സാം​സം​ഗി​ന്‍റെ ക്യു​എ​ൽ​ഇ​ഡി ടി​വി
സാം​സം​ഗി​ന്‍റെ  ക്യു​എ​ൽ​ഇ​ഡി ടി​വി
Wednesday, May 24, 2017 3:26 AM IST
സാം​സം​ഗ് ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ പ്രീ​മി​യം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക്യു​എ​ൽ​ഇ​ഡി ടി​വി ​ടി​വി ഓ​ഫ് ലൈ​റ്റ്’ എ​ന്ന പേ​രി​ൽ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ നാ​ലു നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​മാ​യാ​ണ് ക്യു​എ​ൽ​ഇ​ഡി ടി​വി എ​ത്തു​ന്ന​ത്. നി​റ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ 100 ശ​ത​മാ​നം പൂ​ർ​ണ​ത, മ​റ​ഞ്ഞി​രി​ക്കു​ന്ന വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലും പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന എ​ച്ച്ഡി​ആ​ർ 2000 സം​വി​ധാ​നം, ലി​വിം​ഗ് റൂ​മി​നെ ബ​ഹ​ള​ത്തി​ൽ നി​ന്നെ​ല്ലാം ഒ​ഴി​വാ​ക്കു​ന്ന ക​ണ​ക്ഷ​ൻ, പു​തി​യ അ​നു​ഭ​വം പ​ക​രു​ന്ന റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് സ​വി​ശേ​ഷ​ത​ക​ൾ. ക​നം കു​റ​ഞ്ഞ പ്രീ​മി​യം മെ​റ്റ​ൽ ബോ​ഡി​യും ബെ​സ​ൽ​ര​ഹി​ത ഡി​സ്പ്ലേ​യും ക്യു​എ​ൽ​ഇ​ഡി​യെ വേ​റി​ട്ടു നി​ർ​ത്തു​ന്നു.


ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് പു​തി​യൊ​രു യു​ഗ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ് ക്യു​എ​ൽ​ഇ​ഡി​യെ​ന്നും തു​ട​ർ​ച്ച​യാ​യി ക​ഴി​ഞ്ഞ 11 വ​ർ​ഷം സാം​സം​ഗ് ലോ​ക​ത്തെ ഒ​ന്നാം ന​ന്പ​ർ ടെ​ലി​വി​ഷ​ൻ ബ്രാ​ൻ​ഡാ​യി നി​ല​കൊ​ള്ളു​ന്നു​വെ​ന്നും സാം​സം​ഗ് സൗ​ത്ത്് ഈസ്റ്റ് ഏ​ഷ്യ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ എ​ച്ച്.​സി. ഹോം​ഗ് പ​റ​ഞ്ഞു.