Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Tech |


ഇ​ന്ത്യ​ൻ സ്മാ​ർ​ട്ട് ഫോ​ണ്‍ കമ്പനി​ക​ളെ പി​ന്ത​ള്ളി വി​ദേ​ശ ബ്രാ​ൻ​ഡു​ക​ൾ കു​തി​ക്കു​ന്നു
മും​ബൈ: സ്വ​ദേ​ശി പ്ര​ചാ​ര​ണം നാ​ട്ടി​ൽ​കൊ​ണ്ടു​പി​ടി​ച്ചു ന​ട​ക്കു​ന്പോ​ഴും ഇ​ന്ത്യ​ൻ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു പ്രി​യം വി​ദേ​ശ ബ്രാ​ൻ​ഡു​ക​ളോ​ട്. സ്മാ​ർ​ട്ട് ഫോ​ണ്‍ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളെ വി​ദേ​ശ ബ്രാ​ൻ​ഡു​ക​ൾ ബ​ഹു​ദൂ​രം പി​ന്ത​ള്ളി. മാ​ർ​ക്ക​റ്റിം​ഗ് ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡേ​റ്റ കോ​ർ​പ​റേ​ഷ​ൻ (ഐ​ഡി​സി) പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ വി​ൽ​ക്കു​ന്ന ക​ന്പ​നി​ക​ളു​ടെ ആ​ദ്യ​ത്തെ അ​ഞ്ചു സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളി​ല്ല.

ഷ​വോ​മി, ലെ​നോ​വോ, ഓ​പ്പോ, വി​വോ എ​ന്നീ ചൈ​നീ​സ് ക​ന്പ​നി​ക​ളു​ടെ കു​തി​പ്പാ​ണ് ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡു​ക​ളെ പി​ന്നോ​ട്ട​ടി​ച്ച​ത്. ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ക്ക​ലും ഫോ​ണ്‍ നി​രോ​ധ​ന​വു​മൊ​ക്കെ നേ​രി​ട്ടെ​ങ്കി​ലും സാം​സം​ഗ് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ഇ​ന്ത്യ​ൻ സ്മാ​ർ​ട്ട് ഫോ​ണ്‍ വി​പ​ണി​യി​ലെ രാ​ജാ​വ്. ആ​കെ വി​ൽ​പ​ന​യു​ടെ 25.1 ശ​ത​മാ​നം സാം​സം​ഗ് സ്വ​ന്ത​മാ​ക്കി. ഇ​തി​നു പി​ന്നി​ൽ നാ​ലു സ്ഥാ​ന​ങ്ങ​ൾ ചൈ​നീ​സ് ക​ന്പ​നി​ക​ൾ പി​ടി​ച്ച​ട​ക്കി. സാം​സം​ഗി​നു പി​ന്നി​ൽ ഷ​വോ​മി​യാ​ണ്. വി​പ​ണി വി​ഹി​തം 10.7 ശ​ത​മാ​നം. അ​വ​സാ​ന പാ​ദ​ത്തി​ൽ 15 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഷ​വോ​മി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നാം സ്ഥാ​ന​ത്ത് ലെ​നോ​വോ​യാ​ണ്. 9.9 ശ​ത​മാ​നം വി​പ​ണി വി​ഹി​തം. നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഓ​പ്പോ, വി​വോ എ​ന്നി​വ​യാ​ണ്.ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ ചൈ​നീ​സ് ക​ന്പ​നി​ക​ളു​ടെ കു​തി​പ്പ് സ്വ​ദേ​ശി സ്മാ​ർ​ട്ട് ഫോ​ണ്‍ ക​ന്പ​നി​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ജെ ​സീ​രി​സ്, അ​തി​ൽ​ത്ത​ന്നെ ജെ​ടു ആ​ണ് സാം​സം​ഗി​ന്‍റെ കു​തി​പ്പി​ന് ഇ​ന്ധ​നം പ​ക​ർ​ന്ന​ത്. റെ​ഡ്മി ത്രീ ​എ​സ് പ്ല​സ് ഷ​വോ​മി​ക്കു നേ​ട്ട​മു​ണ്ടാ​ക്കി​ക്കൊ​ടു​ത്തു. ലെ​നോ​വോ​യു​ടെ കെ5 ​സീ​രി​സ് ഫോ​ണു​ക​ളും മോ​ട്ടോ ഇ ​ത്രീ പ​വ​റും വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി.
ഓ​പ്പോ 29.9 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​ക്ത​മാ​യ റീ​ട്ടെ​യ്ൽ ശൃം​ഖ​ല രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും ഓ​പ്പോ കാ​ര്യ​മാ​യി ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. വി​വോ 50.8 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ സ്മാ​ർ​ട്ട് ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ൾ എ​ന്ന സ്ഥാ​നം ഉ​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ​ൻ ക​ന്പ​നി മൈ​ക്രോ​മാ​ക്സി​നു 20 ശ​ത​മാ​നം വി​ല്പ​ന ഇ​ടി​വാ​ണ് നേ​രി​ട്ട​ത്്. വി​ല്പ​നാ​ന​ന്ത​ര സേ​വ​ന​ങ്ങ​ളി​ൽ വ​രു​ന്ന പോ​രാ​യ്മ​ക​ളാ​ണു മൈ​ക്രോ​മാ​ക്സി​നും മ​റ്റും വി​ന​യാ​യ​തെ​ന്നു പ​റ​യു​ന്ന​വ​രു​ണ്ട്. ഇ​ന്‍റ​ക്ട്സ്, ലാ​വ, കാ​ർ​ബ​ണ്‍ തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​ടെ​യും വി​ല്പ​ന ഇ​ടി​വ് ര​ണ്ട​ക്കം ക​ണ്ടു. 10.91 കോ​ടി മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് 2016ൽ ​ഇ​ന്ത്യ​യി​ൽ വി​റ്റ​ഴി​ഞ്ഞ​തെ​ന്ന് ഐ​ഡി​സി​യു​ടെ ക​ണ​ക്കി​ൽ പ​റ​യു​ന്നു. 5.2 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച​യാ​ണ് ഈ ​രം​ഗ​ത്തു പ്ര​ക​ട​മാ​കു​ന്ന​ത്.അ​തേ​സ​മ​യം, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നോ​ട്ടു​നി​രോ​ധ​നം മൊ​ബൈ​ൽ​ഫോ​ണ്‍ വി​പ​ണി​ക്കും തി​രി​ച്ച​ടി​യാ​യി. മി​ക​ച്ച വി​ല്പ​ന ന​ട​ക്കേ​ണ്ട ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ വി​ല്പ​ന​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​യി. വ​ർ​ഷാ​ന്ത്യ പാ​ദ​ത്തി​ൽ 20.3 ശ​ത​മാ​നം ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യും മ​റ്റും പ്ര​ചാ​രം നേ​ടി​യ​തോ​ടെ സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​ടെ വി​ല്പ​ന​യാ​ണ് വ​ർ​ധി​ക്കു​ന്ന​ത്. ഫീ​ച്ച​ർ ഫോ​ണു​ക​ളു​ടെ വി​ല്പ​ന താ​ഴേ​യ്ക്കാ​ണ്.

സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​ടെ വി​ല്പ​ന​യി​ൽ 31.2 ശ​ത​മാ​ന​വും ഓ​ണ്‍​ലൈ​ൻ വ​ഴി​യു​ള്ള​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഈ ​വി​ല്പ​ന​യു​ടെ അ​ൻ​പ​തു ശ​ത​മാ​ന​വും കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന​ത് ഷ​വോ​മി​യും ലെ​നോ​വോ​യും ചേ​ർ​ന്നാ​ണ്.

ഓഫർ പെരുമഴ പ്രഖ്യാപിച്ചു ജിയോ
ന്യൂഡൽഹി: ജിയോ വരിക്കാർക്ക് ഉദാരനിരക്ക് പ്രഖ്യാപിച്ചു ചെയർമാൻ മുകേഷ് അംബാനി. നിലവിൽ ജിയോ ഉപഭോക്‌താക്കൾക്കു ലഭ്യമായിരിക്കുന്ന സൗജന്യ വോയിസ് കോളുകളും ഇൻറർനെറ്റ് ഡ...
പുതുമോഡലുകളുമായി എംഫോൺ
കൊച്ചി: മൊബൈൽ സാങ്കേതികവിദ്യയിൽ പുത്തൻ തരംഗമാകാൻ മലയാളികളുടെ എംഫോൺ.
ഐ ബോൾ കോംപ്ബുക്ക് ഐ360 ലാപ്ടോപ്പ്
നൂതനവും അത്യാധുനികവുമായ സാങ്കേതികവിദ്യയിലൂന്നിയ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ഐ ബോൾ 12,999 രൂപയ്ക്ക് ടച്ച് സ്ക്രീൻ 360ഐ കൺവെർട്ടിബ്ൾ ലാപ്ടോപ്പ് വിപണിയിൽ അവതരിപ്പ...
കരുത്തൻ ഫോണുകൾ, 15,000 രൂപയിൽ താഴെ
15,000 രൂപയ്ക്കു താഴെ സ്വന്തമാക്കാവുന്ന 4ജിബി, 3 ജിബി ഫോണുകളുടെ ശ്രേണിയിൽ മൂന്ന് മോഡലുകൾ പരിചയപ്പെടാം.
ഇ​ന്ത്യ​ൻ സ്മാ​ർ​ട്ട് ഫോ​ണ്‍ കമ്പനി​ക​ളെ പി​ന്ത​ള്ളി വി​ദേ​ശ ബ്രാ​ൻ​ഡു​ക​ൾ കു​തി​ക്കു​ന്നു
സ്വ​ദേ​ശി പ്ര​ചാ​ര​ണം നാ​ട്ടി​ൽ​കൊ​ണ്ടു​പി​ടി​ച്ചു ന​ട​ക്കു​ന്പോ​ഴും ഇ​ന്ത്യ​ൻ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു പ്രി​യം വി​ദേ​ശ ബ്രാ​ൻ​ഡു​ക​ളോ​ട്. സ്...
പുറത്തിറക്കിയിട്ട് ആറു മാസം; ക്ലച്ച് പിടിക്കാതെ ഗൂഗിൾ നോഗ
സിലിക്കൺവാലി: ആൻഡ്രോയിഡ് 7.0 നോഗ പുറത്തിറങ്ങിയിട്ട് ആറു മാസം പിന്നിട്ടു. ഇതുവരെ പുതിയ ഒഎസ് സ്വീകരിച്ചവരുടെ
ബ്ലേഡ് എ 2 പ്ലസ്
അതിവേഗം റീചാർജ് ചെയ്യാവുന്ന, ഉയർന്ന ശേഷിയുള്ള ബാറ്ററി സൗകര്യവുമായി ഇസെഡ്ടിഇയുടെ
സീബ്രോണിക്സിൽനിന്ന് കാർ മൗണ്ടുകൾ
സീബ്രോണിക്സ് ഇന്ത്യ മൊബൈൽ ആക്സസറികളുടെ വിഭാഗത്തിലെ ഉൽപ്പന്ന ശ്രേണി വിപുലമാക്കുന്നു.
ആപ്പിളിനെ പിന്തള്ളി ഗൂഗിൾ ഒന്നാമത്
പൂന: ആഗോളതലത്തിൽ ആപ്പിളിനെ പിന്തള്ളി ഗൂഗിൾ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് ആയി. ആപ്പിൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ
16 എംപി സെൽഫി കാമറയുമായി ഒപ്പോ എ 57
സെൽഫി പ്രേമികൾക്കു കൂടുതൽ ആനന്ദം നൽകി ഒപ്പോയുടെ എ 57 സ്മാർട്ട് ഫോൺ വിപണിയിലേക്ക്. 16 എംപി ഫ്രണ്ട് കാമറയുമായാണ് ഒപ്പോ എ 57ൻറെ വരവ്. ഏകദേശം 15,800 രൂപ വിലവരുമെന്ന...
ഭാഷ പഠിക്കാം, രാവിലെ ഉണരാം....
വിവിധ ഭാഷകളും പ്രയോഗങ്ങളും പഠിക്കാനുള്ള ആപ്പുകൾ, രാവിലെ സമയത്തിനുണർത്തുന്ന അലാം ആപ്പ്
‘രോഗം പരത്തുന്ന’ മെയിലുകൾ!
ഡിജിറ്റൽ ലോകത്ത് ഏവരുടെയും വലിയ ആശങ്ക സുരക്ഷയെക്കുറിച്ചാണ്. നിരവധി ആൻറി വൈറസുകൾ അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുണ്ടെങ്കിലും വൈറസുകളെ തടയാൻ ശാശ്വതമായ
വോഡഫോണും ഐഡിയയും ഒന്നിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ മൊബൈൽ ടെലികോം ബിസിനസിൽ രണ്ടും മൂന്നും സ്‌ഥാനങ്ങളിലുള്ളവർ ഒന്നിച്ച് ഒന്നാമനാകുന്നു.
മത്സരം മുറുകി, ലെനോവോ വിലകുറച്ചു
സ്മാർട്ട് ഫോൺ വിപണിയിൽ കഴുത്തറപ്പൻ മത്സരം മുറുകുന്നു. ഇസഡ് 2 പ്ലസ് 3 ജിബി, 4 ജിബി റാം ശേഷിയുള്ള ഫോണുകളുടെ വില കുറച്ച് വിപണിയിലെത്തിച്ചാണ് ലെനോവോ മത്സരത്തിനു
എന്തുചെയ്യും, ഫോൺ പോയാൽ
വൻ നഗരങ്ങളിൽ മൊബൈൽ ഫോൺ മോഷണം വ്യാപകമാണ്. തിരക്കേറിയ സ്‌ഥലങ്ങളിൽ മൊബൈൽ ഫോൺ പോലും അറിയാതെ അതിനെ അടിച്ചുകൊണ്ടുപോകുന്ന
ദീ​പി​ക മൊ​ബൈ​ൽ ആ​പ്പ് ഇ​പ്പോ​ൾ പു​തി​യ രൂ​പ​ത്തി​ൽ
ഓ​ണ്‍​ലൈ​ൻ വാ​ർ​ത്ത വാ​യ​ന ഇ​നി കൂ​ടു​ത​ൽ ല​ളി​തം, സു​ഖ​ക​രം! ക​ണ്ണി​നു സു​ഖം​പ​ക​രു​ന്ന വി​ന്യാ​സ​വു​മാ​യി ദീ​പി​ക മൊ​ബൈ​ൽ ആ​പ് അ​പ്ഡേ​ഷ​ൻ എ​ത്തി.
ബിഎസ്എൻഎൽ 4 ജി മാർച്ചിൽ
തിരുവനന്തപുരം: ബിഎസ്എൻഎലിൻറെ 4 ജി സേവനം മാർച്ച് അവസാനത്തോടെ കേരളത്തിലെത്തുമെന്ന് ചീഫ് ജനറൽ മാനേജർ ആർ. മണി അറിയിച്ചു.
സാംസംഗ് ഗാലക്സി സി 9 പ്രോ അവതരിപ്പിച്ചു
കൊച്ചി: സാംസംഗ് ഇന്ത്യ പുതിയ സ്മാർട്ട് ഫോൺ ഗാലക്സി സി 9 പ്രോ പുറത്തിറക്കി. 6 ജിബി റാം, 16 എംപി ഫ്രണ്ട്,
മൂന്നാം ത്രൈമാസത്തിൽ സൈബർ ആക്രണങ്ങൾ കൂടി
ന്യൂഡൽഹി: മാൽവെയർ ഇടപെടലുകൾ മൂലം 2016 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ പണം
സോണിയുടെ പുതിയ വാക്മാൻ
ഉയർന്ന ശബ്ദ വിശ്ലേഷണ ശേഷിയും സുദീർഘ ബാറ്ററി ആയുസുമുള്ള എൻഡബ്ല്യു–എ3 വാക്മാൻ സോണി ഇന്ത്യ പുറത്തിറക്കി.
കണ്ണു പരിശോധിക്കാൻ ഐക്യൂ
ഐക്യു എന്ന വാക്ക് സാധാരണ ബുദ്ധിയുമായി ബന്ധപ്പെട്ടാണ് ഇതുവരെ കേട്ടു പരിചയമുള്ളത്. ഇപ്പോളിതാ കണ്ണു പരിശോധിക്കാൻ ഐക്യൂ എന്ന പേരിൽ യന്ത്രം എത്തിയിരിക്കുന്നു
ടെക് കിംവദന്തികൾ!
‘‘ഫേസ്ബുക്കും വാട്സ്ആപ്പും ശനിയാഴ്ച മുതൽ പണം ഈടാക്കും’’! കഴിഞ്ഞ ദിവസങ്ങളിൽ ഉപയോക്‌താക്കളിൽ
സീബ്രോണിക്സിൽനിന്ന് പുതിയ മൾട്ടിമീഡിയ സ്പീക്കർ
സീബ്രോണിക്സ് ഓഡിയോ ശ്രേണിയിൽ മറ്റൊരു ഉല്പന്നംകൂടി അവതരിപ്പിച്ചു. ZEBBT361RUC F എന്നുവിളിക്കുന്ന 2.2 സ്പീക്കർ ഗാനങ്ങൾ
പുതുവർഷം, പുതിയ ടെക്നോളജി
2017 ജനുവരി അഞ്ച്. ടെക് ലോകം കണ്ണുംനട്ട് കാത്തിരിക്കുന്ന ദിവസം. അന്നാണ് ലോകത്തിലെ ഏറ്റവും
നടന്നുകാണാം, ഈ ചിത്രങ്ങൾ
അടച്ചുവച്ച കണ്ണുകൾ ഒന്നും തുറന്നടയ്ക്കുമ്പോൾ എന്തുകാണാം, അതേയുള്ളൂ ഒരു ഫോട്ടോയിൽ. പിന്നീടത് ഏറെനേരം നോക്കിയിരിക്കാമെന്നുമാത്രം. കണ്ണുതുറന്നുപിടിച്ച് കഴുത്ത്
ലെനോവോയുടെ പുതിയ ഫാബ്ലെറ്റ് – ഫാബ് 2 പ്ലസ്
പ്രമുഖ പിസി, സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് നിർമ്മാതാക്കളായ ലെനോവോയുടെ പുതിയ ഫാബ്ലെറ്റ് – ഫാബ് 2 പ്ലസ് വിപണിയിലെത്തി. ആമസോൺ ഇന്ത്യയിലൂടെ മാത്രം വിൽപ്പനയ്ക്കുള്ള
പാട്ടുപാടുന്ന തലയിണയുമായി റീപോസ്
മുൻനിര സ്പ്രിംഗ് മാട്രസസ് കമ്പനിയായ റീപോസ്, പാട്ടുപാടുന്ന തലയിണ വിപണിയിൽ എത്തിച്ചു. സോംഗ്ബേർഡ്
കടന്നുപോകുന്നത് ലോകത്തെ ഞെട്ടിച്ച ടെക് പരാജയങ്ങളുടെ വർഷം
2016 അവസാനിക്കുന്നു. ടെക് ലോകത്ത് പരാജയങ്ങൾ പുതുമയല്ല. എന്നാൽ, ലോകത്തെ ഞെട്ടിച്ച് കൊട്ടിഘോഷിച്ചിറക്കിയ ചില വമ്പൻ പ്രഖ്യാപനങ്ങൾ തകർന്നടിഞ്ഞത് 2016ൽ ലോകം
കരുത്തോടെ വൺപ്ലസ് 3ടി
ആറു ജിബി റാം, 64 ജിബി സ്റ്റോറേജ്, 1.6 ജിഗാഹെർട്സ് പ്രോസസർ, 16 എംപി കാമറകൾ– കരുത്തിന്റെ കാര്യത്തിൽ വൺപ്ലസ് 3ടിയോട് മുട്ടാവുന്നവർ കുറയും.
ഇൻഡക്ഷൻ സ്പീക്കർ: പുത്തൻ ശബ്ദം
4ജി ഇന്റർനെറ്റ് സൗജന്യമായി കിട്ടുന്ന സാഹചര്യത്തിൽ മൊബൈലിലും ടാബിലും സിനിമയും പാട്ടും ആസ്വദിക്കുന്നവരുടെ എണ്ണം കോടിക്കണക്കിനാണ്. ഡോൾബി ശബ്ദാനുഭവം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.