കരുത്തൻ ഫോണുകൾ, 15,000 രൂപയിൽ താഴെ
15,000 രൂപയ്ക്കു താഴെ സ്വന്തമാക്കാവുന്ന 4ജിബി, 3 ജിബി ഫോണുകളുടെ ശ്രേണിയിൽ മൂന്ന് മോഡലുകൾ പരിചയപ്പെടാം.

ലെനോവോ സുക് ഇസഡ് 2 പ്ലസ്

14,999 രൂപയ്ക്കു സ്വന്തമാക്കാവുന്ന ഫോണാണ് ലെനോവോയുടെ സുക് ഇസഡ് 2 പ്ലസ്. ഫോണിൻറെ മറ്റു സവിശേഷതകൾ: അഞ്ച് ഇഞ്ച് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 820 പ്രോസസർ, 4 ജിബി റാം, 64 ജിബി ഇൻറേണൽ മെമ്മറി, 13 എംപി മുന്നിലും, എട്ട് എംപി പുറകിലും കാമറ, 3,500 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്് 6.0.1

കൂളായി കൂൾപാഡ് കൂൾ വൺ

13,999 രൂപയ്ക്കാണ് കൂൾപാഡ് കൂൾ വൺ വിപണിയിലെത്തിക്കുന്നത്. 5.5 ഇഞ്ച് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 652 പ്രോസസർ, 4 ജിബി റാം, 32 ജിബി ഇൻറേണൽ മെമ്മറി, പുറകിൽ 13 എംപിയും, മുന്നിൽ 8 എംപിയും കാമറ, 4,000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്ഡ് 6.0


ഷവോമി റെഡ്മി നോട്ട് 3

നാലക്ക സംഖ്യയ്ക്ക് സ്വന്തമാക്കാം ഷവോമിയുടെ നോട്ട് 3. ഈ മോഡൽ 9,999 രൂപയ്ക്കാണ് ഓൺലൈൻ സൈറ്റുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. ഫോണിൻറെ മറ്റു സവിശേഷതകൾ: 5.5 ഇഞ്ച് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 650 പ്രോസസർ, 3 ജിബി റാം, 16 ജിബി ഇൻറേണൽ മെമ്മറി, 16 എംപി പുറകിലും, 5എംപി മുന്നിലും കാമറ, 4,050 എംഎഎച്ച് ബാറ്ററി. ആൻഡ്രോയ്ഡ് 6.0.1 .

–ജെനറ്റ് ജോൺ