എകെ-47ൽ നിന്ന് ഇലക്‌ട്രിക് ബൈക്കിലേക്ക്
എകെ-47ൽ നിന്ന്  ഇലക്‌ട്രിക്  ബൈക്കിലേക്ക്
Saturday, October 21, 2017 2:20 AM IST
മോ​സ്കോ: എ​കെ-47 എ​ന്ന യ​ന്ത്ര​ത്തോ​ക്കി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച റ​ഷ്യ​ൻ ക​ന്പ​നി പു​തി​യ ബി​സി​ന​സ് സം​രം​ഭ​ത്തി​ലേ​ക്ക് തി​രി​യു​ന്നു. തോ​ക്കി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ഏ​ഴു പ​തി​റ്റാ​ണ്ടി​ലേ​ക്കു ക​ട​ക്കു​ന്ന​ ക​ലാ​ഷ്നി​ക്കോ​വ് ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭം ഇ​ല​ക്‌​ട്രി​ക് മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളു​ടെ ഉ​ത്പാ​ദ​ന​മാ​ണ്. 1948 മു​ത​ൽ ക​ലാ​ഷ്നി​ക്കോ​വ് ഗ്രൂ​പ്പാ​ണ് എ​കെ-47 നി​ർ​മി​ച്ചു​വ​രു​ന്ന​ത്.

ആ​ർ​മി 2017 എ​ക്സ്പോ​യി​ലാ​ണ് ക​ലാ​ഷ്നി​ക്കോ​വ് ഗ്രൂ​പ്പ് പു​റ​ത്തി​റ​ക്കാ​നു​ദേ​ശി​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് വാ​ഹ​നം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. വാ​ഹ​ന​ത്തി​നു പേ​രു ന​ല്കി​യി​ട്ടി​ല്ലെ​ങ്കി​ലും ഒ​റ്റ​ത്ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ 150 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ന്പ​നി​യു​ടെ വാ​ഗ്ദാ​നം. 15 കി​ലോ വാ​ട്ട് (20 ബി​എ​ച്ച്പി) ആ​ണ് ഈ ​ബൈ​ക്കി​ന്‍റെ പ​ര​മാ​വ​ധി ക​രു​ത്ത്. 200 സി​സി പെ​ട്രോ​ൾ എ​ൻ​ജി​ൻ‌ മോ​ട്ടോ​ർ‌​ബൈ​ക്കു​ക​ളു​ടെ ക​രു​ത്തി​നു സ​മ​മാ​ണി​ത്.


അ​ടു​ത്ത വ​ർ​ഷം ഫി​ഫ വേ​ൾ​ഡ് ക​പ്പോ​ട​നു​ബ​ന്ധി​ച്ച് ഇ​ല​ക്‌​ട്രി​ക് ബൈ​ക്കു​ക​ൾ നി​ര​ത്തി​ലെ​ത്തി​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.