പൂക്കൾപോലെ പ്ലാറ്റിനം ആഭരണങ്ങൾ
പൂക്കൾപോലെ പ്ലാറ്റിനം ആഭരണങ്ങൾ
Tuesday, July 12, 2016 3:53 AM IST
സ്വർണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികൾക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അടുത്ത കാലത്തു വിപണിയിലെത്തിയ പ്ലാറ്റിനം ഫ്ളോറൽ ആഭരണങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡ്.

സ്പ്രിംഗ് പൂക്കളുടെ ആകൃതിയിൽ രൂപകൽപന ചെയ്തവയാണ് പ്ലാറ്റിനം ഫ്ളോറൽ ആഭരണങ്ങൾ. ഇയർ റിംഗ്സ്, നെക് പീസസ്, മോതിരങ്ങൾ എന്നിവയെല്ലാം മെനഞ്ഞെടുത്തതു മനോഹരമായ പുഷ്പങ്ങളുടെ ആകൃതിയിൽ! ഏത് സന്ദർഭത്തിനും അനുയോജ്യമായ പ്ലാറ്റിനം ആഭരണങ്ങളുണ്ട്. ഓരോ ഫ്ളോറൽ ആഭരണവും പൂക്കളുടെ സൗന്ദര്യം അപ്പാടെ ആവാഹിച്ചെടുത്തവയാണ്.

പ്ലാറ്റിനം ആഭരണങ്ങളുടെ വിൽപനയിൽ 2015 ൽ 24 ശതമാനത്തിലേറെ വർധനയാണ് ഉണ്ടായിട്ടുള്ളത്. പ്രണയദിനത്തോടനുബന്ധിച്ച് 2009 ൽ വിപണിയിലെത്തിയ പ്ലാറ്റിനം മോതിരങ്ങളോടുള്ള യുവാക്കളുടെ പ്രിയം ഇപ്പോഴും മാറിയിട്ടില്ല. ഇന്ത്യയിൽ 15 വയസുമുതൽ 35 വയസുവരെയുള്ളവരാണ് പ്രത്യേകിച്ചും പ്ലാറ്റിനം ആഭരണങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത്. അടുത്തകാലത്ത് ഇത് യുവതലമുറയുടെ ഹരമായി മാറിയിട്ടുണ്ട്. ആദ്യമൊക്കെ പ്ലാറ്റിനം മോതിരങ്ങൾക്കു മാത്രമായിരുന്നു പ്രിയമെങ്കിൽ ഇപ്പോൾ വള, ബ്രേസ്ലെറ്റ്, െരബെഡൽ സെറ്റ് എന്നിവയുടെ വിൽപനയും ഉയർന്നിട്ടുണ്ട്.


25,000 രൂപ മുതലാണ് പ്ലാറ്റിനം ആഭരണങ്ങളുടെ വില തുടങ്ങുന്നത്. ആഭരണങ്ങളുടെ വലിപ്പം, തൂക്കം, ഉപയോഗിച്ചിരിക്കുന്ന ഡയമണ്ട് എന്നിവയെ ആശ്രയിച്ചാണ് ഇതിന്റ വില.

<യ> –സയോണ തോമസ്
<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ഖൗഹ്യ12സമ2.ഷുഴ മഹശഴി=ഹലളേ>