അ​ശോ​ക് ലെയ്‌ലാൻഡ് ദോ​സ്ത് പ്ല​സ്
അ​ശോ​ക് ലെയ്‌ലാൻഡ് ദോ​സ്ത് പ്ല​സ്
Saturday, September 30, 2017 4:11 AM IST
കൊ​​​ച്ചി: അ​​​ശോ​​​ക് ലെ​​യ്‌​​ലാ​​ൻ​​ഡ് ചെ​​​റി​​​യ വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​മാ​​​യ ദോ​​​സ്ത് പ്ല​​​സ് വി​​പ​​ണി​​യി​​ലി​​റ​​ക്കി. ര​​​ണ്ടു മു​​​ത​​​ൽ 3.5 ട​​​ണ്‍ വ​​​രെ ഭാ​​​ര​​​വും പേ ​​​ലോ​​​ഡ് ശേ​​​ഷി 1.475 ട​​​ണ്ണും ഉ​​​ള്ള ഈ ​​​ചെ​​​റിയ വാണിജ്യ വാ​​​ഹ​​​നം പ​​​ര​​​മാ​​​വ​​​ധി ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റാ​​​ൻ ഉ​​​ത​​​കു​​​ന്ന​​​താ​​​ണെ​​ന്ന് ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ എ​​​ക്സ് ഷോ​​​റൂം വി​​​ല 5,69,960 രൂ​​​പ​​​യാ​​​ണ്.

ചെ​​​റി​​​യ വാ​​​ണി​​​ജ്യ വാ​​​ഹ​​​ന വി​​​പ​​​ണി​​​യി​​​ൽ ദോ​​​സ്ത് പ്ല​​​സ് ത​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വാ​​​കു​​​മെ​​​ന്ന് അ​​​ശോ​​​ക് ലെ​​​യ്‌​​ലാ​​ൻ​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി​​​നോ​​​ദ് കെ. ​​​ദ​​​സ​​​രി പ​​​റ​​​ഞ്ഞു.


ദോ​​​സ്തി​​​ന്‍റെ 1.7 ല​​​ക്ഷം യൂ​​​ണി​​​റ്റു​​​ക​​​ൾ രാ​​​ജ്യ​​​ത്ത് വി​​​റ്റ​​​ഴി​​​ച്ചി​​​ട്ടുണ്ടെന്ന്് അ​​​ശോ​​​ക് ലെ​​യ്‌​​ലാ​​ൻ​​ഡ് എ​​​ൽ​​​സി​​​വി വി​​​ഭാ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ഥി​​​ൻ സേ​​​ത്ത് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

മി​​​ക​​​ച്ച മൈ​​​ലേ​​​ജ്, 18 ശ​​​ത​​​മാ​​​നം അ​​​ധി​​​കം പേ​​​ലോ​​​ഡ്, ഏ​​​ഴ് ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​വും വ​​​ലു​​​പ്പ​​​വും, 15 ഇ​​​ഞ്ച് ട​​​യ​​​ർ എ​​​ന്നി​​​വ ഓ​​​രോ ട്രി​​​പ്പി​​​ലും കൂ​​​ടു​​​ത​​​ൽ വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് കന്പനി അവകാശപ്പെട്ടു