മഡ്മസ
മഡ്മസ
Wednesday, August 17, 2016 4:30 AM IST
ആര്യ ഫിലിംസിന്റെ ബാനറിൽ ജയൻരാജ് രചനയും സംവിധാനവും നിർമാണവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് മഡ്മസ. ചളിയിലെ കളി എന്നാണ് മഡ്മസ എന്ന വാക്കിനർഥം. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ചളിയിൽ ഫുട്ബോൾ കളിച്ച് ആഘോഷിക്കുന്ന ഒരു സംഘം കുട്ടികളുടെ കഥയാണ് മഡ്മസ. ഹൃദയഹാരിയായ ഗ്രാമീണ പശ്ചാത്തലത്തിൽ സൗഹൃദത്തിന്റെ ഊഷ്മളത വരച്ചുകാട്ടുന്ന മഡ്മസ ദൃശ്യസൗന്ദര്യവും അവതരണമികവുംകൊണ്ടു വേറിട്ടുനിൽക്കുന്നു.

നാട്ടിൻപുറത്തെ പത്തുപന്ത്രണ്ടു വയസു പ്രായമുള്ള കുറച്ചു കുട്ടികളുടെ ഒരു കളിസംഘം. ഒരു ദിവസം അവരുടെ കളിസ്‌ഥലം മുതിർന്ന പയ്യന്മാർ കൈയേറുന്നു. പുതിയസ്‌ഥലത്തിനുവേണ്ടി കുട്ടിസംഘം അന്വേഷണം തുടങ്ങുന്നു. കുറച്ചപ്പുറത്തായി കൊയ്ത്തുകഴിഞ്ഞ ഒരു പാടം കണ്ടെത്തുന്നു. തുടർന്നുണ്ടാക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ17മുയ2.ഷുഴ മഹശഴി=ഹലളേ>