സോണിയുടെ പുതിയ വാക്മാൻ
സോണിയുടെ  പുതിയ  വാക്മാൻ
Monday, January 16, 2017 3:46 AM IST
ഉയർന്ന ശബ്ദ വിശ്ലേഷണ ശേഷിയും സുദീർഘ ബാറ്ററി ആയുസുമുള്ള എൻഡബ്ല്യു–എ3 വാക്മാൻ സോണി ഇന്ത്യ പുറത്തിറക്കി. സോണിയുടെ ജനപ്രീതി നേടിയ വാക്മാൻ നിരയിലെ ഈ പുതിയ ഉൽപന്നം നിരവധി പ്രത്യേകതകൾ ഉള്ളതാണ്. വില 15,990 രൂപ.

ശുദ്ധമായ ശ്രവണ വ്യക്‌തത, ഇണക്കമുള്ള ഉപയോഗരീതി, ഗുണനിലവാരമുള്ള വയർലസ് പ്ലേബാക്ക്, മനോഹരമായ രൂപകൽപന എന്നിവ പുതിയ വാക്മാനെ വ്യത്യസ്തമാക്കുന്നു.
ഒതുക്കമുള്ളതും കനം കുറഞ്ഞതുമാണ് പുതിയ വാക്മാൻ. ഭാരം 98 ഗ്രാം. എൻഎഫ്സി സൗകര്യമുള്ളതുകൊണ്ട് കേബിളുകളില്ലാതെ വയർലസ് ആയി സ്പീക്കറുകളുമായും ഹെഡ്ഫോണുകളുമായും ബന്ധിപ്പിക്കാം.


ഒറ്റത്തവണ ചാർജിംഗിലൂടെ 45 മണിക്കൂർ തുടർച്ചയായി ബാറ്ററി പ്രവർത്തിക്കും. അതുകൊണ്ടുതന്നെ മണിക്കൂറുകളോളം തടസ്സമില്ലാതെ പാട്ട് കേൾക്കാനുമാകും. 16 ജിബി മെമ്മറി 128 ജിബി വരെ വികസിപ്പിക്കാം. 3.1 ഇഞ്ച് ടച്ച് സ്ക്രീനും വശങ്ങളിലുള്ള കീ സംവിധാനവും വാക്മാന്റെ പ്രവർത്തനം മികവുറ്റതാക്കുന്നു. കറുപ്പ് നിറത്തിൽ ലഭ്യം.