ബംഗളൂരുവിൽ ഇന്‍റൽ 1100 കോടിയുടെ നിക്ഷേപം നടത്തും
ബംഗളൂരുവിൽ ഇന്‍റൽ 1100 കോടിയുടെ നിക്ഷേപം നടത്തും
Thursday, June 15, 2017 3:16 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ നി​ർ​മി​ക്കു​ന്ന​തി​ന് ബം​ഗ​ളൂ​രു​വി​ൽ 1100 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ഇ​ന്‍റ​ൽ അ​റി​യി​ച്ചു. ഇ​തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ 44 ഏ​ക്ക​ർ ഭൂ​മി ക​മ്പ​നി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്‍റ​ലി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഇ​ന്ത്യ​ൻ വി​ഭാ​ഗ​മാ​യ ഇ​ന്‍റ​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്ന് ഇ​ന്‍റ​ൽ ഇ​ന്ത്യ ജ​ന​റ​ൽ മാ​നേ​ജ​റും ഡാ​റ്റാ സെ​ന്‍റ​ർ ഗ്രൂ​പ്പി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ നി​വൃ​തി റാ​യ് പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴു​ള്ള പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സെ​ന്‍റ​ർ തു​ട​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


അ​മേ​രി​ക്ക​യ്ക്കു പു​റ​ത്ത് ഇ​ന്‍റ​ലി​നു​ള്ള ഏ​റ്റ​വും വ​ലി​യ ഡി​സൈ​ൻ സെ​ന്‍ററാ​ണ് ഇ​ന്ത്യ​യി​ലേ​ത്. 15 വ​ർ​ഷ​മാ​യി ഇ​ന്‍റ​ൽ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ട്. കൃ​ത്രി​മ​ബു​ദ്ധി, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി, 5ജി ​തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ട്ട ചി​പ് ഡി​സൈ​ൻ, ഗ്രാ​ഫി​ക്സ്, ക്ലൗ​ഡി​നു വേ​ണ്ടി​യു​ള്ള സോ​ഫ്റ്റ്‌​വെ​യ​ർ പ്ലാ​റ്റ്ഫോം തു​ട​ങ്ങി​യ​വ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് ഇ​ന്‍റ​ൽ ഇ​ന്ത്യ ഇ​പ്പോ​ൾ.