ജിയോഫോണിന്‍റെ വരവ്: ല​യ​ന​ങ്ങ​ളു​ടെ ആ​ക്കം കൂ​ട്ടു​മെ​ന്നു റി​പ്പോ​ർ​ട്ട്
ജിയോഫോണിന്‍റെ വരവ്: ല​യ​ന​ങ്ങ​ളു​ടെ ആ​ക്കം കൂ​ട്ടു​മെ​ന്നു റി​പ്പോ​ർ​ട്ട്
Monday, July 24, 2017 4:13 AM IST
ന്യൂ​ഡ​ൽ​ഹി/​മും​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന്‍റെ വ​ര​വ് ടെ​ലി​കോം മേ​ഖ​ല​യെ പി​ടി​ച്ചു​ല​ച്ച​തി​ന് ആ​ക്കം കൂ​ട്ടാ​ൻ പു​തി​യ ഫീ​ച്ച​ർ​ ഫോ​ൺ വ​ഴി​യൊ​രു​ക്കി​യേ​ക്കും. മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന ല​യ​ന​ങ്ങ​ളു​ടെ വേ​ഗം കൂ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

വ​ലി​യ ടെ​ലി​കോം ക​മ്പ​നി​ക​ളെ മു​കേ​ഷ് അം​ബാ​നി​യു​ടെ ഈ ​നീ​ക്കം പെ​ട്ടെ​ന്ന് ബാ​ധി​ച്ചേ​ക്കി​ല്ല. പ​ക്ഷേ, ചെ​റുക​മ്പ​നി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ടെ​ലി​കോം മാ​ർ​ക്ക​റ്റാ​യ ഇ​ന്ത്യ​യി​ൽ ടെ​ലി​കോം ക​മ്പ​നി​ക​ൾ ല​യ​ന​ച​ർ​ച്ച​ക​ൾ നേ​ര​ത്തേ തു​ട​ങ്ങി​യി​രു​ന്നു. ആ​ദ്യം ജി​യോ​യു​ടെ രൂ​പ​ത്തി​ൽ പ്ര​ധാ​ന ക​മ്പ​നി​ക​ൾ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ച്ച അം​ബാ​നി ഇ​പ്പോ​ൾ ജി​യോ​ഫോ​ൺ ഫീ​ച്ച​ർ​ ഫോ​ണി​ന്‍റെ രൂ​പ​ത്തി​ൽ ര​ണ്ടാ​മ​തൊ​രു പ്ര​ഹ​രം​കൂ​ടി ന​ല്കു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ ടെ​ലി​കോം മാ​ർ​ക്ക​റ്റ് മു​ഴു​വ​ൻ പി​ടി​ച്ച​ട​ക്കു​മെ​ന്ന സൂ​ച​ന​യാ​ണു ന​ല്കു​ന്ന​ത്.

വ​രി​ക്കാ​ർ​ക്ക് 4ജി ​നെ​റ്റ്‌​വ​ർ​ക്ക് വ​ച്ചു​നീ​ട്ടി ഡാ​റ്റ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്കി വി​പ​ണി പി​ടി​ക്കു​ക​യാ​ണ് ജി​യോ​യു​ടെ രീ​തി. കോ​ളു​ക​ളും എ​സ്എം​എ​സു​ക​ളും സൗ​ജ​ന്യ​മാ​യി ന​ല്കി. ഇ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ലം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ൽ രാ​ജ്യം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 4ജി​യു​മാ​യി ജി​യോ എ​ത്തി​യ​തോ​ടെ ഭാ​ര​തി എ​യ​ർ‌​ടെ​ൽ, വോ​ഡ​ഫോ​ൺ, ഐ​ഡി​യ സെ​ല്ലു​ലാ​ർ തു​ട​ങ്ങി​യ മു​ൻ​നി​ര ക​മ്പ​നി​ക​ൾ 4ജി​യു​മാ​യി രം​ഗത്തെ​ത്തി.


ജി​യോ​യ്ക്കൊ​പ്പം പി​ടി​ച്ചു​നി​ൽ​ക്കാ​ൻ താ​രി​ഫു​ക​ളും കു​ത്ത​നെ താ​ഴ്ത്തി. ഒ​പ്പം വ​ലി​യ ല​യ​നന​ട​പ​ടി​ക​ളു​മു​ണ്ടാ​യി. വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള വോ​ഡ​ഫോ​ണും ഐ​ഡി​യ​യും ല​യി​ക്കാ​ൻ ധാ​ര​ണ​യാ​യി.

ഒ​ന്നാ​മ​തു​ള്ള ഭാ​ര​തി എ​യ​ർ​ടെ​ലാ​വ​ട്ടെ ടെ​ലി​നോ​റി​നെ​യും ടൈ​കൊ​ണ ഡി​ജി​റ്റ​ലി​ന്‍റെ 4ജി ​ബി​സി​ന​സും ഏ​റ്റെ​ടു​ത്തു. ചെ​റുക​മ്പ​നി​ക​ളു​ടെ വെ​ല്ലു​വി​ളി​ക​ൾ ഇ​നി കൂ​ടു​ത​ൽ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.