യൂ ​ടൂ ഗൂ​ഗി​ൾ?!
യൂ ​ടൂ ഗൂ​ഗി​ൾ?!
Tuesday, May 22, 2018 3:02 PM IST
ഭ​ക്ഷ​ണ​വും സ​ർ​വീ​സും എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു? റ​സ്റ്റ​റ​ന്‍റി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഉ​ട​നെ മൊ​ബൈ​ലി​ലേ​ക്ക് വ​ന്ന എ​സ്എം​എ​സ് ക​ണ്ട് ഇ​നി അ​ത്ഭു​ത​പ്പെ​ടേ​ണ്ട, ഗൂ​ഗി​ൾ നി​ങ്ങ​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണി​ത്. ന​ല്ല റ​സ്റ്റ​റ​​ന്‍റ് ഏ​താ​ണ്, ഗൂ​ഗി​ൾ മാ​പ്പി​ലെ വ​ഴി​വ​ക്ക​ത്തു​ള്ള കെ​ട്ടി​ടം ഏ​താ​ണ്, വി​നോ​ദ​യാ​ത്ര​യ്ക്കു പോ​കാ​ൻ പ​റ്റി​യ സ്ഥ​ല​മേ​താ​ണ് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ല​ഭി​ക്കു​ന്ന​ത് ഇ​ങ്ങ​നെ ആ​ളു​ക​ൾ ന​ൽ​കു​ന്ന​തും ആ​ളു​ക​ൾ അ​റി​യാ​തെ ഗൂ​ഗി​ൾ ചോ​ർ​ത്തു​ന്ന​തു​മാ​യ വി​വ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ഗൂ​ഗി​ൾ ചോ​ർ​ത്തു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പി​ച്ചു​ചോ​ദി​ച്ചാ​ൽ‌ ഇ​ല്ല എ​ന്നാ​ണ് ഉ​ത്ത​രം. ഗൂ​ഗി​ളി​ന്‍റെ പ്രൈ​വ​സി പോ​ളി​സി ആ​ൻ​ഡ് പ്രൈ​വ​സി ക​ൺ​ട്രോ​ളി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ശ​രി​ക്കും വാ​യി​ച്ചു മ​ന​സി​ലാ​ക്കി​യാ​ൽ ന​മ്മ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഗൂ​ഗി​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാം. ഇ​തി​ൽ ന​മ്മു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ള​ട​ക്കം നാം ​അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഗൂ​ഗി​ളി​ന് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു​ള്ള​താ​ണ് വ​സ്തു​ത. ഈ ​വി​വ​ര​ങ്ങ​ൾ ഒ​രി​ക്ക​ലും വി​ൽ​ക്കി​ല്ലെ​ന്നാ​ണ് ഗൂ​ഗി​ൾ ന​ൽ​കു​ന്ന ഉ​റ​പ്പ്.

വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് എ​ങ്ങ​നെ?

ഗൂ​ഗി​ൾ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​ത് പ​ല മാ​ർ​ഗ​ങ്ങി​ലൂ​ടെ​യാ​ണ്.
ഗൂ​ഗി​ൾ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളാ​യ ജി-​മെ​യി​ൽ, ആ​ൻ​ഡ്രോ​യ്ഡ് ഒാ​പ്പ​റേ​റ്റിം​ഗ് സിസ്റ്റം, ഗൂ​ഗി​ൾ സെ​ർ​ച്ച് , യു​ട്യൂ​ബ് വീ​ഡി​യോ, ഗൂ​ഗി​ൾ ഡ്രൈ​വ്, ഗൂ​ഗി​ൾ മാ​പ്പ്, ഗൂ​ഗി​ൾ ക്രോം ​എ​ന്നി​വ​യി​ൽ വ​രു​ന്ന​തും കാ​ണു​ന്ന​തും തെ​ര​യു​ന്ന​തു​മാ​യ വി​വ​ര​ങ്ങ​ൾ ഗൂ​ഗി​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഇ​ത് ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല. ഒ​രാ​ൾ ഗൂ​ഗി​ളി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങു​ന്പോ​ൾ മു​ത​ൽ അ​യാ​ളെ ഗൂ​ഗി​ളും ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങും.

അ​യ​ച്ച​തും സ്വീ​ക​രി​ച്ച​തു​മാ​യ മെ​യി​ലു​ക​ൾ, ഗൂ​ഗി​ൾ ഡ്രൈ​വി​ലു​ള്ള വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും ഫ​യ​ലു​ക​ളും, യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ൾ​ക്ക് ന​ൽ​കു​ന്ന ക​മ​ന്‍റു​ക​ൾ, ആ​ൻ​ഡ്രോ​യ്ഡ് ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ, ആ​പ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, ലോ​ക്കേ​ഷ​ൻ, ഗൂ​ഗി​ളി​ന്‍റെ സേ​വ​ന​ങ്ങ​ളു​പ​യോ​ഗി​ക്കു​ന്ന ബ്രൗ​സ​റു​ക​ൾ - ഡി​വൈ​സു​ക​ൾ, ആ ​ഡി​വൈ​സു​ക​ളു​മാ​യി ക​ണ​ക്‌​ട് ചെ​യ്തി​ട്ടു​ള്ള മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ( ഉ​ദാ​ഹ​ര​ണ​ത്തി​ന് ബ്ലൂ​ടൂ​ത്ത്, വൈ-​ഫൈ...) തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് ഗൂ​ഗി​ൾ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ളെ​ന്തി​ന്?

മെ​യി​ലു​ക​ളും വ്യ​ക്തി വി​വ​ര​ങ്ങ​ളു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും മൂ​ന്നു കാ​ര്യ​ത്തി​നാ​ണെ​ന്നാ​ണ് ഗൂ​ഗി​ൾ പ​റ​യു​ന്ന​ത്. സ്പാം - ​മാ​ൽ​വെ​യ​ർ (വൈ​റ​സ് അ​ട​ങ്ങി​യ) മെ​യി​ലു​ക​ൾ ക​ണ്ടെ​ത്താ​നും സെ​ർ​ച്ച് റി​സ​ൾ​റ്റു​ക​ളി​ൽ കൂ​ടു​ത​ൽ കൃ​ത്യ​ത വ​രു​ത്താ​നു​മാ​ണ് മെ​യി​ലു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തെ​ന്നാ​ണ് ഗൂ​ഗി​ളി​ന്‍റെ വാ​ദം.

ഗൂ​ഗി​ളി​ന്‍റെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും നി​ല​വി​ലു​ള്ള​ത് കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​വാ​നും ഗൂ​ഗി​ൾ ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. പ​ര​സ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഏ​തൊ​രു സ്ഥാ​പ​ന​ത്തി​ന്‍റെ​യും വ​രു​മാ​നം. ഗൂ​ഗി​ളി​ന്‍റെ കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല. പ​ര​സ്യ​ദാ​ത​ാക്ക​ൾ​ക്ക് അ​വ​രു​ടെ ഉ​പ​യോ​ക്താ​ക്ക​ളെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​നും ഗൂ​ഗി​ൾ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.


സം​സാ​രി​ക്കു​ന്ന ഭാ​ഷ, താ​മ​സി​ക്കു​ന്ന സ്ഥ​ലം, ഗൂ​ഗി​ളി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന താ​ത്പ​ര്യ​ങ്ങ​ൾ (ഉ​ദാ​ഹ​ര​ണ​ത്തി​ന് സി​നി​മ, വാ​ർ​ത്ത, ഒാ​ട്ടോ​മൊ​ബൈ​ൽ...) തു​ട​ങ്ങി​യ​വ വി​ശ​ക​ല​നം ചെ​യ്താ​ണ് ഏ​തു​ത​രം പ​ര​സ്യ​മാ​ണ് നി​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന വെ​ബ്സൈ​റ്റി​ൽ കാ​ണി​ക്കേ​ണ്ട​ത് എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത്.

ഗൂ​ഗി​ളി​ന്‍റെ ഉ​റ​പ്പ്

വ്യ​ക്തി വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​ല്ലെ​ന്ന് ഗൂ​ഗി​ൾ ഉ​റ​പ്പ് ന​ൽ​കു​ന്നു. വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​മെ​ന്നും പ്രൈ​വ​സി പോ​ളി​സി​യി​ൽ ഗൂ​ഗി​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു.
എ​ന്നാ​ൽ ഗൂ​ഗി​ളി​ന്‍റെ ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട്, മ​റ്റ് സേ​വ​ന​ങ്ങ​ളു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യ്ക്കാ​യി പ്രൈ​വ​സി പോ​ളി​സി അം​ഗീ​ക​രി​ക്കു​ന്ന ക​ന്പ​നി​ക​ൾ​ക്ക് വി​വ​രം കൈ​മാ​റു​മെ​ന്നും ഗൂ​ഗി​ൾ പ​റ​യു​ന്നു. രാ​ജ്യ സു​ര​ക്ഷ, ഗൂ​ഗി​ളി​ന്‍റെ സു​ര​ക്ഷ, ഗൂ​ഗി​ൾ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ എ​ന്നീ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഉ​പ​യോ​ക്താ​വി​ന്‍റെ വി​വ​ര​ങ്ങ​ൾ നി​ല​വി​ലു​ള്ള നി​യ​മ​മ​നു​സ​രി​ച്ച് മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റും.

പ​തി​മൂ​ന്നു കോ​ടി​യി​ല​ധി​കം സൈ​റ്റു​ക​ളും ആ​പ്പു​ക​ളും ഗൂ​ഗി​ളു​മാ​യി പ​ര​സ്യ​ക​രാ​റു​ണ്ട്. ഇ​വ​രു​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഗൂ​ഗി​ൾ പ​ങ്കു​വ​യ്ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ അ​വ​യു​ടെ ആ​ഴ​വും വ്യാ​പ്തി​യും ഇ​നി​യും ക​ണ​ക്കാ​ക്ക​പ്പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു. വി​വ​ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​ത് തു​ട​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഗൂ​ഗി​ൾ, ത​ങ്ങ​ളു​മാ​യി ഷെ​യ​ർ ചെ​യ്യു​ന്ന വി​വ​ര​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടെ​ന്ന് പു​തി​യ അ​റി​യി​പ്പി​ൽ ഒാ​ർ​മി​പ്പി​ക്കു​ന്നു. അ​തി​നാ​യി സെ​റ്റിം​ഗ്സി​ൽ​നി​ന്ന് മൈ ​അ​ക്കൗ​ണ്ട് എ​ന്ന ഒാ​പ്ഷ​ൻ സെ​ല​ക്‌​ട് ചെ​യ്താ​ൽ മ​തി.

പ​ര​സ്യ​ദാ​താ​ക്ക​ൾ​ക്ക് ഷെ​യ​ർ ചെ​യ്ത വി​വ​രം, ഉ​പ​യോ​ഗി​ക്കു​ന്ന ഡി​വൈ​സു​ക​ൾ, ഗൂ​ഗി​ൾ പ്ല​സി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യവ കാ​ണാ​നും എ​ഡി​റ്റ് ചെ​യ്യാ​നും സാ​ധി​ക്കും.
ഇ​നി ഇ​തെ​ല്ലാം സ​ഹി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ ത​യ്യാ​റ​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് എ​ങ്ങ​നെ ഡി​ലീ​റ്റ് ചെ​യ്യാ​മെ​ന്നും പു​തി​യ പ്രൈ​വ​സി നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഗൂ​ഗി​ൾ വി​വ​രി​ക്കു​ന്നു​ണ്ട്.

https://policies.google.com/privacy/update എ​ന്ന ലി​ങ്കി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. അ​പ്ഡേ​റ്റ് ചെ​യ്ത പ്രൈ​വ​സി പോ​ളി​സി ഈ ​മാ​സം 25 മു​ത​ൽ‌ പ്രാബല്യത്തിലാകും.

സോ​നു തോ​മ​സ്