ഫേസ്ബുക്ക് @ 200 കോടി
ഫേസ്ബുക്ക് @ 200 കോടി
Thursday, June 29, 2017 3:10 AM IST
മെ​ൻ​ലോ പാ​ർ​ക്ക് (ക​ലി​ഫോ​ർ​ണി​യ): പു​തി​യ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് ഫേ​സ്ബു​ക്ക്. ലോ​ക​ത്താ​ക​മാ​ന​ം 200 കോ​ടി ഉപയോക്താക്കൾ എ​ന്ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഫേ​സ്ബു​ക്ക് ഇ​ന്ന​ലെ ക​ട​ന്ന​ത്. 200ന്‍റെ നി​റ​വി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ചെ​റുവീ​ഡി​യോ​യും ഫേ​സ്ബു​ക്ക് നി​ർ​മി​ച്ചുന​ല്കി. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​തി​ൽ എ​ഡി​റ്റ് ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.

ലോ​ക​ത്തെ ഒ​രോ​രു​ത്ത​രി​ലേ​ക്കും അ​ടു​പ്പി​ക്കാ​നാ​ണ് ത​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന് നി​ങ്ങ​ളോ​ടൊ​പ്പം സ​ഞ്ച​രി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ മാ​ർ​ക്ക് സു​ക്ക​ർ​ബെ​ർ​ഗ് ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു. 2004 ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് മാ​ർ​ക്ക് സു​ക്ക​ർ​ബെ​ർ​ഗും എ​ഡ്വേ​ർ​ഡോ സാ​വെ​റി​ൻ, ആ​ൻ​ഡ്രൂ മ​ക്ക​ല്ലം, ഡ​സ്റ്റി​ൻ മോ​സ്കോ​വി​റ്റ്സ്, ക്രി​സ് ഹ്യൂ​ഗ്സ് എ​ന്നീ സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഫേ​സ്ബു​ക്ക് എ​ന്ന വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ച​ത്.


എന്നാൽ, വീഡിയോ പ്ലേ ചെയ്യാൻ ശ്രമിക്കുന്പോ ൾ ഫോണുകൾ ഹാങ്് ആകുന്നുവെന്ന് വ്യാപക പരാതി ഉയരുകയും ചെയ്തു.