Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒല എസ്1 എക്സിനു വില കുറച്ചു
പുതിയ പള്‍സര്‍ എന്‍ 250 പുറത്തി...
എഥർ എനർജി റിസ്റ്റ പുറത്തിറക്കി...
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വി...
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്...
കാർ വിപണിയുടെ തലവര മാറുന്നു......
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റ...
വാഹനവിപണിയിൽ കുതിച്ചുചാട്ടം; ...
ഡ്രൈവറില്ലാ കാറുമായി മലയാളി സം...
Previous
Next
Auot Spot
സിറ്റിയെ വെല്ലാൻ പുതിയ വെർന
Thursday, December 7, 2017 6:50 AM IST
സി സെഗ്മെന്റ് സെഡാൻ വിപണിയിലെ ഒന്നാം സ്ഥാനം ഹോണ്ട സിറ്റിയിൽ നിന്ന് പിടിച്ചെടുത്ത ചരിത്രമുണ്ട് ഹ്യുണ്ടായി വെർനയ്ക്ക്.
തകർപ്പൻ ഫ്ളൂയിഡിക് രൂപകൽപ്പനയും മെച്ചപ്പെട്ട സൗകര്യങ്ങളും പ്രകടന ക്ഷമതയേറിയ ഡീസൽ എൻജിനുമെല്ലാമായി 2011 ൽ പുറത്തിറങ്ങിയ നാലാം തലമുറ വെർനയ്ക്കു മുന്നിലാണ് സിറ്റിക്കു കീഴടങ്ങേണ്ടി വന്നത്. ഏതാനും വർഷം ഈ വിഭാഗത്തിലെ ഏറ്റവും വിൽപ്പനയുള്ള മോഡലായി വെർന തുടർന്നു. എന്നാൽ പുതിയ തലമുറ സിറ്റിയും മാരുതി സിയാസും എത്തിയതോടെ വെർനയുടെ പ്രഭാവം ക്ഷയിച്ചു. പഴയ പ്രതാപം തിരിച്ചുപിടിക്കാൻ അഞ്ചാം തലമുറ വെർനയെ കളത്തിലിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ആയിരം കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ തലമുറ വെർനയെ കന്പനി ഒരുക്കിയിരിക്കുന്നത്.
രൂപകൽപ്പന
എലാൻട്രയെ പോലെ കെ 2 പ്ലാറ്റ്ഫോമിലാണ് വെർനയും നിർമിച്ചിരിക്കുന്നത്. ഏറെ ബലവത്തായ സ്റ്റീൽ കൊണ്ടുള്ള പ്ലാറ്റ്ഫോം നിർമിതി വെർനയ്ക്ക് അധിക സുരക്ഷ നൽകുന്നു. ഹ്യുണ്ടായിയുടെ ഡി സെഗ്മെന്റ് സെഡാനായ എലാൻട്ര ചെറുതാക്കിയതുപോലെയാണ് പുതിയ വെർനയുടെ രൂപം. റൂഫ് പോലും എലാൻട്ര സ്റ്റൈലിലാണ്. എക്സന്റിന്റെ പോലുള്ളതാണ് ഗ്രിൽ. പ്രൊജക്ടർ ടൈപ്പാണ് ഹെഡ് ലാംപുകൾ . ഇതിൽ ഡേ ടൈം റണ്ണിംഗ് ലാംപുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ വിഭാഗത്തിലാദ്യമായി പ്രൊജക്ടർ ഫോഗ് ലാംപുകൾ വെർനയിലുണ്ട്.
എലാൻട്രയിലേതുപോലെ ഡിക്കി ഡോറിലേയ്ക്കും വ്യാപിച്ച നീളമേറിയ ടെയിൽലാംപുകൾ പിന്നിൽ നിന്നുള്ള കാഴ്ചയിൽ വെർനയ്ക്ക് ഏറെ വീതി തോന്നിപ്പിക്കുന്നു. എൽഇഡി ടൈപ്പാണ് ടെയിൽ ലാംപുകൾ. വെർനയ്ക്ക് പഴയതിലും വലുപ്പം കൂടിയിട്ടുണ്ടെങ്കിലും കാഴ്ചയ്ക്ക് അതു തോന്നില്ല. വീൽബേസ് 30 മില്ലിമീറ്റർ വർധിച്ചിട്ടുണ്ട്. നീളം 62 മില്ലിമീറ്ററും വീതി 29 മില്ലിമീറ്ററും കൂടി. പുതിയ വെർണയുടെ നീളം 4,440 മില്ലിമീറ്റർ, വീതി 1729 മില്ലിമീറ്റർ, ഉയരം 1475 മില്ലിമീറ്റർ, വീൽബേസ് 2,600 മില്ലിമീറ്റർ.
ബൂട്ട് കപ്പാസിറ്റിയിൽ 15 ലിറ്ററാണ് വർധന. ഇപ്പോൾ 480 ലിറ്ററായി. സിറ്റിയ്ക്കും സിയാസിനും 510 ലിറ്ററാണ് ബൂട്ട് സ്പേസ്. കൈ തൊടാതെ ഡിക്കി ഡോർ തുറക്കാം. പോക്കറ്റിൽ കരുതിയ കീ ഫോബുമായി ഡിക്കിയ്ക്ക് സമീപം മൂന്ന് സെക്കൻഡിലേറെ നിന്നാൽ മതി ഡിക്കി ഡോർ താനെ ഉയരും. രണ്ടു കയ്യിലും ഷോപ്പിംഗ്് ബാഗുമായി വരുന്പോൾ ഈ സൗകര്യം ഏറെ പ്രയോജനം ചെയ്യും.
ഹ്യുണ്ടായി കാറുകളുടെ ഇന്റീരിയറിന് പൊതുവേയുള്ള ഉയർന്ന ഗുണനിലവാരം വെർനയിലും കാണാം. ക്രെറ്റ, എലാൻട്ര, എലൈറ്റ് ഐ 20 മോഡലുകളിലെ ഡാഷ്ബോർഡ് ഡിസൈനുകൾ കൂട്ടിച്ചേർത്ത് രൂപപ്പെടുത്തിയതുപോലെ തോന്നും വെർനയുടെ ഡാഷ്ബോർഡ്. ഈ മോഡലുകളുടെ പല ഘടകങ്ങളും ഇന്റീരിയറിൽ ഉപയോഗിക്കുന്നുമുണ്ട്. സെന്റർ കണ്‍സോളിലെ ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയൻമെന്റ് സിസ്റ്റം കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയിലൂടെ ഇതുമായി സ്മാർട്ട് ഫോണ്‍ ബന്ധിപ്പിക്കാം. സാറ്റലൈറ്റ് നാവിഗേഷൻ, ബ്ലൂടൂത്ത് സൗകര്യങ്ങളും ഇതിലുണ്ട്. എസ്ഡി കാർഡിൽ സംഭരിച്ച ഡേറ്റ ഉപയോഗിച്ചാണ് നാവിഗേഷന്റെ പ്രവർത്തനം. മൂന്ന് വർഷത്തേയ്ക്ക് മാപ്പ് സൗജന്യമായി ഹ്യുണ്ടായി അപ്ഡേറ്റ് ചെയ്ത് നൽകും. സ്പീക്കറുകളുടെ ഓഡിയോ നിലവാരം മികച്ചതുതന്നെ.
സി സെഗ്മെന്റ് സെഡാനുകളിൽ ആദ്യമായി തണുപ്പിക്കൽ സൗകര്യമുള്ള മുൻ സീറ്റുകൾ വെർനയിലുണ്ട്. പിന്നിലെ സീറ്റിനും ആവശ്യം പോലെ വീതിയുണ്ട്. പിൻഭാഗം ചരിഞ്ഞ റൂഫ് ആയതിനാൽ പിൻസീറ്റിൽ ആറടിയിലേറെ പൊക്കമുള്ളവർക്ക് ഹെഡ്റൂം കുറവാണ്. സിറ്റി, സിയാസ് മോഡലുകളുടെ അത്ര വിശാലമല്ല വെർനയുടെ പിൻസീറ്റ് ഭാഗം. എന്നാൽ ശരാശരി ഇന്ത്യാക്കാരന് ഇത്രയും മതിയാകും. പിൻ സീറ്റിനായി പ്രത്യേക എസി വെന
റ്, പിന്നിലെ വിൻഡ് സ്ക്രീനിന് ഉയർത്തി വയ്ക്കാവുന്ന സണ്‍ ബ്ലൈൻഡ്, ഉയരം ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റ്, യുഎസ്ബി ചാർജർ ഒൗട്ട് ലെറ്റുള്ള ആം റെസ്റ്റ് എന്നിവ വെർനയിലുണ്ട്. പ്രകൃത്യാലുള്ള കാറ്റും വെളിച്ചവും ആസ്വദിച്ച് യാത്ര ചെയ്യാൻ ഇലക്ട്രിക് സണ്‍റൂഫും നൽകിയിട്ടുണ്ട്. ഇത് എസ് എക്സ് ഓപ്ഷൻ , എസ് എക്സ് പ്ലസ് വകഭേദങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. രണ്ട് എയർബാഗുകൾ, എബിഎസ് എന്നിവ ബേസ് വേരിയന്റിനുമുണ്ട്. മുന്തിയ വകഭേദത്തിന് ആറ് എയർബാഗുകളുണ്ട്.
എൻജിൻ ഡ്രൈവ്
1.4 പെട്രോൾ, ഡീസൽ എൻജിനുകളും നാല് സ്പീഡ് ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാന്വൽ ട്രാൻസ്മിഷനുകളും പുതിയ വെർനയിൽ ഹ്യുണ്ടായി ഉപയോഗിക്കുന്നില്ല.
1.6 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളിൽ ചില്ലറ പരിഷ്കാരങ്ങളോടെ പുതിയതിന് നൽകി. 1.6 ലീറ്റർ, പെട്രോൾ എൻജിന് 121 ബിഎച്ച്പി151 എൻഎം ആണ് ശേഷി. 1.6 ലിറ്റർ ഡീസൽ എൻജിനിത് 126 ബിഎച്ച്പി260 എൻഎം. രണ്ട് എൻജിനുകൾക്കും ആറ് സ്പീഡ് മാന്വൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയർബോക്സ് വകഭേദങ്ങളുണ്ട്. ക്രെറ്റയിൽ ഉപയോഗിക്കുന്നതരമാണ് ഈ ഗീയർബോക്സുകൾ . എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് : പെട്രോൾ മാന്വൽ ലിറ്ററിന് 17.70 കിലോമീറ്റർ, പെട്രോൾ ഓട്ടോമാറ്റിക് ലിറ്ററിന് 15.92 കിലോമീറ്റർ, ഡീസൽ മാന്വൽ ലിറ്ററിന് 24.75 കിലോമീറ്റർ, ഡീസൽ ഓട്ടോമാറ്റിക് ലിറ്ററിന് 21.02 കിലോമീറ്റർ .
ഡീസൽ ഓട്ടോമാറ്റിക്കാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. അതിശയിപ്പിക്കുന്ന നിശബ്ദതയോടെയാണ് എൻജിന്റെ പ്രവർത്തനം. ഡീസൽ എൻജിനാണ് ബോണറ്റിനടിയിലെന്ന് തോന്നുകയേയില്ല. 1,200 ആർപിഎമ്മിൽ തന്നെ നല്ല പുള്ളിംഗുണ്ട്. ക്രമാനുഗതമായാണ് വേഗമെടുക്കൽ.ഡ്രൈവിംഗ് ആസ്വദിച്ച് ഓടിക്കാൻ പറ്റിയ കാർ തന്നെ. പഴയ വെർനയിൽ കട്ടി കുറഞ്ഞ സ്റ്റിയറിംഗായിരുന്നെങ്കിൽ പുതിയതിൽ അതിനു വേണ്ടത്ര മുറുക്കമുണ്ട്. ഉയർന്ന വേഗത്തിൽ വാഹനത്തിന്റെ നിയന്ത്രണം ഇത് മെച്ചപ്പെടുത്തുന്നു.
സസ്പെൻഷനിൽ നടത്തിയ പരിഷ്കാരം യാത്രാസുഖവും ഹാൻഡ് ലിംഗ് മികവും വർധിപ്പിച്ചു. വളവുകൾ വീശുന്പോൾ ഉലച്ചിലോ കാറിന്റെ പിൻഭാഗം തെന്നിമാറുകയോ ചെയ്യുന്നില്ല. ഗട്ടറുകളുടെ ആഘാതം നന്നായി ആഗിരണം ചെയ്ത് കൂടുതൽ യാത്രാസുഖം നൽകാൻ പുതിയ സസ്പെൻഷനു കഴിയുന്നുണ്ട്.
കൊച്ചി എക്സ്ഷോറൂം വില
പെട്രോൾ
ഇ : 7 .99 ലക്ഷം രൂപ
ഇഎക്സ് : 9.29 ലക്ഷം രൂപ
എസ്എക്സ് : 9.68 ലക്ഷം രൂപ
എസ്എക്സ് ഓപ്ഷൻ : 11.34 ലക്ഷം രൂപ
പെട്രോൾ ഓട്ടോമാറ്റിക്
ഇഎക്സ് : 10.48 ലക്ഷം രൂപ
എസ്എക്സ് ഓപ്ഷൻ : 12.48 ലക്ഷം രൂപ
ഡീസൽ
ഇ : 9.42 ലക്ഷം രൂപ
ഇഎക്സ് : 10.24 ലക്ഷം രൂപ
എസ്എക്സ് : 11.37 ലക്ഷം രൂപ
എസ്എക്സ് ഓപ്ഷൻ : 12.68 ലക്ഷം രൂപ
ഡീസൽ ഓട്ടോമാറ്റിക്
ഇഎക്സ് : 11.67 ലക്ഷം രൂപ
എസ്എക്സ് പ്ലസ് : 12.87 ലക്ഷം രൂപ.
അവസാനവാക്ക്
സൗകര്യങ്ങൾ, സാങ്കേതികവിദ്യ, എൻജിൻ പെർഫോമൻസ് എന്നിവയിൽ പുതിയ വെർന എതിരാളികളെക്കാൾ മുന്നിട്ടുനിൽക്കുന്നു. വിലയും ഏറെ ആകർഷകമാണ്. ശക്തിയും സൗന്ദര്യവുമിഷ്ടപ്പെടുന്നവർക്ക് സംശയമില്ലാതെ വെർന തെരഞ്ഞെടുക്കാം. അഞ്ചാം തലമുറ ക്രെറ്റ സി സെഗ്മെന്റ് സെഡാൻ വിപണിയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കാം.
ഐപ്പ് കുര്യൻ
ഒല എസ്1 എക്സിനു വില കുറച്ചു
കൊച്ചി: വൈദ്യുതവാഹന കമ്പനിയായ ഒല ഇലക്ട്രിക് എസ്1 എക്സ് മോഡല്‍ സ്കൂട്ടറുകളുടെ വിലകുറച്ചു
പുതിയ പള്‍സര്‍ എന്‍ 250 പുറത്തിറക്കി
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ, തങ്ങളുടെ ഏറ്റവും പുതിയ മുന്‍നിര പള്സര
എഥർ എനർജി റിസ്റ്റ പുറത്തിറക്കി
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളിൽ മുൻനിരക്കാരായ എഥർ എനർജി ഫാമിലി സ്കൂട്ടറായ റി
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വില കൂടിയ കാറുകൾ മതി
ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുന്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊ
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി
വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിച്ച് കൊണ്ട് ടാറ്റ ഹിറ്റാച്
കാർ വിപണിയുടെ തലവര മാറുന്നു... വിലകൂടിയ കാറുകൾക്കു പ്രിയമേറുന്നു
ഇന്ത്യൻ കാർ വിപണി വൻ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരു
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
മുംബൈ: വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് ടാറ്റ മോട്ടോഴ്സ്. ഓഹ
വാഹനവിപണിയിൽ കുതിച്ചുചാട്ടം; കഴിഞ്ഞവർഷം വിറ്റഴിച്ചത് 41.08 ലക്ഷം കാറുകൾ
വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ മുൻ വർഷത്തേക്കാൾ 8
ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്
കൊച്ചി: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) ഷോയില്‍ ഡ്രൈവറ
മാരുതി കാറുകളുടെ വില വർധിക്കും
മുംബൈ: മാരുതി സുസുക്കി കാറുകളുടെ വില അടുത്ത വർഷം വീണ്ടും വർധിക്കും. ജനുവരി മുതൽ വിലവർധന പ്രാ
ഏഥർ എനർജിക്ക് പുതിയ എക്സ്പീരിയൻസ് സെന്റർ
കൊച്ചി: മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാന്പത
സിബി300ആര് പുറത്തിറക്കി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പു
പ്യുവർ ഇവി 7ജി മാക്സ് പുറത്തിറക്കി
കൊച്ചി: പ്യുവർ ഇവി ഇപ്ലൂട്ടോ 7ജി മാക്സ് സ്കൂട്ടർ പുറത്തിറക്കി. ഒരു ചാർജിംഗിൽ 201 കിലോമീറ്ററാണ് ക
സിട്രോണ്‍ സി3 എയര്‍ക്രോസ് പുറത്തിറങ്ങി
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ പുതിയ മോഡലായ സി3 എയര്‍ക്രോസ് എസ്യുവി പു
തരംഗമായി ഹോണ്ട എലിവേറ്റ്
കൊച്ചി: ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട, മിഡ് സൈസ് എസ്യുവി സെ
ആക്ടീവ ലിമിറ്റഡ് എഡിഷനുമായി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന് അവതരിപ്പി
വൻകുതിപ്പിൽ വാഹനവിപണി
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പുറത്തു വരുന്പോൾ ഇന്ത്യയിലെ വാഹന വിപണിയിൽ രാജ്യത്ത് വൻ കു
മുഖംമിനുക്കി നെക്സോൺ; വില 8.09 ലക്ഷം മുതൽ
മുംബൈ: മുഖംമിനുക്കിയെത്തുന്ന നെക്സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. പെ
വൻ കുതിപ്പുമായി ഇ-വാഹനവിപണി
കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു.
ഹോണ്ട 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഒബിഡ
100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ഇന്നോവ നിരത്തിലേക്ക്
പൂർണമായും എഥനോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന കാർ ഇന്ത്യൻ നിരത്തുകളിലേക്ക്. ജാപ്പനീസ് കാർ ന
ഏഥർ 450 എസ് വിപണിയിൽ
പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി, പുതി
വാഹനത്തിനു തീപിടിക്കാതിരിക്കാന്‍
എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്
വരുമോ 40 കിലോമീറ്റർ മൈലേജുള്ള സ്വിഫ്റ്റ്
വാഹനം ഏതുമാകട്ടെ, മലയാളികൾക്ക് ഒറ്റ ചോദ്യമെ ഉള്ളു മൈലേജ് എത്ര കിട്ടും?. ഈ ചോദ്യത്തിന് വലിയൊര
താരമാകാൻ എക്സ്റ്റർ
ചെറിയ എസ്യുവികളുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുയാണ് "ഹ്യുണ്ടായ് എക്സ്റ്റർ'.
ഇ-സ്കൂട്ടര്‍ വില്പനയില് വളര്‍ച്ച
മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോ
മാറ്റര്‍ എയിറ: പ്രീ ബുക്കിംഗ് ഓഫർ
ഇന്ത്യയിലെ ആദ്യത്തെ ഗിയേര്‍ഡ് ഇലക്ട്രിക് മോട്ടോര്‍ ബൈക്കായ മാറ്റര്‍ എയിറ മുന്‍കൂട്ടി ബുക്ക് ചെ
ഇന്ത്യൻ നിർമിത ഹാർലി ജൂലൈയിൽ
ഹീറോ മോട്ടോകോർപുമായി ചേർന്ന് ഹാർലി ഡേവിഡ്സണ് ഇന്ത്യയിൽ നിർമിച്ച എക്സ് 440 ബൈക്കുകൾ പുറ
രണ്ടു ലക്ഷം യൂണിറ്റ് വില്പന പൂര്‍ത്തിയാക്കി ടാറ്റ പഞ്ച്
കൊച്ചി: മുൻനിര ഓട്ടോമോട്ടീവ് ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ ആദ്യത്തെ സബ് കോംപാക്ട് എസ്

Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top