ഹോളിവുഡ്: നിരാശപ്പെടുത്തി 2016, പ്രതീക്ഷ നൽകി 2017
ഹോളിവുഡ്: നിരാശപ്പെടുത്തി 2016, പ്രതീക്ഷ നൽകി 2017
Friday, January 13, 2017 6:53 AM IST
വിജയചിത്രങ്ങൾ

ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ

ഡിസ്നി സ്റ്റുഡിയോയുടെ പോയ വർഷത്തെ ബിഗ് ബജറ്റ് പടമായിരുന്നു മാർവെൽ കോമിക്സ് സൂപ്പർഹീറോ പരമ്പരയിലെ ‘ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ.’ ഇതു തന്നെയാണ് ഹോളിവുഡിലെ മികച്ച 10 ചിത്രങ്ങളിൽ ഒന്നാമതായി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അന്തോണി റുസോ, ജോ റുസോ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ സംവിധാനം. ക്യാപ്റ്റനൊപ്പം അയൺമാനും ഒന്നിച്ചു എന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ക്യാപ്റ്റൻ അമേരിക്ക സീരിസിലെ മൂന്നാമത്തെ ചിത്രമാണ് ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ. ക്രിസ് ഇവാൻസ്, റോബർട്ട് ഡൗണി, സ്കാർലറ്റ് ജൊഹാൻസൺ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങൾ

ഫൈൻഡിംഗ് ഡോറി

ആൻഡ്രൂ സ്റ്റാന്റൺ സംവിധാനം ചെയ്ത ഫൈൻഡിംഗ് ഡോറിയും മികച്ച വിജയം സ്വന്തമാക്കി. എലൻ ഡിജെനറിസ്, ആൽബർട്ട് ബ്രൂക്ക്സ്, ഹൈഡൻ റോളൻസ്, ഡയാൻ കീറ്റൺ, യൂജിനി ലെവി എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തോമസ് ന്യൂമാനാണ് ചിത്രത്തിന്റെ സംഗീതം. തിരക്കഥാകൃത്തുക്കൾ തന്നെയാണ് ചിത്രത്തിന് ശബ്ദം കൊടുക്കുന്നത്. ആനിമേറ്റഡ് കോമഡി സാഹസിക സിനിമയാണ് ഒരുക്കിയത്. വാൾട്ട് ഡിസ്നി പിക്ചേഴ്സാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. 2003ൽ ഫൈൻഡിംഗ് നെമോ എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ചിത്രം. ഹോളിവുഡിലെ 20 തോളം താരങ്ങളാണ് ആനിമേഷൻ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നത്.

സൂട്ടോപ്യയ

വാൾട്ട് ഡിസ്നി പിക്ചേഴ്സിന്റെ 55–ാമത്തെ ആനിമേഷൻ ചിത്രമായ സൂട്ടോപ്യയക്കാണ് മൂന്നാം സ്‌ഥാനം. ബൈറോണ്ഡ ഹവാർഡ്, റിച്ച് മൂർ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. പൂർണമായും ത്രീഡിയിലായിരുന്നു ചിത്രം. ജാർഡ് ബുഷും, ഫിൽ ജോൺസ്റ്റോണും ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഗിനിഫർ ഗുഡ്വിൻ, ജാസൺ ബാറ്റ്മാൻ, കാത്ത് സൗസി, ഷക്കീറ, ഇഡ്രിസ് എൽബ, ജെ.കെ. സിമൺ എന്നിവരായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്.

ജംഗിൾ ബുക്ക്

അയൺ മാൻ ഒരുക്കിയ ജോൺ ഫേവ്രോ സംവിധാനം ചെയ്ത ജംഗിൾ ബുക്ക് പ്രേക്ഷകർ മികച്ച രീതിയിലാണ് സ്വീകരിച്ചത്. 1967 ൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രത്തിന്റെ റിമേക്കായിരുന്നു ജംഗിൾ ബുക്ക് 3ഡി. സംസാരിക്കുന്ന ചെന്നായയും കടുവയും കരടിയും നിറയുന്ന അത്ഭുതലോകമായിരുന്നു ജംഗിൾ ബുക്ക്. കൊടുംകാട്ടിൽ അകപ്പെട്ട് പോകുന്ന മൗഗ്ലിയെന്ന് കുഞ്ഞിന്റെ കഥയാണ് ജംഗിൾബുക്ക്. ചെന്നായ്കൂട്ടമാണ് ഭക്ഷവും സ്നേഹവും നൽകി ആ കുഞ്ഞിനെ വളർത്തിയത്. കാട്ടിലെ നിയമവും വേട്ടയാടലും പഠിച്ചു. മൃഗങ്ങളുടെ പോരാട്ടത്തിന്റെയും പകയുടെയും കഥ പറയുകയായിരുന്നു ജംഗിൾബുക്ക്. ഇന്ത്യയിലെ കാടുകളായിരുന്നു പശ്ചാത്തലം.

ദി സീക്രെട്ട് ലൈഫ് ഓഫ് പെറ്റ്സ്

ക്രിസ് റെനാഡും യാരോ ചെനിയും സംവിധാനം ചെയ്ത ദി സീക്രെട്ട് ലൈഫ് ഓഫ് പെറ്റ്സ് ആദ്യ പത്തു ചിത്രങ്ങളിൽ അഞ്ചാംസ്‌ഥാനത്ത് ഇടംനേടി. ബ്രിയാൻ ലേഞ്ച്, സിൻകോ പോൾ, കെൻ ഡൗറിയോ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സി.കെ. ലൂയിസ്, എറിക് സ്റ്റോൺ സ്ട്രീറ്റ്, കെവിൻ ഹാർട്ട്, സ്റ്റീവ് കൂഗൻ, എലി കെംപർ, ബോബി മൊയിൻഹാൻ, ലേയ്ക്ക് ബെൽ, ഡാനാ കാർവി, ഹനിബാൽ, ജെനി സ്ളേറ്റ് എന്നിവരായിരുന്നു. അഭിനേതാക്കൾ. യൂണിവേഴ്സൽ പിക്ചറാണ് ചിത്രം വിതരണത്തിന് എത്തിച്ചത്.

ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ

ഹോളിവുഡിലെ ബ്രഹ്മാണ്ഡചിത്രമായ ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാനും ഹോളിവുഡിൽ മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. മാൻ വേഴ്സസ് ഗോഡ് എന്നാണ് ഈ സിനിമയെ ആരാധകർ വിശേഷിപ്പിക്കുന്നത്. സ്നാക്ക് സ്നൈഡർ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ക്രിസ് ടെറിയോയാണ്.സ്നാക്ക് സ്നൈഡർ, ഡേവിഡ് എസ്. ഗോയർ എന്നിവരുടേതായിരുന്നു ചിത്രത്തിന്റെ കഥ. ഡിസി കോമിക്സ് കഥപാത്രങ്ങളെ ആസ്പദമാക്കിയായിരുന്നു സിനിമ.


സൂയിസൈഡ് സ്ക്വാഡ്

ഡേവിഡ് അയർ സംവിധാനം ചെയ്ത സൂയിസൈഡ് സ്ക്വാഡും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.സംവിധായകൻ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.ജോൺ ഓസ്റ്ററൻഡർ എഴുതിയ സൂയിസൈഡ് സ്ക്വാഡ് എന്ന നോവലാണ് ചിത്രത്തിന്റെ കഥ. വിൽ സ്മിത്ത്, ജാർഡ് ലെറ്റോ, മാർഗോട്ട് റോബി, വയോള ഡേവീസ്, ജെയ് കോർട്ടിനി, ജേ ഹെർണാണ്ടസ്, സ്കോട്ട് ഈസ്റ്റ് വുഡ് എന്നിവരായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്.

ഡോക്ടർ സ്ട്രെയ്ഞ്ച്


മാർവൽ കോമിക്സിന്റെ ഏറ്റവും പുതിയ സൂപ്പർഹീറോ ചിത്രമായ ഡോക്ടർ സ്ട്രെയ്ഞ്ചും സൂപ്പർ ഹിറ്റായി ഹോളിവുഡിൽ ഇടംനേടി. ചിത്രത്തിന്റെ സംവിധാനം. സ്കോട്ട് ഡെറിക്സണനായിരുന്നു. മബെനഡിക്ട് കുംബെർബച്ച് ആയിരുന്നു ഡോ. സ്ട്രെയ്ഞ്ച് ആയി എത്തിയിരുന്നത്. റെയ്ച്ചൽ, മൈക്കൽ സ്റ്റൾബർഗ്, ടിൽഡ എന്നിവരായിരുന്നു മറ്റുതാരങ്ങൾ.

ചില പരാജയ ചിത്രങ്ങൾ

മിസ് കണ്ടക്ട്

ഷിൻട്രാ ഷിമോൻസവാ സംവിധാനം ചെയ്ത മിസ് കണ്ടക്ടും പ്രേക്ഷകരെ നിരാശപ്പെടുത്തി. ആദം മാസൺ, സൈമൺ ബോയിസ് എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ജോഷ് ഡുഹാമെൽ, ആലീസ് ഈവ്സ, മാലിൻ അകേർമാൻ, ജൂലിയ, ഗ്ലെൻ പവൽ, അൽ പസിനോ, അന്തോനി ഹോപ്കിൻസ്, ഗ്രഗോറി അലൻ വില്യംസ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്. കഥയില്ലായ്മ തന്നെയായിരുന്നു ചിത്രത്തിന്റെ പോരായ്മ.

ഓൾ റോഡ്സ് ലീഡ് ടൂ റോം

റൊമാന്റിക് കോമഡി ചിത്രമായ വന്ന ഓൾ റോഡ്സ് ലീഡ് ടൂ റോം പ്രേക്ഷകരിൽ ചലനം സൃഷ്്ടിച്ചില്ല. ഇലാ ലെംഹാഗൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ജോഷ്്, സിൻഡി എന്നിവരുടെ തിരക്കഥയിൽ സാറ ജെസീക്ക പാർക്കർ, റൗൾ ബോവാ, റോസി ഡേ, ക്ലൗഡിയ കാർഡിനാൾ, പാസ് വേഗ എന്നിവരായിരുന്നു അഭിനയിച്ചത്.

ദി ചോയിസ്

റൊമാന്റിക് ത്രില്ലറായ ദി ചോയിസ് പരാജയമായിരുന്നു. റോസ് കാറ്റ്സായിരുന്നു ചിത്രത്തിന്റെ സംവിധാനം. ബ്രിയാൻ സിപായിരുന്ന ചിത്രത്തിന്റെ തിരക്കഥ. പൂർണമായും റൊമാന്റിക് കോമഡി ത്രില്ലറിൽ അണിയിച്ചൊരുക്കിയ ചിത്രം പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞില്ല. ബെഞ്ചമിൻ വാക്കർ, തെരേസ പാൽമർ, മാഗി ഗ്രെയിസ്, ടോം വെല്ലിംഗ്, ടോം വിൽക്കിൻസൺ, നോറി വിക്ടോറിയ എന്നിവരായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. നിക്കോളാസ് സ്പാർക്ക്സിന്റെ ദി ചോയിസ് എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രത്തിന്റെ കഥ.

ഗോഡ്സ് നോട്ട് ഡെഡ്–2

ഏറെ പ്രതീക്ഷയോടെ തീയേറ്ററിൽ എത്തിയ ഹരോൾഡ് ക്രോങ്ക് സംവിധാനം ചെയ്ത ഗോഡ്സ് നോട്ട് ഡെഡ് 2 എന്ന ചിത്രവും പ്രേക്ഷകർക്ക് നിരാശയാണ് നല്കിയത്. ചുക്ക് കോൺസെൽമാൻ, കാരി സോളമൻ എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥ. മെലീസ ജോൻ ഹാർട്ട്, ജെസി മെറ്റ്കാൽഫ്, ഫ്രഡ് തോംപ്സൺ, റോബിൻ ഗിവൻസ്, സാഡി റോബർട്സൺ, ഡേവിഡ് എ.ആർ. വൈറ്റ് എന്നിവരായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത്.

ഡെമോളിഷൻ

ബ്രിയാൻ സിപ്പിന്റെ തിരക്കഥയിൽ ജീൻ മാർക്ക് വല്ലി സംവിധാനം ചെയ്ത ഡെമോളിഷനും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. 2015 ൽ നടന്ന മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നുവെങ്കിലും തീയേറ്ററിൽ പരാജയമായിരുന്നു. ജെയിക്ക്, നയോമി വാട്സ്, ക്രിസ് കൂപ്പർ, ഹീതർ ലിൻഡ്, ജൂദാ ലെവിസ് എന്നിവരായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്.

തയാറാക്കിയത്: റെനിഷ് മാത്യു