Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Youth |


വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ
വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെൺമനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവരെ ഗൗണുകളുടെ ലോകത്തേക്ക് കൈപിടിച്ച് സുന്ദരിയാക്കുകയാണ് ഷൈൻ ബനവൻ എന്ന ഫാഷൻ ഡിസൈനർ. ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഷൈൻ ബനവന്റെ കാനാട്ട് ക്രിയേഷൻസും കാനാട്ട് ഒറിജിനൽസും. ഗൗൺ വിൽപനയിലൂടെ ഷൈൻ പ്രതിവർഷം സ്വന്തമാക്കുന്നത് മൂന്നു കോടി രൂപയാണ്. ഈ വനിതാസംരംഭകയുടെ വിജയഗാഥ വായിക്കാം...

<യ>സൂചിയും നൂലുമായി ചങ്ങാത്തം കൂടിയ ബാല്യം

കുട്ടിക്കാലത്ത് മറ്റു കുട്ടികൾ ഓരോരോ കളികളിൽ ഏർപ്പെടുമ്പോൾ തൃശൂരിൽ നിന്നു ബംഗളൂരുവിൽ താമസമുറപ്പിച്ച എലവത്തിങ്കൽ വാറുണ്ണി–ലിസി ദമ്പതികളുടെ മൂന്നു മക്കളിലൊരാളായ ഷൈനു താൽപര്യം തയ്ക്കാനായിരുന്നു. ആ കൊച്ചു പെൺകുട്ടി മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ സൂചിയുടെയും നൂലിന്റെയും ലോകത്തേക്ക് കടന്നിരുന്നു. തയ്യലിൽ അസാധാരണ മികവ് പ്രകടിപ്പിച്ച അമ്മയിൽ നിന്നു പകർന്നുകിട്ടിയ അറിവാണ് ബംഗളൂരുവിലെ മൗണ്ട് കാർമൽ കോളജിൽ നിന്നു ബിഎസ്സി ടെക്സ്റ്റൈൽ ആൻഡ് ക്ലോത്തിംഗ് ബിരുദം നേടാൻ ഷൈനിനു പ്രേരകമായതും.

<യ>പരീക്ഷണം തയ്യൽ മെഷീനിൽ നിന്ന്

1993 ൽ തളിപ്പറമ്പിലെ പ്രശസ്തമായ ലൂർദ്ദ് ആശുപത്രി ഉടമ ഡോ.കെ.ജെ.ദേവസ്യയുടെ മകൻ ഡോ.ജോസഫ് ബനവന്റെ ഭാര്യയായി ഷൈൻ എത്തി. സ്ത്രീകൾ വെറുതെ വീട്ടിലിരിക്കരുതെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു ഭർത്താവ് ഡോ.ബനവൻ. ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്ററുടെ പദവി ഉൾപ്പെടെ വച്ചുനീട്ടിയെങ്കിലും പഠിച്ച കാര്യങ്ങൾ ഉപയോഗപ്പെടുത്താനായിരുന്നു ഷൈനിനു താൽപര്യം. താരതമ്യേന ചെറിയ പട്ടണമായ തളിപ്പറമ്പിൽ ഇതിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്നു ചിന്തിക്കാതെ തന്നെ ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണമാണു ഷൈൻ ഇന്നുണ്ടാക്കിയിരിക്കുന്ന ഈ വിജയത്തിന്റെ പിൻബലം.

ആദ്യം മംഗലാപുരം മാർക്കറ്റിൽ ഗൗൺ വിൽപന നടത്തിയെങ്കിലും അത് അത്ര വിജയം കണ്ടില്ല. തുടർന്ന് എറണാകുളത്തെ വൻകിട വസ്ത്രവ്യാപാരികളുമായി ബന്ധപ്പെട്ടതോടെയാണ് മുന്നിലേക്കുള്ള മാർഗം തുറന്നുകിട്ടിയതെന്ന് ഷൈൻ ബനവൻ പറയുന്നു. കാനാട്ട് ക്രിയേഷൻസ് എന്ന ബ്രാൻഡിൽ കുട്ടികളുടെ ഉടുപ്പുകളിലായിരുന്നു തുടക്കം. ഷൈൻ രൂപകൽപ്പന ചെയ്ത വൈവിധ്യങ്ങളായ കുട്ടിയുടുപ്പുകൾക്ക് ആവശ്യക്കാരേറി. പല വമ്പൻ വസ്ത്രാലയങ്ങളും ഈ തളിപ്പറമ്പുകാരിയെ തേടിയെത്തിത്തുടങ്ങി.

<യ>വെഡ്ഡിംഗ് ഗൗണുകളുടെ പിറവി

വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് വെഡ്ഡിംഗ് ഗൗണുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. 2007 ൽ എറണാകുളത്തെ ഒരു വൻകിട വസ്ത്രവ്യാപാരിക്കു വേണ്ടിയാണ് വിവാഹഗൗൺ ആദ്യമായി തയാറാക്കിയത്. ക്രിസ്ത്യൻ വധുക്കളെ ഉദ്ദേശിച്ചുകൊണ്ടാണ് ഇത് ആരംഭിച്ചതെങ്കിലും ഇന്ന് എല്ലാ മതവിഭാഗക്കാരുടെയും വിവാഹസൽക്കാരങ്ങളിൽ ഷൈൻ ബനവന്റെ ഗൗണുകൾ തെരഞ്ഞെടുക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാന്റഡ് ഷോപ്പുകളിലെല്ലാം ഷൈനിന്റെ വെഡ്ഡിംഗ് ഗൗണുകൾ ലഭ്യമാണ്.

സാരി ഡിസൈനിംഗ് മേഖലയിലും തന്റേതായ കരവിരുതു പ്രകടിപ്പിച്ച ഷൈൻ ബനവൻ ബെഡ്ഷീറ്റുകൾ, പില്ലോ കവറുകൾ എന്നിവയിലേക്കും കുട്ടിയുടുപ്പുകളുടെ നിർമാണത്തിൽ കൂടുതലായും ശ്രദ്ധ പതിപ്പിക്കാനുള്ള ആലോചനയിലാണ്. സ്ത്രീകൂട്ടായ്മകളെ കൂടുതലായി ഉൾപ്പെടുത്തി അവരുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതികൾ ചെയ്യണമെന്ന ആഗ്രഹവും ഇവർ മറച്ചുവെയ്ക്കുന്നില്ല. ആശുപത്രി തിരക്കുകൾക്കിടയിലാണെങ്കിലും ഭർത്താവ് ഡോ. ജോസഫ് ബനവൻ അത്യാവശ്യഘട്ടങ്ങളിൽ എല്ലാ സഹായങ്ങളും ചെയ്യാറുണ്ടെന്നും ഷൈൻ പറയുന്നു.

<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ഖൗഹ്യ21ംമ2.ഷുഴ മഹശഴി=ഹലളേ>

<യ>വിറ്റുവരവ് മൂന്നുകോടി രൂപ

പ്രതിവർഷം മൂന്ന് കോടിയോളം രൂപയാണ് കാനാട്ട് ക്രിയേഷൻസിന്റെ വിറ്റുവരവ്. വിട്ടുവീഴ്ച്ചയില്ലാത്ത ഗുണമേൻമയും വിൽപ്പനാനന്തര സേവനങ്ങളുമാണ് കാനാട്ട് ക്രിയേഷൻസിന്റെ ഈ വിജയത്തിന്റെ പിൻബലം. ഗൗൺ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ നിർമാണത്തിനുള്ള എല്ലാ മെറ്റീരിയലുകളുടെയും 85 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. പുതിയ ഡിസൈൻ തുണികളും മറ്റ് നിർമാണ സാമഗ്രികളും തേടി ദുബായ്, ഇറ്റലി എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ ഷൈൻ നേരിട്ടെത്തിയാണ് ഇവ ശേഖരിക്കുന്നത്. കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെ ടെക്സ്റ്റൈൽ രംഗത്തു നിരവധി അത്യാധുനിക സൗകര്യങ്ങൾ ഇന്നു നിലവിൽ ഉണ്ടെങ്കിലും പരമ്പരാഗതമായ രീതിയിൽ പെൻസിലും സ്കെയിലും കടലാസും ഉപയോഗിച്ചുതന്നെയാണ് തന്റെ ഡിസൈനുകൾ പിറവിയെടുക്കുന്നതെന്ന് ഷൈൻ ബനവൻ പറയുന്നു. സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാൻ ഏറ്റവും നല്ല അവസരങ്ങളാണ് തയ്യൽ രംഗത്തുള്ളതെന്ന് 23 വർഷത്തെ അനുഭവസമ്പത്തുകൊണ്ട് ഷൈൻ ബനവൻ സമർഥിക്കുന്നു.

<യ>ഏതു ഡിസൈനും സ്വന്തമാക്കാം

ആവശ്യക്കാർക്ക് ഏതു തരത്തിലുള്ള വിവാഹസാരികളും ഗൗണുകളും ഇവിടെ നിന്നു സ്വന്തമാക്കാം. 5000 മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലമതിക്കുന്ന വെഡ്ഡിംഗ്് ഗൗണുകളാണ് നിർമിക്കുന്നത്. സാരികളുടെ മിനിമം വില 25,000 രൂപയാണ്. മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന നിഫ്റ്റ് കാമ്പസിൽ നിന്നു വസ്ത്രനിർമാണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പുത്തൻ പ്രവണതകളെക്കുറിച്ച് കണ്ടറിഞ്ഞ് കാര്യക്ഷമമായി വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നുണ്ടെന്നു ഷൈൻ പറയുന്നു.

<യ>കൂടെ സാമൂഹ്യ പ്രവർത്തനവും

രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നീളുന്ന ഫാക്ടറിയിലെ തിരക്കിനിടയിലും എറണാകുളം, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് സംബന്ധിച്ച യാത്രകൾക്കിടയിലും സാമൂഹ്യ പ്രവർത്തനങ്ങൾക്കും ഷൈൻ സമയം കണ്ടെത്തുന്നുണ്ട്. മാങ്ങാട്ടുപറമ്പ് വ്യവസായ മേഖലയിൽ ഫാക്ടറിയും പട്ടുവം, മരിയപുരം കോൺവെന്റുകളിൽ സബ് സെന്ററുകളും ഇപ്പോൾ കാനാട്ട് ക്രിയേഷൻസിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.

കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിഭാഗം കൺവീനറും വൈഡബ്ള്യുസിഎ കണ്ണൂർ യൂണിറ്റ് പ്രസിഡന്റുമാണ്. കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി, ലയൺസ് ക്ലബ്ബ് ഓഫ് കണ്ണൂർ, ബംഗളൂരു ഗാർഡൻ സിറ്റി കോളജ് എന്നിവ യുവസംരംഭകയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുകയുണ്ടായി. അഥീന എസ്.ബെനവൻ ഏക മകളാണ്.

വാർത്തയും ചിത്രങ്ങളും: <യ> കരിമ്പം കെ.പി.രാജീവൻ

<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ഖൗഹ്യ21ംമ3.ഷുഴ മഹശഴി=ഹലളേ>

മേബലൈൻ ഫാഷൻ വീക്ക് ശേഖരം
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീനതയും വശ്യതയും പകരുന്ന ഐലൈനറുകൾ, ശരീര നിറങ്ങൾക്ക്
ബ്ലൗസിൽ ട്രൻഡിയാകാം
വിവിധ ഡിസൈനുകളിലുള്ള അതിമനോഹരങ്ങളായ റെഡിമെയ്ഡ് ബ്ലൗസുകളും വ്യത്യസ്ത ബോർഡറുകളുള്ള സാരികളുമാണ് സ്ത്രീകൾക്കിടയിലെ ലേറ്റസ്റ്റ് ട്രെൻഡ്. തുണിക്കടകളിൽ നിന്ന് ഇവ
സമ്മാനിക്കാൻ ടൈറ്റന്റെ പുതിയ കളക്ഷനുകൾ
ഉത്സവ വേളകളിൽ സമ്മാനിക്കാൻ ടൈറ്റൻ രണ്ടു പുതിയ വാച്ച് കളക്ഷനുകൾ വിപണിയിൽ അവതരിപ്പിച്ചു.
ഞാൻ ഹാപ്പിയാണ്
സിനിമാഭിനയം എന്റെ ഒരു സ്വപ്നം ആയിരുന്നു. വീട്ടിൽ മറ്റാർക്കും താൽപര്യമില്ലാത്ത മേഖലയായിരുന്നു സിനിമ. കണ്ണൂർ പോലുള്ള സ്‌ഥലത്തു നിന്നും അത്തരത്തിൽ ഒരു മോഹം അസ്‌ഥാന...
ലക്ഷ്മി സ്പീക്കിംഗ്
അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃതിയായി പ്രേക്ഷകർക്കു മുന്നിലെത്തുന്ന കൊല്ലം അയത്തല സ്വദേശി ലക...
ആഘോഷവേളകളിൽ അഴകേകാൻ സൗസിക
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നൽ, നെയ്ത്ത് എന്നിങ്ങനെയുള്ള
ചെന്താമര ചുണ്ടിന്
ചുണ്ടുകൾ ആകർഷകമാക്കുന്നതിൽ ലിപ്സ്റ്റിക്കിന്റെ സ്‌ഥാനം വലുതുതന്നെയാണേ. സ്ത്രീസൗന്ദര്യത്തിന്റെ ലക്ഷണമായ ചെന്താമരപ്പോലെ ചുവന്ന ചുണ്ടുകൾ വേണമെങ്കിൽ ലിപ്സ്റ്റിക് പുര...
മലയാളക്കരയുടെ സ്വന്തം ഗസൽഗായിക
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളിൽ സൃഷ്‌ടിക്കുന്നതാവട്ടെ അനിർവചനീയ സുഖവും. രണ്ടു പതിറ്റാണ്ടുകളായി
പിരിയില്ലൊരിക്കലും...
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുട്ടികൾ ആദ്യമായി കണ്ടുമുട്ടിയത്. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയിൽ കൈപിടിച്ചോടുന്ന സ്കൂൾ കുട്ടികളുടെ വേഷമായിരുന്നു ഇരുവരുടേതും.
പേപ്പർ സർക്കിൾ പൂക്കൾ
മേശപ്പുറത്തെ പൂപ്പാത്രത്തിൽ ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പൂക്കൾ. അധികം ചെലവില്ലാതെ ഈ പൂക്കൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം... ഇതാ ഇങ്ങനെ...
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പരപ്പിക്കുന്ന നിലവാരത്തിലേക്ക് വളർന്നിരിക്കുകയാണ് തളിപ്പറമ്പ് ...
പട്ടിന്റെ ശോഭയോടെ
ബാവിഞ്ചി ടൈപ്പ് മോഡൽ സാരികളാണ് ലേറ്റസ്റ്റ് ട്രെൻഡ്. ടിഷ്യൂ ടൈപ്പ്, സിഗ് സാഗ് വരുന്ന സാരികൾ, വൈവിധ്യമാർന്ന നിറങ്ങളിലുള്ളവ എന്നിങ്ങനെ പോകുന്നു സാരികളിലെ പുതുമ, വ...
തനിഷ്ക് ക്വീൻ ഓഫ് ഹാർട്ട്സ് ഡയമണ്ട്സ്
ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ തനിഷ്ക് ‘ക്വീൻ ഓഫ് ഹാർട്ട്സ് ഡമയണ്ട്’ ശേഖരം പുറത്തിറക്കി. പ്രൗഢിയിൽ രൂപകൽപ്പന ചെയ്ത കമ്മലുകളും നെക്ലേസുകളും...
സൗന്ദര്യത്തിനു കൽപ്പനയുടെ സംരക്ഷണം
എഴുപതുകളുടെ തുടക്കം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കേരളത്തിലെ സ്ത്രീകൾ എത്തിത്തുടങ്ങുന്നതേയുള്ളു. അതും വിദ്യാഭ്യാസം ജോലി തുടങ്ങിയ അത്യാവശ്യകാര്യങ്ങൾക്കായി......
ഫാഷൻ ഡിസൈനർമാരേ...ഇതിലേ...
എന്തിനും ഏതിനും ആപ്ലിക്കേഷനുകളുള്ള കാലത്ത് മൊബൈലിൽ മെമ്മറി തികയുമോ എന്നായിരിക്കും ഏറ്റവും വലിയ ആശങ്ക. ഈ ലക്കത്തിൽ പുതിയ കുറച്ച് ആപ്ലിക്കേഷനുകൾ നമുക്ക് പരിചയപ്പ...
വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ
വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെൺമനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവരെ ഗൗണുകളുടെ ലോകത്തേക്ക് കൈപിടിച്ച് സുന്ദരിയാക്കുകയാണ് െ
പൂക്കൾപോലെ പ്ലാറ്റിനം ആഭരണങ്ങൾ
സ്വർണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികൾക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അടുത്ത കാലത്തു വിപണിയിലെത്തിയ പ്ലാറ്റിനം ഫ്ളോറൽ ആഭരണങ്ങളാണ് ഇപ...
സ്റ്റൈലാകാൻ മിഡ് റിംഗ്
പെൺവിരലുകൾക്ക് അനിർവചനീയമായ സൗന്ദര്യം നല്കുവാൻ ഇതാ പലതരം മിഡ്റിംഗുകൾ. ഡൽഹി, മുംബൈ പോലുള്ള വൻ നഗരങ്ങളിൽ മാത്രം കണ്ടിരുന്ന മിഡ് റിംഗുകൾ ഇപ്പോൾ കേരളത്തിലേക്കും എത്...
അണിയാം ഫാൻസി മൂക്കുത്തികൾ
ടീനേജേഴ്സിന്റെ ആഭരണശേഖരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു മൂക്കുത്തി. മുമ്പൊക്കെ ഉത്സവാഘോഷങ്ങളിൽ പട്ടുപാവാടയും സെറ്റുസാരിയുമൊക്കെ അണിയുമ്പോൾ മ...
ആന്റിക് ആഭരണങ്ങൾ
വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് യുവത്വം. അതുകൊണ്ടുതന്നെ കേരളസാരിക്കൊപ്പം പെൺകുട്ടികൾ ആന്റിക് ആഭരണങ്ങളും അണിഞ്ഞു തുടങ്ങിയിരിക്കുന്നു. വലംപിരി ശംഖിന്റെ ഡിസൈനിലുള്ള ...
ജിമുക്കി, ജിമുക്കി
ജിമുക്കിയോടു മലയാളി പെൺകുട്ടികൾക്ക് പണ്ടേ ഇഷ്ടം അൽപം കൂടുതലാണ്. ആദ്യകാലത്തെ കുടപോലുള്ള സ്വർണ ജിമുക്കിയിൽ നിന്ന് നെറ്റിലേക്കും തത്തക്കൂടിലേക്കും കല്ലു പതിപ്പിച്ച...
അഴകിലേക്കുള്ള വഴികൾ
ആരോഗ്യകരമായ ആഹാരശീലങ്ങൾ, ജീവിതശൈലി...ഇതൊക്കെയാണു ചർമസൗന്ദര്യത്തിലേക്കുളള വഴികൾ. വ്യക്‌തിസൗന്ദര്യത്തെ രൂപപ്പെടുത്തുന്നതും ഇവയൊക്കെത്തന്നെ. സൗന്ദര്യം വ്യക്‌തിത്വത...
സൗന്ദര്യ സംരക്ഷണത്തിന് പൂർണത നൽകാൻ
ബിരുദം ഭൗതികശാസ്ത്രത്തിലാണെങ്കിലും ജാസ്മിൻ മൻസൂറിന്റെ കരവിരുത് വിരിയുന്നത് സൗന്ദര്യ സംരക്ഷണ മേഖലയിലാണ്. കോട്ടയം–കുമളി റോഡിൽ ശീമാട്ടിയുടെ എതിർവശത്തുള്ള റിറ്റ്സ് ...
നൈക്കി ട്രെയിനിംഗ് ക്ലബ്
ശരീരം ഫിറ്റായിരിക്കുക എന്നത് ഏതൊരാളുടെയും ആവശ്യമാണല്ലോ. ഇതാ സ്ത്രീകൾക്കു പ്രത്യേകമായി തയാറാക്കിയ ഫിറ്റ്നസ് ആപ്പ്്– നൈക്കി ട്രെയിനിംഗ് ക്ലബ്. നൈക്കി എന്ന ബ്രാൻഡി...
ജിമുക്കി
സ്വർണ ജിമുക്കികൾ മലയാളി പെൺകൊടിമാരുടെ അഴകിന്റെ പര്യായമാണെന്ന വിശ്വാസം പണ്ടുമുതലേ ഉണ്ട്. വലിയ കുടപോലുള്ള ജിമുക്കികളായിരുന്നു എഴുപതുകളിലെ യുവതികളുടെ ഹരം. എൺപതുകളി...
മാടമ്പിയിൽ തുടക്കംകുറിച്ച പാട്ടുകാരി
ഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നൽകിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അതും മോഹൻലാൽ നായകനായി അഭിനയിച്ച മാടമ്പി എന്ന ഹിറ്റ് ചിത്രത്തിനു വേണ...
വരൂ, സുന്ദരിയാകാം
എഴുപതുകളുടെ തുടക്കം... ചേർത്തലയിലെ പ്രമുഖ കോളജിലെ ഹോസ്റ്റലിലാണ് സംഭവം... ക്ലാസിലേക്കു പോകാനായി തയാറെടുക്കുന്ന തരുണീമണികൾ...പുരികമെഴുതിത്തരൂ... മുടി കെട്ടിത്തരൂവ...
ട്രെൻഡുകൾ മാറിമറിഞ്ഞു മഞ്ഞലോഹം
പാരമ്പര്യത്തനിമയും പുതുമയും ഒത്തു ചേരുന്ന സിംപിൾ ഡിസൈനുകൾ. വിവാഹ, വിവാഹേതര ആവശ്യങ്ങൾക്കു പുതുതലമുറ തേടിയെത്തുന്ന സ്വർണാഭരണങ്ങളിൽ മറുനാടൻ ഡിസൈനും പ്രിയമേറുന്നു....
അണിയാൻ സിംപിൾ; കാണുമ്പോൾ എലഗന്റ്
ട്രെൻഡിയായ ആഭരണങ്ങളാൽ നിറഞ്ഞതാണ് ഇന്നത്തെ പെൺകുട്ടികളുടെയെല്ലാം ആഭരണപ്പെട്ടികൾ. അത് തനിസ്വർണത്തിൽ തീർത്തതു തന്നെയാകണമെന്ന ഒരു നിർബന്ധവും അവർക്കില്ല. ഇനാമൽ വർക്ക...
പത്തരമാറ്റിൻ തിളക്കവുമായി ഗായത്രി
അഭിനയത്തോടൊപ്പം ആഭരണ ഡിസൈൻ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. കഴിഞ്ഞ 20 വർഷമായി സിനിമ–സീരിയൽ രംഗത്തുള്ള ഗായത്രിയുടെ മേൽനോട്ടത്തിലാണ് തൃപ്പൂണിത്തുറ കര...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.