രണ്ടു പുതിയ നിറങ്ങളിൽ ഹോണ്ട ‘ലിവോ’
രണ്ടു പുതിയ നിറങ്ങളിൽ ഹോണ്ട ‘ലിവോ’
Tuesday, August 30, 2016 3:22 AM IST
നൂറ്റിപ്പത്തു സിസി മോട്ടോർസൈക്കിൾ ‘ലിവോ’യുടെ ആദ്യവാർഷികത്തോടനുബന്ധിച്ചു ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ രണ്ടു പുതിയ നിറങ്ങളിൽ കൂടി ലിവോ പുറത്തിറക്കി. ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളിലുള്ള ലിവോയാണ് പുതിയതായി പുറത്തിറക്കിയത്. ഇതോടെ രണ്ടു പതിപ്പുകളിലായി ആറു നിറങ്ങളിൽ ലിവോ ലഭിക്കും.

100–110 സിസി മോട്ടോർ സൈക്കിൾ വിഭാഗത്തിൽ പുതിയ സ്റ്റൈൽ കൊണ്ടുവന്ന ലിവോയുടെ ഒറ്റ വർഷത്തിനുള്ളിൽത്തന്നെ 2.5 ലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. പുതിയ രണ്ടു നിറങ്ങളുടെ വരവ് ആദ്യമായി മോട്ടോർ സൈക്കിൾ വാങ്ങുന്ന യുവാക്കളിൽ കൂടുതൽ ആവേശം പകരുകയാണ്. ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക്, പേൾ അമേസിംഗ് വൈറ്റ്, സൺസെറ്റ് ബ്രൗൺ മെറ്റാലിക്, കറുപ്പ് എന്നീ ആറു നിറങ്ങളിൽ ലിവോ ഇപ്പോൾ ലഭ്യമാണ്.