മൂന്നാം ത്രൈമാസത്തിൽ സൈബർ ആക്രണങ്ങൾ കൂടി
മൂന്നാം ത്രൈമാസത്തിൽ സൈബർ ആക്രണങ്ങൾ കൂടി
Wednesday, January 18, 2017 1:58 AM IST
ന്യൂഡൽഹി: മാൽവെയർ ഇടപെടലുകൾ മൂലം 2016 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ പണം നഷ്‌ടപ്പെട്ടവരുടെയും നിർണായക വിവരങ്ങൾ ചോർന്നു പോയവരുടെയും എണ്ണം 3.79 ലക്ഷം ആണെന്ന് ഇൻറർനെറ്റ് സെക്യൂരിറ്റി രംഗത്തെ പ്രമുഖ കമ്പനിയായ കാസ്പെർസ്കി ലാബ്. സെബർ ആക്രമണങ്ങൾ തലേ വർഷത്തേക്കാളും 22.49 ശതമാനം കൂടി.

കൂടുതൽ മോഷണം നടന്നിട്ടുള്ളത് സൈബർ തിങ്കളാഴ്ചയും, ക്രിസ്മസ് സമയങ്ങളിലുമാണ്.

ഓൺലൈൻ ഹാക്കിംഗിനെ സംബന്ധിച്ചുള്ള കണക്കുകൾ പ്രകാരം നവംബറിലെ മറ്റു ദിവസങ്ങളിൽ നടന്ന ഓൺലൈൻ ഹാക്കിംഗുകളേക്കാൾ കൂടുതൽ നടന്നത് സൈബർ തിങ്കളാഴ്ചയായിരുന്ന നവംബർ 28നാണ്. ബിഗ് സെയിൽ തുടങ്ങിയ ഓഫറുകൾ അധികമായി ലഭിക്കുന്ന ദിവസമായിരുന്നതിനാൽ നവംബർ 28ന് ഹാക്കിംഗിനുള്ള സാധ്യതകൾ കൂടുതലയായിരുന്നതുകൊണ്ടാണ് ഇത്.