ജൈ​വ് 2.0 ബു​ക്ക്ഷെ​ൽ​ഫ് വ​യ​ർ​ലെ​സ് സ്പീ​ക്ക​റു​മാ​യി സീ​ബ്രോ​ണി​ക്സ്
ജൈ​വ് 2.0 ബു​ക്ക്ഷെ​ൽ​ഫ് വ​യ​ർ​ലെ​സ് സ്പീ​ക്ക​റു​മാ​യി സീ​ബ്രോ​ണി​ക്സ്
Thursday, May 31, 2018 4:01 PM IST
ര​ണ്ടു വേ​റി​ട്ട വ​യ​ർ​ലെ​സ് സ്പീ​ക്ക​റു​ക​ൾ പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു 2.0 സ്പീ​ക്ക​ർ വേ​ണ​മെ​ന്ന് നി​ങ്ങ​ൾ​ ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടോ. ഇ​വ​ ര​ണ്ടും പെ​യ​ർ ചെ​യ്യാ​നും സാ​ധി​ച്ചാ​ലോ? സീ​ബ്രോ​ണി​ക്സി​ന്‍റെ പു​തി​യ 2.0 വ​യ​ർ​ലെ​സ് സ്പീ​ക്ക​റാ​യ ജൈ​വ് ഇ​തു യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്നു.

സീ​ബ്രോ​ണി​ക്സ് 2.0 വ​യ​ർ​ലെ​സ്സ് ബു​ക്ക്ഷെ​ൽ​ഫ് സ്പീ​ക്ക​റാ​യ ജൈ​വി​ന്‍റെ ഇ​ട​ത്, വ​ല​ത് സ്പീ​ക്ക​റു​ക​ളി​ൽ വ​യ​ർ​ലെ​സ് കണക്‌ഷനു​ണ്ട്. ര​ണ്ടു സ്പീ​ക്ക​റു​ക​ളും ബി​ൽ​റ്റ് ഇ​ൻ ബാ​റ്റ​റി​യു​ള്ള​വ​യാ​ണ്. അ​തു​വ​ഴി പൂ​ർ​ണ​മാ​യും വ​യ​ർ​ഫ്രീ ആ​യി​രി​ക്കു​ക​യും, സം​ഗീ​ത​വും സി​നി​മ​ക​ളും എ​വി​ടെ​യും പ്ലേ ​ചെ​യ്യാ​നാ​വു​ക​യും ചെ​യ്യും.


2.0 സ്പീ​ക്ക​റി​ൽ ഉ​ള്ള​തു​പോ​ലെ പെ​യേ​ർ​ഡ് മോ​ഡി​ലോ ര​ണ്ടു വേ​റി​ട്ട പോ​ർ​ട്ട​ബി​ൾ സ്പീ​ക്ക​റു​ക​ളാ​യോ ഇ​ത് ഉ​പ​യോ​ഗി​ക്കാം. 5 വാ​ട്ട് ആ​ർ​എം​എ​സ് ആ​ണ് ഒൗ​ട്ട്പു​ട്ട്. മി​ക​ച്ച ബേ​സും ഉ​യ​ർ​ന്ന ശ​ബ്ദ​വും ല​ഭി​ക്കും. ഓ​ക്സി​ല​റി കേ​ബി​ള​ട​ക്കം ല​ഭി​ക്കു​ന്ന ഇ​ത് കം​പ്യൂ​ട്ട​ർ, ടി​വി, ഗെ​യി​മി​ങ്ങ് ക​ണ്‍​സോ​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കാം.
ആ​ക​ർ​ഷ​ക​മാ​യ ബ്ലാ​ക്ക് മാ​റ്റ് ഫി​നി​ഷി​ൽ ല​ഭ്യ​മാ​ണ്. എ​ട്ടു മ​ണി​ക്കൂ​ർ പ്ലേ ​ബാ​ക്ക് സ​മ​യം ല​ഭി​ക്കും. എ​ല്ലാ പ്ര​മു​ഖ റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്. 4,499 രൂ​പ​യാ​ണ് വി​ല.