പ​ണം ന​ൽ​കാ​ൻ കോ​ണ്‍​ടാ​ക്ട് ലെസ് രീ​തി​യു​മാ​യി വീ​സാ പേ ​വേ​വ്
പ​ണം ന​ൽ​കാ​ൻ കോ​ണ്‍​ടാ​ക്ട് ലെസ് രീ​തി​യു​മാ​യി വീ​സാ പേ ​വേ​വ്
Thursday, August 16, 2018 5:39 PM IST
സാ​ധാ​ര​ണ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നേ​ക്കാ​ൾ പ​ത്തി​ലൊ​ന്നു സ​മ​യം കൊ​ണ്ട് പേ​മ​ന്‍റ് പൂ​ർ​ത്തി​യാ​ക്കു​വാ​ൻ വീ​സാ പേ ​വേ​വ് കോ​ണ്‍​ടാ​ക്ട്ലെ​സ് സം​വി​ധാ​നം ല​ഭ്യ​മാ​ക്കി.

നി​ങ്ങ​ളു​ടെ കോ​ണ്‍​ടാ​ക്ട് ലെ​സ് കാ​ർ​ഡ് ഇ​രി​ക്കു​ന്ന വാ​ല​റ്റ് പു​റ​ത്തെ​ടു​ത്ത് ടെ​ർ​മി​ന​ലി​നു നേ​രേ അ​തു ടാ​പു ചെ​യ്യു​ന്ന​തി​നും പേ​മ​ന്‍റ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും മൂ​ന്നു സെ​ക്ക​ൻ​ഡ് മ​തി​യാ​കും.
സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, ക​ണ്‍​വീ​നി​യ​ൻ​സ് സ്റ്റോ​റു​ക​ൾ, പെ​ട്രോ​ൾ സ്റ്റേ​ഷ​നു​ക​ൾ, അ​തി​വേ​ഗ സേ​വ​ന റ​സ്റ്റോ​റ​ന്‍റു​ക​ൾ എ​ന്നി​വ പോ​ലെ വേ​ഗ​ത​യും സൗ​ക​ര്യ​വും പ​ര​മ പ്ര​ധാ​ന​മാ​യ തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ൽ പ​ണം ന​ൽ​കു​ന്ന രീ​തി മാ​റ്റി കോ​ണ്‍​ടാ​ക്ട് ലെസ്് ഇ​ട​പാ​ടു​ക​ൾ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ഈ ​പ​ണ​മി​ട​പാ​ടു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് വീ​സാ ഗ്രൂ​പ്പ് ഇ​ന്ത്യ ക​ണ്‍​ട്രി മാ​നേ​ജ​ർ ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ബാ​ങ്കു​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള നി​ല​വി​ലെ വീ​സാ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ കോ​ണ്‍​ടാ​ക്ട് ലെസ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് അ​പ്ഗ്രേ​ഡു ചെ​യ്തു വീ​സാ പേ ​വേ​വ് കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.


ര​ണ്ടാ​യി​രം രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ വീ​സാ പേ ​വേ​വ് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പി​ൻ ന​ൽ​കു​ക​യോ ഒ​പ്പി​ടു​ക​യോ ചെ​യ്യാ​തെ ത​ങ്ങ​ളു​ടെ കോ​ണ്‍​ടാ​ക്ട് ലെസ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു ന​ട​ത്താം. ര​ണ്ടാ​യി​രം രൂ​പ​യ്ക്കു മു​ക​ളി​ലേ​ക്കു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷ ന​ൽ​കാ​നാ​യി നി​ങ്ങ​ളു​ടെ പി​ൻ ആ​വ​ശ്യ​പ്പെ​ടും.

ഈ ​കാ​ർ​ഡ് ബാ​ങ്കി​ന്‍റെ കെ​വൈ​സി​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ മ​റ്റു ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലെ പോ​ലെ അ​തു വീ​ണ്ടും ചെ​യ്യേ​ണ്ട ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കി​ല്ല.
നി​ല​വി​ൽ മാ​ഗ്ന​റ്റി​ക് സ്രി​പ്പ് കാ​ർ​ഡു​ക​ൾ ചി​പ് അ​ധി​ഷ്ഠി​ത കാ​ർ​ഡു​ക​ളി​ലേ​ക്കു മാ​റ്റാ​ൻ റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കി​യി​രി​ക്കു​ന്ന അ​വ​സാ​ന തീ​യ്യ​തി 2018 ഡി​സം​ബ​ർ 31 ആ​ണ്.