നോ​ക്കാം, ഈ ​സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ
നോ​ക്കാം, ഈ ​സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ
Saturday, July 7, 2018 3:50 PM IST
മൊ​ബൈ​ലി​നു​വേ​ണ്ടി പ​തി​നാ​യി​രം രൂ​പ​യു​ടെ ബ​ജ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ടോ? എ​ന്നാ​ൽ ഇ​താ, ആ ​വി​ല​യ്ക്ക് ഉ​ട​നെ വാ​ങ്ങാ​വു​ന്ന മി​ക​ച്ച ഫോ​ണു​ക​ളു​ടെ ലി​സ്റ്റ്. റെ​ഡ്മി മു​ത​ൽ റി​യ​ൽ​മി വ​രെ കൊ​ള്ളാ​വു​ന്ന ഫീ​ച്ച​റു​ക​ളു​മാ​യി നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ഒ​ട്ടു​മി​ക്ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഈ ​ഫോ​ണു​ക​ൾ ധാ​രാ​ളം മ​തി.

ഷ​വോ​മി റെ​ഡ്മി നോ​ട്ട് 5

18:9 സ്ക്രീ​ൻ റേ​ഷ്യോ​യി​ൽ 5.9 ഇ​ഞ്ച് ഫു​ൾ വ്യൂ ​ഡി​സ്പ്ലേ ന​ൽ​കു​ന്ന ഫോ​ണ്‍. മെ​റ്റ​ൽ യൂ​ണി​ബോ​ഡി, സ്നാ​പ്ഡ്രാ​ഗ​ണ്‍ 625 പ്രോ​സ​സ​ർ, 4000 എം​എ​എ​ച്ച് ബാ​റ്റ​റി ബാ​ക്ക​പ്പ്, 12 എം​പി റി​യ​ർ കാ​മ​റ​യും 5 എം​പി സെ​ൽ​ഫി കാ​മ​റ​യും... പോ​രാ​ത്ത​തി​ന് ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​ന​റും. റെ​ഡ്മി നോ​ട്ട് 5-ന്‍റെ ഫീ​ച്ച​റു​ക​ളാ​ണ് മു​ക​ളി​ൽ വാ​യി​ച്ച​ത്. 3 ജി​ബി റാം/ 32 ​ജി​ബി മെ​മ്മ​റി വേ​രി​യ​ന്‍റി​ന്‍റെ വി​ല 9,999 രൂ​പ.
വീ​ഡി​യോ സ്ട്രീ​മിം​ഗ്, ഹെ​വി ഗെ​യിം​സ് എ​ന്നി​വ​യ്ക്കെ​ല്ലാം തീ​ർ​ത്തും അ​നു​യോ​ജ്യ​മാ​ണ് ഈ ​മോ​ഡ​ൽ. മി​ക​ച്ച ഡി​സ്പ്ലേ​യും കോം​പാ​ക്ട് ഡി​സൈ​നും ഇ​തി​നെ കൂ​ടു​ത​ൽ പ്രി​യ​ങ്ക​ര​മാ​ക്കു​ന്നു. എം​ഐ യൂ​സ​ർ ഇ​ന്‍റ​ർ​ഫേ​സോ​ടെ ആ​ൻ​ഡ്രോ​യ്ഡ് ഓ​റി​യോ 8.1 ആ​ണ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം. കാ​മ​റ​ക​ൾ മി​ക​ച്ച റി​സ​ൽ​റ്റ് ന​ൽ​കു​ന്ന​താ​യി ഉ​പ​യോ​ക്താ​ക്ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഹോ​ണ​ർ 7സി

​സ്ക്രീ​ൻ വ​ലി​പ്പ​വും ആ​സ്പെ​ക്ട് റേ​ഷ്യോ​യും റെ​ഡ്മി നോ​ട്ട് 5നു ​തു​ല്യ​മാ​ണ് ഹോ​ണ​റി​ന്‍റെ 7സി ​മോ​ഡ​ലി​ന്. ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 450 പ്രോ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് ഓ​റി​യോ (ഇ​എം​യു​ഐ അ​ട​ക്കം), 3000 എം​എ​എ​ച്ച് ബാ​റ്റ​റി, 13 എം​പി + 2 എം​പി ഡ്യു​വ​ൽ റി​യ​ർ കാ​മ​റ, 8 എം​പി ഫ്ര​ണ്ട് കാ​മ​റ, ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​ന​ർ, ഫേ​സ് അ​ണ്‍​ലോ​ക്ക് ഫീ​ച്ച​ർ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഫീ​ച്ച​റു​ക​ൾ.
കാ​മ​റ​യും ഡി​സ്പ്ലേ​യും മി​ക​ച്ച​താ​ണെ​ന്നാ​ണ് ഉ​പ​യോ​ഗി​ച്ച​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. ഗെ​യി​മിം​ഗി​ന് കൂ​ടു​ത​ൽ അ​നു​യോ​ജ്യം. ബാ​റ്റ​റി 12 മ​ണി​ക്കൂ​ർ​വ​രെ നി​ൽ​ക്കും. 3 ജി​ബി/ 32 ജി​ബി മോ​ഡ​ലി​ന് 9,999 രൂ​പ​യാ​ണ് വി​ല.

റെ​ഡ്മി 5 എ

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല്പ​ന​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ മു​ൻ​നി​ര​യി​ലാ​ണ് റെ​ഡ്മി 5എ​യു​ടെ സ്ഥാ​നം. മു​ന്പു​ക​ണ്ട ര​ണ്ടു മോ​ഡ​ലു​ക​ളേ​ക്കാ​ൾ വി​ല കു​റ​വാ​ണ് എ​ന്ന​താ​ണ് ആ​ദ്യ​ത്തെ ആ​ക​ർ​ഷ​ണം. ഫീ​ച്ച​റു​ക​ൾ എ​ങ്ങ​നെ എ​ന്നു നോ​ക്കാം. 5 ഇ​ഞ്ച് എ​ച്ച്ഡി ഡി​സ്പ്ലേ, 16:9 ആ​സ്പെ​ക്ട് റേ​ഷ്യോ, സ്നാ​പ്ഡ്രാ​ഗ​ണ്‍ 425 പ്രോ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് 7.1 നൂ​ഗാ (യൂ​സ​ർ ഇ​ന്‍റ​ർ​ഫേ​സ് 9.1), 3000 എം​എ​എ​ച്ച് ബാ​റ്റ​റി, 13 എം​പി റി​യ​ർ, 5 എം​പി ഫ്ര​ണ്ട് കാ​മ​റ​ക​ൾ, ഫിം​ഗ​ർ​പ്രി​ന്‍റ് സെ​ൻ​സ​ർ എ​ന്നി​വ ഈ ​മോ​ഡ​ലി​ലു​ണ്ട്.


ഹെ​വി ഡ്യൂ​ട്ടി ഗെ​യി​മിം​ഗി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ങ്കി​ലും വീ​ഡി​യോ സ്ട്രീ​മിം​ഗ് ഭം​ഗി​യാ​യി ചെ​യ്യാം. ബാ​റ്റ​റി ഒ​രു​ദി​വ​സം നി​ല​നി​ൽ​ക്കും. ബ​ജ​റ്റ് അ​ല്പം താ​ഴ്ന്ന നി​ല​യി​ലാ​ണെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഈ ​മോ​ഡ​ലി​ലേ​ക്കു പോ​കാം. 2 ജി​ബി/ 16 ജി​ബി മോ​ഡ​ലി​ന് 4,999 രൂ​പ​യും 3 ജി​ബി/ 32 ജി​ബി മോ​ഡ​ലി​ന് 6,999 രൂ​പ​യു​മാ​ണ് വി​ല.

മോ​ട്ടോ ജി5​എ​സ്

5.2 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി ഡി​സ്പ്ലേ​യോ​ടെ​യാ​ണ് മോ​ട്ടോ ജി5 ​സീ​രീ​സ് വ​രു​ന്ന​ത്. കോ​ർ​ണിം​ഗ് ഗോ​റി​ല്ല ഗ്ലാ​സ് 3 പ്രൊ​ട്ട​ക്ഷ​ൻ, സ്നാ​പ്ഡ്രാ​ഗ​ണ്‍ 430 പ്രോ​സ​സ​ർ, 3000 എം​എ​എ​ച്ച് ബാ​റ്റ​റി, 4 ജി​ബി റാം, 32 ​ജി​ബി സ്റ്റോ​റേ​ജ്, 16 എം​പി, 5 എം​പി കാ​മ​റ​ക​ൾ എ​ന്നി​ങ്ങ​നെ ഫീ​ച്ച​റു​ക​ളു​ള്ള മോ​ട്ടോ ജി5​എ​സ് മു​ട​ക്കു​ന്ന തു​ക​യ്ക്കു​ള്ള മൂ​ല്യം ഉ​റ​പ്പു​ന​ൽ​കു​ന്നു. എ​ൽ​ഇ​ഡി ഫ്ളാ​ഷ് അ​ട​ക്ക​മു​ള്ള​താ​ണ് കാ​മ​റ. ജി6 ​സീ​രീ​സ് വി​പ​ണി​യി​ലെ​ത്തി​യെ​ങ്കി​ലും ജി5-​നോ​ടു​ള്ള പ്രി​യം കു​റ​യു​ന്നി​ല്ല. 4ജി​ബി/32 ജി​ബി മോ​ഡ​ലി​ന് 9,399 രൂ​പ​യാ​ണ് വി​ല.

ഒ​പ്പോ റി​യ​ൽ​മി 1

മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള നി​ർ​മാ​ണ​വും കു​റ​ഞ്ഞ ഭാ​ര​വു​മാ​ണ് റി​യ​ൽ​മി 1-ന്‍റെ ആ​ദ്യം ക​ണ്ണി​ൽ​പ്പെ​ടു​ന്ന സ​വി​ശേ​ഷ​ത. 6 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി ഡി​സ്പ്ലേ, 18:9 സ്ക്രീ​ൻ ആ​സ്പെ​ക്ട് റേ​ഷ്യോ, ഹീ​ലി​യോ പി60 ​പ്രോ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് 8.0 ഓ​റി​യോ (ക​ളേ​ഴ്സ് ഒ​എ​സ് 5.1 ഇ​ന്‍റ​ർ​ഫേ​സ്), 3410 എം​എ​എ​ച്ച് ബാ​റ്റ​റി, 13 എം​പി- 8എം​പി കാ​മ​റ​ക​ൾ എ​ന്നി​വ​യാ​ണ് മ​റ്റു ഫീ​ച്ച​റു​ക​ൾ. ഇ​തി​ൽ ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​ന​ർ ഇ​ല്ലെ​ങ്കി​ലും ഫ്ര​ണ്ട് കാ​മ​റ​യി​ലൂ​ടെ ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ സാ​ധ്യ​മാ​ണ്. ഇ​ത് വ​ള​രെ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. 3ജി​ബി റാം, 32 ​ജി​ബി മെ​മ്മ​റി മോ​ഡ​ലി​ന് 9,999 രൂ​പ​യാ​ണ് വി​ല.

റെ​ഡ്മി വൈ2

​ഷ​വോ​മി​യി​ൽ​നി​ന്നു​ത​ന്നെ​യാ​ണ് അ​ടു​ത്ത മോ​ഡ​ലും വ​രു​ന്ന​ത്. മെ​റ്റാ​ലി​ക് ഫി​നി​ഷു​ള്ള പ്ലാ​സ്റ്റി​ക് ബോ​ഡി​യാ​ണ് വൈ2-​വി​ന്േ‍​റ​ത്. സ്നാ​പ്ഡ്രാ​ഗ​ണ്‍ 625 പ്രോ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് 8.0 ഓ​റി​യോ (എം​ഐ യൂ​സ​ർ ഇ​ന്‍റ​ർ​ഫേ​സ് 9.5), 3080 എം​എ​എ​ച്ച് ബാ​റ്റ​റി, 5.9 ഇ​ഞ്ച് എ​ച്ച്ഡി ഡി​സ്പ്ലേ, 18: 9 സ്ക്രീ​ൻ റേ​ഷ്യോ എ​ന്നീ സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. 16 എം​പി ഫ്ര​ണ്ട് കാ​മ​റ​യു​ണ്ട് എ​ന്ന​ത് സെ​ൽ​ഫി പ്രേ​മി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കും. 12+5 എം​പി ഡ്യു​വ​ൽ കാ​മ​റ​യാ​ണ് പി​ന്നി​ൽ. സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​ണ് ഈ ​മോ​ഡ​ലെ​ന്ന് റി​വ്യൂ​ക​ളി​ൽ പ​റ​യു​ന്നു.
3 ജി​ബി/ 32 ജി​ബി മോ​ഡ​ലി​ന്‍റെ വി​ല 9,999 രൂ​പ.