പോ​ക്ക​റ്റി​ൽ ഒ​തു​ങ്ങു​ന്ന സൂ​പ്പ​ർ സ്പീ​ക്ക​റു​മാ​യി ആ​സ്ട്രം
പോ​ക്ക​റ്റി​ൽ ഒ​തു​ങ്ങു​ന്ന  സൂ​പ്പ​ർ സ്പീ​ക്ക​റു​മാ​യി  ആ​സ്ട്രം
Wednesday, July 18, 2018 4:45 PM IST
സൗ​ണ്ട്ബോ​ക്സ് എ​ന്നു കേ​ട്ടാ​ൽ നി​ങ്ങ​ളു​ടെ മ​ന​സി​ലേ​ക്കു വ​രു​ന്ന രൂ​പം മി​ക്ക​വാ​റും വ​ലി​യ ക​റു​ത്ത സ്പീ​ക്ക​ർ പെ​ട്ടി​ക​ളാ​യി​രി​ക്കും. അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലും സ​മ്മേ​ള​ന​വേ​ദി​ക​ളി​ലു​മെ​ല്ലാം ബോ​ക്സു​ക​ൾ പ​തി​വു കാ​ഴ്ച​യാ​ണ്. ന​മ്മ​ൾ ഇ​വി​ടെ പ​റ​യു​ന്ന സൗ​ണ്ട്ബോ​ക്സി​നെ അ​ങ്ങ​നെ ഭാ​വ​ന​യി​ൽ കാ​ണ​രു​ത്. മൂ​ന്നോ നാ​ലോ തീ​പ്പെ​ട്ടി​ക​ൾ ചേ​ർ​ത്തു​വ​ച്ചാ​ലു​ള്ള വ​ലി​പ്പം. ഒ​രു ക​ണ്ണ​ട​ക്കൂ​ടി​ന്‍റെ അ​ത്ര​യും വ​ലി​പ്പം വ​രി​ല്ല. കൈ​യി​ലോ പോ​ക്ക​റ്റി​ലോ സു​ഖ​മാ​യി ഒ​തു​ങ്ങു​ന്ന ഒ​ന്ന്. ഇ​താ​ണ് ആ​സ്ട്രം സൗ​ണ്ട്ബോ​ക്സ് എ​സ്ടി 150 ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ർ. വ​ലി​പ്പം ക​ണ്ടു വി​ല​യി​രു​ത്തേ​ണ്ട, ഒ​രു മു​റി മു​ഴു​വ​ൻ ക്രി​സ്റ്റ​ൽ ക്ലി​യ​ർ ശ​ബ്ദ​മെ​ത്തി​ക്കാ​ൻ ഈ ​കു​ഞ്ഞ​ൻ ധാ​രാ​ളം​മ​തി.

മൊ​ബൈ​ലി​ലും ടാ​ബി​ലും സി​നി​മ​യോ പാ​ട്ടോ ആ​സ്വ​ദി​ക്കു​ന്ന​വ​ർ​ക്ക് അ​വ​യി​ലെ ശ​ബ്ദം മി​ക്ക​പ്പോ​ഴും മ​തി​യാ​കാ​റി​ല്ല. ര​ണ്ടി​ലേ​റെ​പ്പേ​ർ ഒ​രു​മി​ച്ചാ​ണ് സി​നി​മ കാ​ണു​ന്ന​തെ​ങ്കി​ൽ ഇ​യ​ർ​ഫോ​ണും പ്രാ​യോ​ഗി​ക​മ​ല്ല. ഒ​രു പോ​ർ​ട്ട​ബി​ൾ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ർ പെ​യ​ർ ചെ​യ്താ​ൽ ഈ ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി. അ​തി​നു​ള്ള ഉ​ഗ്ര​ൻ ഉ​പാ​ധി​യാ​ണ് ആ​സ്ട്രം സൗ​ണ്ട്ബോ​ക്സ് എ​സ്ടി150. വ​ലി​പ്പ​ത്തി​ന്‍റെ കാ​ര്യം തു​ട​ക്കത്തിൽ പ​റ​ഞ്ഞു. ഒ​രൊ​റ്റ പ​വ​ർ ബ​ട്ട​ണ്‍ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി അ​ത്യ​ന്തം ല​ളി​ത​മാ​യാ​ണ് ഈ ​സ്പീ​ക്ക​റി​ന്‍റെ ഡി​സൈ​ൻ. ബ​ട്ട​ണ്‍ അ​മ​ർ​ത്തി​പ്പി​ടി​ച്ചാ​ൽ മൊ​ബൈ​ലു​മാ​യി പെ​യ​ർ ചെ​യ്യാം. വ​യ​ർ​ലെ​സ് ആ​യി മാ​ത്ര​മാ​ണ് ഈ ​സ്പീ​ക്ക​ർ പ്ര​വ​ർ​ത്തി​ക്കു​ക. 10 മീ​റ്റ​ർ ബ്ലൂ​ടൂ​ത്ത് റേ​ഞ്ചി​നു​ള്ള സ്പീ​ക്ക​ർ വ​യ്ക്ക​ണം.


വി​സ്മ​യി​പ്പി​ക്കു​ന്ന ക്രി​സ്റ്റ​ൽ ശ​ബ്ദ​മാ​ണ് ഈ ​സ്പീ​ക്ക​ർ ന​ൽ​കു​ന്ന​ത്. ബേ​സ് ശ​ബ്ദ​ങ്ങ​ൾ അ​ല്പം കു​റ​വാ​ണ്. അ​ത്ര​യേ പ്ര​തീ​ക്ഷി​ക്കാ​നും ക​ഴി​യൂ. എ​ന്നാ​ൽ എ​ത്ര ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ലും ഒ​ട്ടും ഇ​ട​ർ​ച്ച​യോ നോ​യ്സോ ഇ​ല്ല. പാ​ട്ടു​ക​ൾ​ക്കും സി​നി​മ​ക​ൾ​ക്കും തീ​ർ​ത്തും അ​നു​യോ​ജ്യം.

മൊ​ബൈ​ൽ ഫോ​ണു​മാ​യി പെ​യ​ർ ചെ​യ്യു​ന്പോ​ൾ ഹാ​ൻ​ഡ്സ്ഫ്രീ കോ​ളു​ക​ൾ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഈ ​സ്പീ​ക്ക​ർ ന​ൽ​കു​ന്നു​ണ്ട്. ഫു​ൾ വോ​ള്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടും ബാ​റ്റ​റി ലൈ​ഫ് മൂ​ന്നു​മ​ണി​ക്കൂ​റി​ലേ​റെ ല​ഭി​ച്ചു. ഫു​ൾ ചാ​ർ​ജ് ചെ​യ്യാ​നും ഏ​താ​ണ്ട് അ​ത്ര​സ​മ​യം വേ​ണ്ടി​വ​രും. ചാ​ർ​ജ​ർ കേ​ബി​ൾ സ്പീ​ക്ക​റി​നൊ​പ്പം ല​ഭി​ക്കും.

എ​ന്താ​യാ​ലും അ​ല്പം ഉ​യ​ർ​ന്ന ശ​ബ്ദ​നി​ല​വാ​ര​ത്തി​ൽ മൊ​ബൈ​ലി​ലെ പാ​ട്ടോ സി​നി​മ​യോ ആ​സ്വ​ദി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ആ​സ്ട്രം സൗ​ണ്ട്ബോ​ക്സ് പോ​ക്ക​റ്റി​ൽ ക​രു​താം. 2790 രൂ​പ​യാ​ണ് സ്പീ​ക്ക​റി​ന്‍റെ വി​ല. കൊ​ടു​ക്കു​ന്ന വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന മൂ​ല്യ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നു​റ​പ്പ്.

-വി.ആർ.