സൗന്ദര്യം വർധിപ്പിക്കാൻ ‘ബ്യൂട്ടി പ്ലസ് മി’
സൗന്ദര്യം വർധിപ്പിക്കാൻ ‘ബ്യൂട്ടി പ്ലസ് മി’
Tuesday, July 26, 2016 4:00 AM IST
സൗന്ദര്യം ഒരു വലിയ പ്രശ്നമാണ്, പ്രത്യേകിച്ച് സോഷ്യൽ മീഡിയകളിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് ലൈക്കുകളും കമന്റുകളും വാരിക്കോരി വേണ്ടവർക്ക്. അതിനുവേണ്ടി എത്ര ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിക്കാനും ന്യൂജനറേഷന് മടിയില്ല. പക്ഷേ ഓരോ ആപ്പിനും അതിന്റേതായ പരിമിതികളുമുണ്ട്. എന്നാൽ ചൈനീസ് ഫോട്ടോ ആപ് ഡെവലപ്പേഴ്സ് ആയ മീട്ടു നിലവിലുള്ള എല്ലാ ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകളുടെയും പരിമിതികൾ ഇല്ലാതാക്കി ഒരു ആപ് അവതരിപ്പിച്ചിരിക്കുകയാണ്. ‘ബ്യൂട്ടി പ്ലസ് മി’ എന്നാണ് പുതിയ ആപ്പിന്റെ പേര്. പേര് സൂചിപ്പിക്കുന്നതുപോലെ ഉപയോക്‌താക്കളുടെ ഫോട്ടോയെ മനോഹരവും സ്വാഭാവികമായുള്ള ഫോട്ടോ പോലെയും ആക്കിമാറ്റുന്നു.

മുഖത്തെ പാടുകൾ മാറ്റി സോഫ്റ്റായിട്ടുള്ള സ്കിൻ, വെളുത്ത പല്ലുകൾ, തിളക്കമാർന്ന കണ്ണുകൾ തുടങ്ങി നിരവധി ഓപ്ഷനുകൾ ആപ്പിലുണ്ട്. വളരെ മാസങ്ങളായിട്ട് നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഒരു ആപ് നിർമിച്ചതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. കണ്ണും പല്ലും മുഖവും മാത്രല്ല, ചിരിയുടെ ഭംഗിവരെ കൂട്ടാനുള്ള ഓപ്ഷൻ ഈ ആപ്പിലുണ്ട്. ഇനി എഡിറ്റ് ചെയ്ത ഫോട്ടോകൾ നേരിട്ട് സോഷ്യൽ മീഡിയയിലേക്ക് ഷെയർ ചെയ്യാനുള്ള സംവിധാനവും ‘ബ്യൂട്ടി പ്ലസ് മി’ എന്ന ആപ്പിലുണ്ട്.


ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. ഫോട്ടോ അല്പം മോശമാണെന്ന് കരുതി പ്രിസ്മയിൽ പോയി പെയിന്റിംഗ് ആക്കുന്നവർക്ക് ഇനി ഈ ആപ് ഉപയോഗിച്ച് മുഖം കൂടുതൽ ബ്യൂട്ടിഫുള്ളാക്കാം..

<യ> –സോനു തോമസ്