നികുതിലാഭ നിക്ഷേപത്തിൽ ഇഎൽഎസ്എസ് ഉണ്ടായിരിക്കണം
നികുതിലാഭ നിക്ഷേപത്തിൽ ഇഎൽഎസ്എസ് ഉണ്ടായിരിക്കണം
Thursday, July 13, 2017 11:59 PM IST
ഏതൊരാളുടേയും സാന്പത്തിക ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് നികുതിയാസൂത്രണം. ആദായനികുതി നിയമം വ്യക്തികൾക്കു നിരവധി നികുതി ഇളവുകൾ നൽകുന്നുണ്ട്. ചില ചെലവുകൾ, ചില നിക്ഷേപങ്ങൾ, ചില സംഭാവനകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് നികുതിയിളവുകൾ നൽകിയിട്ടുള്ളത്. ഇതിൽ നിക്ഷേപ വിഭാഗത്തിലുള്ള ഒരു പ്രധാനപ്പെട്ട നിക്ഷേപ ഉപകരണമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്).

ഇഎൽഎസ്എസ് എന്നാൽ

പേരു സൂചിപ്പിക്കുന്നതുപോലെ ഓഹരിയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതിയാണിത്. ഒരു ഡൈവേഴ്സിഫൈഡ് മ്യൂച്വൽ ഫണ്ട് പദ്ധതിയെന്നു വേണമെങ്കിൽ ഇതിനെ വിളിക്കാം. മറ്റു വാക്കിൽ പറഞ്ഞാൽ നികുതിദായകർക്കു നികുതിയിളവു ലഭിക്കുന്ന ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപ പദ്ധതി. മാത്രവുമല്ല,ഓഹരി വരുമാനത്തിന്‍റെ ഗുണഫലം നൽകുന്ന ഏക നിക്ഷേപവുമാണിത്.( മറ്റു രണ്ടെണ്ണം കൂടിയുണ്ട്. യുലിപ്പും എൻപിഎസും. യുലിപ്പിന് 10 വർഷത്തെ ലോക്ക് ഇൻ ഉണ്ട്. എൻപിഎസ് സന്പാദ്യത്തേക്കാൾ റിട്ടയർമെന്‍റ് സൊലൂഷനാണ്. മാത്രവുമല്ല റിട്ടേണിനു നികുതിയും നൽകണം).
ആദായനികുതി നിയമത്തിന്‍റെ 80 സി വകുപ്പ് അനുസരിച്ചാണ് ഇതിലെ നിക്ഷേപത്തിന് ഇളവു ലഭിക്കുന്നത്. ഇപ്പോൾ ഒരു ധനകാര്യ വർഷത്തിൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നിബന്ധനയോടെ നികുതിയിളവ് ലഭിക്കുക.

ലോക്ക് ഇൻ പീരിയഡ് എന്ന നിബന്ധന

ഇഎൽഎസ്എസിന് മൂന്നുവർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. അതായത് നികുതിയിളവു കിട്ടണമെങ്കിൽ നിക്ഷേപം നടത്തി മൂന്നുവർഷത്തേക്ക് അതു വിൽക്കരുത്. മറ്റ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ നിക്ഷേപം നടത്തിയാൽ എപ്പോൾ വേണമെങ്കിലും എക്സിറ്റ് ലോഡ് നൽകി വിൽക്കാം.

80 സിയിൽ വരുന്ന നിക്ഷേപങ്ങളിൽ ഏറ്റവും കുറഞ്ഞ ലോക്ക് ഇൻ പീരിയഡ് ഉള്ള നിക്ഷേപമാണ് ഇഎൽഎസ്എസ്.

ഇക്വിറ്റിയിൽ നിക്ഷേപം, മൂന്നു വർഷത്തെ ലോക്ക് ഇൻ പീരിയഡ് തുടങ്ങിയവ കണക്കിലെടുക്കുന്പോൾ നികുതിലാഭത്തിനപ്പുറത്ത് തങ്ങളുടെ ധനകാര്യ ലക്ഷ്യങ്ങൾ നിറവേറ്റുവാനുള്ള നിക്ഷേപവുമായി ഇതിനെ ഉപയോഗപ്പെടുത്താം. ദീർഘകാലത്തിൽ വലിയൊരു നിധി സമാഹരിക്കുവാൻ ഇതു നിങ്ങളെ സഹായിക്കും.

ഗ്രോത്ത് x ഡിവിഡൻഡ്

മറ്റു മ്യൂച്വൽ ഫണ്ട് പദ്ധതികളെ പോലെ തന്നെ ഗ്രോത്ത് ഓപ്ഷൻ, ഡിവിഡൻഡ് ഓപ്ഷൻ എന്നിങ്ങനെ രണ്ടിനം നിക്ഷേപങ്ങൾ ഇഎൽഎസ്എസിലും ലഭിക്കും.

നിക്ഷേപം വളർത്തുകയാണ് ഉദ്ദേശമെങ്കിൽ ഗ്രോത്ത് ഓപ്ഷൻ തെരഞ്ഞെടുക്കാം.
ഡിവിഡൻഡ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഫണ്ട് ലാഭവീതം പ്രഖ്യാപിച്ചാൽ നിക്ഷേപകന് അതു ലഭിക്കും. പണലഭ്യതയാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഡിവിഡൻഡ് ഓപ്ഷൻ തെരഞ്ഞെടുക്കാം. ഡിവഡൻഡ് ലഭിക്കുമെന്നു ഗാരന്‍റിയൊന്നുമില്ലെന്ന കാര്യം മനസിൽ വയ്ക്കുക. ഫണ്ടു മാനേജരുടെ വിവേചനമാണ് ലാഭവീതം പ്രഖ്യാപിക്കണോ വേണ്ടയോ എന്ന തീരുമാനം.

വരുമാനം

ഇഎൽഎസ്എസിൽനിന്നു സ്ഥിര വരുമാനമോ വരുമാനത്തിനു ഗാരന്‍റിയോ ഒന്നുമില്ല. ചിലപ്പോൾ നിക്ഷേപം തന്നെ കുറഞ്ഞുപോവുകയും ചെയ്യാം. ഇതിലെ നിക്ഷേപം ഓഹരി വിപണിയുടെ പ്രകടനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപത്തിനു മുന്പു നല്ല ഗവേഷണം നടത്തി മികച്ച ഫണ്ട് കണ്ടെത്തേണ്ടിയിരിക്കുന്നു. സ്വയം ഇതിനു സാധിക്കുന്നില്ലെങ്കിൽ പ്രഫഷണലുകളുടെ സഹായം തേടാവുന്നതാണ്.

മൊത്തമോ എസ്ഐപിയോ

ഒരു വർഷം നിക്ഷേ പിക്കാവുന്ന പരിധിയായ ഒന്നര ലക്ഷം രൂപ ഒറ്റത്തവണയായോ തുല്യ മാസത്തവണകളായോ ( സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ- എസ്ഐപി) അടയ്ക്കാം. എസ്ഐപിയായിട്ടാണ് നിക്ഷേപം നടത്തുന്നതെങ്കിൽ ഓരോ മാസത്തെ പുതിയ നിക്ഷേപവും മൂന്നു വർഷം പൂർത്തിയായശേഷമേ റിഡീം ചെയ്യാൻ സാധിക്കുകയുള്ളു.
ഉദാഹരണത്തിന് 2017 ജൂലൈ ഒന്നിന് 12,500 രൂപ ഇഎൽഎസ്എസിൽ മുടക്കിയെന്നു കരുതുക. ഇത് റിഡീം ചെയ്യാൻ സാധിക്കുക 2020 ഓഗസ്റ്റ് ഒന്നിനായിരിക്കും. അടുത്ത എസ്ഐപി നിക്ഷേപം 2017 ഓഗസ്റ്റ് ഒന്നിനാണ്. അതു റിഡീം ചെയ്യുവാൻ കഴിയുക 2020 സെപ്റ്റംബർ ഒന്നിനായിരിക്കും. ഈ വിധം ഓരോ നിക്ഷേപവും മൂന്നുവർഷം പൂർത്തിയായ ശേഷമേ റിഡീം ചെയ്യാൻ സാധിക്കുകയുള്ളു.

സമയം നോക്കാതെ എസ്ഐപി അടിസ്ഥാനത്തിൽ നിക്ഷേപം ആരംഭിക്കാം. അടുത്തവർഷം ഇതു നിർത്താതെ തുടരുകയും ചെയ്യാം. ഇതുവഴി രണ്ട് ആശങ്കകളാണ് ഇല്ലാതാകുന്നത്. ഒന്ന് ഏത് നിക്ഷേപം നികുതിലാഭത്തിനായി തെരഞ്ഞെടുക്കണം. ഇതിനായി എപ്പോൾ നിക്ഷേപം നടത്തണം എന്നിവ. നികുതി ലാഭത്തിനായി വർഷാവസാനത്തിൽ ഇടിപിടിയെന്നു നിക്ഷേപ ഉപകരണം തെരഞ്ഞെടുക്കുന്നത് ഒഴിവാക്കാം. വർഷത്തിന്‍റെ ആദ്യം മുതലെ നിക്ഷേപം ആരംഭിക്കാം. ആലോചിച്ച് ധനകാര്യ ലക്ഷ്യങ്ങൾ കണക്കിലെടുത്ത് നിക്ഷേപം