Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Cinema |


ഗൗരി: ചായില്യം പടർന്നിറങ്ങിയവൾ
<യ> സൂപ്പർ ക്യാരക്ടർ

തെയ്യത്തിനു നൽ കുന്ന മുഖമെഴുത്താണ് ചായില്യം. ആ ചുവന്ന മഷിക്കൂട്ട് പടർന്നത് ഗൗരിയുടെ മുഖത്തായിരുന്നില്ല, ജീവിതത്തിലായിരുന്നു. അവളുടെ ജീവിതവും പ്രതീക്ഷകളും സ്വപ്നങ്ങളും ആ ചുവപ്പിൽ ചോരപോൽ പറ്റിപ്പിടിച്ചിരുന്നു. ജീവിതം തീർത്ത കളിക്കളത്തിൽ ഒരു ആട്ടക്കാരിയുടെ വേഷത്തിൽ മാത്രം പകച്ചു നിൽക്കുകയാണ് ഗൗരി. അനാഥമാക്കി മരണത്തിൽ ഒളിച്ച ഭർത്താവിനെയും നിഷ്കളങ്ക ബാല്യത്തിനെ നെഞ്ചോടു ചേർക്കേണ്ട മകനെയും മാറ്റി നിർത്തി മറ്റാരാലോ ഹോമിച്ച തീക്കളത്തിൽ തെയ്യം കെട്ടി ആടാൻ വിധിക്കപ്പെട്ടവൾ. ഒടുവിൽ ചായില്യത്തിന്റെ ചുവപ്പിൽ ജീവിതത്തെ ധൈര്യത്തോടെ നേരിട്ടവൾ, ഗൗരി.

പ്രാകൃതമായ ആചാരത്തിന്റെയും നിയതിയുടേയും മുന്നിൽ ജീവിതത്തിൽ വേഷം ആടേണ്ടി വന്നിരിക്കുന്നു ഗൗരിക്ക്. തെയ്യം കളിക്കാരനെ പ്രണയിച്ചതും സുന്ദര ജീവിതം പ്രതീക്ഷിച്ച് അവനോടൊപ്പം ഇറങ്ങിത്തിരിച്ചതും തെറ്റായിരുന്നോ? ഭർത്താവിന്റെ അകാല നിര്യാണത്തിൽ ജീവിതം തീർന്നെന്നു വിധിയെഴുതിയപ്പോഴും പ്രതീ ക്ഷ മകനിലായിരുന്നു. ജാതി– സമുദായ മേൽക്കോയ്മയുടെ പടിവാതിൽ കടന്നു സ്വജനങ്ങളാരും സഹായത്തിനെത്തിയില്ല. അവിടെ നിന്നുമാണു ഗൗരിയെ ഭർതൃപിതാവ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്. ആഘാതം പോൽ സ്വശരീരവും അവളെ പരീക്ഷിച്ചപ്പോൾ വീണുപോയി. മനസിന്റെ താളം തെന്നിമാറിയ നിമിഷത്തിലെ കർമങ്ങൾ അവളെ ദേവതയാക്കി മാറ്റി. ദൈവത്തിന്റെ പ്രതിരൂപമായി ലോകം അവളെ ചിത്രീകരിച്ചു. ആർത്തവ രക്‌തവും വറ്റിയുണങ്ങിയ ആ ശരീരത്തിൽ തെയ്യം കെട്ടുകയല്ലാതെ മറ്റൊരു മാർഗവും മുന്നിലില്ലായിരുന്നു. അപ്പോഴും അവൾ ലോകത്തോടു ചോദിച്ചു, എന്റെ ജീവിതം തീരുമാനിക്കുവാൻ എനിക്കവകാശമില്ലേ?

മനോജ് കാന സംവിധാനം ചെയ്തു 2014ൽ പുറത്തിറങ്ങിയ ചായില്യം സിനിമയിലെ കേന്ദ്രകഥാപാത്രമായിരുന്നു ഗൗരി. അനുമോൾ എന്ന പ്രതിഭയിൽ ഗൗരി നാട്യമികവോടെ പകർന്നാടിയപ്പോൾ ചിത്രം സംസ്‌ഥാന– ദേശീയ ശ്രദ്ധ നേടി രാജ്യാന്തര മേളകൾ കീഴടക്കിയിരുന്നു.

ഉപാസിക്കുന്ന ദേവിയുടെ ശക്‌തി ശരീരത്തിൽ ആവാഹിക്കുന്നത് അതിജീവനത്തിന്റെ നാളുകളിലാണ്. കിടപ്പാടം പോലും അന്യമാകുന്നിടത്തു പ്രതികരിച്ചപ്പോൾ ലോകത്തിനു മുന്നിലതു ദേവിയുടെ കോലം തുള്ളലായിത്തീർന്നു. ആരാണിവിടെ തെറ്റുകാർ, കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളോ? തച്ചുടയ്ക്കാനാവാത്തവിധം മൂല്യച്യുതി സംഭവിച്ച മാനവ സംസ്കാരമോ? അതോ ആർത്തവ രക്‌തം പോലും പിൻവാങ്ങിയ അവളുടെ ശരീരമോ? വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേത്രത്തിലെ തെയ്യം കളി ഗൗരിയിലൂടെ പുനർജനിക്കണം. ആ നിയോഗം അവൾക്കതിന്നു പ്രാർത്ഥനയാണ്, ജീവിതം തിരിച്ചു പിടിക്കാനായുള്ള സമർപ്പണം.

വൈദ്യനായ ഭർതൃപിതാവിന്റെ ചികിത്സയും തെയ്യം കളിക്കായി ലോകത്തിനു മുന്നിൽ മറകെട്ടിത്തീർത്ത നാലു ചുരുകൾക്കുള്ളിലെ വ്രതശുദ്ധിയുടെ നാളുകളും ഗൗരിയുടെ സ്ത്രീത്വത്തെ തിരിച്ചറിയാനുള്ള അവസരമായിരുന്നു. ഭീരുത്വത്തിനെ ഊട്ടി ഉറപ്പിക്കുവാനായി അവൾക്കു മുന്നിൽ അപ്പോഴും ആൾദൈവങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. കടിഞ്ഞൂൽ പുത്രനെപോലും കാണാനാവാത്തവിധം ലോ കം തീർത്ത വേലിക്കുള്ളിൽ ഹൃദയം തേങ്ങിയപ്പോൾ ഓർമകൾ മാത്രമായിരുന്നു കൂട്ടിന്. അപ്പോഴേക്കും തെയ്യത്തിനുള്ള പാഠങ്ങൾ സ്വായത്തമാക്കിയിരുന്നു. ഇനി എണ്ണപ്പെട്ട നാളുകളാണ്. തെയ്യത്തിന്റെ ചായില്യം അണിഞ്ഞേതീരു. അനുഭവങ്ങളും ആർജവങ്ങളും തീർത്ത മനോധൈര്യവും ഋതുമതിപോൽ ആർത്തവരക്‌തം തീർത്ത രക്‌തക്കളങ്ങളും അവിടെ നിന്നും വീണ്ടും അവളെ സ്വപ്നം കാണാൻ പഠിപ്പിച്ചു. ജീവിതം തിരിച്ചു പിടിക്കാൻ പ്രേരിപ്പിച്ചു.

ആ രക്‌തക്കറ പടർന്നിറങ്ങിയത് അവളുടെ ഉൾത്തടങ്ങളിലേക്കായിരുന്നു. സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ നിമിഷത്തിൽ ആയുധത്തെ അവൾ കയ്യിലെടുക്കാനും തുനിയുന്നു. വിധിക്കപ്പെട്ട കർത്തവ്യത്തിനിടയിൽ ചികിത്സയുടെ ഫലം മകളുടെ ശരീരത്തിൽ കടാക്ഷിക്കുമ്പോൾ പിതാവിനു മൗനമാകേണ്ടി വരുന്നതും അവൾ കണ്ടു. തളം കെട്ടിയ രക്‌തത്തിന്റെ കറുപ്പുപോൽ രാത്രി പടർന്നിറങ്ങിയ ഒരു നിമിഷത്തിൽ മകനെയും നെഞ്ചോടു ചേർത്തു തോണിതുഴഞ്ഞു ഗൗരി പോകുന്നത് പുതിയ ജീവിതത്തിലേക്കാണ്. ജീവിതം പടവെട്ടിപ്പിടിച്ചെടുക്കുന്ന പെണ്മയുടെ ഭാവങ്ങൾക്കു ചായില്യത്തിന്റെ ചുവപ്പു നിറമാണ് യോജിക്കുന്നത്. നിസഹായതയിൽ നിന്നും ജീവിതം നേടിയെടുക്കുന്ന ഗൗരിയിൽ ചായില്യം വ്യത്യസ്തങ്ങളായ പരിണാമങ്ങളെയാണ് സൃഷ്ടിച്ചത്. രക്‌തത്തിന്റെയും ജീവിതത്തിന്റെയും വിപ്ലവത്തിന്റെയും ചുവപ്പു പാതയിൽ ചവുട്ടി ഗൗരിയും മകനും പുതുജീവിതത്തിലേക്ക് യാത്രയാവുകയാണ്. ചായില്യക്കൂട്ട് നിറവർണങ്ങൾ ചാർത്തിയ മനസുമായി...

തയാറാക്കിയത്: <യ> അനൂപ് ശങ്കർ

ജൂഡിനു ചിലതു പറയാനുണ്ട്
ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതിയും സംസ്‌ഥാന പുരസ്കാരവും നേടിയ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സംവിധാനത്തിനൊപ്പം അഭിനയത്തിലേക്കും തന്റെ ശ്രദ്ധ
ജനകീയൻ
തോൽപ്പിക്കാം എന്ന മോഹം കൊണ്ടു വരുകയല്ല, ജീവിക്കാൻ വേണ്ടി വരുകയാ... ബിജു മേനോൻ ചിത്രം സ്വർണക്കടുവയ്ക്ക് സോഷ്യൽ മീഡിയകളിൽ വന്ന പരസ്യ വാചകമായിരുന്നു
മലയാളം വിട്ട് മഞ്ജിമയും
കീർത്തി സുരേഷിനു ശേഷം മലയാളത്തിൽ നിന്നും മറ്റൊരു നായികകൂടി തമിഴിൽ ചുവടുറപ്പിക്കുന്നു. തമിഴകത്തിലെ പുത്തൻ നായികതാരമാണ് മഞ്ജിമ മോഹൻ. സംവിധായകൻ
തേരോട്ടം
ആസ്വാദക ലോകത്തെ അതിശയിപ്പിക്കുന്നിടത്താണ് ആരാധക പാത്രങ്ങൾ പിറന്നു വീഴുന്നത്. അഭ്രപാളിയിൽ ദൃശ്യവിരുന്നൊരുക്കുന്ന കലാരൂപത്തിനെ എന്നും ഇഷ്ടപ്പെട്ടിരുന്ന മലയാളികളുട...
മറുപടി
റഹ്മാനും ഭാമയും പങ്കെടുക്കുന്ന ഒരു ഗാനരംഗം ഇക്കഴിഞ്ഞ ദിവസം വയനാട്ടിലെ മേപ്പാട്ടിയിലെ ഒരു പള്ളിയിലും ഒരു ബംഗ്ലാവിലും തേയിലത്തോട്ടങ്ങളിലുമായി ചിത്രീകരിച്ചു.
ഒരേ മുഖം
എൺപതുകളുടെ കാമ്പസ് പശ്ചാത്തലത്തിൽ നർമത്തിനും എന്റർടെയ്ൻമെന്റിനും പ്രാധാന്യം നൽകി കലാലയ ജീവിതവും അതിനുശേഷമുള്ള യാഥാർഥ്യവും തമ്മിലുള്ള ബന്ധത്തിന്റെ...
ഹദിയ
നിഷാൻ, അമീർ നിയാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണി പ്രണവം സംവിധാനംചെയ്യുന്ന ഹദിയ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. എത്തിക്കൽ എന്റർടെയ്ൻമെന്റ്
പൂങ്കുയിൽ പാട്ടുനിർത്തുന്നു
മലയാള ചലച്ചിത്രഗാന ശാഖയാകുന്ന പൂമരം ജാനകിയമ്മ പാട്ടുനിർത്തിയാൽ ഉണങ്ങിപ്പോകുകയില്ല. ആ മരം പൂമരമായതിൽ മലയാളിയല്ലാത്ത എസ്. ജാനകി നൽകിയ സംഭാവനകൾ വളരെ വലുതാണ്.
കണ്ണുനീർ ശീലമായ സാവിത്രി
മോഹങ്ങൾ തനിക്കു വിധിച്ചിട്ടില്ലെന്നു സ്വയം പഴിച്ചവളാണ് സാവിത്രി. അവളുടെ ജീവിതത്തിനു മുകളിൽ അധികാരത്തിന്റെ, ആണത്വത്തിന്റെ തന്ത്രങ്ങൾ കരിനിഴൽ വീഴ്ത്തിയപ്പോൾ
ഞാൻ കമാലിനി
പുലിമുരുകൻ തരംഗമായി തുടരുമ്പോൾ ചിത്രത്തിലെ നായിക കമാലിനി മുഖർജിയേയും മലയാളികൾ സ്വീകരിച്ചു കഴിഞ്ഞു. മോഹൻലാലിനൊപ്പം മൈന എന്ന കഥാപാത്രമായി ആടിത്തകർത്ത
പുലിമുരുകൻ പണ്ടേ മനസിലുണ്ടായിരുന്നു: ഉദയകൃഷ്ണ
പുലിമുരുകന്റെ തേരോട്ടം തിയറ്ററുകളിൽ തീർക്കുന്ന അലയൊലികൾ മലയാള സിനിമയുടെ ചരിത്രത്തിലേക്കാണ് ഇടം പിടിക്കുന്നത്. ദിഗ്വിജയം തീർത്തു ചിത്രം മുന്നേറുമ്പോൾ അതിന്റെ വിജ...
തൃശിവപേരൂർ ക്ലിപ്തം
പ്രേക്ഷകർക്ക് ഏറെ കൗതുകകരമായ നിരവധി സംഭവങ്ങളുമായി അണിഞ്ഞൊരുങ്ങുന്ന പുതിയ ചിത്രമാണ് തൃശിവപേരൂർ ക്ലിപ്തം. നവാഗതനായ രതീഷ് കുമാർ ഈ ചിത്രം സംവിധാനംചെയ്യുന്നു.
ടോക്സ് വിത്ത് അനുപമ
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായി നിൽക്കുന്ന വ്യക്‌തിയാണ് ഞാൻ. അതിൽ നിറയെ വിമർശനങ്ങളാണ് വരുന്നത്. അതൊന്നും ഞാൻ കാര്യമാക്കാനേ പോകാറില്ല. ആദ്യമൊക്കെ
ഷാജികുമാർ (കാമറ സ്ലോട്ട്)
കാമറയിൽ വിസ്മയങ്ങൾ കാഴ്ചവച്ച ഷാജികുമാറിന്റെ നൈപുണ്യം മലയാളി പ്രേക്ഷകർ ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞിരിക്കുന്നു;
ഹൃദയം തുറന്ന് ഇല്യാന
വിശാലമായ കാഴ്ചാനുഭവം തേടുന്നവരാണ് മലയാള സിനിമാ പ്രേക്ഷകർ. തന്റെ ആകാര ഭംഗികൊണ്ടും അഭിനയ പ്രതിഭ കൊണ്ടും മലയാളി പ്രേക്ഷകരുടേയും ശ്രദ്ധ നേടിയ താരമാണ് ഇല്യാന ഡിക്രൂ...
ജിംഷി ഖാലിദ് (കാമറ സ്ലോട്ട്)
പുതിയ കാലത്തിന്റെ സിനിമാക്കാഴ്ചകൾക്കിടയിലേക്ക് ലളിതസുന്ദരമായ ഒരു കൊച്ചുസിനിമയുമായി നവാഗത സംവിധായകനായ ഖാലിദ് റഹ്മാൻ കടന്നുവന്നു; ചിത്രം അനുരാഗ കരിക്കിൻവെള്ളം.
കുട്ടികളുണ്ട് സൂക്ഷിക്കുക
അനൂപ് മേനോൻ, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കലവൂർ രവികുമാർ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ജീവിതത്തിന്റെ ഗൗരവം...
മലയാളത്തിന്റെ കാവ്യാഞ്ജലി
നായക– നായികമാരേക്കാൾ പ്രേക്ഷകന്റെ മനസിൽ വേഗത്തിൽ ഇടം പിടിക്കുന്നവരാണ് ഒപ്പമെത്തുന്ന താരങ്ങൾ. അവരിൽ സ്വഭാവ നടിമാരായി എത്തി മലയാളികളുടെ മനം കവർന്ന പ്രതിഭകളിൽ
കളിയിലും കാര്യത്തിലും ക്യാപ്റ്റൻ ജോപ്പൻ
മലയാളി പ്രേക്ഷകന്റെ സിനിമാ ആസ്വാദനത്തിൽ ചില കഥാപാത്രങ്ങൾ എന്നും ഒളിമങ്ങാതെ നിലനിൽക്കും. മമ്മൂട്ടിയിൽ നിന്നും നിരവധി പാത്രസൃഷ്ടികൾ മലയാളികൾ അനുഭവിച്ചറിഞ്ഞിട്ടുണ...
പുലി വേട്ട
‘ശത്രു.. അതു പുലിയായാലും മനുഷ്യനായാലും അതിന്റെ മടയിൽ പോയി കൊല്ലണം’ പുലിമുരുകന്റെ പടയോട്ടത്തിന്റെ ശംഖൊലി നാദം മുഴങ്ങുന്നത് അവിടെ നിന്നുമാണ്. പിന്നീടു പുലി
കട്ടപ്പനയിലെ ഋത്വിക് റോഷൻ
കട്ടപ്പനയിലെ ഒരു സാധാരണ ഗ്രാമം. നാട്ടിലെ സാധാരണ തൊഴിലാളിയായ സുരേന്ദ്രന്റെ മകൻ കിച്ചു ആ നാട്ടിലെ ഏവർക്കും പ്രിയപ്പെട്ടവനാണ്. അതിനു പ്രധാന കാരണം കിച്ചു സിനിമയിൽ
സിദ്ധിഖിന്റെ ഫുക്രി
സിദ്ധിഖ് വീണ്ടും കടന്നുവരുകയാണ്; ഫുക്രി എന്ന ചിത്രത്തിലൂടെ. എന്നും ഹിറ്റുകൾ സമ്മാനിച്ചുപോരുന്ന സിദ്ധിഖ് ഇക്കുറി നിർമാണരംഗത്തേക്കുകൂടി കടന്നുവന്നുകൊണ്ടാണ് ഫുക്രി...
സിനിമ ഒരു പന്തയക്കുതിര പോലെ: ദിലീപ്
ജനപ്രിയ നായകൻ എന്നു ദിലീപിനെ വിശേഷിപ്പിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വിശേഷണത്തിൽ പുതുമയില്ലെങ്കിലും പേര് അന്വർത്ഥമാക്കും വിധമാണ് ഈ നടന്റെ കരിയർ ഗ്രാഫ് മുന്...
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
വൻ വിജയം നേടിയ വെള്ളിമൂങ്ങയ്ക്കുശേഷം സംവിധായകൻ ജിബു ജേക്കബിന്റെ പുതിയ ചിത്രം മോഹൻലാലിനെ നായകനാക്കിയാണെന്നന്നുള്ള വാർത്തകൾ പ്രേക്ഷകർ ആവേശത്തോടെയാണു സ്വീകരിച്ചത്....
നിപുണൻ
മോഹൻലാലിന്റെ പെരുച്ചാഴി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ വൈദ്യനാഥൻ സംവിധാനംചെയ്യുന്ന തമിഴ് ചിത്രമാണ് നിപുണൻ. കന്നടയിൽ വിസ്മയ എന്ന പേരിലും ഒരേ സമയം നിർമിക്കുന...
ദിലീപ് * 25
മലയാള സിനിമാ ആസ്വാദനത്തിൽ ജനകീയമായൊരു പാതയിലൂടെ എന്നും സഞ്ചരിക്കുന്ന താരമാണ് ദിലീപ്. മലയാളികളുടെ മനസ് ഇത്രത്തോളം തൊട്ടറിഞ്ഞ മറ്റൊരു താരം മലയാളത്തിലുണ്ടോ
സ്നേഹപൂർവം പ്രിയങ്ക
പ്രിയങ്ക നായർ നിറഞ്ഞ സന്തോഷത്തിലാണ്. അടുത്തിടെ പുറത്തിറങ്ങിയ രഞ്ജിത് ചിത്രമായ ലീലയിലെ സി.കെ ബിന്ദു എന്ന കഥാപാത്രം പ്രിയങ്കയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു.
നായികാ വസന്തം
മലയാള സിനിമയുടെ വിശാലമായ കളിമുറ്റത്ത് പയറ്റിത്തെളിഞ്ഞവരാണ് നമ്മുടെ മനസിന്റെ നായികാ സങ്കൽപങ്ങൾ. ഇന്നലെകളിൽ ആ ഇഷ്ടം നേടിയ ഒരുപിടി അനുഗ്രഹീത കലാകാരികൾ നമുക്കുണ്ടായ...
സണ്ണി ജോസഫ് (കാമറ സ്ലോട്ട്)
ലോകപ്രശസ്തിയാർജിച്ച മലയാള ചിത്രം പിറവിയുടെ ഛായാഗ്രാഹകൻ എന്ന നിലയിലാണ് സണ്ണി ജോസഫ് ചലച്ചിത്രലോകത്ത് ശ്രദ്ധേയനാകുന്നത്. ഛായാഗ്രാഹകനായ ഷാജി എൻ. കരുണിന്റെ അസിസ്റ്റ...
മരുഭൂമികൾ
ഒടുവിൽ സ്വന്തം ഗ്രാമത്തിൽനിന്നും ജോലിതേടി പുതിയ ജീവിതം സ്വപ്നംകണ്ട് ഗോപൻ ഗൾഫിലേക്കു പറന്നു. ഒറ്റയ്ക്കായിരുന്നില്ല, കൂടെ അനിലും ബിജുവുമുണ്ടായിരുന്നു. ഇവർ ചെറുപ്പ...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.