കേ​ര​ള​ത്തി​ൽ 1000 കോ​ടി രൂ​പ വ​ൽ​പ്പ​ന ല​ക്ഷ്യ​വു​മാ​യി ഹ​വ​ൽ​സ്
കേ​ര​ള​ത്തി​ൽ  1000 കോ​ടി രൂ​പ  വ​ൽ​പ്പ​ന ല​ക്ഷ്യ​വു​മാ​യി  ഹ​വ​ൽ​സ്
Friday, August 17, 2018 4:53 PM IST
പ്ര​മു​ഖ ക​ണ്‍​സ്യൂ​മ​ർ ഇ​ല​ക്ട്രി​ക്ക​ൽ​സ് ഉ​ത്പ​ന്ന നി​ർ​മാ​താ​ക്ക​ളാ​യി ഹാ​വെ​ൽ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും 1000 കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന ല​ക്ഷ്യ​മി​ടു​ന്നു.
ഹാ​വെ​ൽ​സി​ന്‍റെ​യും അ​നു​ബ​ന്ധ ബ്രാ​ൻ​ഡാ​യ ലോ​യി​ഡി​ന്‍റെ​യും കേ​ര​ള​ത്തി​ലെ നി​ല​വി​ലെ വി​ൽ​പ്പ​ന 500 കോ​ടി രൂ​പ​യു​ടേ​താ​ണ്. ​ഇ​ന്ത്യ​യി​ൽ 10,000 കോ​ടി രൂ​പ​യു​ടേ​താ​ണ് ഹ​വ​ൽ​സി​ന്‍റെ നി​ല​വി​ലെ ബി​സി​ന​സ്. ഇ​തി​ൽ ലോ​യി​ഡി​ന്‍റെ സം​ഭാ​വ​ന 2000 കോ​ടി രൂ​പ​യു​ടേ​താ​ണ്. ക​ന്പ​നി​യു​ടെ മൊ​ത്തം വി​ൽ​പ്പ​ന​യു​ടെ 25 മു​ത​ൽ 30 ശ​ത​മാ​നം ല​ഭി​ക്കു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നാ​ണ്. ഗ്രാ​മ​ങ്ങ​ളി​ലേ​യും മ​റ്റും വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു സ​ർ​ക്കാ​ർ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​ലൂ​ടെ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ബി​സി​ന​സ് മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​ ഹാ​വെ​ൽ​സ് ഇ​ന്ത്യ ചെ​യ​ർ​മാ​നംു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​നി​ൽ റാ​യ് ഗു​പ്ത പ​റ​ഞ്ഞു. ഇ​ല​ക്ട്രി​ക്ക​ൽ ഉ​ത്പ​ന്ന വി​പ​ണി​യി​ൽ ഹ​വ​ൽ​സി​ന്‍റെ വ​ള​ർ​ച്ച 25 ശ​ത​മാ​ന​മാ​ണ്.


എ​സി, വാ​ഷിം​ഗ് മെ​ഷീ​ൻ വി​പ​ണി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ലോ​യി​ഡ്. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ലോ​യി​ഡ് സി​ഇ​ഒ ശ​ശി അ​റോ​റ അ​റി​യി​ച്ചു.
ലോ​യി​ഡി​ന്‍റെ പു​തി​യ 4കെ ​യു​എ​ൽ​ഇ​ഡി കേ​ര​ള വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ലോ​ക്ക​ൽ ഡി​മ്മിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ടെ​ലി​വി​ഷ​ൻ 55 ഇ​ഞ്ച്് മു​ത​ൽ 65 ഇ​ഞ്ച് വ​രെ​യു​ള്ള അ​ള​വി​ൽ ല​ഭ്യ​മാ​കും. വി​ല 1.75 ല​ക്ഷം മു​ത​ൽ 2.5 ല​ക്ഷം വ​രെ. ഒ​റ്റ ട​ച്ചി​ൽ ഉ​പ​യോ​ഗി​ക്കാം, 200 ൽ ​അ​ധി​കം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ, ഫാ​സ്റ്റ് ബൂ​ട്ട് തു​ട​ങ്ങി​യ സ​വി​ശേഷ​ത​ക​ൾ ഇ​തി​നു​ണ്ട്.