വാഹന വിലവർധന വി​പ​ണി​യെ ഉ​ല​യ്ക്കു​മെ​ന്നു നി​ർ​മാ​താ​ക്ക​ൾ
വാഹന വിലവർധന വി​പ​ണി​യെ ഉ​ല​യ്ക്കു​മെ​ന്നു നി​ർ​മാ​താ​ക്ക​ൾ
Saturday, August 12, 2017 4:51 AM IST
ന്യൂ​ഡ​ൽ​ഹി: വ​ലി​യ കാ​റു​ക​ൾ​ക്കും എ​സ്‌​യു​വി​ക​ൾ​ക്കും 25 ശ​ത​മാ​സം സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന ജി​എ​സ്ടി കൗ​ൺ​സി​ലി​ന്‍റെ തീ​രു​മാ​നം വി​പ​ണിയെ പി​ടി​ച്ചു​ല​യ്ക്കു​മെ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ. ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ, മെ​ഴ്സി​ഡ​സ് ബെ​ൻ​സ്, ഒൗ​ഡി, ബി​എം​ഡ​ബ്ല്യു തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​എസ്​ടി വ​ന്ന​തി​നേ​ത്തു​ട​ർ​ന്ന് വി​ല കു​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ‌, പു​തി​യ തീ​രു​മാ​നം ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല ഉ​യ​രും. ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​കാ​വ​സ്ഥ​യെ ത​കി​ടം മ​റി​ക്കാ​ൻ ഈ ​തീ​രു​മാ​ന​ത്തി​നാ​കു​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

ഇ​പ്പോ​ഴ​ത്തെ ജി​എ​സ്ടി നി​ര​ക്ക​നു​സ​രി​ച്ച് എ​സ്‌​യു​വി, വലി​യ കാ​റു​ക​ൾ, ആ​ഡം​ബ​ര കാ​റു​ക​ൾ എ​ന്നി​വ​യ്ക്ക് 28 ശ​ത​മാ​നം നി​കു​തി​യും 15 ശ​ത​മാ​നം സെ​സു​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചു. എ​ന്നാ​ൽ, ഇ​ത് വി​പ​ണി​യെ​യും വാ​ഹ​ന മേ​ഖ​ല​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ വൈ​സ് ചെ​യ​ർ​മാ​ൻ ശേ​ഖ​ർ വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും എ​സ്‌​യു​വി​ക​ൾ​ക്കും നി​കു​തി ഉ​യ​രു​ന്ന​തോ​ടെ ചി​ല ക​മ്പ​നി​ക​ൾ​ക്കു മാ​ത്രം ഇ​ത് നേ​ട്ട​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പു​തി​യ തീ​രു​മാ​ന​ത്തി​ൽ ത​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു​വെ​ന്ന് മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ഇ​ന്ത്യ എം​ഡി​യും സി​ഇ​ഒ​യു​മാ​യ റോ​ള​ണ്ട് ഫോ​ൽ​ജെ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഇ​പ്പോ​ഴു​ള്ള ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​നയി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​ക്കാ​ൻ ജി​എ​സ്ടി പ​രി​ഷ്ക​ര​ണം കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മാ​ണ​ശാ​ല തു​ട​ങ്ങാ​നു​ള്ള മെ​ഴ്സി​ഡ​സ് ബെ​ൻ​സി​ന്‍റെ തീ​രു​മാ​നം പു​തി​യ നി​ര​ക്ക് വ​ന്ന​തോ​ടെ പി​ൻ​വ​ലി​ക്കാ​നി​ട​യു​ണ്ട്. ബി​സി​ന​സ് പ്ലാ​നു​ക​ൾ വീ​ണ്ടും പ​രി​ഷ്ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ജി​എ​സ്ടി പ​രി​ഷ്ക​ര​ണ​ത്തെ​ക്കു​റി​ച്ച് ഒൗ​ഡി ഇ​ന്ത്യ മേ​ധാ​വി​യാ​യ റ​ഹീ​ൽ അ​ൻ​സാ​രി​യു​ടെ അ​ഭി​പ്രാ​യം.
ജൂ​ലൈ ഒ​ന്നി​ന് രാ​ജ്യ​ത്ത് ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ ഒൗ​ഡി, മെ​ഴ്സി​ഡ​സ് ബെ​ൻ​സ്, ടൊ​യോ​ട്ട തു​ട​ങ്ങി​യ ക​മ്പ​നി​ക​ളെ​ല്ലാം വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ചി​രു​ന്നു.