റെ​നോ കേ​ര​ള​ത്തി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കും
പ്ര​മു​ഖ വാ​ഹ​ന ക​ന്പ​നി​യാ​യ റെ​നോ കേ​ര​ള​ത്തി​ലെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കും. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്പ​നി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 10 പു​തി​യ ഡീ​ല​ർ​ഷി​പ്പു​ക​ൾ ആ​രം​ഭി​ച്ചു. സെ​പ്തം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പു​തി​യ എ​ട്ട് ഡീ​ല​ർ​ഷി​പ്പു​ക​ൾ കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ ഇ​വ​യു​ടെ എ​ണ്ണം 30 ആ​കും. ന​ട​പ്പു വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ ഡീ​ല​ർ​ഷി​പ്പു​ക​ളു​ടെ എ​ണ്ണം 320 ആ​യി ഉ​യ​രും.

ടി​വി​എ​സ് അ​യ്യ​ങ്കാ​ർ ആ​ൻ​ഡ് സ​ണ്‍​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റെ​നോ പു​തി​യ ഡീ​ല​ർ​ഷി​പ്പു​ക​ൾ തു​റ​ക്കു​ന്ന​ത്.

പ്ര​മു​ഖ സി​നി​മാ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​നാ​ണ് റെ​നോ​യു​ടെ കേ​ര​ള​ത്തി​ലെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്പ​നി പ്ര​ത്യേ​ക സ​മ്മാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

ഒ​രു ക്വി​ഡ് വാ​ങ്ങു​ന്പോ​ൾ ര​ണ്ടു​ഗ്രാം സ്വ​ർ​ണ​നാ​ണ​യ​വും ഡ​സ്റ്റ​ർ, ലോ​ഡ്ജി എ​ന്നി​വ വാ​ങ്ങു​ന്പോ​ൾ 20000 രൂ​പ​യു​ടെ സു​നി​ശ്ചി​ത സ​മ്മാ​ന​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഓ​ണ​സ​മ്മാ​ന പ​ദ്ധ​തി​യെ​ന്ന് റെ​നോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​മി​ത് സാ​ഹ്നി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 25 പേ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ദു​ൽ​ഖ​ർ സ​ൽ​മാ​നെ കാ​ണാ​നും അ​വ​സ​രം ഉ​ണ്ടാ​കും.
റെ​നോ അ​വ​ത​രി​പ്പി​ച്ച​തി​നു​ശേ​ഷം ഇ​തി​ന​കം 1,75,000 വാ​ഹ​ന​ങ്ങ​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. ചെ​ന്നൈ​യി​ലെ ഇ​ന്ത്യ​ൻ പ്ലാ​ന്‍റി​ന്‍റെ ഉ​ൽ​പാ​ദ​ന​ശേ​ഷി പ്ര​തി​വ​ർ​ഷം 480,000 യൂ​ണി​റ്റു​ക​ളാ​ണ്.