സാം വാൾട്ടണ്‍: റീട്ടെയിൽ ബിസിനസിന്‍റെ കുലപതി
സാം വാൾട്ടണ്‍: റീട്ടെയിൽ ബിസിനസിന്‍റെ കുലപതി
Tuesday, April 4, 2017 4:35 AM IST
കച്ചവടത്തിൽ അഭിരുചിയുള്ള ഒരാൾക്ക് എത്തിപ്പെടാവുന്ന ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ആൾ ആരെന്ന ചോദിച്ചാൽ എല്ലാവർക്കും ഒരുത്തരമേ കാണൂ. സാം വാൾട്ടണ്‍. പ്രശസ്തമായ വാൾമാർട്ടിെൻറ സ്ഥാപകൻ. നാട്ടിൻപുറങ്ങളിൽ നാം പലചരക്കുകട എന്ന് പറയുന്ന ഏർപ്പാടിന് ആദ്യമായി ഇത്ര വലിയൊരു വ്യാഖ്യാനം നൽകിയത് സാം വാൾട്ടണ്‍ ആണ്. ഹൈപ്പർ മാർക്കറ്റ്, ഡിപ്പാർട്ട്മെൻറ് സ്റ്റോർ, ഗ്രോസറി സ്റ്റോർ എന്നിവയുടെ ശൃംഖലയിലൂടെ പലചരക്കുകച്ചവടത്തിന് പുതു രൂപം നൽകിയത് സാം വാൾട്ടണ്‍ ആണ്.

അമേരിക്കയിലെ ഒക്കല്ഹാമ സ്റ്റേറ്റിലെ കിംഗ് ഫിഷർ നഗരത്തിലാണ് വാൾെൻറ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ബാലൻ പക്ഷേ, ജീവിതത്തിൽ തോറ്റു കൊടുക്കാൻ തയാറില്ലായിരുന്നു. സഹായം നൽകിയ ബന്ധുക്കൾക്ക് അത്യാവശ്യം ജീവിച്ചു പോകാവുന്ന സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും മറ്റൊരാളെ ആശ്രയിച്ച് കഴിയാൻ അവൻ ഇഷ്ടപ്പെട്ടില്ല. വരുമാനത്തിന് വേണ്ടി ചെറുപ്പത്തിൽ വാൾട്ടണ്‍ ചെയ്യാത്ത ജോലികളില്ല. വീിലെ പശുവിനെ കറന്നു കിട്ടുന്ന പാൽ സമീപത്തുള്ള വീടുകളിൽ കൊണ്ട് ചെന്ന് കൊടുക്കും. ടൗണിലെ വീടുകളിൽ പത്രം ഇടാൻ പോയിട്ടുണ്ട്. ജീവിതം അത്ര പ്രയാസകരമായിരുന്നു കൊച്ചു വാൾട്ടണ്.

പഠനത്തിലുള്ള സാമർഥ്യത്തെക്കാൾ മറ്റു പല കാര്യങ്ങളിലും വാൾട്ടണ്‍ സമർത്ഥനായിരുന്നു. സ്കൗട് പ്രസ്ഥാനത്തിൽ ചേർന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ വാൾട്ടണ്‍ ആണ്.

പഠന കാലത്ത് സ്കൂളിൽ എല്ലാവിധ പരിപാടികളിലും സജീവമായി പങ്കെടുക്കുമായിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്പോൾ ബഹുമുഖ പ്രതിഭയുള്ള വിദ്യാർത്ഥിയായി (ഢലൃമെശേഹല െേൗറലിേ) അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബിസിനസ് സ്റ്റോർ തുടങ്ങുന്നു

ബിരുദം നേടിയ ശേഷം അദ്ദേഹം മിലിട്ടറി സേവനത്തിന് പോയി. രണ്ടാം ലോകായുദ്ധത്തിൽ പങ്കെടുത്തു. 1945-ൽ മിലിട്ടറി സർവീസിൽ നിന്നു പരിഞ്ഞു. സ്വന്തമായ ബിസിനസ് എന്ന ആശയമായിരുന്നു മനസ്സിൽ. ന്യൂപോർട്ടിലെ ബെൻഫ്രാങ്ക്ളിൻ വെറൈറ്റി സ്റ്റോർ അദ്ദേഹം വിലയ്ക്ക് വാങ്ങി.

സ്വന്തമായി സ്വരൂപിച്ചതും ഭാര്യയുടെ പിതാവിൽ നിന്നു വായ്പ വാങ്ങിയ പണമായിരുന്നു മുതൽമുടക്ക്. അതായിരുന്നു വാൾട്ടെൻറ സ്റ്റോർ ബിസിനസിെൻറ തുടക്കം. ക്രമേണ ചെറുതും വലുതുമായ സ്റ്റോറുകൾ വിവിധ സ്ഥലങ്ങളിൽ തുറന്നു വാൾട്ടണ്‍ പുതിയൊരു ബിസിനസ് സംസ്കാരത്തിനു തുടക്കമിട്ടു.

അങ്ങനെ പത്ത് പതിനഞ്ചു കൊല്ലക്കാലം. ഇതിനോടകം റീട്ടെയിൽ ബിസിനസിെൻറ എല്ലാ ഉള്ളുകള്ളികളും സമർത്ഥനായ വാൾട്ടണ്‍ മനസ്സിലാക്കി. ബിസിനസിൽ ലാഭം എടുക്കുന്നതോടൊപ്പം കസ്റ്റമേഴ്സിന് ഉത്പന്നം വിലകുറച്ച് കൊടുക്കണമെന്ന് കൂടി വാൾട്ടണ്‍ ആഗ്രഹിച്ചു. ബെൻഫ്രാങ്ക്ലിൻ ഫ്രാഞ്ചൈസി ഏർപ്പാടിൽ അത് സാധ്യമാകില്ലെന്ന് തോന്നിയ വാൾട്ടണ്‍ സ്വന്തമായി സ്റ്റോർ എന്ന ആശയത്തിലെത്തി.

വാൾമാർട്ടിന്‍റെ പിറവി

1962 ജൂലൈ രണ്ട്. തിങ്കളാഴ്ച. അന്ന് റോജേഴ്സ് നഗരത്തിൽ ആദ്യത്തെ വാൾമാർട് സ്റ്റോർ തുറന്നു. റീട്ടെയിൽ ബിസിനസ് രംഗത്ത് ഒരു വിപ്ലവം ആയിരുന്നു അതെന്നു പിൽക്കാലത്ത് തെളിയിക്കപ്പെട്ടു. ദൈനംദിന ഗാർഹികാവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും വലിയതോതിൽ സംഭരിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി നൽകുന്നത് കൊണ്ട് ഉപഭോക്താക്കൾക്ക് ഗണ്യമായ വിലക്കുറവിൽ അത് നൽകാൻ കഴിയും എന്ന ആശയമാണ് സാം നടപ്പിലാക്കിയത്. മാത്രമല്ല, ഒട്ടെല്ലാ ഉത്പന്നങ്ങളും ഒരേ കൂരയ്ക്ക് കീഴിൽ ലഭിക്കുമെന്നുള്ളത് കൊണ്ട് സ്റ്റോറിലെ വില്പനയും വലിയ തോതിൽ കൂടും.


അറുപതുകളുടെ തുടക്കത്തിൽ ഇതൊരു പുതിയ ആശയമായിരുന്നു. നാട്ടിൻപുറങ്ങളിലെ ചെറിയ ചെറിയ കടകളിൽ നിന്ന് പർച്ചേസ് വലിയ ഡിപ്പാർട്ട്മെൻറ് സ്റ്റോറുകളിലേക്കു മാറി. അതോടെ വാൾമാർട്ടിനെ പോലെ വലിയ സ്റ്റോക്കുകൾ സൂക്ഷിക്കുന്ന സ്റ്റോറുകൾക്കു നല്ല കാലവും തുടങ്ങി. ഓരോ ദിവസവും കണ്ട് വാൾമാർട്ട് വളർന്നു.

2016 ഡിസംബറിലെ കണക്കുകൾ അനുസരിച്ച് ഇപ്പോൾ ലോകത്ത് 11666 വാൾമാർട്ട് സ്റ്റോറുകളുണ്ട്. ഇരുപത്തിമൂന്നു ലക്ഷത്തോളം ജീവനക്കാർ. പ്രതിവർഷം 50000 കോടി ഡോളറിെൻറ വിറ്റുവരവ്. ഏതൊരു സംരംഭവും ആഗ്രഹിക്കുന്ന സ്വപ്നസമാനമായ വളർച്ച.

സ്വപ്നങ്ങൾക്കു മേലെ പടുത്തുയർത്തിയ ജീവിതം

വലിയ സ്വപ്നങ്ങളാണ് വാൾട്ടണെ നയിച്ചത്. മാത്രമോ സ്വപനപദ്ധതികളൊക്കെ എത്ര വലുതായാലും അത് എത്ര ബുദ്ധിമുട്ടു സഹിച്ചും നടപ്പിലാക്കിയെടുക്കണമെന്നുള്ള വാശിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഓവർ ആക്റ്റീവ് ഡ്രീമർ (over active dreamer) എന്നാണ് വാൾണ്‍ സ്വയം വിശേഷിപ്പിക്കുന്നത്. സാം വാൾണ്‍ മെയ്ഡ് ഇൻ അമേരിക്ക മൈ സ്റ്റോറി (Made in America My Story) എന്ന ആ കഥയിൽ അദ്ദേഹം പറയുന്നുണ്ട്. തെൻറ എല്ലാ വിജയത്തിെൻറയും പിന്നിലുള്ളത് മത്സരബുദ്ധിയാണെന്ന് (If I had to single out one element in my life that has made a difference for me, it would be a passion to comp-ete). വാൾട്ടണെ അടുത്തറിയാവുന്നവരൊക്കെ ഈ സ്വഭാവത്തെക്കുറിച്ചാണ് ഓർക്കുന്നത്. സാം വാൾട്ടണ്‍ ബിസിനസ് ജീനിയസ് ഓഫ് വാൾമാർട് (Sam Walton Business Genius of Wallmart) എന്ന പുസ്തകത്തിൽ സാമിെൻറ മത്സര ബുദ്ധിയെക്കുറിച്ച് സാലി ലീ എടുത്ത് പറയുന്നുണ്ട്. ഏർപ്പെടുന്ന ഏതു പ്രവൃത്തിയും മത്സരബുദ്ധിയോടെ ചെയ്തു തീർക്കാൻ കാട്ടുന്ന വ്യഗ്രത സാമിെൻറ എല്ലാ വിജയങ്ങളുടെയും പിന്നിൽ കാണാം.

ജീവിത വിജയത്തിന് പിന്നിൽ

സംരംഭകത്വം, റിസ്ക്, കഠിനാധ്വാനം, എത്തിച്ചേരേണ്ടത് എവിടെയാണെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ബോധം, അവിടെ എത്താൻ എന്ത് വേണോ അത് ചെയ്യാനുള്ള വാശി ഇത്രയുമാണ് തന്നെ വിജയത്തിലെത്തിച്ചത് എന്ന് മൈ സ്റ്റോറിയിൽ സാം വാൾട്ടണ്‍ പറയുന്നു. എല്ലാവർക്കും മാതൃകയാക്കാവുന്ന നിരവധി ഗുണങ്ങൾ അദ്ദേഹത്തിലുണ്ടായിരുന്നു. തെരക്ക് പിടിച്ച ബിസിനസ് ജീവിതത്തിനിടയിലും കുടുംബത്തിനു വേണ്ടി സമയം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തെൻറ മരണത്തിനു ശേഷം കുടുംബങ്ങൾക്കാണ് വാൾമാർട്ടിലെ 51 ശതമാനം ഓഹരിയും അദ്ദേഹം നൽകിയിരിക്കുന്നത്.

പഠിക്കാനേറെയുണ്ട് സാം വാൾട്ടെൻറ ജീവിതത്തിൽ നിന്ന്. റീയ്ലെിംഗ് ബിസിനസ് എന്ന വിപ്ലവം സാമിെൻറ സംഭാവനയാണ്. ചാൾസ് ഫിഷ്മാൻ എഴുതിയ ദി വാൾമാർ് ഇഫക്ട് (The Walmart Effect) എന്ന പുസ്തകത്തിൽ റീയ്ലെിംഗ്, ്രെപെസിംഗ്, മാനുഫാക്ച്ചറിംഗ് എന്നിവയിൽ വാൾമാർട്ട് നൽകിയ സംഭാവനകൾ എടുത്ത് പറയുന്നുണ്ട്. അമേരിക്കയിലെ മാത്രമല്ല മിക്ക രാജ്യങ്ങളിലെയും സാധാരണക്കാരെക്കൂടി ഒരു പുതിയ ഉപഭോക്തൃ സംസ്കാരം സ്വാധീനിച്ചതിനു കാരണം സാം വാൾട്ടണ്‍ തന്നെ. മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഇന്നു സാധാരണക്കാരനു ലഭിക്കുന്നുണ്ടെങ്കിൽ അതിെൻറ കാരണങ്ങളിലൊന്ന് വാൾമാർട്ട് വളർത്തിയെടുത്ത പുതിയ സംസ്കാരമാണ്.