Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സാനി ഇന്ത്യയുടെ ഇലക്ട്രിക് ഓപ്പൺ...
നീൽകമൽ സ്ലീപ്പ് ബ്രാൻഡ് അംബാസ...
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മ...
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയ...
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീ...
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിം...
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സ...
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാന...
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയ...
Previous
Next
Business
ജിഎസ്ടി ഒരുവർഷം പൂർത്തിയാക്കുന്നു; നേട്ടം കുറവ്, കോട്ടം ഏറെ
Saturday, June 30, 2018 4:24 PM IST
ചരക്കുസേവനനികുതി (ജിഎസ്ടി) നടപ്പായിട്ട് ഇന്ന് ഒരുവർഷമാകുന്നു; 365 ദിവസം എത്തുംമുൻപ് ജിഎസ്ടി നിയമത്തിൽ വന്ന ഭേദഗതികൾ 354. പ്രതിദിനം ഓരോന്ന് എന്നു പറയാം.
നികുതി നിരക്കുകൾ പലതവണ മാറ്റി. പകുതിയോളം സാധനങ്ങൾക്കും സേവനങ്ങൾക്കും നിരക്ക് മാറ്റേണ്ടിവന്നു. 28 ശതമാനം സ്ലാബിൽനിന്നു പലതും 18 ശതമാനത്തിലേക്കു മാറി. പതിനെട്ടിൽനിന്നു പന്ത്രണ്ടിലേക്കും അവിടെനിന്ന് അഞ്ചിലേക്കും മാറ്റി.
മാസം നാലു റിട്ടേണുകൾ അടയ്ക്കണമെന്നു പറഞ്ഞാണ് പുതിയ നികുതി നടപ്പാക്കിയത്. പിന്നീടത് രണ്ടാക്കി. ഇപ്പോൾ പറയുന്നു, ഇനി ഒരു റിട്ടേൺ മതിയെന്ന്.
നികുതി രജിസ്ട്രേഷൻ ഇല്ലാത്തവരിൽനിന്നു വാങ്ങുന്ന സാധനങ്ങൾക്ക് റിവേഴ്സ്ചാർജ് മെക്കാനിസം ഏർപ്പെടുത്തും എന്നു പറഞ്ഞു. അതു നടപ്പാക്കൽ ആദ്യം മൂന്നുമാസത്തേക്കും പിന്നെ ഒരുവർഷത്തേക്കും നീട്ടി.
ചെക്ക്പോസ്റ്റുകൾക്കു പകരം വേണ്ട ഇ-വേബിൽ നടപ്പാക്കിയത് ഒൻപതുമാസം കഴിഞ്ഞ്. ഇപ്പോഴും പൂർണമായിട്ടില്ല.
വേണ്ടത്ര ഒരുക്കമില്ലാതെ ഒരു നികുതി പരിഷ്കാരം നടപ്പാക്കിയതിന്റെ ഫലമാണിതെല്ലാം.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരത്തിന്റെ ഒരുവർഷം ഇങ്ങനെ മാറ്റങ്ങളുടേതായിരുന്നു. ശരിയായി ഒരുങ്ങിത്തുടങ്ങിയെങ്കിൽ ഒഴിവാക്കാമായിരുന്ന മാറ്റങ്ങളുടെ ഒരുവർഷം. കൊട്ടും കുരവയുമായി അർധരാത്രി പാർലമെന്റ് സമ്മേളിച്ചു നടപ്പാക്കിയ നികുതി പരിഷ്കാരം ആർക്കാണു നേട്ടമുണ്ടാക്കിയത്?
വില കുറയില്ലെന്നു മനസിലായി
ഉപഭോക്താക്കൾക്കു നേട്ടമുണ്ടായതായി ഒരാൾപോലും പറയില്ല. പല നികുതികൾക്കും പകരം ഒന്നാകുന്പോൾ നികുതിക്കു പുറമേ നികുതി വരുന്നതുമൂലമുള്ള അധികഭാരം ഇല്ലാതാകുമെന്നാണ് സർക്കാർ പ്രചരിപ്പിച്ചത്. അതു വില കുറയ്ക്കുമെന്നും പറഞ്ഞു. ആദ്യമാസവും രണ്ടാം മാസവും ആദായം എവിടെയെന്നു ചോദിച്ചവർക്കു പുതിയ സ്റ്റോക്ക് വരട്ടെ എന്നായിരുന്നു ഉത്തരം. മാസങ്ങൾ കഴിഞ്ഞപ്പോൾ പറയുന്നു അമിതലാഭമെടുക്കൽ തടയൽ (ആന്റി പ്രൊഫിറ്റിയറിംഗ്) നിയമം വരുന്നു, അതോടെ എല്ലാം ശരിയാകുമെന്ന്. ഇപ്പോൾ ആർക്കും പരാതിയില്ല. വിലയൊന്നും കുറയില്ലെന്നു ജനം മനസിലാക്കി.
സംസ്ഥാനങ്ങൾക്കു വരുമാനനഷ്ടം
സംസ്ഥാന സർക്കാരുകൾ ജിഎസ്ടിയിൽ പല സ്വപ്നങ്ങളും കണ്ടതാണ്. ഉത്പന്നം എവിടേക്കു വിൽക്കുന്നോ അവിടേക്ക് നികുതി എന്ന തത്വം കേരളമടക്കമുള്ള സംസ്ഥാനങ്ങളെ രോമാഞ്ചം കൊള്ളിച്ചു. നമ്മൾ ഉപഭോക്തൃ സംസ്ഥാനമാണല്ലോ. ഇവിടേക്കു വിൽക്കുന്നതിനെല്ലാം ഇവിടെ നികുതി കിട്ടുമെന്നു കരുതി. അപ്പോൾ നികുതി വരവ് കൂടുമെന്ന് സ്വപ്നം കണ്ടു.
ജിഎസ്ടി ഒരുവർഷം പിന്നിടുന്പോൾ സംസ്ഥാനങ്ങൾക്കു മനസിലായി വരുമാനവർധന മരീചികയാണെന്ന്. കേരളത്തിനു പ്രതിമാസം 200 കോടിയിലേറെ രൂപയാണ് ജിഎസ്ടി വന്നപ്പോഴുള്ള വരുമാന നഷ്ടം.
വന്പന്മാർക്കു സന്തോഷം
അപ്പോൾ ആർക്കാണ് നേട്ടമുണ്ടായത്? രാജ്യത്തെ ബഹുരാഷ്ട്ര കന്പനികൾ ഒരു പരാതിയും പറയുന്നില്ല. ഹിന്ദുസ്ഥാൻ യൂണിലിവറും ഐടിസിയും പ്രോക്ടർ ആൻഡ് ഗാംബിളും കൊക്കകോളയും പെപ്സിയും ഗ്ലാക്സോ സ്മിത്ത്ക്ലൈനും ഒരു പരാതിയും പറയുന്നില്ല. അവരാഗ്രഹിച്ച നികുതിവ്യവസ്ഥ വന്നല്ലോ. ഡസൻ കണക്കിനു സംസ്ഥാന ഗവൺമെന്റുകളോട് നികുതിക്കാര്യത്തിൽ വിലപേശേണ്ട സാഹചര്യം മാറിക്കിട്ടിയല്ലോ.
വന്പൻ സ്വദേശികൾക്കും പരാതിയില്ല. റിലയൻസോ ഗോദ്റെജോ ടാറ്റാ ഗ്രൂപ്പോ ബിർള ഗ്രൂപ്പോ ഒന്നും ജിഎസ്ടിയെ വിമർശിക്കുന്നില്ല. രാജ്യം ഒരൊറ്റ കന്പോളമായി. ചെക്ക്പോസ്റ്റുകളിൽ കാത്തുകെട്ടി കിടക്കേണ്ട. എങ്ങും ഒരേ നികുതിനിരക്ക്. അവർ സന്തുഷ്ടരാണ്.
നികുതി ഗണ്യമായി കുറഞ്ഞ സാധനങ്ങൾക്കുപോലും വില കുറയ്ക്കാതെ മുന്നോട്ടുപോകാനായതിന്റെ സന്തോഷം ഇതിനുപുറമേയാണ്.
കേന്ദ്രം സന്തുഷ്ടം
പ്രതീക്ഷിച്ചതുപോലെ നികുതിപിരിവ് കൂടിയില്ല. ഇതിൽ കേന്ദ്രത്തിനും ചില്ലറ നഷ്ടമുണ്ട്. എങ്കിലും കേന്ദ്രം സന്തുഷ്ടരാണ്. യാതൊരു എതിർപ്പും ഉയരാതെ കേന്ദ്രത്തിനു രാജ്യത്തെ മുഴുവൻ നികുതി നിർണയ അധികാരവും ലഭിച്ചു. സംസ്ഥാനങ്ങളുടെ കൈയിലായിരുന്ന അധികാരം അനായാസം കേന്ദ്രത്തിന്റേതായി. രാജ്യത്തിന്റെ ഫെഡറൽ ഘടനയിലെ സാന്പത്തികാധികാരം മുഴുവനും അങ്ങനെ സംസ്ഥാനങ്ങളിൽനിന്നു കേന്ദ്രത്തിലേക്കു മാറ്റി.
ഇനി ഏതു സാധനത്തിനും സേവനത്തിനും നികുതി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണമെങ്കിൽ കേന്ദ്രം തീരുമാനിക്കണം. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളായ ജിഎസ്ടി കൗൺസിലാണ് നിരക്കുകൾ തീരുമാനിക്കുക. കൗൺസിലിൽ മൂന്നിലൊന്നു വോട്ടേ കേന്ദ്രത്തിനുള്ളൂ. പക്ഷേ കേന്ദ്രം എതിർക്കുന്ന ഒരു നിർദേശവും പാസാക്കാൻ പാടില്ല എന്നു നിയമത്തിലുണ്ട്. അതായത് എല്ലാ സംസ്ഥാനങ്ങളുംകൂടി നിർദേശിച്ച കാര്യമായാലും കേന്ദ്രം എതിർത്താൽ അതു പാസാകില്ല.
ഇരട്ട ആഘാതങ്ങൾ
കറൻസി റദ്ദാക്കൽ കഴിഞ്ഞ് എട്ടുമാസത്തിനകമാണ് ജിഎസ്ടി നടപ്പായത്. രണ്ടും സാന്പത്തികവളർച്ചയ്ക്ക് ആഘാതമായി. ആവശ്യമില്ലാതിരുന്ന ആഘാതങ്ങൾ.
അതുമൂലം വളർച്ചത്തോത് കുറഞ്ഞു. തൊഴിലവസരങ്ങൾ കുറഞ്ഞു. അവിടംകൊണ്ടും തീർന്നില്ല. ദീർഘകാലത്തിൽ വലിയ നേട്ടമാകുമെന്ന് അവകാശപ്പെടുന്ന ഈ പരിഷ്കാരങ്ങൾ ഉള്ള തൊഴിലുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു.
ഏതാനും മാസം മുൻപ് ലോക്സഭയിൽ നൽകിയ ഉത്തരത്തിൽ ഗവൺമെന്റ് പറഞ്ഞത് 610 ടെക്സ്റ്റൈൽ മില്ലുകൾ പൂട്ടി എന്നാണ്. മൊത്തം 3,00,697 പേർ ജോലി ചെയ്തിരുന്നവയാണ് അവ. ഇടത്തരം, ചെറുകിട യൂണിറ്റുകൾക്കു പിടിച്ചുനിൽക്കാനാവാത്ത സാഹചര്യമാണ് നോട്ട് നിരോധനവും ജിഎസ്ടിയും ചേർന്ന് ഒരുക്കിയത്.
ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ മാത്രം ഒരുലക്ഷം യന്ത്രത്തറികൾ പ്രവർത്തനം നിർത്തി. 35,000 പേർക്കു പണി നഷ്ടം.
വന്പന്മാർക്കുവേണ്ടി
തുണിവ്യവസായം മാത്രമല്ല ഇങ്ങനെ തകർന്നത്. ചെറുകിട യന്ത്രനിർമാണം, ഫൗണ്ടറികൾ, മോൾഡ് നിർമാണം എന്നിവ മുതൽ ചെറുകിട ഭക്ഷ്യപദാർഥ യൂണിറ്റുകൾവരെ അടഞ്ഞു. എല്ലാം ബ്രാൻഡഡ് മാത്രം എന്ന അവസ്ഥയിലേക്കു നീങ്ങുന്നു. ഉത്പാദനരംഗത്ത് ചെറുകിടക്കാരും ഇടത്തരക്കാരും പിടിച്ചുനിൽക്കാത്ത രീതിയിലാണ് നികുതിഘടന മാറുന്നത്. വില്പനരംഗത്തും ചെറുകിടക്കാർ വലയുന്ന നാളുകളാണ് മുന്നിൽ. റീട്ടെയിൽ ചെയിനുകളും ഓൺലൈൻ വ്യാപാരികളും ചില്ലറവില്പനയിൽ സിംഹഭാഗവും കൈയടക്കും. ജിഎസ്ടി സംവിധാനം ഇത്തരം വന്പന്മാർക്കു സഹായകമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
നിരക്ക് കുറയ്ക്കുമെന്ന്
നടപ്പാക്കി ഒരുവർഷം കഴിഞ്ഞപ്പോൾ കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു ജിഎസ്ടി നിരക്കുകൾ കുറയ്ക്കാൻ പറ്റുമെന്ന്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയുള്ള നാലു വിശാല നിരക്കുകളും അഞ്ചു സ്പെഷൽ നിരക്കുകളും അടക്കം ഒൻപതു നിരക്കുകളുണ്ട് ഇപ്പോൾ. വാഹനങ്ങൾക്കും കോളകൾക്കും പുകയില ഉത്പന്നങ്ങൾക്കുമുള്ള പാപനികുതി എന്നു പറയാവുന്ന സെസ് പുറമേ.
രണ്ടു കാര്യങ്ങളിലാണ് തുടക്കംമുതലേ വിമർശനം. നിരക്കുകളുടെ എണ്ണത്തിലും നിരക്കിന്റെ തോതിലും.
കേന്ദ്രത്തിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ 15-16 ശതമാനം നിരക്കാണ് പൊതുവായി നിർദേശിച്ചത്. നടപ്പാക്കിയ പൊതുനിരക്ക് 18 ശതമാനം. ഒൻപതു നിരക്കുകൾക്കു പകരം മൂന്നോ നാലോ ആയിരുന്നു അഭികാമ്യം.
വെട്ടിപ്പ് തുടരുന്നു
ജിഎസ്ടി വരുന്പോൾ നികുതിവെട്ടിപ്പ് ഒഴിവാകുമെന്നായിരുന്നു അവകാശവാദം. പക്ഷേ നികുതിപിരിവ് കണക്ക് അതിനെ സാധൂകരിക്കുന്നില്ല. ജിഎസ്ടി വന്നിട്ടും കാര്യമായി നികുതിപിരിവ് കൂടിയില്ല. അതായത് കണക്കിലും നികുതിവിലയിലും പെടാത്ത വ്യാപാരം ഇപ്പോഴും സുഗമമായി നടക്കുന്നു. കടപരിശോധനകൾ ഇല്ലാത്തതു കാര്യം എളുപ്പമാക്കി.
ഒരുകോടിയിലേറെപ്പേർ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. പഴയ വാറ്റിൽ 64 ലക്ഷം പേർ ഉണ്ടായിരുന്ന സ്ഥാനത്ത് ജിഎസ്ടിയിൽ 112 ലക്ഷമായി. പക്ഷേ മേയ്മാസത്തിലും റിട്ടേൺ നൽകിയത് 62.5 ലക്ഷം മാത്രം.
സാങ്കേതികവിദ്യ
130 കോടിയിലേറെ ജനങ്ങൾ. രജിസ്റ്റർ ചെയ്ത 1.12 കോടി വ്യാപാരി-വ്യവസായികൾ. പ്രതിമാസം നാലു റിട്ടേൺ വീതം ഓരോരുത്തരും അടയ്ക്കണം. വാങ്ങിയ ബില്ലും വിറ്റ ബില്ലും പൊരുത്തപ്പെടുത്തണം. നികുതി നിർണയിക്കണം.
ഇത്ര ബൃഹത്തായ പരിപാടിക്കു വേണ്ട ഐടി നെറ്റ്വർക്ക് ഉണ്ടാക്കാൻ രണ്ടായിരം കോടിയിലേറെ രൂപ മുടക്കി.
പക്ഷേ ഇതുവരെയും അതു കുറ്റമറ്റതായില്ല. മാസം രണ്ടു റിട്ടേൺ മാത്രമാക്കിയിട്ടും പരാതികൾ മാറുന്നില്ല. ഇ-വേബിൽ ഏർപ്പെടുത്തിയതുകൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാകുന്നതായും കാണുന്നില്ല. കയറ്റുമതിക്കാർക്ക് റീഫണ്ട് കിട്ടാത്തതു വലിയ പ്രശ്നമായി ശേഷിക്കുന്നു.
ജിഎസ്ടി വന്നതോടെ വ്യാപാരമേഖലയിൽ ആരാണു വിവരങ്ങൾ ശേഖരിക്കുക, വെട്ടിപ്പ് കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഇല്ലാതായി. സംസ്ഥാന ജിഎസ്ടി വകുപ്പിനു പല അധികാരങ്ങളും ഇല്ലാതായി. നികുതിപിരിവിന്റെ വിശദാംശങ്ങൾ വരെ അവർക്കു കിട്ടാത്ത നിലയാണ്.
തിടുക്കത്തിൽ, വേണ്ടത്ര ഒരുക്കമില്ലാതെ നടപ്പാക്കിയതിന്റെ പോരായ്മകൾ പലതും ഇനിയും പരിഹരിച്ചിട്ടില്ല എന്നതാണ് ഒരുവർഷം തികയുന്പോൾ ജിഎസ്ടിയുടെ അവസ്ഥ. ഇതു നടപ്പാക്കിയതുകൊണ്ട് ഉപഭോക്താക്കൾക്കോ സംസ്ഥാന സർക്കാരുകൾക്കോ നേട്ടമുണ്ടായില്ല. ചെറുകിട-ഇടത്തരം വ്യാപാരി-വ്യവസായികൾക്കു ക്ഷീണമുണ്ടാവുകയും ചെയ്തു.
റ്റി.സി.മാത്യു
സാനി ഇന്ത്യയുടെ ഇലക്ട്രിക് ഓപ്പൺ കാസ്റ്റ് മൈനിംഗ് ട്രക്ക് എസ്കെടി105ഇ അവതരിപ്പിച്ചു
പൂനെ: നിർമ്മാണഖനന ഉപകരണങ്ങളുടെ ആഗോള നിർമ്മാതാക്കളായ സാനി ഇന്ത്യ, തദ്ദേശീയമായി ഇന്ത്യയി
നീൽകമൽ സ്ലീപ്പ് ബ്രാൻഡ് അംബാസഡറായി രൺബീർ കപൂറിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: നീൽകമൽ സ്ലീപ്പ്, ബോളിവുഡ് നടൻ രൺബീർ കപൂറിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുന്ന
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
കൊച്ചി: ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ച
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീസ് ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐ
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ആദ്യദിന ബുക്കിംഗുകൾ എന്ന റിക്കാർഡ് സ്ഥാപിച്ചതിന് ശേഷ
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സാന്നിധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 62 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: ഓഡി ഇന്ത്യ 2012ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസിലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്ത
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്, വില 11.99 ലക്ഷം മുതൽ
കൊച്ചി: സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റ
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ രാജ്യവ്യാപകമായി 7.99 ലക്ഷം രൂപ (എക
89 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ; 7931 കാറുകള്‍ വിറ്റഴിച്ചു
മുംബൈ: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയള
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ്മസ് കംസ് എർലി' സെയിൽ; ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇള
ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മു
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പകുതിയിൽ ലാഭം 278 കോടി രൂപ
തൃശൂർ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാ
എച്ച്.എസ്. പ്രണോയിയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ/കൊച്ചി: ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റൺ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മ
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയ
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയ
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി - ഗാര്‍ഡ്
കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി - ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്പന്നങ്ങള്‍ നേരിട
പി.ആര്. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റു
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ഇടംപിടിച്ച് എച്ച്സിഎൽ ടെക്ക്
ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള പ്ലേയിംഗ് കിറ്റ്
ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം
തിരുവനന്തപുരം: ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാ
13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍
കൊച്ചി: ആമസോണ്‍ ഇന്ത്യ പ്രത്യക്ഷവും പരോക്ഷവുമായ ഇതുവരെ 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 62
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള റേസര്‍ 40 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കുന്നു
ന്യൂഡല്‍ഹി: ഐതിഹാസിക ആഗോള ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുമായ മോട്ടോറോളയുടെ പുതിയ മോ
എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി32 അവതരിപ്പിച്ചു
കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, മികച്ച ഫീച്ചറുകളുമായി നോക്കിയ സ
ഇന്‍ബില്‍റ്റ് യുപിഐ 123പേയുമായി നോക്കിയ 105 , നോക്കിയ 106 4ജി അവതരിപ്പിച്ചു
കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ 105 (2023), നോക്കിയ 106 4ജി അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണ്‍
ഡാൽമിയ സിമന്റ് പുതിയ ബ്രാൻഡ് ‘ഡാൽമിയ സുപ്രീം സിമന്റ്’ അവതരിപ്പിച്ചു
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ സിമന്റ് കമ്പനിയായ ഡാൽമിയ സിമന്റ് (ഭാരത്) ലിമിറ്റഡ് (ഡിസിബിഎൽ) തങ്
പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുമായി മഹീന്ദ്ര
കൊച്ചി: ഇന്ത്യയിലെ പിക്ക്-അപ്പ് വിഭാഗത്തെ മാറ്റി മറിക്കാന്‍ ഒരുങ്ങി മഹീന്ദ്ര പുത്തന്‍ പുതിയ ബൊലേ
കളിപ്പാട്ടങ്ങളുടെ ഏറ്റവും പുതിയ എക്സ്ക്ലൂസിവ് ശ്രേണിയുമായി ഫൺസ്കൂൾ
ചെന്നൈ: പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് കളിപ്പാട്ടങ്ങളുടെ ഏറ്റവും പു

Latest News
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top