പംപ്സിനെ പ്രണയിച്ച് പെണ്‍ പാദങ്ങൾ
പംപ്സിനെ പ്രണയിച്ച് പെണ്‍ പാദങ്ങൾ
Saturday, January 6, 2018 3:33 PM IST
ചെരുപ്പുകളുടെ ലോകത്ത് എത്രയൊക്കെ ട്രെൻഡുകൾ വന്നുപോയാലും പെണ്‍മനസുകളിൽ ഇന്നും താരമായി നിൽക്കുന്നത്, കാലിനെ പൊതിയുന്ന ഷൂസുകൾ തന്നെയാണ്. ലേഡീസ് പംപ്സ് എന്നാണ് സ്ത്രീകളുടെ ഷൂവിന് ഫാഷൻ ലോകം നൽകിയിരിക്കുന്ന ഓമനപ്പേര്. പേരുപോലെതന്നെ വളരെ ക്യൂട്ട് ആണ് പംപ്സ് ഷൂസ്. സ്വന്തം കാലിനു ചേരുന്ന ഒരു മോഡൽ സ്ഥിരമായി ഉപയോഗിക്കാനാണ് ഇന്നത്തെ പെണ്‍കുട്ടികൾ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ ഷൂ അഥവാ ലേഡീസ് പംപ്സിന് ആരാധകരും ഏറെയാണ്. ഷൂ ധരിക്കുന്പോൾ കിട്ടുന്ന ആഢ്യത്വവും ആത്മവിശ്വാസവും മറ്റൊരു ചെരുപ്പിനും നൽകാനാവില്ല എന്നതാണ് പ്രധാന കാരണം. നൂറ്റന്പത് രൂപ മുതൽ ആയിരങ്ങൾ വരെ വില മതിക്കുന്ന ലേഡീസ് പംപ്സുകൾ ഇന്ന് വിപണിയിലുണ്ട്.

പല നിറം, പല രൂപം, പല ഭാവം

കറുപ്പു നിറത്തിലുള്ള ഷൂവിനാണ് ആരാധകർ കൂടുതലുള്ളതെങ്കിലും കറുപ്പിനും വെളുപ്പിനും പുറമേ ന്യൂട്രൽ നിറത്തിലുള്ള പംപ്സിനും നല്ല ഡിമാൻഡാണ്. നിയോണ്‍ നിറങ്ങളുൾപ്പെടെ നിരവധി വർണങ്ങളിൽ ഇവ ലഭ്യം. ലെതറിലും വെൽവറ്റിലും മെറ്റലിലും പ്ലാസ്റ്റിക്കിലും നിർമിച്ച ഷൂസും സാൻഡൽ ലോകം കീഴടക്കിക്കഴിഞ്ഞു. ജീൻസ് മെറ്റീരിയലുകളിലും ഷൂസുകൾ വിപണിയിൽ ലഭ്യമാണ്.

ഹീലുള്ളവ, ഇല്ലാത്തവ, മീഡിയം ഹീലുള്ളവ, പ്ലാറ്റ്ഫോം ഹീലുള്ളവ തുടങ്ങി ആങ്കിൾ സ്ട്രാപ്പുള്ളവ, ടി സ്ട്രാപ്പുള്ളവ, മേരി ഡെയിൻ സ്ട്രാപ്പുള്ളവ .. പംപ്സിൽ വൈവിധ്യങ്ങൾ നിരവധിയാണ്. ഓപ്പണ്‍ റ്റോ, റൗണ്ട് റ്റോ, സ്ക്വയർ റ്റോ, പീപ്പ് റ്റോ തുടങ്ങി പല വിധത്തിൽ വിരലഗ്രം വ്യത്യസ്ത രീതിയിൽ നിർമിച്ച പംപ്സുകളുണ്ട്. ഉപയോഗിക്കുന്നയാളുടെ ഉയരം, പാദങ്ങളുടെ ആകൃതി, വലിപ്പം എന്നിവയ്ക്കനുസരുച്ച് ഇവ തെരഞ്ഞെടുക്കാം.


പാർട്ടിവെയർ ഗൗണുകൾക്കൊപ്പമാണ് ഹൈഹീൽഡിലുള്ള ഷൂസുകൾ ഏറ്റവും നന്നായി ഇണങ്ങുക. കൂടാതെ സ്കർുകൾക്കൊപ്പവും ജീൻസിനൊപ്പവും മോഡേണ്‍ ചുരിദാറുകൾക്കൊപ്പവും ഷൂസുകൾ ധരിക്കാം. ഡിസൈനർ സാരികൾക്കൊപ്പം പരീക്ഷിക്കുന്നവരുമുണ്ട്. ഹൈഹീൽ പംപ്സ് ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഹീലിെൻറ കനം ശ്രദ്ധിക്കണം. ധരിച്ച് നോക്കി കംഫർട്ട് ആയിട്ടുള്ളത് മാത്രം വാങ്ങുക.

||

ഷൂവിന്‍റെ ഫാൻസി വേൾഡ്

ബ്രൈറ്റ് കളറുകളിലും മിന്നിത്തിളങ്ങുന്ന കല്ലുകളും പൂക്കളും പിടിപ്പിച്ച സിൽവർ, ഗോൾഡൻ കളറുകളിലുള്ള മെറ്റാലിക് ഷൂസുകളും പെണ്‍കുട്ടികളുടെ ചെരുപ്പിെൻറ ലോകത്തിലുണ്ട്. പല നിറത്തിലും മെറ്റീരിയലിലുമുള്ള ഫാൻസി ഷൂസുകളും ലഭ്യമാണ്. പാദരക്ഷകളിൽ ട്രാൻസ്പാരൻറ് ഷൂസുകൾ ഇന്നും വിപണിയിലുണ്ട്. ജീൻസ്, മിഡി, ചുരിദാർ, സാരി... ഏതുമാകെ ട്രാൻസ്പാരൻറ് ഷൂസ് ഇണങ്ങും. വെള്ള, പിങ്ക്, പർപ്പിൾ, ബ്രൗണ്‍ നിറങ്ങളിൽ ഇവ ലഭ്യമാണ്. എത്ര ഉപയോഗിച്ചാലും എത്ര മഴനനഞ്ഞാലും പുതുമ നഷ്ടപ്പെടില്ല എന്നതും പെണ്‍കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നു. ഭാരക്കുറവാണ് മറ്റൊരു ഗുണം. ഡിസൈനിംഗിലെ പ്രത്യേകത കൊണ്ട് വായുസഞ്ചാരവും ലഭിക്കും. ഇത് ബ്രാൻഡഡും അല്ലാത്തതും ലഭിക്കും.

ഹോളിവുഡ് മുതൽ മോളിവുഡ് വരെയുള്ള സെലിബ്രിറ്റികളും പംപ്സ് ഷൂസുകളുടെ ആരാധകരാണ്. അവാർഡ് ചടങ്ങുകളിലും മറ്റും ഫു്വെയറിലെ ക്ലാസിക് ഫാഷൻ എന്നറിയപ്പെടുന്ന പംപ്സിനോടുള്ള അവരുടെ പ്രിയം പ്രകടമാണ്.

കീർത്തി കാർമൽ ജേക്കബ്