ചൈനീസ് ഫോൺ വാങ്ങുമ്പോൾ ഓർമിക്കാൻ
ചൈനീസ് ഫോൺ വാങ്ങുമ്പോൾ ഓർമിക്കാൻ
Thursday, July 28, 2016 3:45 AM IST
<യ> ക്ലിക്/ ആർ. വിധുലാൽ

ചൈനീസ് മൊബൈൽ ഫോൺ വാങ്ങുമ്പോൾ എട്ടു കാര്യങ്ങൾ ഓർമയിലി രിക്കണം. ഒന്നാമത് അതു ചൈനീസാണെന്നുള്ളതാണ്. ഇന്ത്യൻ വിപണി യിൽ ഏറ്റവും കൂടുതൽ മൊബൈൽഫോണുകൾ വില്ക്കുന്നതു ചൈനീസ് കമ്പനികളാണ്. വിപണിയിലെ സാംസങിന്റെ കുത്തക പൊളിച്ചതു ചൈനീസ് വിവോയും ജിയോണിയും ഷവോമിയും ലെനോവോയും ഹു വായിയും ഓപ്പോയുമൊക്കെയാണ്. ഈ മത്സര ക്കമ്പത്തിനിടെ പലരും മറന്നുപോയ ഇന്ത്യൻ കമ്പനി മൈക്രോമാക്സിനെയും സ്മരിക്കുന്നു.

വിലക്കുറവും പെർഫോർമൻസുമാണ് അളവുകോലെങ്കിൽ ലോ എൻഡിലും ഹൈ എൻഡിലും സാംസങിനോടും ആപ്പിളിനോടും മത്സരിക്കാൻ ചൈനീസ് കമ്പനികൾ തയാറാണ്. എലിഫോൺ, ഡൂഗി, കുബോട്ട് തുടങ്ങിയ അറിയപ്പെടാത്ത ചൈനീസ് കമ്പനികളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നുമാത്രം.

രണ്ടാമതായി മൊബൈൽഫോണിന്റെ വില്പന സൈറ്റിലെ റിവ്യൂ വായിച്ചശേഷംമാത്രം സെറ്റ് വാങ്ങുക. റെഡ് ഫ്ളാഗ് റിവ്യൂകൾ പ്രത്യേകം വായിക്കുക. മൊബൈൽഷോപ്പുകളിലെ റിവ്യൂവും പരിഗണിക്കുക. ഇന്റർനെറ്റ് സ്പീഡ് മികച്ചതാകണമെങ്കിൽ ശരിയായ എൽടിഇ(ലോംഗ് ടേം ഇവല്യൂഷൻ) ബാൻഡ് സപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കണം. ഇത്തരത്തിലുള്ള ബാൻഡ് സെലക്ഷനിൽ ചൈനീസ് ഫോണുകൾ ബഹുദൂരം പിന്നിലാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ ബാൻഡ്വിഡ്ത് സപ്പോർട്ട് ചെയ്യില്ലെങ്കിൽ നെറ്റ്വർക്കിൽ ഉപയോഗിക്കുമ്പോൾ 3ജിയോ 4ജിയോ ലഭിക്കില്ല.

കുറഞ്ഞതു രണ്ടുവർഷമെങ്കിലും കുറേയേറെ വർഷം മൊബൈൽഫോൺ കൊണ്ടുനടക്കണമെന്നു മോഹമുണ്ടെങ്കിൽ മൂന്നാമത്തെ കാര്യം ഓർമയിലിരിക്കണം: സോഫ്റ്റ്വെയർ അപ്ഡേഷനുകൾ അനുവദിക്കാത്ത സ്മാർട്ട്ഫോണുകൾ വാങ്ങരുത്.

സോഫ്റ്റ്വെയറുകൾ സമകാലികമാക്കുന്നതിലും ആൻഡ്രോയിഡിന്റെ പുതിയ വേർഷനുകൾ അവതരിപ്പിക്കുന്നതിലും മുൻപന്തിയിലാണ് ലെനോവോയും ഷവോമിയും.

നാലാമതായി ഓർഡർ ചെയ്യുന്നതിനുമുമ്പ് കമ്പനിയുടെ ഹിസ്റ്ററി അല്പമെങ്കിലും പഠിച്ചിരിക്കണം. ഹുവായി എന്ന ചൈനീസ് ഫോൺ ചില പാശ്ചാത്യരാജ്യങ്ങളിൽ വിലക്കിയതിനു കാരണം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതുകൊണ്ടാണ്. ചൈനയുടെ ചാരൻ എന്നുവരെ അമേരിക്ക ഹുവായിയെ വിളിച്ചിരുന്നു.


അഞ്ചാമതായി ഈ കമ്പനിക്കു നമ്മുടെ ടൗണിൽ സർവീസ് സെന്ററുകൾ ഉണ്ടോ എന്നു പരിശോധിക്കുകയാണ്.

ആറാമതായി ബജറ്റിലൊതുങ്ങുന്ന ഫോൺ വാങ്ങുക. നേരത്തേ പറഞ്ഞതുപോലെ 3000 രൂപമുതൽ ചൈനീസ് സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. മികച്ച ബാറ്ററിലൈഫുള്ള സെറ്റുകൾ വാങ്ങുന്നതു പ്രത്യേകം ശ്രദ്ധിക്കണം. ജിയോണിയുടെ മാരത്തൺ എഡിഷനുകൾ മികച്ച ബാറ്ററി ലൈഫ് നല്കുന്നവയാണ്.

ആറാമതായി ഇതു ശ്രദ്ധിക്കുക. ചൈനയിൽ ഗൂഗിൾപ്ലേ നിരോധിച്ചിട്ടുള്ളതിനാൽ പകരം എംഐയുഐ എന്ന യൂസർ ഇന്റർഫേസിലാണ് ചൈനയിൽ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നത്. ഇത് ഉപദ്രവകാരിയല്ല. ഗൂഗിളിന്റെ ആൻഡ്രോയ്ഡിലെ പകരക്കാരനാണെന്നു മാത്രം. ചൈനയിൽനിന്നു കയറ്റി അയയ്ക്കുന്ന സ്മാർട്ട്ഫോണുകളിൽ ഐഎംഇഐ ഒഴിവാക്കാറുണ്ട്. ഗൂഗിൾ സേവനങ്ങൾ തടസപ്പെടാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഏഴിലേക്കുവരാം– ചില കമ്പനികൾ ഓൺലൈനിലാണു കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ഉദാഹരണത്തിന് മെയ്സുവും ഓപ്പോയും. ഈ കമ്പനിയുടെ പുതിയ ഫോണുകൾ ലോഞ്ച് ചെയ്യുന്നതുപോലും ആമസോൺവഴിയാണ്.

അലിഎക്സ്പ്രസ്, ഗിയർബെസ്റ്റ് ഓൺലൈൻ സൈറ്റുകളിലൂടെയാണ് ഷവോമി അധികമായി വിറ്റുവരുന്നത്. റിവ്യൂ വായിച്ചശേഷം മാത്രം സ്മാർട്ട്ഫോൺ തെരഞ്ഞെടുക്കുക.
എട്ടാമതായി ലോക്ക് ചെയ്യാത്ത ബൂട്ട്ലോഡറും മൈക്രോ എസ്ഡി കാർഡും നോക്കി വാങ്ങുക.
ബൂട്ട് ലോഡർ ലോക്ക് അഴിക്കാൻ കമ്പനിയെത്തന്നെ സമീപിക്കേണ്ടിവരുന്ന അവസ്‌ഥ ഇതുവഴി ഒഴിവാക്കാം.