമെന്താണ്?

സിനിമയിലൂടെ സന്ദേശം നല്കേണ്ട കാര്യമില്ല. ഇതുവരെ വന്ന സിനിമകൾ നല്ല കാര്യങ്ങൾ പറഞ്ഞതുകൊണ്ടു മാത്രം മനുഷ്യർ നന്നായില്ലല്ലോ. സിനിമ കണ്ട് ഒരാൾ മോശക്കാരനായി എന്നും വിശ്വസിക്കുന്നില്ല. കിസ്മത്ത് പറയുന്നതു ഹിന്ദു–മുസ്്ലിം പ്രണയത്തെക്കുറിച്ചാണ്. നാളെ ഇതു കണ്ടാൽ ഹിന്ദുക്കളും മുസ്ലീങ്ങളും പ്രണയിക്കുകയും വിവാഹം കഴിക്കുമെന്നുമൊന്നും ഞാൻ കരുതുന്നില്ല. ഈ നാട്ടിൽ നടന്ന ചില സംഭവങ്ങൾ ഒരു ക്രിയേറ്റർ, കലാകാരൻ എന്നീ നിലകളിൽ പറയുന്നുവെന്നുമാത്രം.

<യ>ടി.ജി.ബൈജുനാഥ്