സോണിയുടെ സൂപ്പർ സ്പീഡ് മെമ്മറി കാർഡ് റീഡർ
സോണിയുടെ സൂപ്പർ സ്പീഡ്  മെമ്മറി കാർഡ് റീഡർ
Thursday, May 25, 2017 4:20 AM IST
സോണി പുതിയ എസ് എഫ് ജി സീരീസ് സൂപ്പർ സ്പീഡ് മെറി കാർഡ് റീഡർ വിപണിയിൽ അവതരിപ്പിച്ചു. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കും ഡിഎസ്എൽആർ , മിറർ ലെസ് കാമറ ഉപയോക്താക്കൾക്കും വീഡിയോഗ്രാഫർമാർക്കും വേണ്ടി പ്രത്യേകമായി ഡിസൈൻ ചെയ്ത ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന വേഗതാ പ്രകടനം, 300* എം ബി/എസ് വരെ റീഡ് ചെയ്യുന്നു, 299* എം ബി/എസ് വരെ റൈറ്റ് ചെയ്യുന്നു.സോണിയുടെ തനതായ ഫേംവെയർ പ്രാപ്തമാക്കിയിട്ടുള്ള 299 എം ബി/എസ് വരെ റൈറ്റ് സ്പീഡുള്ള േഎഏ സീരീസ് ലോകത്തെ ഏറ്റവും വേഗതയേറിയ എസ്ഡി കാർഡാണെന്ന് സോണി അവകാശപ്പെടുന്നു. ദ്രുത റൈറ്റ് സ്പീഡ് ഡിജിറ്റൽ ഇമേജിംഗ് ഉപകരണങ്ങളുടെ പരമാവധി പ്രകടനത്തെ പിന്തുണയ്ക്കുന്നു. ഉയർന്ന റെസല്യൂഷനുള്ള ഇമേജുകൾ നീണ്ട സമയം തുടർച്ചയായി ഷൂട്ട് ചെയ്യാൻ ഇത് അവസരമൊരുക്കും.


പ്രൊഫഷണലുകൾക്ക് കൂടുതൽ കാര്യക്ഷമമായ വർക്ക്ഫ്ളോ ഒരുക്കുന്നതിന് 300 എം ബി/എസ് വരെയുള്ള റീഡ് സ്പീഡാണ് എസ്ഡി കാർഡ് നൽകുന്നത്. ഒരു മെറി കാർഡ് റീഡർ ഉപയോഗിച്ച് വളരെ വേഗത്തിൽ ഒരു കന്പ്യൂട്ടറിലേക്ക് എത്ര വലിയ ഫയലും വളരെ വേഗത്തിൽ ട്രാൻസ്ഫർ ചെയ്യാനാകും.